'part -35
'സ്വന്തം ഭാര്യയേ തരുമോ എന്ന് ചോദിക്കുമ്പോൾ അത് കേട്ട് കൊണ്ട് പ്രതികരിക്കാതെ നിന്ന താൻ ഒക്കെ എന്ത് ഭർത്താവാടോ." അത് പറഞ്ഞ് കൃതി ദേഷ്യത്തോടെ അകത്തേക്ക് നടന്നു
എബി ഒരു നിമിഷം ഞെട്ടി നിന്നു. ഇതു വരെ കാണാത്ത ഒരു ഭാവം ആയിരുന്നു എബി കൃതിയിൽ കണ്ടത്. അവൻ നേരെ അവൾക്ക് പിന്നാലെ റൂമിലേക്ക് നടന്നു.
കൃതി പോവാൻ ആയി ബാഗ് ഒക്കെ പാക്ക് ചെയ്യ്ത് റെഡിയാവുകയാണ്. എബിയും വേഗം ഡ്രസ്സ് എല്ലാം മാറി റെഡിയാവാൻ തുടങ്ങി.
"അമ്മു ഞാൻ ...." എബി എന്തോ പറയാൻ നിന്നതും കൃതി കേൾക്കാത്ത ഭാവത്തിൽ നിന്നു. ശേഷം ബെഡിനു മുകളിൽ വച്ച തൻ്റെ ഡ്രസ്സുകൾ അടങ്ങിയ അവളുടെ ബാഗ് എടുത്തു.
" Mr .amarnadh . റെഡിയായിട്ട് പുറത്തേക്കു വാ.ഞാൻ കാറിനരികിൽ വെയിറ്റ് ചെയ്യാം " എബിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ കൃതി പുറത്തേക്ക് പോയി.
"എൻ്റെ കർത്താവേ. ഇപ്പോ കളി കാര്യം ആയോ. അവൾക്ക് അത്രയും സങ്കടം ആയോ. അല്ലെങ്കിലും അവളെ തെറ്റുപറയാൻ പറ്റില്ല. അവളുടെ സ്ഥാനത്ത് ഏത് പെണ്ണാണെങ്കിലും ഇങ്ങനെയേ പ്രതികരിക്കു" എബി ഒരു ദീർഘ നിശ്വാസത്തോടെ ഓർത്തു.
ശേഷം അവൻ അവൻ്റെ ബാഗുമായി മുറി പൂട്ടി പുറത്തിറങ്ങി. കാറിനെ ബാക്ക് സീറ്റിൽ അവൻ ബാഗ് വച്ച് റൂമിൻ്റെ കീ ടീച്ചറമ്മയുടെ കൈയ്യിൽ കൊടുത്തു.
കൃതിയും ബാഗ് ബാക്ക് സീറ്റിൽ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി. അവൾ ആ ഗേറ്റ് കടന്ന് പോകുന്നവരെ കലാക്ഷേത്രയിലുള്ളവരെ തിരിഞ്ഞ് നോക്കി ഇരുന്നു.
തുടർന്നുള്ള യാത്രയിൽ എബി ക്യതിയോട് എന്തെല്ലാമോ സംസാരിച്ചു എങ്കിലും കൃതി അതൊന്നും തന്നോടല്ല എന്ന ഭാവത്തിൽ ഇരുന്നു.
ഇടക്ക് ഒരു റസ്സ്റ്റോറൻ്റിൽ കയറി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. കൃതി ഇനി തന്നെ വിട്ട് പോവുമോ എന്ന് വരെ എബി പേടിച്ചിരുന്നു.
രാത്രിയോടു കൂടി അവർ ഒരു വലിയ ഫ്ളാറ്റിനു മുന്നിൽ എത്തി. അവൻ ആരുടേയോ കൈയ്യിൽ നിന്നും കീ വാങ്ങി മുന്നിൽ നടന്നു.
പിന്നാലെ കൃതിയും.അവർക്കു പിന്നിലായി ബാഗുകളുമായി സെക്യൂരിറ്റിയും.അവർ മൂന്നു പേരും ലിഫ്റ്റിൽ കയറി. അഞ്ചാമത്തെ നിലയിലെ 7 B യിൽ ആണ് അവരുടെ ഫ്ളാറ്റ് .
