Aksharathalukal

*പ്രാണസഖി 💜..!!* (ഭാഗം 2)

കണ്ണൻ ഫ്രഷായി മുറിയിൽ നിന്നുമിറങ്ങി.... മൂളി പാട്ടൊക്കെ പാടി ആടി ആടി നടന്നു വരുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്....
 
 
നന്ദഗോപനും തുളസിയും റൊമാൻസിച്ചോണ്ട് നിൽക്കുന്നു.
 
 
Nooooooo 🙈. അവൻ കണ്ണുപൊത്തി കൊണ്ട് അലറി....
 
 
 
അവന്റെ അലർച്ച കേട്ട് നന്ദഗോപനും തുളസിയും പെട്ടെന്ന് അകന്ന് മാറി....
 
 
 
തുളസി വേഗം തന്നെ അടുക്കളയിലേക്ക് പോയി 😂.
 
 
 
എന്താടാ നിന്റെ പ്രശ്നം 😤.... എന്റെ ഭാര്യയോട് ഒന്ന് റൊമാൻസിക്കാനും സമ്മതിക്കില്ലേ 🤧. (നന്ദൻസ് രോധനം)
 
 
 
അയ്യടാ 😁.... ഇപ്പോൾ രണ്ടുപേരും അങ്ങനെ റൊമാൻസിക്കണ്ട 😌.... കെട്ട്പ്രായം കഴിഞ്ഞ് നിൽക്കുന്ന ഒരു മകൻ ഉണ്ടെന്ന വിചാരം വല്ലതും നിങ്ങൾക്കുണ്ടോ 😪.... ഈ വരുന്ന ജനുവരിയിൽ എനിക്ക് വയസ് 27 ആകും.... ഇത് വല്ലതും അറിയോ നിങ്ങൾക്ക് 😒.... (കണ്ണൻ)
 
 
 
 
അച്ചോടാ.... എന്റെ മോന് കെട്ട് പ്രായം ആയ കാര്യം ഈ അച്ഛൻ അറിഞ്ഞില്ലല്ലോ ഈശ്വരാ 🤷. (നന്ദൻ)
 
 
 
ഇപ്പോൾ അറിഞ്ഞല്ലോ.... അതുമതി 😌.... എനിക്ക് വേണ്ടി പെണ്ണ് നോക്കി തുടങ്ങിക്കോ 🙈.... ഞാൻ കെട്ടാൻ റെഡിയായിട്ട് നിൽക്കുവാ 😌.... (കണ്ണൻ)
 
 
 
ആ പെണ്ണിന്റെ വിധി 😪.... (നന്ദൻ)
 
 
 
 
അച്ഛാ 😤. (കണ്ണൻ)
 
 
 
വാ മോനെ ഇപ്പോൾ വല്ലതും കഴിക്കാം ☺️. വിശന്നിട്ടു വയ്യ.... (നന്ദൻ)
 
 
 
ആ എന്നാൽ വായോ.... അതും പറഞ്ഞ് കണ്ണൻ നടന്നു.
 
 
ദൈവമേ ഇങ്ങനെയൊരു ചെറുക്കൻ 😂🤦. (നന്ദൻ)
 
 
 
 
അവർ എല്ലാവരും കഴിക്കാനിരുന്നു. കൃഷ്ണ മോൾ നന്ദന്റെ മടിയിലാണ് ഇരിക്കുന്നത്.
 
