Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-32

*റൂഹിന്റെ ഹൂറി_💖*
Part-32
✍️🦋Hina_rinsha🦋


©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.

                         °°°°°°°°°°°°°°°°°°°°°°°°°

" ആച്ചി നീയോ... നീയെന്താ ഒരു മുന്നറിയിപ്പൂം ഇല്ലാതെ.... '" ഹാജറ യുടെ ശബ്ദം കേട്ട്‌ ഹാദി ഞെട്ടി കണ്ണുകൾ തുടച്ചു.... അപ്പോഴും ഏന്തിനെന്നില്ലാതെ അവളുടെ ഹൃദയം മുറവിളി കൂട്ടി..... 

' നീയെന്താടാ അവിടെ തന്നെ നിക്കുന്നെ അകത്തേക്ക് കയറ്... " 

" അതിന്‌ ഈ മുന്നില്‍ നില്‍ക്കുന്നത് ഒന്ന് മാറണ്ടേ.."
അവന്‍ ഹാദിയെ നോക്കി ദേഷ്യത്തില്‍ പറഞ്ഞതും അവളുടെ നെറ്റി ചുളിഞ്ഞു..  അവൾ മുന്നില്‍ നിന്ന് മാറി കൊടുത്തു.... 

" എന്റെ പെങ്ങളെ മോനാ ആച്ചി... "
ഹാജറ അവളെ നോക്കി പറഞ്ഞു.... 
ഹാദി ഒന്ന് ചിരിച്ചെന്ന് വരുത്തി വീണ്ടും അവനെ നോക്കി.... 

" സുഖല്ലേ മുത്തൂ... "avan ഹാജറ യെ കെട്ടിപിടിച്ചു. 

" ആടാ ചെക്കാ... അവിടെ സുഖല്ലേ.... എന്താ നിന്റെ കോലം.... "

അവർ അവരുടെയാ സംസാരത്തിൽ മുഴക്കിയതും ഹാദി മെല്ലെ kitchen ലേക്ക് നീങ്ങി.... അവള്‍ക്ക് ശരീരം തളരുന്നത് പോലെ തോന്നി.... 
Counter top ചാരി നിന്നു... 

" എന്റെ പെങ്ങടെ മോനാ... ആച്ചി.." ആ വാക്കുകൾ ചെവിയില്‍ വീണ്ടും വീണ്ടും അലയടിക്കും പോലെ... 

*"Rooh...*

അവള്‍ക്ക് തല കറങ്ങും പോലെ തോന്നി.. പൈപ്പ് തുറന്ന് മുഖത്തേക്ക്  വെള്ളം തളിച്ചു..... 

ഹാജറ വരുന്നത് പോലെ തോന്നിയതും അവൾ അടുപ്പില്‍ ചായക്ക് വെള്ളം വെച്ചു.... 

" aman എണീറ്റിട്ടുണ്ടോ മോളെ... ആച്ചി അവനെ കാണാന്‍ അങ്ങോട്ട് ചെന്ന്ണ്ട്.. നീയൊന്ന് poyi നോക്ക്.... 

അവൾ യാന്ത്രികമായി സ്റ്റയർ കയറി.... 
വാതിൽ ല്‍ നിന്ന് അകത്തേക്ക് നോക്കിയതും 
ബെഡ്ഡിന്റെ അടുത്ത് chair ല്‍ ഇരുന്ന് aman നോട് സംസാരിക്കുന്ന ആച്ചിയെ കാണേ അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു..... 

"എന്താ അവിടെ തന്നെ നിന്നെ... വാടി..." 

Aman ന്റെ ശബ്ദം കേട്ടതും അവൾ അവരില്‍ നിന്ന് നോട്ടം മാറ്റി മുഖം തിരിച്ച് കണ്ണ് തുടച്ച് അകത്തേക്ക് കയറി.... 

"എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ.. കണ്ണൊക്കെ ചുവന്ന്ട്ടണ്ടല്ലോ..." 

"ആ.. അത് കണ്ണില്‍ എന്തോ.." അവൾ ചെറിയ വിക്കോടെ പറഞ്ഞു..  