എബി കൈയ്യിലുള്ള കീ കൊണ്ട് റൂമിൻ്റെ ഡോർ ഒപ്പൺ ചെയ്യ്തു. സെക്യൂരിറ്റി അവരുടെ ലെഗേജുകൾ സോഫയിൽ വച്ച് തിരിച്ചു നടന്നതും എബി ഇരുന്നൂറ് രൂപ അയാൾക്ക് നൽകി.
അയാൾ പോയതും കൃതി സോഫയിലെ ബാഗ് എടുത്തു
"Mr . Amarnadh .നിങ്ങളെ ഹെൽപ്പ് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ നിങ്ങളുടെ കൂടെ വന്നത്. എന്നേ കൊണ്ടുള്ള നിങ്ങളുടെ ആവശ്യം കഴിഞ്ഞാൽ എനിക്ക് എൻ്റെ വഴി നിങ്ങൾക്ക് നിങ്ങളുടെ വഴി.
ഈ ഫ്ലാറ്റിൽ രണ്ട് മുറികൾ ഉണ്ട്. അതു കൊണ്ട് ഈ മുറി ഞാൻ എടുക്കുകയാണ് "
അത് പറഞ് കൃതി നേരെ ഒരു റൂമിൽ കയറി വാതിൽ ശക്തമായി അടച്ചു.ക്യതി പറയുന്നത് കേട്ട് എ ബി ഒരു നിമിഷം മിഴിച്ച് നിന്നു.
അപ്പോ അവൾക്ക് എന്നോട് വെറുപ്പ് ആണോ. ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും അവൾ ഒന്ന് ശ്രമിക്കുന്നില്ല ലോ .എനിക്ക് അവളെ ഇഷ്ടമാണ്. അവൾ എൻ്റെ ഒപ്പം ഉള്ളപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആണ് എനിക്ക്.
പക്ഷേ അത് പ്രണയമല്ല. അവളോട് തോന്നുന്ന ഒരു ഫ്രണ്ട്ഷിപ്പ്. പിന്നെ അവളുടെ ജീവിത സാഹജര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ഒരു സഹതാപം അത്രയെ ഉള്ളു. "
എബി ബാഗുമായി നേരെ അപ്പുറത്തെ മുറിയിൽ കയറി.
"എങ്ങനെ ഉണ്ട് സംസ്കൃതി നിൻ്റെ അഭിനയം. സൂപ്പർ അല്ലേ " അവൾ കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തിൽ നോക്കി കൊണ്ട് പറഞ്ഞു.
"എടോ മനുഷ്യാ. ഞാൻ നേരെ മാർഗം നോക്കിയാൽ താൻ എന്നേ സ്നേഹിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷേ നിങ്ങളുടെ ഉളളിൽ എന്നോട് സ്നേഹം ഉണ്ട്. ആ സ്നേഹം ഞാൻ പുറത്ത് കൊണ്ടു വന്നിരിക്കും " കൃതി സ്വയം ചിരിച്ച് കൊണ്ട് പറഞ്ഞു.
കൃതി നേരെ ബെഡിൽ കിടന്ന ബാഗിൽ നിന്നു ഡ്രസ്സ് എടുക്കാൻ തുറന്നതും ഒന്ന് ഞെട്ടി.
" ബാഗ് മാറി. ഇത് ഇച്ചായൻ്റെ ബാഗ് ആണല്ലോ " അവൾ നാവു കടിച്ച് കൊണ്ട് പറഞ്ഞു.
കൃതി അടച്ച ബാഗിൻ്റെ സിബ് വീണ്ടും തുറന്നും ശേഷം അതിൽ നിന്നും എബിയുടെ ഒരു ഷർട്ട് പുറത്തെടുത്തു.
