Aksharathalukal

പ്രണയവർണ്ണങ്ങൾ - 36

Part -36

റൂമിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൃതി നോക്കിയതും തൻ്റെ അരികിലേക്ക് വരുന്ന എബിയെ ആണ് കാണുന്നത്.

പക്ഷേ അവൾ ഉറങ്ങുന്ന പോലെ കണ്ണുകൾ അടച്ച് കിടന്നു. എബി പതിയെ അവളുടെ അരികിൽ വന്ന് കിടന്നു.

ശേഷം ഇരു കൈകൾ കൊണ്ടും അവളെ തൻ്റെ നെഞ്ചോട് ചേർത്ത് കെട്ടി പിടിച്ചു കിടന്നു.

"എനിക്ക് അറിയാം ഇച്ചായന് എന്നോട് ഉള്ള സ്നേഹം. പക്ഷേ ഇച്ചായന് അത് മനസിലാവുന്നില്ല. എന്നാൽ ആ സ്നേഹം ഞാൻ പുറത്ത് കൊണ്ടു വരും. ഇച്ചായൻ പോലും അറിയാതെ " കൃതി മനസിൽ പറഞ്ഞു.

പതിയെ അവർ ഇരുവരുടേയും കണ്ണുകൾ അടഞ്ഞു.

രാവിലെ കൃതി ഉണരുന്നതിനു മുൻപേ തന്നെ എബി എഴുന്നേറ്റിരുന്നു.

അവൻ കുറച്ച് നേരം കൃതിയെ നോക്കി കിടന്നു. തൻ്റെ കൈകൾക്കുള്ളിൽ കിടന്നുറങ്ങുന്ന അവളെ കാൺകേ അവൻ്റെ മനസിൽ അവളോടുള്ള പ്രണയം ഉണർന്നിരുന്നു.

എനിക്ക് എന്താ പറ്റിയത്. ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല ലോ .ആൻവിയും ഞാനും ആയി എന്തെങ്കിലും വഴക്ക് ഉണ്ടായാൽ പോലും അവൾ എന്നോട് വന്ന് മിണ്ടുന്ന വരെ പിണങ്ങി നടന്നിരുന്നവൻ ആണ് ഞാൻ.

പക്ഷേ ഇവളുടെ പിന്നാലെ ഞാൻ എന്തിന് ഇങ്ങനെ നടക്കുന്നു. ശരിക്കും ഇവൾ എൻ്റെ ആരാ. വെറും ഒരു ഫ്രണ്ട് ഷിപ്പ് മാത്രമാണോ ഇവളോട്. അല്ല. അതിലും ഉപരി വേറെ എന്തോ .

ഇനി അത് പ്രണയമാണോ. പക്ഷേ എങ്ങനെ .ആൻവി അല്ലാതെ മറ്റൊരുവൾ എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്നതല്ലേ.പക്ഷേ ഇപ്പോൾ...

എബി  ഒന്ന് കൂടി അവളുടെ നെറുകിൽ തലോടിയ ശേഷം തൻ്റെ റൂമിലേക്ക് പോയി. എബി എഴുന്നേറ്റ് കുറെ കഴിഞാണ് ക്യതി ഉണർന്നത്.
 

കൃതി വേഗം എഴുന്നേറ്റ് കുളിച്ച് ഫ്രഷായി പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും എബി ഫുഡ് ഓഡർ ചെയ്തിരുന്നു.

അവൻ ഡെനിങ്ങ് ടേബിളിൽ ഭക്ഷണം കഴിക്കാനായി ക്യതിയെ കാത്തിരിക്കുകയായിരുന്നു.

കൃതി എബിയെ മൈൻ്റ് ചെയ്യാതെ കൈ കഴുകി വന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
എബി ഇടക്കിടക്ക് കൃതിയെ നോക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കുകയാണ്.

"അമ്മു ഇവിടെ " എബി എന്തോ പറയാൻ നിന്നതും കൃതി അത് തടഞ്ഞു.

''എനിക്ക് ഒന്നും കേൾക്കാൻ താൽപര്യം ഇല്ല."