അവൾ ആച്ചിയുടെ മുഖത്തേക്ക് നോക്കി.. അവിടെ അപ്പോഴും നിറഞ്ഞ പുച്ഛം മാത്രമായിരുന്നു..... അത് കാണേ അവള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി...

" നോക്കി ഉരുക്കല്ലോടി നീ... ഒന്നുല്ലങ്കിലും കെട്യോൻ മുന്നില്‍ ഇരിക്കുന്ന എന്ന പരിഗണന എങ്കിലും വേണം...." Aman ചിരിയോടെ പറഞ്ഞതും രണ്ടാളും മുഖത്ത് ചിരി വിടര്‍ത്തി..... 

"ആച്ചി ഇനിയെന്റെ പെണ്ണിനെ പരിചയപ്പെട്ടില്ല എന്ന് പറയരുത്..  ഇതാണ്.... Hadiya Aman...."

എന്നും കേൾക്കുമ്പോൾ തണുപ്പ് തോന്നുന്ന അത് കേള്‍ക്കേ അവള്‍ക്ക് ഒരു വിങ്ങലായാണ് തോന്നിയത്... അവള്‍ക്ക് ആച്ചിയെ നോക്കാൻ കഴിഞ്ഞില്ല.... അപമാനഭാരത്താൽ അവളുടെ തല താഴ്ന്നു.... 


" ഞാ... ഞാൻ കുടിക്കാന് എന്തെങ്കിലും.... " അത്രയും പറഞ്ഞ്‌ നിർത്തി ഹാദി റൂമിൽ നിന്ന് ഇറങ്ങി..... 

എങ്ങോട്ടെങ്കിലും ഓടി പോകാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്നവളോർത്തു.... 

താഴെ ചെന്ന് ചായ എടുത്ത് അവൾ തിരികെ റൂമിലേക്ക് തന്നെ വന്നു.... 

അവര്‍ക്ക് ചായ കൊടുത്തു തിരിഞ്ഞ് നടക്കാൻ നേരം aman അവളെ വിളിച്ചു..... 

"ഇനി നീ എങ്ങോട്ടാ...ഇന്നും മടി പിടിച്ച് ഇരിക്ക എന്ന് വിചാരിക്കണ്ടാ... Collage ല്‍ പൊടി മടിച്ചി...." അവൾ ഒന്നും മിണ്ടാതെ dress എടുത്തു bathroom ലേക്ക് കയറി..  തിരിച്ച് ഒന്ന് പറയാതെ പോയത് കണ്ട് അവന്‍ ചുണ്ട് ചുളുക്കി...... 

ശവർ തുറന്ന് അതിന്‌ ചുവട്ടില്‍ നില്‍ക്കുമ്പോഴും അവള്‍ക്ക് ചുട്ടുപൊള്ളും പോലെ തോന്നും.... എല്ലാം  ഒരു സ്വപ്നമായിരുന്നെങ്കില് നിറഞ്ഞൊഴുകുന്ന കണ്ണ് നീര് തലയിലൂടെ ഒഴുകി വരുന്ന വെള്ളത്തിലേക്ക് അലിഞ്ഞ് ചേര്‍ന്നു...... 

ഒന്നും അവള്‍ക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലാ..... 

അവളുടെ മനസ്സിൽ കഴിഞ്ഞ രാത്രിയിലെ സ്വപ്നം വീണ്ടും നിറഞ്ഞു നിന്നു.... 

                             🦋🦋🦋🦋

"പഴയതൊക്കെ മറക്കണം എന്ന് ഞാൻ പറയുന്നില്ല.... ഒന്നും അത്ര പെട്ടന്ന് മായുന്ന മുറിവല്ലാ എന്നറിയാം... എങ്കിലും പറയാ നിനക്ക് ഒരു ലൈഫ് തിരഞ്ഞെടുക്കാന്‍ ഉള്ള സമയം ആയിട്ടുണ്ട്.... ഉപദേശം ആയിട്ട് കൂട്ടണ്ടാ...  നീ സ്നേഹിക്കുന്നത് ഒന്നും നിനക്ക് നഷ്ടപ്പെടില്ല...." 

Aman പറയുന്നത് കേട്ട് ആച്ചി മുഖത്ത് ഒരു ചിരി വരുത്തി എന്നല്ലാതെ ഒന്നും പറഞ്ഞില്ല... അവന്‍ താഴേക്ക് നടന്നു..... 


