Aksharathalukal

പ്രണയ വർണ്ണങ്ങൾ - 34

Part 34
 
 " തൻ്റെ കണ്ണേട്ടൻ്റെ മുഖത്ത് എന്താടോ ഒരു നിരാശ കാമുക ഭാവം .'' എബി പകുതി കളിയായും കാര്യമായും ചോദിച്ചു.
 
''ദേ ഇച്ചായ മിണ്ടാതെ നടന്നേ. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട. എൻ്റെ കണ്ണേട്ടൻ പോലും. അയാൾ എൻ്റെ ആരും അല്ല ''അത് പറഞ്ഞ് കൃതി ദേഷ്യത്തോടെ മുന്നോട്ട് നടന്നു."
 
കൃതിയുടെ നാവിൽ നിന്നു തന്നെ അത് കേട്ടപ്പോൾ എബിക്കും എന്തോ ഒരു സന്തോഷം തോന്നി. അവനും അവൾക്ക് പിന്നാലെ നടക്കാൻ നിന്നപ്പോൾ ആണ് അവൻ ഒരു കാഴ്ച്ച കണ്ടത്.
 
അവൻ കൃതി പോയ വഴിയേ ഒന്ന് നോക്കിയതിനു ശേഷം തിരിഞ്ഞ് ഒരു വലിയ മരത്തിനടുത്തേക്ക് നടന്നു.
 
ആ മരത്തിന് താഴേയായി കുറേ മഞ്ചാടി വീണു കിടക്കുന്നു. ഒരു വലിയ മഞ്ചാടി മരം ആയിരുന്നു അത്.
 
എബി കുനിഞ്ഞ് ഇരുന്ന് ഒരു പിടിയോളം മഞ്ചാടി മണികൾ പെറുക്കി ഉണ്ടാക്കി.ശേഷം ഇരു കൈകളിലേയും മഞ്ചാടി പിന്നിലേക്ക് ഒളിപ്പിച്ച് അവൻ കൃതിയുടെ അരികിലേക്ക് നടന്നു.
 
കൃതി ദേഷ്യത്തോടെ അവിടെ ഉള്ള ഒരു കൽ ബഞ്ചിൽ ഇരിക്കുകയായിരുന്നു.
 
"അമ്മു...'' എബി നീട്ടി വിളിച്ചു. പക്ഷേ കൃതി വിളി കേൾക്കാത്ത രീതിയിൽ ഇരുന്നു.
 
 
" അപ്പോഴേക്കും എൻ്റെ അമ്മാളു പിണങ്ങിയോ " എബി ചിരിയോടെ ചോദിച്ചു.
 
 
''ഞാൻ ആരുടേയും അല്ല. ഞാൻ ഒറ്റക്കാ .എനിക്ക് ആരും ഇല്ല"കൃതി അകലേക്ക് നോക്കി ഇരുന്ന് കൊണ്ട് പറഞ്ഞു.
 
"ഡീ... ഞാൻ ഒന്ന് താഴ്ന്നു തന്നു എന്ന് കരുതി എൻ്റെ തലയിൽ കയറാൻ നോക്കിയാൽ ഉണ്ടല്ലോ എൻ്റെ തനി സ്വഭാവം നീ അറിയും."ക്യതി അത് ശ്രദ്ധിക്കാതെ ഇരുന്നു.
 
"ഡീ.... ഞാൻ നിന്നോടാ ഈ പറയുന്നേ. ഇങ്ങോട്ട് നോക്കടി " എബി അലറിയതും കൃതി പേടിച്ച് അവന് നേരെ തിരിഞ്ഞ് ഇരുന്നു.
 
അവളുടെ മുഖ ഭാവം കണ്ട് എബിക്ക് ചിരി വരാൻ തുടങ്ങി. അവൻ കൈയ്യിലുള്ള മഞ്ചാടി അവളുടെ തലയിലൂടെ ഇട്ടു.
 