 
 
അച്ഛാ.... അമ്മ.... ഏട്ടാ.... ഏട്ടത്തി.... എല്ലാവരും എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയേ 😌. (കണ്ണൻ)
 
 
 
എന്തിനാടാ 🤔. (തുളസി)
 
 
 
എല്ലാവരും ഒന്ന് നോക്ക് 😌. (കണ്ണൻ)
 
 
 
 
നോക്കുവല്ലേ.... നിന്നെ കാണാൻ സുന്ദരൻ ആയിട്ടുണ്ട് 😊. മതിയോ.... ഇനി ഞാൻ എന്റെ മോന് കുറുക്ക് കൊടുത്തോട്ടെ 😁. (ദേവിക)
 
 
 
ഏട്ടത്തി അതല്ല 😤. (കണ്ണൻ)
 
 
 
പിന്നെന്താ 🤔. (നന്ദൻ)
 
 
 
നീ ഈ താടി ഒക്കെ ഷേവ് ചെയ്ത് കളഞ്ഞാൽ കുറച്ച് കൂടെ സുന്ദരൻ ആവാം. ചെറുതായി നീട്ടി വളർത്തിയ കണ്ണന്റെ താടിയിലേക്ക് ചൂണ്ടി കിഷോർ പറഞ്ഞു.
 
 
 
സത്യം 😃.... (കണ്ണൻ)
 
 
 
അതേടാ.... ഈ താടിയൊക്കെ വളർത്തിയിട്ട് ഒരു നിരാശകാമുകന്റെ ലുക്ക്‌ 😁.... അത് നിനക്ക് ഒട്ടും ചേരുന്നില്ല 😌. (കിഷോർ)
 
 
 
അപ്പോൾ എന്നെ കാണാൻ ഒരു നിരാശ കാമുകന്റെ ലുക്ക്‌ ഒക്കെ ഉണ്ടല്ലേ 🙈.... അതറിയാൻ വേണ്ടി ചോദിച്ചതാ 😌.... (കണ്ണൻ)
 
 
 
അതെന്തിനാ 🤔. (തുളസി)
 
 
 
രണ്ട് മൂന്ന് മാസം മുൻപ് എനിക്ക് ഒരു തേപ്പ് കിട്ടിയിരുന്നു 😌.... (കണ്ണൻ)
 
 
 
അതിനെന്താടാ 🤔.... ഇതൊരു പുതിയ കാര്യം അല്ലല്ലോ 😁.... (കിഷോർ)
 
 
 
തേപ്പ് കിട്ടുന്നത് എനിക്ക് പുതിയ കാര്യമല്ല 😁.... പക്ഷെ ഞാൻ ഈ അടുത്ത് ഒരു കാര്യം അറിഞ്ഞു 😌.... തേപ്പ് കിട്ടുന്ന എല്ലാവരും താടി വളർത്തുമെന്ന്.... അതൊന്ന് ട്രൈ ചെയ്തു നോക്കിയതാ 😜. (കണ്ണൻ)
 
 
 
എന്റെ കണ്ണാ.... നിനക്ക് കെട്ടി ഒരു കുട്ടിയുണ്ടാവേണ്ട പ്രായമായി.... എന്നിട്ട് ഇപ്പോഴും അവന്റെ കുട്ടികളി മാറിയിട്ടില്ല 😠. (തുളസി)
 
 
 
ഓഹ് അപ്പൊ എനിക്ക് കെട്ട് പ്രായം ആയ കാര്യം അമ്മക്ക് അറിയാമല്ലേ.... എന്നിട്ടാണോ എനിക്ക് വേണ്ടി പെണ്ണാലോചിക്കാത്തെ 😒. (കണ്ണൻ)
 
 
 
നോക്കുന്നുണ്ട്.... നിന്നെ ജീവിതകാലം മുഴുവൻ സഹിക്കാൻ ക്ഷമയുള്ള ഒരു പെണ്ണിനെ കിട്ടാത്തോണ്ടാ 🤭. (കിഷോർ)
 
 
 
എല്ലാവരും കണ്ണനെ കളിയാക്കി ചിരിച്ചു 😂.
 
 
 
 
പോടെയ് പോടെയ് 😏.... (കണ്ണൻ)
 
 
ഇത് കേട്ട് *കരൺ* പോലും ചിരിച്ചുപോയി.
 