" ഞാൻ ആഷിയെ വിളിച്ച് പറഞ്ഞിട്ടുണ്ട്.... നിന്നെ collage ല്‍ drop ചെയ്യാൻ.. അവനോട് വരണ്ടാ പറയണോ... ആച്ചി നിന്നെ drop ചെയ്യും... "

" വേ.. വേണ്ട... കാക്കൂന്റെ കൂടെ പോവാം...." അവൾ അതും പറഞ്ഞ്‌ മുടിയൊക്കെ ശെരിയാക്കി scarf ചെയ്ത്‌ aman കാണാതെ ആഷിന്റെ ഫോണും എടുത്ത് ബാഗില്‍ ഇട്ടു... ഇറങ്ങാന്‍ നേരം ആണ്‌ ബെഡ്ഡിൽ നിന്ന് എഴുന്നേൽക്കാന് നോക്കുന്ന aman നെ കണ്ടത്‌...

"എന്താ... എന്താ വേണ്ടെ... " അവൾ വെപ്രാളത്തോടെ ചോദിച്ച് അവന്റെ അടുത്തേക്ക് ചെന്നു.... 
"താഴേക്ക്...."

"ഞാൻ പിടിക്കാം...." പറഞ്ഞ്‌ മുഴുവനാക്കും മുന്നേ അവൾ അവനെ പിടിച്ചു 

അവളെ കഴുത്തിലൂടെ കയ്യിട്ട് അവൾ balance ചെയ്തു..... പതിയെ രണ്ടാളും കൂടി താഴേക്ക് നടന്നു.... 

സ്റ്റയര്‍ ഇറങ്ങുമ്പോള്‍ അവരെ നോക്കിയ ആച്ചി കാണേ... അവൾ തല താഴ്ത്തി..... 

അവന്റെ മുഖത്ത് അപ്പോഴും പുച്ഛം നിറഞ്ഞു നിന്നു.  

                              🦋🦋🦋🦋

ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നോക്കി ഇരിക്കുന്ന ഹാദി യെ നോക്കി ആഷി നെറ്റി ചുളിച്ചു..... 

കണ്ണ് നിറഞ്ഞ് ഒഴുകുന്നത് കൊണ്ട്‌ ഹാദി ക്ക് പുറത്തെ കാഴ്ച വ്യക്തമല്ലായിരുന്നു.... 

"എന്താടീ... നിന്റെ നാവ് അളിയന്‍ ഓടിച്ചോ..." 

Aashi ചോദിച്ചത്‌ ഒന്നും ഹാദി കേട്ടിട്ടില്ലായിരുന്നു.... 

Aashi car stop ആക്കി അവളെ നോക്കി... അപ്പോഴാണ് കവിളിലൂടെ ഒലിച്ച് ഇറങ്ങുന്ന കണ്ണീര് അവന്‍ കണ്ടത്...  


"ഹാദി എന്തിനാടാ കരയുന്നെ... ഹേ... എന്താ.... '" 
അവന്റെ മുഖം വല്ലാതെ ആയി... അവന്‍ അവളെ തിരിച്ചതും അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു.... അവളുടെ കണ്ണ് നീര് കാരണം അവന്റെ shirt നനഞ്ഞു......

"എന്താടാ... എന്താ ഉണ്ടായേ.... Aman എന്തെങ്കിലും പറഞ്ഞോ....." 

അവൾ ഇല്ല എന്ന് തലയാട്ടി.... 

" പിന്നെന്താ.....' "

അവന്റെ കണ്ണും നിറഞ്ഞിരുന്നു.... 

"റൂ... റൂഹ്.." 

അവന്‍ ഞെട്ടി അവളെ നോക്കി... അവന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി....

' ഒരിക്കലും അറിയിക്കരുത് എന്ന് വിചാരിച്ചത് എല്ലാം പോയി പടച്ചോനെ....'

"rooh...വീ ട്ടി.. ൽ അമീ... ക്കാ.. ടെ.. കസിന്... 

അവന്‍ ഞെട്ടലോടെ അവളെ നോക്കി... അവളെ മുടിയിലൂടെ വിരലുകള്‍ ഓടിച്ചു..... Aashi വണ്ടി തിരിച്ചു...... 