 
(ഈ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.അതാ ഞാൻ ഉദ്ദേശിച്ചേ ട്ടോ 😁)
 
 
''ഇച്ചായാ.... " കൃതി ഒരു ചിരിയോടെ എബിയെ കെട്ടിപിടിക്കാൻ നിന്നതും എബിയുടെ ഫോൺ റിങ്ങ് ചെയ്യ്തു
 
 
"കൃതി വൺ മിനിറ്റ് .ഓഫീസിൽ നിന്നും സാർ ആണ് " മറുപടിയായി കൃതി ഒന്ന് മൂളി.
 
എബി ഓഫീസിലെ എ തോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയാണ്.അത് കേട്ടതും കൃതിക്ക് ദേഷ്യം വരാൻ തുടങ്ങി.അവൾ കുറേ നേരം എബിയെ തന്നെ നോക്കി നിന്നു.
 
 
കുറേ നേരം കഴിഞ്ഞിട്ടും അവൻ്റെ സംസാരം മാത്രം നിർത്തുന്നില്ല എന്ന് കണ്ടതും അവൾ പതിയെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.
 
ആ ഇടത്തിലൂടെ നടക്കുമ്പോൾ പഴയ ഓർമകൾ മനസിലേക്ക് കയറി വരുന്നുണ്ട്. താനും കണ്ണേട്ടനും കൈ പിടിച്ച് നടന്നിരുന്ന ഇടമായിരുന്നു ഇത്.
 
അവൾ ഓരോന്ന് ആലോചിച്ച് നടന്നപ്പോൾ ആണ് മുൻപിൽ ചുവന്ന് തുടുത്ത ചമ്പക്ക നിൽക്കുന്ന ചാമ്പ മരം കൃതി കണ്ടത്.
 
അവൾ കൈ എത്തിച്ച് അത് പറിക്കാൻ നോക്കി. പക്ഷേ പറ്റുന്നില്ല. ഒന്ന് ചാടി നോക്കി പക്ഷേ കിട്ടുന്നില്ല.
 
വീണ്ടും വീണ്ടും ചാടിയിട്ടും അവൾ ക്ഷീണിച്ചതല്ലാതെ ഒരു ചാമ്പക്ക പോലും കിട്ടിയല്ല.
 
 
സാറിനോട് സംസാരിച്ച് ഫോൺ കട്ട് ചെയ്യ്ത എബി കാണുന്നത് ചാമ്പക്ക പൊട്ടിക്കാൻ അപാര പരിശ്രമം നടത്തുന്ന കൃതിയെ ആണ്.
 
അവസാനം അവൾ പരിശ്രമം നിർത്തി താഴെ ഒരു കല്ലിനു മുകളിൽ ക്ഷീണിച്ച് ഇരുന്നു.അത് കണ്ട് എബി ഒരു ചിരിയോടെ അവളുടെ അരികിലേക്ക് നടന്നു.
 
 
ക്ഷീണിച്ചിരിക്കുന്ന കൃതിയ്ക്കു മുൻപിൽ കൈകൾ കെട്ടി നിന്നു കൊണ്ട് എബി ഒരു പുഛ ചിരി ചിരിച്ചു.
 
 
ശേഷം അവൻ കൈ എത്തിച്ച് ഒരു പിടി ചാമ്പക്ക അറുത്ത് അവൾക്ക് നേരെ നീട്ടി.
 
 
"ഒരു കുരുട്ടടക്കടെ അത്രേ ഉള്ളൂ. ഉയരവും ഇല്ല വിവരവും ഇല്ല.ന്നാ പിടിച്ചോ ''ചാമ്പക്ക അവൾക്ക് കൊടുത്തു.
 
" കുരുട്ടടക്ക തൻ്റെ കെട്ട്യോൾ. അവൾക്ക് കൊണ്ടു പോയി കൊടുത്തോ "കൃതി ദേഷ്യത്തോടെ പറഞ്ഞ് മുഖം തിരിച്ചു.
 