"ഹായ് എൻ്റെ ഇച്ചായൻ്റെ ഷർട്ട്. " അവൾ ആ ഷർട്ട് നെഞ്ചോട് ചേർത്തു കൊണ്ട് പറഞ്ഞു. അലക്കിയത് ആണെങ്കിലും അവൻ ഉപയോഗിക്കുന്ന എല്ലാ ഷർട്ടുകളിലും അവൻ്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന പോലെ ക്യതിക്ക് തോന്നി.
അവൾ ബാഗിൽ നിന്നും എബി സ്ഥിരമായി ഉപയോഗിക്കുന്ന സ്പ്രെ പുറത്ത് എടുത്തു. ശേഷം സ്പ്രെ ആ ഷർട്ടിൽ അടിച്ചു.
" ഈ ഷർട്ട് ഇപ്പോ ഇച്ചായൻ ഇടണ്ട. ഇത് എൻ്റെ അടുത്ത് ഇരിക്കട്ടെ " ഷർട്ട് കബോഡിൽ എടുത്ത് വച്ചു കൊണ്ട് പറഞ്ഞു.
***
മുറിയിൽ വന്ന് ബാഗ് തുറന്നപ്പോൾ ആണ് എബി ബാഗ് മാറിയ കാര്യം അറിഞ്ഞത്. അവൻ ഒരു ചിരിയോടെ ബാഗിലെ സാധനങ്ങൾ നോക്കി.
അവരുടെ റൂമിലെ അവളുടെ സേഫ്റ്റി പിൻ മുതൽ ഉള്ള എല്ലാ സാധനങ്ങളും ആ ബാഗിൽ കുത്തി നിറച്ച് വച്ചിട്ടുണ്ട്.
ആ ബെഡ് റൂം ബാഗിൽ ഇട്ട് കൊണ്ടു വരാൻ പറ്റുമെങ്കിൽ അവൾ അതും കൊണ്ടു വരുമായിരുന്നു എന്ന് എബി ഒരു ചിരിയോടെ ഓർത്തു.
അവൻ ബാഗിലെ അവളുടെ ഒരു സാരി എടുത്ത് തൻ്റെ കബോഡിൽ എടുത്തു വച്ചു. ശേഷം ബാഗ് അടച്ചതും ഡോറിൽ ആരോ മുട്ടിയത്.
" അതേ .... അതേയ്.'' കൃതി ഡോറിൽ തട്ടി വിളിച്ചു.
എബി ഒരു ചിരിയോടെ വന്ന് ഡോർ തുറന്നു.
"എന്താ " അവൻ ഗൗരവത്തോടെ ചോദിച്ചു.
"എൻ്റെ ബാഗ് വേണം" ക്യതി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
''നിൻ്റെ ബാഗ് അല്ലേ നിൻ്റെ കയ്യിൽ ഇരിക്കുന്നേ പിന്നെ എന്താ "
'' ഇത് എൻ്റെ അല്ല " അത് പറഞ്ഞ് ക്യതി നേരെ എബിയുടെ റൂമിനകത്തേക്ക് കയറി.ശേഷം എബിയുടെ ബാഗ് ബെഡിൽ ഇട്ട് തൻ്റെ ബാഗ് എടുത്ത് അവൾ തിരിച്ച് തൻ്റെ റൂമിലേക്ക് നടന്നു.
എബി ഒരു ചിരിയോടെ ഡോർ അടച്ച് ബാഗിൽ നിന്നും ഒരു ടവൽ എടുത്ത് ബാത്ത് റൂമിൽ കയറി.
കൃതി കുളിച്ച് ഫ്രഷായി റൂമിനു പുറത്തിറങ്ങി.ചെറിയ ഫ്രറ്റാണെങ്കിലും നല്ല ഭംഗിയുള്ളതായിരുന്നു. ഹാളിനോട് ചേർന്ന് ആണ് കിച്ചൺ.
ഹാളിൻ്റെ ഒരു സൈഡിലായി ബാൽക്കണിയിലേക്കുള്ള ഡോർ.കൃതി ബാൽക്കണി ഡോർ തുറന്ന് പുറത്തിറങ്ങി.
രാത്രി ആയതിനാൽ തന്നെ ആ ബാൽക്കണിയിൽ നിൽക്കുമ്പോൾ ബാഗ്ലൂർ നഗരം വ്യക്തമായി കാണാമായിരുന്നു.