 
 
എടാ ചേട്ടാ നീ എന്നെ ട്രോളി കൊണ്ട് ഇരുന്നോ.... അധികം വൈകാതെ ഒരു അനിയനെയോ അനിയത്തിയേയോ കിട്ടാനുള്ള എല്ലാവിധ സാധ്യയുമുണ്ട് 😌. (കണ്ണൻ)
 
 
 
 
കണ്ണൻ പറഞ്ഞത് കേട്ട് ഭക്ഷണം കിഷോറിന്റെ തരിപ്പിൽ കയറി.... ദേവിക തലയിൽ തട്ടികൊടുത്തു..... ശേഷം കുടിക്കാൻ അവന് കുറച്ച് വെള്ളം കൊടുത്തു....
 
 
 
 
കിഷോർ കൃഷ്ണ മോളെയും അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.
 
 
 
നന്ദൻ അവനെ ഇളിച്ചു കാണിച്ചു 😁.
 
 
 
തുളസി കണ്ണന്റെ ചെവി പിടിച്ചു തിരിച്ചു.
 
 
 
ഹാ അമ്മ വിട് വിട് 🥺🤕. (കണ്ണൻ)
 
 
 
ഇനി ഇത് പോലെ വല്ലതും പറഞ്ഞാൽ നിനക്ക് നല്ല അടി കിട്ടും കേട്ടോടാ 😠.... (തുളസി)
 
 
 
ഉവ്വ ഉവ്വ 😏.... അല്ലെങ്കിലും സത്യം പറയുന്നവരെ മറ്റുള്ളവർക്ക് ഒരു വിലയുമില്ല. (കണ്ണൻ)
 
 
 
 
അച്ഛാ 😒.... കിഷോർ നന്ദനെ വിളിച്ചു.
 
 
 
എന്താടാ മോനെ 😌.... (നന്ദൻ)
 
 
 
ഇനി ഒരു അനിയത്തിയേയോ അനിയനെയോ സഹിക്കാനുള്ള ത്രാണി എനിക്കില്ല 😪.... അച്ഛന് കുട്ടികളെ താലോലിക്കാൻ അത്രക്ക് ആഗ്രമാണെങ്കിൽ കരണിന് കൂട്ടായി ഒരു അനിയത്തിയേയോ അനിയനെയോ കൊടുക്കാം 😌. എന്ത് പറയുന്നു 😉. (കിഷോർ)
 
 
 
 
അത് ബുദ്ധിമുട്ടാവില്ലേ 😌. (ദേവിക)
 
 
 
 
ഏയ്‌ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല 🙈. (കിഷോർ)
 
 
 
 
പക്ഷെ എനിക്കുണ്ട് 😠. (ദേവിക)
 
 
 
 
ഓഹ് 😏. വേണ്ടെങ്കിൽ വേണ്ട.... (കിഷോർ)
 
 
 
 
 
പ്യാവം എന്റെ ചേട്ടൻ 🤭.... ഏട്ടന്റെ പ്ലാൻ നൈസായിട്ട് ഏട്ടത്തി ഫ്ലോപ്പ് ആക്കി 🤣. (കണ്ണൻ)
 
 
 
 
മതി മതി.... എല്ലാവരും വേഗം കഴിച്ചെഴുന്നേൽക്ക്.... (കിഷോർ)
 
 
 
 
അതേ അതേ.... അല്ലെങ്കിൽ ഏട്ടനെ വീണ്ടും ആരെങ്കിലും ട്രോളും 🤭. (കണ്ണൻ)
 
 
 
 
അങ്ങനെ ഭക്ഷത്തോടുള്ള യുദ്ധം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു.
 