 
'' കെട്ട്യോൾക്ക് തന്നെയാണ് തരുന്നത്.ദാ വാങ്ങിക്ക് " എബി ചിരിയോടെ പറഞ്ഞു.
 
"എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ " ക്യതി പറഞ്ഞു.
 
 
"വേണ്ടെങ്കിൽ വേണ്ട. ഞാൻ കഴിച്ചോളാം. എൻ്റെ കർത്താവേ എന്നാ ഒരു ടേസ്റ്റാ ഇതിന്.ഞാൻ എൻ്റെ ജീവിതത്തിൽ ഇതുവരെ ഇത്രം ടേസ്റ്റുള്ള ചാമ്പക്ക കഴിച്ചിട്ടില്ല." എബി ചാമ്പക്ക കഴിച്ചു കൊണ്ട് പറഞ്ഞു.
.
 
കൃതിക്ക് അത് കണ്ട് കൊതി തോന്നി എങ്കിലും അവൾ അത് പുറത്ത് പ്രകടിപ്പിച്ചില്ല.
 
 
" ഇല്ല കൃതി നീ അങ്ങനെ തോൽക്കില്ല.
 
 
അവൾ വീണ്ടും എണീറ്റ് ചാടി എണീറ്റ് ചാമ്പക്ക പൊട്ടിക്കാൻ ശ്രമിച്ചു.
 
"താൻ എന്തിനാടോ ഇങ്ങനെ കഷ്ടപ്പെടുന്നേ. ന്നാ ഇത് എടുത്തോ " കയ്യിലുള്ള ചാമ്പക്ക നീട്ടി എ ബി പറഞ്ഞു.
 
 
"എനിക്ക് വേണ്ട. ഞാൻ എൻ്റെ കൈ കൊണ്ട് പറിച്ചതേ കഴിക്കൂ " അത് പറഞ്ഞ് കൃതി വീണ്ടും ശ്രമിക്കാൻ  തുടങ്ങി.
 
അത് കണ്ടതും എബി അവളെ ഉയർത്തി എടുത്തു. ഇപ്പോ കയ്യെത്തും ദൂരത്ത് ആണ് ചമ്പക്ക നിൽക്കുന്നത്.
 
കൃതി ശരിക്കും ഞെട്ടിയിരുന്നു.എബിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല.
 
എബിയുടെ ചുടുനിശ്വാസം അവളുടെ കഴുത്തിൽ തട്ടുമ്പോൾ അവൾക്ക് ആകെ ഒരു വിറയൽ അനുഭവപ്പെട്ടു
 
അവൾ കണ്ണിമ ചിന്മാതെ എബിയെ തന്നെ നോക്കി നിന്നു.
 
 
" മിഴിച്ച് നിൽക്കാതെ വേഗം പറിക്കടി പെണ്ണേ " എബിയുടെ ശബ്ദം ഉയർന്നതും കൃതി കൈ ഉയർത്തി ചാമ്പക്ക അറുത്തു.
 
ശേഷം അവളെ എബി താഴേ ഇറക്കി. കൃതി കൊതിയോടെ അത് കഴിച്ചു.
 
 
അപ്പോഴേക്കും കലാക്ഷേത്രയിലെ ഒരു സ്റ്റാഫ് അവിടേക്ക് വന്നു.
 
 
"കൃതി തന്നെ ടീച്ചറമ്മ വിളിക്കുന്നുണ്ട് " അത് പറഞ്ഞ് സ്റ്റാഫ് തിരിഞ്ഞ് നടന്നു.
 
 
കൃതി ഒരു ചാമ്പക്ക എടുത്ത് അവൻ്റെ വായിലേക്ക് വച്ചു. ശേഷം അവൻ്റെ കാലിൽ കയറി നിന്ന് അവൻ്റെ വായിൽ നിന്നും പകുതി ചാമ്പക്ക കടിച്ചെടുത്തു .
 