"എൻ്റെ കർത്താവേ. ഇനി ഇവൾ ശരിക്കും എന്നേ ഉപേക്ഷിച്ച് പോവുമോ.no എബി അതിന് സമ്മതിച്ചു കൂടാ. നീ ഇനി കുറച്ച് റൊമാൻ്റിക്ക് ആയേ പറ്റു" എബി മനസിൽ ഓരോന്ന് ആലോചിച്ച് കഴിച്ച് എഴുന്നേറ്റു.

***

നാളെ മുതൽ ഓഫീസിൽ ജോയിൻ ചെയ്യണം. പിന്നെ വീട്ടിലേക്ക് അത്യവശ്വം വേണ്ടുന്ന സാധനങ്ങളും വാങ്ങിക്കണം" എബി ഓരോന്ന് ആലോചിച്ച് പുറത്ത് പോവാൻ റെഡിയായി.

"അമ്മു ഞാൻ പുറത്ത് പോവാ " ഇറങ്ങാൻ നേരം എബി ഉറക്കെ വിളിച്ച് പറഞ്ഞു. പക്ഷേ കൃതി കേൾക്കാത്തെ ഭാവത്തിൽ നിന്നു കൊണ്ട് സിങ്കിൽ ഇട്ടിരിക്കുന്ന പത്രം' കഴുകുകയാണ്.

എബി നേരെ ഒരു ചിരിയോടെ കിച്ചൺ എരിയയിലേക്ക് നടന്നു.

"എൻ്റെ അമ്മു കൊച്ചേ.ഇച്ചായൻ ഒന്ന് പുറത്ത് പോയിട്ട് വരാം.എൻ്റെ വാവക്ക് ഇവിടെ ഒറ്റക്ക് ഇരിക്കാൻ പേടി ഒന്നും ഇല്ല ലോ " എബി പാത്രം കഴുകി കൊണ്ടിരിക്കുന്ന കൃതിയുടെ വയറിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് ചോദിച്ചു.

കൃതി ഒരു നിമിഷം ഞെട്ടി നിന്നു. എബിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രവൃത്തി അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

"നിങ്ങൾ എവിടേ പോയാലും എനിക്ക് എന്താ. നിങ്ങൾ എവിടേക്കാ വച്ചാ പൊയ്ക്കോ. പിന്നെ എനിക്ക് ഒരു പേടിയും ഇല്ല ഇവിടെ ഇരിക്കാൻ. കാരണം ഞാൻ ഇത്രയും കാലം തനിച്ച് തന്നെയായായിരുന്നു " എബിയുടെ കൈ തൻ്റെ ശരീരത്തിൽ നിന്നും വിടുവിക്കാൻ നോക്കി കൊണ്ട് കൃതി പറഞ്ഞു.

കൃതി ബലം പിടിച്ചപ്പോൾ എബി ഒന്നു കൂടി പിടി മുറുക്കി.

" നിൻ്റെ ഈ അഭിനയം ഒക്കെ ആരോടാ പെണ്ണേ " അത് പറഞ്ഞ് എബി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

ശേഷം കാറിൻ്റെ കീ എടുത്ത് പുറത്തേക്ക് പോയി.

" ഞാൻ ഇത്തിരി ഓവർ ആയോ.എയ് ഇല്ല. ഓവർ ആയാൽ ഇപ്പോ എന്താ .എൻ്റെ സ്വന്തം ഭാര്യയോടല്ലേ" എബി ഓരോന്ന് ആലോചിച്ച് ലിഫ്റ്റിൽ കയറി താഴേക്ക് പോയി.

എബി ഉമ്മ വച്ച ഭാഗത്ത് കൈ വച്ച് കൊണ്ട് ക്യതി നടന്നത് സ്വപ്നം ആണോ അതോ സത്യം ആണോ എന്ന് മനസിലാവാതെ നിൽക്കുകയാണ്.

" അപ്പോ ഇച്ചായന് ഇങ്ങനെ റൊമാൻ്റിക്ക് ഒക്കെ ആവാൻ അറിയുമോ.അതോ ഇനി എന്നേ പറ്റിക്കുകയാണോ." കൃതി ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്നു.

***

എബി ഉച്ചയോടെയാണ് തിരിച്ച് വന്നത്. വരുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിയും മറ്റും വാങ്ങിച്ചിരുന്നു.