ഒരു ഹോട്ടല്‍ ന്‌ മുന്നില്‍ ആണ്‌ അവന്റെ വണ്ടി നിന്നത്..... 
അവൾ സംശയത്തോടെ അവനെ നോക്കി.... 

" നീ അകത്ത് കയറിക്കോ... ഞാൻ Park ചെയ്തിട്ട് വരാം...." 

അവൾ ഒന്നും മിണ്ടാതെ വണ്ടിയില്‍ നിന്ന് ഇറങ്ങി.... 

Car park ചെയ്ത് നടക്കും നേരം മുന്നിലേക്ക് വന്ന ആളെ കണ്ട് അവന്റെ മുഖം ഇരുണ്ടു..... 

"അടിപൊളി ചരക്ക് ആണ് ട്ടോ നിന്റെ പെങ്ങള്‍.." മറികടന്ന് പോവാന്‍ നേരം അവന്‍ പറഞ്ഞത് കേട്ട്‌ ആഷിയുടെ കൈ അവന്റെകോളറിൽ വീണു... 

" #&#@ മോനെ... ഇനി മേലാൽ നിന്റെ പഴുത്ത നാവില്‍ നിന്ന് എന്റെ പെങ്ങളെ കുറിച്ച് ഇങ്ങനെ എന്തെങ്കിലും കേട്ടാലും കൊല്ലും പന്നി...." 

അയാൾ അവന്റെ കൈ തട്ടി മാറ്റി..... 

" നിനക്ക് പൊള്ളി അല്ലെ.... നീയൊക്കെ കൂടി അവളെ വെച്ചോണ്ടിരിക്ക...." 
പറഞ്ഞ്‌ മുഴുവനാക്കും മുന്നേ Aashi ന്റെ കൈ അവന്റെ കവിളില് പതിഞ്ഞിരുന്നു..... 

അവന്‍ ക്രൂരമായ ഒരു ചിരിയോടെ കവിളില് ഒന്നുഴിഞ്ഞു.... 

" ഇങ്ങനെ ഹീറ്റ് ആവല്ലേ.. അവളോട് പറഞ്ഞേക്ക് അധികം വൈകാതെ എന്റെ കൈ കൊണ്ട്‌ അവളും ചാവും എന്ന്...." 
പക മൂത്ത മൃഗത്തെ പോലെ അവന്റെ കണ്ണുകളില്‍ ആ അഗ്നി തിളങ്ങിയിരുന്നു....

                               🦋🦋🦋🦋

ഹാദി ദൂരേക്ക് കണ്ണ് പായിച്ച് ഇരുന്നു..... 

Aman ന്റെ മുഖവും ആച്ചിന്റെ മുഖവും ഒരു പോലെ അവളെ കണ്ണില്‍ തെളിഞ്ഞ് വന്നു.... അവൾ കണ്ണ് ഇറുകെ അടച്ചു..... 

പുച്ഛത്തോടെയും ദേഷ്യത്തോടെയും ഉള്ള അവന്റെ മുഖം ഓർക്കെ അവള്‍ക്ക് ഹൃദയം നിലക്കും പോലെ തോന്നി.... 

ഒരിക്കല്‍ പോലും തന്നോട് ഒന്ന് കണ്ണുരുട്ട പോലും ചെയ്യാത്ത ആൾ... എന്തിനാ ഇങ്ങനെ.... 

അവളുടെ മനസ്സ് കാറ്റത്ത് വീണ അപ്പൂപ്പന്‍ താടി പോലെ പറന്നു.... 

ഒരിക്കല്‍ ജീവനായി കണ്ടിരുന്ന ഒരാൾ... ഇന്ന്‌ തന്നെ ജീവനോളം സ്നേഹിക്കുന്ന ഭര്‍ത്താവ്..... 

രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കാന് കഴിയാതെ അവള്‍ക്ക് ഭ്രാന്ത് പിടിച്ചു..... 