 
"ഇച്ചായാ ഞാൻ ഇപ്പോ വരാം" കൃതി അത് പറഞ്ഞ് ചിരിച്ച് കൊണ്ട് ആ സ്റ്റാഫിനു പുറേ ഓടി പോയി.
 
 
എബി ഒരു നിമിഷം തരിച്ച് നിന്നു."ഞാൻ അവളുടെ ഒപ്പം കൂടി ഒരുപാട് അങ്ങോട്ട് പഞ്ചാര പൈങ്കിളി ആയോ " അവൻ സ്വയം ആലോചിച്ച് കൊണ്ട് അടുത്തുള്ള കൽ ബെഞ്ചിൽ ഇരുന്നു.
 
 
"അവൾ എൻ്റെ അരികിൽ ഉള്ളപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാതെ ഒരു സന്തോഷം മനസിൽ നിറയാ. എന്താ അതിന് കാരണം.ഇനി ഒരു പക്ഷേ എനിക്ക് ഇനി അവളോട്... എയ് ഒരിക്കലും ഇല്ല "
 
 
"സാർ..." പിന്നിൽ നിന്നുള്ള കണ്ണൻ്റ  വിളിയാണ് എബിയെ ചിന്തയിൽ നിന്നും ഉണർത്തിയത്.
 
 
" ആ .... ഇതാര് കണ്ണനോ ഇരിക്ക് "
 
 
" എയ് വേണ്ട സാർ.ഞാൻ ഇവിടെ നിന്നോളം ."
 
 
" എയ് കണ്ണൻ എന്നേ സാർ എന്ന് ഒന്നും വിളിക്കണ്ട. ഞാൻ തൻ്റെ ഫ്രണ്ടിൻ്റെ ഹസ്ബൻ്റ് അല്ലേടോ "
 
"അതിനെ കുറിച്ച് സംസാരിക്കാൻ ആണ് ഞാൻ സാറിനെ കാണാൻ വന്നത് "
 
 
"എന്താ ... എന്താ കാര്യം"
 
" അത് പിന്നെ അമ്മു അല്ല സോറി സംസ്ക്യതി സാറിനോട് പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ഞാനും സംസ്കൃതിയും കുറച്ച് കാലം മുൻപ് വരെ സ്നേഹത്തിലായിരുന്നു." അത് പറയുന്നത് കേട്ട് എബിയുടെ മുഖത്ത് പ്രത്യേക ഭാവവ്യത്യസം ഒന്നും ഉണ്ടായില്ല.
 
 
"സ്നേഹിച്ചിരുന്നു എന്ന് മാത്രം അല്ല .താൻ അവളെ ചതിച്ച് മറ്റൊരാളെ വിവാഹം ചെയ്യ്തു എന്നും.എന്താ ശരിയല്ലേ ഞാൻ പറഞ്ഞത് " എബിയുടെ സ്വരം കടുത്തതും അയാളുടെ തല കുനിഞ്ഞു.
 
 
"അതെ 'പക്ഷേ എൻ്റെ സാഹജര്യം അങ്ങനെയായിരുന്നു' പക്ഷേ എൻ്റെ കുടുബ ജീവിതം അത്ര സുഖകരമായിരുന്നില്ല. കല്യാണത്തിനു ശേഷവും എനിക്ക് സംസ്കൃതിയെ മറക്കാൻ സാധിച്ചില്ല. അതു കൊണ്ട് തന്നെ എനിക്ക് നല്ല ഒരു ഭർത്താവായി കാണാനും കഴിഞ്ഞില്ല. അവൾ എന്നേ ഉപേക്ഷിച്ച് പോയി."
 