റോഡിലൂടെ ചീറി പായുന്ന വണ്ടികൾ .ആകാശത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ എല്ലാം തന്നെ കൃതിക്ക് ഒരു അത്ഭുതം ആയിരുന്നു.
***
ഫ്രഷായി പുറത്തിറങ്ങിയ എബി ബാഗിൽ തൻ്റെ വൈറ്റ് കളർ ഷർട്ട് ഒരു പാട് തിരഞ്ഞെങ്കിലും അത് കാണാൻ ഇല്ല.
" ഇനി ആ ഷർട്ട് എടുക്കാൻ മറന്നതാണോ .എയ് അല്ല അത് ബാഗിൽ വച്ചത് നല്ല ഓർമയുണ്ട് പക്ഷേ എവിടെ പോയി " എബി ഒരുപാട് ആലോചിച്ചതും എബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
"അമ്മു അവളുടെ പണിയാണിത്" എബി ഒരു ചിരിയോടെ ഓർത്തു. അവളെ കുറിച്ച് ഓർക്കുമ്പോൾ അവൻ പോലും അവൻ്റെ ഹൃദയമിടിപ്പ് വർദ്ധിച്ചിരുന്നു.
എ ബി ഫോൺ എടുത്ത് ഫുഡ് ഓഡർ ചെയ്യ്തു.ശേഷം ബാഗിൽ നിന്നും ഒരു ഡ്രസ്സ് എടുത്തിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി.
ബാൽക്കണിയിൽ നിൽക്കുന്ന കൃതിയെ കണ്ടതും അവൻ അവിടേക്ക് നടന്നു. കൃതി കാര്യമായി എന്തോ ആലോചിച്ച് നിൽക്കുകയാണ്.
എബി ബാൽക്കണിയിൽ നിന്നു കൊണ്ട് അകലേക്ക് നോക്കി നിന്നു.
കൃതി ഇടക്കിടക്ക് എബിയെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. എബി അത് അറിയുന്നുണ്ടെങ്കിലും അവൻ മൈൻ്റ് ചെയ്യാതെ നിന്നു.
കുറച്ച് കഴിഞ്ഞതും എബി റൂമിലേക്ക് നടന്നു. കൃതി അവൻ പോവുന്നത് നോക്കി ബാൽക്കണിയിൽ തന്നെ നിന്നു.
കൃതി ഫോണെടുത്ത് അമ്മയേയും, ടീച്ചറമ്മയേയും വിളിച്ച് എത്തിയ കാര്യം പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ ആരോ കൊണിങ്ങ് ബെൽ അടിച്ചു. കൃതി സംശയത്തോടെ ബാൽക്കണിയിൽ തന്നെ നിന്നു.
'' ഫുഡ് ഓഡർ ചെയ്യ്തിരുന്നു. ഡെലിവറി ബോയ് ആയിരിക്കും പോയി വാതിൽ തുറക്ക് " എബി റൂമിൽ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു.
അത് കേട്ടതും കൃതി പോയി വാതിൽ തുറന്ന് ഫുഡ് വാങ്ങിച്ചു.
വിശന്നിരിക്കുന്ന കൃതി ഫുഡ് കണ്ടതും മനസിൽ ഒരായിരം ലഡു പൊട്ടി.
" എന്തായിരിക്കും ഇതിൽ "ക്യതി ആലോചിച്ച് നിന്നു.
കുറേ നേരം ആയിട്ടും എബിയെ റൂമിനു പുറത്ത് കാണുന്നില്ല.ക്യതിക്കാണെങ്കിൽ വിശന്നിട്ട് ഇരിക്കാൻ വയ്യാതെയായി.
വിശപ്പ് സഹിക്കാതെ ആയപ്പോൾ അവൾ കവറിൽ നിന്നും ഫുഡ് എടുത്ത് വച്ചു .ശേഷം എബിയുടെ മുറിയിലേക്ക് നടന്നു.