എബി വീട്ടിലെത്തുമ്പോൾ കൃതി ബാൽക്കണിയിലെ സോഫയിൽ ഇരുന്ന് ബുക്ക് വായിക്കുകയായിരുന്നു.എബി സാധനങ്ങളും മറ്റും കിച്ചണിൽ വച്ച് റൂമിലേക്ക് പോയി.

എബി പോയതും കൃതി കൊണ്ടുവന്ന സാധനങ്ങൾ അതാതു സ്ഥലങ്ങളിൽ എടുത്തു വച്ചു. ശേഷം ബാൽക്കണിയിൽ പോയിരുന്ന് വീണ്ടും പുസ്തകം വായിക്കാൻ തുടങ്ങി.

റൂമിൽ പോയി  ഫ്രഷായി വന്ന എബി നേരെ കൃതിയുടെ അരികിലേക്ക് നടന്നു.

" എന്താ എൻ്റെ അമ്മുക്കുട്ടി ഇത്രക്കാര്യമായി വായിക്കുന്നേ." എബി ക്യതി വായിക്കുന്ന പുസ്തകം വാങ്ങിച്ച് കൊണ്ട് പറഞ്ഞു.

" നീർമാതളം പൂത്തക്കാലം .നല്ല അടിപൊളി പ്രണയകഥയാണല്ലോ ടോ." അത് പറഞ്ഞത് എബി നേരെ കൃതിയുടെ മടിയിലേക്ക് കടന്നു.

ക്യതി ദേഷ്യത്തോടെ എഴുന്നേറ്റ് പോവാൻ ഭാവിച്ചെങ്കിലും എബി സമ്മതിച്ചില്ല.

" എങ്ങോട്ടാ കൊച്ചേ നീ ഇങ്ങനെ പോവുന്നേ. അടങ്ങി ഇരിയെടി അവിടെ " എബി ദേഷ്യം അഭിനയിച്ച് കൊണ്ട് പറഞ്ഞു.

ശേഷം അവൻ കൃതിയുടെ കൈ എടുത്ത് തൻ്റെ തലയിൽ വച്ചു. കൃതി പതിയെ അവൻ്റ മുടിയിഴകളിലൂടെ വിരലോടിച്ചു.

എബി പതിയെ അവളുടെ മടിയിൽ കിടന്ന് ഉറങ്ങി. അവൻ ഉറങ്ങിയതും അവൾ പതിയെ അവൻ്റെ തല തൻ്റെ മടിയിൽ നിന്നും താഴേ ഇറക്കി വച്ചു.

ശേഷം കിച്ചണിലേക്ക് നടന്നു. ഫ്രിഡ്ജിൽ വച്ചിരിക്കുന്ന വെജിറ്റബിൾസ് എടുത്ത് പുറത്ത് വച്ചു.

" ഈശ്വരാ... ഇതൊക്കെ വച്ച് ഞാൻ എന്തുണ്ടാക്കാനാ. ഒരു കുന്തവും അറിയില്ല. ആകെ അറിയുന്നത് ഒരു ചായയും ദേശയും, നാരങ്ങ വെള്ളം ഉണ്ടാക്കാനും ആണ്.

ദോശ മാത്രം കഴിച്ച് എത്രക്കാലം എന്ന് വച്ചാ ജീവിക്കാ. എന്തേങ്കിലും ഉണ്ടാക്കാൻ പഠിക്കണം.'' കൃതി നേരെ ഫോൺ എടുത്തു. ശേഷം യൂട്യുബിൽ സാമ്പാർ എങ്ങനെ ഉണ്ടാക്കാം എന്ന് സേർച്ച് ചെയ്യ്തെടുത്തു.

" ഇത്രേ ഉള്ളൂ. ഇത് സിംപിൾ അല്ലേ "വീഡിയോ കണ്ട ശേഷം കൃതി വീഡിയോയിൽ ചെയ്യ്ത പോലെ വെജിറ്റബിൾസ് എടുത്ത് കട്ട് ചെയ്തു.

***

എതോ കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ചതും എബി ഉറക്കത്തിൽ നിന്നും എണീറ്റു.