 
കിഷോർ സ്റ്റേഷനിലേക്ക് പോയി.... നന്ദൻ കൃഷ്ണ മോളെയും കളിപ്പിച്ചു കൊണ്ടിരുന്നു.... ദേവികയും തുളസിയും അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.... കണ്ണൻ അവന്റെ തേപ്പ് കഥകൾ ഒന്നുപോലും വിടാതെ കരണിനെ പറഞ്ഞു കേൾപ്പിക്കുന്ന തിരക്കിലായിരുന്നു 🤭.
 
 
 
 
 
💙🖤___________________________🖤💙
 
 
 
 
 
വൈകുനേരം പതിവിനെക്കാൾ നേരത്തെ തന്നെ ദച്ചു വീട്ടിലെത്തി. 
 
 
 
 
ആഹാ അച്ഛമ്മേടെ കുട്ടി ഇന്ന് നേരത്തെ ആണല്ലോ 😊....
 
 
ഹാ അച്ഛമ്മേ ഇന്ന് നേരത്തെ ഇറങ്ങി.... എന്തോ വല്ലാത്ത ക്ഷീണം തോന്നുന്നു 😥.... ഞാൻ ഒന്ന് കിടക്കട്ടെ.... അതും പറഞ്ഞ് ദച്ചു കിടക്കാനായി പോയി....
 
 
ചായ വേണോ ദച്ചൂട്ടാ 😥....
 
 
വേണ്ട അച്ഛമ്മേ.... ഒന്ന് കിടന്നാൽ മാറും....
 
 
 
എന്നാൽ ശെരി മോള് പോയി കിടന്നോ 🙂.
 
 
 
ദച്ചു പോയി കിടന്നു.... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രാവിലെ കോളേജിൽ വച്ചു നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വേലിയേറ്റങ്ങൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരുന്നു.
 
 
 
 
 
 
തുടരും 💜.....
 
 
 
കോളേജിൽ വച്ച് എന്താവും സംഭവിച്ചത് 🤔....
 
അതറിയാനായി അടുത്ത പാർട്ട്‌ വായിക്കുക 😌....
 
 
 
ഇത് ഒരു കുഞ്ഞു സ്റ്റോറിയാണ്.... അധികം വലിച്ചു നീട്ടാതെ നിർത്താം 😊.... അല്ലെങ്കിൽ ചിലപ്പോൾ ബോർ ആവും 😁....
 
 
 
ഇഷ്ട്ടായാൽ റേറ്റിംഗ് & റിവ്യൂ തരാൻ മറക്കല്ലേ ❤....
 

*പ്രാണസഖി 💜..!!* [ഭാഗം 2(ii)]

*പ്രാണസഖി 💜..!!* [ഭാഗം 2(ii)]

4.6
4799

പിറ്റേന്ന് രാവിലെ കണ്ണൻ യാതൊരുവിധ മടിയുമാകൂടാതെ നേരത്തെ എണീറ്റു.... കണ്ണൊക്കെ തിരുമി താഴേക്ക് ചെന്നപ്പോൾ എല്ലാവരും സോഫയിൽ ഇരുപ്പുണ്ട്.... കാര്യമായെന്തോ സംസാരികുകയാണ്.... കണ്ണൻ നേരെ ചെന്ന് തുളസിയുടെ മടിയിൽ തലവച്ചു കിടന്നു ഉറങ്ങാൻ തുടങ്ങി. ടാ കണ്ണാ.... (കിഷോർ) മ്മ്മ്...  ന്താ... കണ്ണൻ ഉറക്കപ്പിച്ചിലിൽ ചോദിച്ചു.... കുഞ്ഞേറ്റ.... എനീച്ചേ.... കൃഷ്ണമോൾ അവന്റെ മുടി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. എന്താ കുഞ്ഞി.... കുഞ്ഞേട്ടൻ ഒന്ന് ഉറങ്ങട്ടെ മുത്തേ 😓.... (കണ്ണൻ) ടാ ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്. (കിഷോർ) എന്താ ഏട്ടാ 🤔.... എന്ത് പറ്റി.... കണ്ണൻ തുളസിയുടെ മടിയ