" അതേയ് .ഫുഡ് എടുത്ത് വച്ചിട്ടുണ്ട് " അത് പറഞ്ഞ് ക്യതി മുറിക്ക് പുറത്തിറക്കി. എബി ഇപ്പോ ഫുഡ് കഴിക്കാൻ വരും എന്ന് പ്രതീഷിച്ച് കൃതി ഇരുന്നു.
അത് പ്രതീക്ഷ മാത്രമായിരുന്നു. സമയം ഒരു പാട് നേരം കാത്തിരുന്നെങ്കിലും എബി വരുന്നത് കാണാനില്ല .അവസാനം കാത്തിരുന്ന് കാത്തിരുന്ന് ഡെയ്നിങ്ങ് ടേബിളിൽ കിടന്ന് അവൾ ഉറങ്ങി.
ലാപ്ടോപ്പിൽ കുറച്ച് അർജൻ്റ് വർക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണം കഴിക്കാൻ സമയം കിട്ടിയിരുന്നില്ല.
വർക്ക് കഴിഞ് അവൻ റൂമിനു പുറത്ത് ഇറങ്ങിയതും ടെബിളിൽ ഫുഡ് എടുത്ത് വച്ച് ഇരുന്ന് ഉറക്കം തൂങ്ങുന്ന കൃതിയെ ആണ്.
അവൻ ഒരു ചിരിയോടെ കൃതിയുടെ അരികിൽ വന്ന് നിന്ന് ഒന്ന് ചുമച്ചു.ശമ്പ്ദം കേട്ട് കൃതി ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.
എബി കൈ കഴുകി വന്നതും ക്യതി ഭക്ഷണം എടുത്ത് വച്ചു .കൃതി ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ അവളുടെ വിശപ്പ് എത്രത്തോളം ഉണ്ടായിരുന്നു എന്ന് എബിക്ക് മനസിലായി.
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് എബി അവൻ്റെ റൂമിലേക്കും കൃതി അവളുടെ റൂമിലേക്കും പോയി.
സമയം കുറേ ആയേകിലും ഇരുവർക്കും ഉറക്കം മാത്രം വരുന്നില്ല.
എബി ബെഡിൽ എണീറ്റ് ഇരുന്നു.
"എനിക്ക് എന്താ ഉറക്കം വരാത്തേ. കണ്ണടച്ചാൽ അവളുടെ മുഖം മാത്രം. എനിക്ക് എന്താ അവളേട്. ഒന്നും മനസിലാവുന്നില്ല .പക്ഷേ ഒന്ന് മാത്രം അറിയാം അവൾ ഇല്ലാതെ എനിക്ക് പറ്റുന്നില്ല എന്ന് "
അവൻ പതിയെ റൂമിൽ നിന്നും പുറത്തിറങ്ങി ക്യതി യുടെ റൂമിനു മുന്നിൽ എത്തി. ഡോർ ലോക്ക് അല്ല. അവൻ പതിയെ ഡോർ തുറന്ന് അകത്ത് കയറി.
റൂമിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൃതി നോക്കിയതും തൻ്റെ അരികിലേക്ക് വരുന്ന എബിയെ ആണ് കാണുന്നത്.
പക്ഷേ അവൾ ഉറങ്ങുന്ന പോലെ കണ്ണുകൾ അടച്ച് കിടന്നു. എബി പതിയെ അവളുടെ അരികിൽ വന്ന് കിടന്നു.
ശേഷം ഇരു കൈകൾ കൊണ്ടും അവളെ തൻ്റെ നെഞ്ചോട് ചേർത്ത് കെട്ടി പിടിച്ചു കിടന്നു.
"എനിക്ക് അറിയാം ഇച്ചായന് എന്നോട് ഉള്ള സ്നേഹം. പക്ഷേ ഇച്ചായന് അത് മനസിലാവുന്നില്ല. എന്നാൽ ആ സ്നേഹം ഞാൻ പുറത്ത് കൊണ്ടു വരും. ഇച്ചായൻ പോലും അറിയാതെ " കൃതി മനസിൽ പറഞ്ഞു.
പതിയെ അവർ ഇരുവരുടേയും കണ്ണുകൾ അടഞ്ഞു.
(തുടരും)
★APARNA ARAVIND★
*******************************************