 
അയാൾ പറയുന്നതിന് മറുപടിയൊന്നും നൽകാതെ എബി മൗനമായി ഇരുന്നു 
 
 
 
"എനിക്ക് അറിയാം സംസ്കൃതിക്കും എന്നേ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല എന്ന്. അതോണ്ട് .... അതോണ്ട് സാർ എനിക്ക് എൻ്റെ അമ്മൂനേ തിരിച്ച് തരണം പ്ലീസ്. ഞാൻ കാല് പിടിക്കാം."
 
 
അയാൾ കാലിൽ വീഴാൻ നിന്നതും എബി അയാളെ തടഞ്ഞു.
 
 
" അന്ന് എൻ്റെ വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമാണ് മറ്റൊരുവളെ ഞാൻ കല്യാണം കഴിച്ചത്.സാർ എൻ്റെ അവസ്ഥ ഒന്ന് മനസിലാക്കണം. പ്ലീസ് " അയാൾ തൊഴുതു കൊണ്ട് പറഞ്ഞു.
 
 
അതെ .മറ്റാരെക്കാളും എനിക്ക് ആ അവസ്ഥ മനസിലാവും .സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട വേദന എനിക്കും അറിയുന്നതാണ്. അപ്പോ കൃതിയെ ഇയാൾക്ക് വിട്ടു കൊടുക്കുന്നത് അല്ലേ നല്ലത്. ഒരായിരം ചിന്തകൾ എബിയുടെ മനസിലൂടെ കടന്നു പോയി.
 
 
" പ്ലീസ് സാർ. എൻ്റെ അമ്മൂനേ എനിക്ക് തിരിച്ച് തരണം" അയാൾ എൻ്റെ അമ്മു എന്ന് പറയുമ്പോൾ എബിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷേ അത് അവൻ പുറത്ത് കാണിച്ചില്ല.
 
 
ഇല്ല എനിക്ക് കഴിയില്ല. അവൾ ഇല്ലാത്ത ഒരു നിമിഷം ചിന്തിക്കാൻ കൂടി കഴിയില്ല. സംസ്കൃതി അവൾ എൻ്റെയാണ്.അമ്മു അവൾ എൻ്റെ മാത്രമാണ്. എബിയുടെ മനസ് അവനോടായി മന്ത്രിച്ചു.
 
 
"സാർ എനിക്ക് അവളെ തരണം. ഞാൻ പൊന്നുപോലെ നോക്കി കൊള്ളാം"
 
 
"ഛി നിർത്തടോ " എബി അയാളെ പറയാൻ നിന്നതും കൃതി പിന്നിൽ നിന്നും ഉറക്കെ പറഞ്ഞു.
 
 
"നിങ്ങൾക്ക് എത്ര ധൈര്യമുണ്ടായിട്ടാ എന്നേ വേണം എന്ന് എൻ്റെ ഭർത്താവിനോട് ചോദിക്കാൻ .
 
താൻ എന്താ പറഞ്ഞേ എന്നേ പൊന്നുപോലെ നോക്കും എന്നോ. എന്നേ മോഹിപ്പിച്ച് ചതിച്ചവൻ അല്ലേടോ നിങ്ങൾ." കൃതി ദേഷ്യത്തോടെ അലറി.
 
"അമ്മു ഞാൻ.... അന്നത്തെ എൻ്റെ അവസ്ഥ അതായിരുന്നു.എൻ്റെ വീട്ടുക്കാർ പറയുന്നത് എനിക്ക് അനുസരിക്കേണ്ടി വന്നു."
 
 
" ഓഹോ അപ്പോ അന്ന് സമ്മതിക്കാത്ത വീട്ടുക്കാർ ഇന്ന് സമ്മതിക്കും അല്ലേ .തനിക്ക് അറിയോ അന്ന് താൻ ആരാരും ഇല്ല എന്ന് പറഞ്ഞല്ലേ ഒഴിവാക്കിയത്.
 
