Aksharathalukal

ഷാനബാസം പാർട്ട്‌ 1

 
"നേരം വൈകി വേഗം നടക്കാൻ നോക്ക്   അസംബ്ലി തുടങ്ങി കാണും "കൂട്ടത്തിൽ മുതിർന്നവൻ നിർദേശം നൽകി....
നാൽവർ സംഘം ഓട്ടം തുടങ്ങി.....
2ആൺകുട്ടികളും 2പെൺകുട്ടികളും അടങ്ങുന്നതാണ് സംഘം....
ഷാനിബ , ശ്രീഹരി,ഹാരിസ് പിന്നെ അവന്റെ അമ്മായിടെ മകൾ ഹിബ....
ഹാരിസ് 4 ക്ലാസ്സിൽ ബാക്കി ഉള്ളോർ 3ലും...
 
അവർക്കിടയിൽ ഒന്നൊരാണ്ടോ  വയസ് വിത്യാസം ഉണ്ടേലും അവർ കട്ട ചങ്ക്‌സ് ആണ്...
 
സ്കൂളിൽ എത്തിയപ്പോഴേക്കും അസംബ്ലി തുടങ്ങിയിരിക്കുന്നു.... മാഷിന്റെ കണ്ണ് വെട്ടിച്ച് വരിയിൽ കേറികൂടി...
 
അസംബ്ലി കഴിഞ്ഞ് ഷാനിയും ഹിബയും ക്ലാസ്സിൽ കേറി....
 
ഇപ്പൊ നിങ്ങൾ കരുതും ശ്രീയോ എന്ന് സംഭവം ഒന്നുമല്ല., അവർ ഒന്നാം ക്ലാസ്സിൽ ഒന്നിച്ചായിരുന്നെങ്കിലും, രണ്ടാം ക്ലാസ്സിൽ അവർ  വേറെ വേറെ ക്ലാസ്സിൽ ആയി... എങ്കിലും ഷാനിയും ഹിബയും ഒന്നിച്ചായിരുന്നു....ശ്രീ വേറെ ക്ലാസ്സിൽ...
 
 
 
സരോജിനി ടീച്ചർ വന്നു.. ആളാണ് ക്ലാസ്സ്‌ ടീച്ചർ..
ആൾ നല്ല കൂട്ടാണ് കുട്ടികളായിട്ട് 😍..
 
ക്ലാസ്സ്‌ എടുത്തു... ഉച്ച തൊട്ട് മാനം കറുത്തപ്പോഴാ ഓർത്തത് കുട എടുത്തില്ലായിരുന്നു നാലും...  ഭൂമി മഴയെ സ്വാഗതം ചെയ്തു.... മഴ ആ സന്തോഷം,:ഭൂമിയെ നല്ലരീതിയിൽ തന്നെ തണുപ്പിച്ചുകൊണ്ട് ഏവരെയും അറിയിച്ചു....
 
 
ക്ലാസ്സ്‌ കഴിയുമ്പോഴേക്കും മഴ കുറയുമെന്ന നമ്മുടെ നാൽവർ സംഘത്തിന്റെ പ്രതീക്ഷ അസ്തമിച്ചു...
 
 
 
ക്ലാസ്സ്‌ എടുക്കാൻ കഴിയാത്ത വിധം മഴ പെയ്തപ്പോൾ ടീച്ചർമാർ സ്റ്റാഫ് റൂമിലേക്ക് തന്നെ പോയി..
 
 
സ്കൂൾ വിട്ടതും ഇനി എന്ത് എന്ന ആലോചനയിലായി നാലും..
 
 
 
@@തുടരും @@@

ഷാനബാസം 2

ഷാനബാസം 2

4.4
1245

മഴ ഇപ്പൊ ഒന്നും  തോരുകയില്ല  എന്ന് ഉറപ്പായതോടെ ഓട്ടം തന്നെ ശരണം എന്നുറപ്പിച്ചു... നാലും ഓടി... ഒട്ടത്തിനിടക്ക് പണി കിട്ടാതിരിക്കാൻ ആദ്യം തന്നെ റോഡ് ക്രോസ്സ് ചെയ്തു...   പിന്നെ നിർത്താതെ ഓടി കിതച്ചപ്പോൾ ഒരു കടക്ക് മുന്നിൽ കേറി നിന്നു.... പിന്നെയും ഓടി...   റോഡും വഴിയും വെള്ളത്തിൽ നിറഞ്ഞു കിടക്കാണ്.. കാര്യം കുടയില്ലാതെ ഓടുന്നതാണേലും മഴയെ ആസ്വദിച്ചാണ് നമ്മുടെ പിള്ളേരുടെ ഓട്ടം..       മഴയത്ത് വെള്ളം തെറിപ്പിച്ചും കളിച്ചും ചിരിച്ചും.... പെട്ടെന്നാണ് അത് സംഭവിച്ചത്..                      ബ്ലും...         "ന്റെ അള്ളോഹ്.........