"എന്തിനാ എന്നോട് ഇത്ര ദേഷ്യം.... ഞാൻ... അമീക്കാനെ കല്യാണം കഴിച്ചതോണ്ട് ആവോ.... ആവും ചതീയല്ലേ ഞാൻ ചെയ്തേ... 
എന്റെ പഴയ റൂഹായി എന്നെ സ്നേഹിക്കുന്നുണ്ടാവോ ഇപ്പോഴും...." 
അവൾ അവളോട് തന്നെ ചോദിച്ച് കൊണ്ടിരുന്നു.... 


                                   🦋🦋🦋🦋


ആച്ചി garden ലെ chair ല്‍ ദൂരേക്ക് കണ്ണ് പായിച്ച് ഇരുന്നു.... 

" നിനക്ക് ഒന്നും നഷ്ട്ടപ്പെട്ടില്ലോ... നഷ്ട്ടങ്ങൾ എനിക്ക് മാത്രം അല്ലെ.... നീ കാരണം എനിക്ക്....." അവന്റെ മനസ്സ് ഇടറി..... 

കണ്ണുകൾ നിറഞ്ഞു..... 

"വെറുക്കാന് കഴിയുന്നില്ലാ..." 

അവന്‍ കണ്ണടച്ച് ചാരി ഇരുന്നു..... ഓര്‍മ എങ്ങോട്ടോ പാഞ്ഞു.... 

"ഈ ജീവൻ ഞാനിങ്ങ് എടുക്കുവാ... അവൾ സ്നേഹിക്കുന്ന ഒന്നും ഈ ഭൂമിയില്‍ അവശേഷിക്കില്ലാ...."

എക്കോ പോലെ ആ ശബ്ദം ചെവിയില്‍ അലയടിച്ചതും അവന്‍ ഞെട്ടലോടെ കണ്ണ് തുറന്നു.... 
  

                           🦋🦋🦋🦋

"എനിക്ക് അറിയാം എന്നറിഞാൽ ചിലപ്പോ ദേഷ്യം തോന്നുമായിരിക്കും.... എല്ലാം കലങ്ങി തെളിയുമ്പോള്‍ എല്ലാരും ഹാപ്പി 
ആയിക്കോളും..."

ആച്ചിയെ നോക്കി എന്തൊക്കെയോ മനസില്‍ ഉറപ്പിച്ച് aman rifa ന്റെ number ലേക്ക് dial ചെയ്തു.....




.....തുടരും🦋

എന്തോ എവിടെയോ തകരാര്‍ പോലെ....
തിരക്കിട്ട് എഴുതിയതാണ് അതോണ്ട് നല്ല ബോര്‍ ആയിട്ടുണ്ട്...
നിങ്ങൾ ആകെ confusion ല്‍ ആവും എന്നറിയാ...
എല്ലാം പതുക്കെ സെറ്റ് ആയിക്കോളും...

എന്താണ് പോസ്റ്റാൻ ലേറ്റ് ആവുന്നത് എന്ന് വെച്ച commnts കുറവാണ്.😤🥺.. എന്നിട്ടും ഞാൻ പോസ്റ്റുന്നില്ലേ... നന്ദി വേണം പിള്ളേരെ നന്ദി.. ഇത്ര കഷ്ട്ടപെട്ട് എഴുതിയിട്ട്... Cmnt പോലും തരാതെ പോകുന്നോരെ ഉറുമ്പ് കടിക്കും 😤😤


റൂഹിന്റെ ഹൂറി_💖 Part-33

റൂഹിന്റെ ഹൂറി_💖 Part-33

4.6
3821

*റൂഹിന്റെ ഹൂറി_💖* Part-33 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   എല്ലാം പറഞ്ഞ്‌ കഴിഞ്ഞതും ഹാദി ഒരേങ്ങലോടെ ആഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവന്‍ അവളെ പുറത്ത്‌ തടവി ആശ്വസിപ്പിച്ചു....    അവള്ടെ കണ്ണീര്‍ അവന്റെ shirt നെ നനയിച്ചിരുന്നു ...    ആഷി എങ്ങോട്ടോ നോക്കി ഇരുന്നു..... അവന്‍ വിശ്വസിക്കാനായില്ല.....    'Rooh എങ്ങനെ തിരിച്ച് വരും.... ഹാദിയെ തേടി അവന്‍ ഒരിക്കലും വരാന് കഴിയില്ല.... '