 
പക്ഷേ ദാ ഈ മനുഷ്യൻ ഉണ്ടല്ലോ എൻ്റെ ഭർത്താവ്. ഇദ്ദേഹം ഞാൻ ആരാ എന്താ എന്ന് പോലും അന്വോഷിക്കാതെയാണ് എൻ്റെ കഴുത്തിൽ താലി കെട്ടിയത്.വീട്ടിൽ ഒരു ഇടം തന്നത്.
 
 
അങ്ങനെ ഉള്ള ഒരു ഭർത്താവിനെ ഉപേക്ഷിച്ച് ഞാൻ തൻ്റെ കൂടേ വരണോ " അവൾ പുഛത്തോടെ പറഞ്ഞു.
 
 
" അത്.... അത് ഞാൻ പിന്നെ " അയാൾ വാക്കുകൾ കിട്ടാതെ കുടുങ്ങി.
 
 
" ഇനി മേലാൽ ഈ വക കാര്യം എന്നോട്   പറഞ്ഞാൽ ..'' കൃതി കണ്ണനെ നോക്കി ദേഷ്യത്തോടെ പറഞ്ഞതും അയാൾ തല താഴ്ത്തി നടന്ന് പോയി.
 
ആ സമയം എബിയുടെ മനസ് സന്തോഷത്താൽ നിറയുകയായിരുന്നു. അവളോടുള്ള പ്രണയം ഹൃദയത്തിൽ അലയടിക്കുന്ന പോലെ. പക്ഷേ അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
 
 
"അമ്മു. എനിക്ക് " എബി പറഞ്ഞ് തീരും മുൻപേ കൃതിയുടെ കൈ എബിയുടെ മുഖത്ത് പതിഞ്ഞിരുന്നു.എബി ഒരു നിമിഷം തറഞ്ഞ് നിന്നു.
 
 
''സ്വന്തം ഭാര്യയേ തരുമോ എന്ന് ചോദിക്കുമ്പോൾ അത് കേട്ട് കൊണ്ട് പ്രതികരിക്കാതെ നിന്ന താൻ ഒക്കെ എന്ത് ഭർത്താവാടോ." അത് പറഞ്ഞ് കൃതി ദേഷ്യത്തോടെ അകത്തേക്ക് നടന്നു.
 
 
 
(തുടരും)
 
 
❤️ നീലാംബരി❤️

പ്രണയ വർണ്ണങ്ങൾ - 35

പ്രണയ വർണ്ണങ്ങൾ - 35

4.7
9030

'part -35   'സ്വന്തം ഭാര്യയേ തരുമോ എന്ന് ചോദിക്കുമ്പോൾ അത് കേട്ട് കൊണ്ട് പ്രതികരിക്കാതെ നിന്ന താൻ ഒക്കെ എന്ത് ഭർത്താവാടോ." അത് പറഞ്ഞ് കൃതി ദേഷ്യത്തോടെ അകത്തേക്ക് നടന്നു   എബി ഒരു നിമിഷം ഞെട്ടി നിന്നു. ഇതു വരെ കാണാത്ത ഒരു ഭാവം ആയിരുന്നു എബി കൃതിയിൽ കണ്ടത്. അവൻ നേരെ അവൾക്ക് പിന്നാലെ റൂമിലേക്ക് നടന്നു.     കൃതി പോവാൻ ആയി ബാഗ് ഒക്കെ പാക്ക് ചെയ്യ്ത് റെഡിയാവുകയാണ്. എബിയും വേഗം ഡ്രസ്സ് എല്ലാം മാറി റെഡിയാവാൻ തുടങ്ങി.     "അമ്മു ഞാൻ ...." എബി എന്തോ പറയാൻ നിന്നതും കൃതി കേൾക്കാത്ത ഭാവത്തിൽ നിന്നു. ശേഷം ബെഡിനു മുകളിൽ വച്ച തൻ്റെ ഡ്രസ്സുകൾ അടങ്ങിയ അവളുട