" ഇത് എവിടുന്നാ ഈ കരിഞ്ഞ മണം" എബി ബാൽക്കണിയിൽ നിന്നും മണം പിടിച്ച് എത്തിയത് കിച്ചണിൽ ആണ്.

കരിഞ്ഞ പാത്രത്തിലെ കരിഞ്ഞ തേങ്ങ ഇളക്കി എടുക്കുന്ന തിരക്കിൽ ആണ് ക്യതി.

"എന്തിനാ എൻ്റെ കൊച്ചേ ഈ അറിയാൻ പാടില്ലാത്ത പണിക്കൊക്കെ നിൽക്കുന്നേ " എബി ക്യതിയെ നോക്കി ചോദിച്ചതും കൃതി മുഖം തിരിച്ചു.

"എനിക്ക് ഇതൊക്കെ അറിയാം." അത് പറഞ്ഞ് കരിഞ്ഞ പാത്രം വെറുകൈയോടെ കൃതി എടുത്തതും ചൂടു കൊണ്ട് കയ്യിൽ നിന്നും പാത്രം താഴേ വീണും. ഒപ്പം അവളുടെ കൈയ്യും പൊള്ളി.

" നീ എന്തൊക്കെയാ അമ്മു ഈ കാണിക്കുന്നേ.ഇപ്പോ കയ്യും പൊള്ളിയില്ലേ" എബി ദേഷ്യത്തോടെ പറഞ്ഞ് ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്തു കൊണ്ടു വന്നു. ശേഷം അവളുടെ കെയ്യിൽ വച്ച് കൊടുത്തു.

പൊള്ളിയ ഭാഗത്ത് തണുപ്പ് തട്ടിയതും ക്യതിക്ക് എന്തോ ഒരു ആശ്വാസം തോന്നി.

" നീ ഇവിടെ ഇരുന്നാൽ മതി. ഇച്ചായൻ കാണിച്ച് തരാം എങ്ങനെയാ ഉണ്ടാക്കുക എന്ന് " എബി അത് പറഞ്ഞ് അവളെ കൗണ്ടർ ടോപ്പിൽ കയറ്റി ഇരുത്തി.

ശേഷം എബി കുക്ക് ചെയ്യാൻ തുടങ്ങി.അര മണിക്കൂറിനുള്ളിൽ ചോറും, കറിയും, ഉപ്പേരിയും റെഡിയായി.

"ഇച്ചായന് ഇതൊക്കെ ഉണ്ടാക്കാൻ എങ്ങനേയാ അറിയുക "ക്യതി അത്ഭുതത്തോടെ പറഞ്ഞു. അവളുടെ ആ വിളി കേട്ടതും എബിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.

"അതൊക്കെ അറിയാം .നീ വാ ഭക്ഷണം കഴിക്കാം. ഇപ്പോ തന്നെ സമയം ഒരുപാട് വൈകി. " എബി ഭക്ഷണം എടുത്ത് ഡെയ്നിങ്ങ് ടേബിളിനരികിലേക്ക് നടന്നു. പിന്നിൽ വെള്ളവുമായി കൃതിയും.

അടുത്തടുത്ത ചെയറുകളിൽ അവർ ഇരുവരും ഇരുന്നു.ക്യതി ചോറും കറികളും പ്ലേറ്റിലേക്ക് വിളമ്പി. അവർ ഇരുവരും കഴിക്കാൻ തുടങ്ങി.

എബി ആദ്യത്തെ ഒരു ഉരുള ചോറ് എടുത്ത് കൃതിക്ക് നേരെ നീട്ടി. കൃതി ഒന്ന് മടിച്ചു നിന്നെങ്കിലും പിന്നീട് വാ തുറന്നു.

അത് കഴിക്കുന്നതിനൊപ്പം കൃതിയുടെ കണ്ണുകളും നിറഞ്ഞു വന്നു.

"എന്താ അമ്മു. എരിവ് കൂടുതൽ ആണോ. കണ്ണൊക്കെ എന്താ നിറഞ്ഞിരിക്കുന്നേ " എബി വെപ്രളത്തോടെ ചോദിച്ചു.

"ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ കൂടെ പഠിക്കുന്ന കുട്ടികൾ ഒക്കെ അമ്മ ഭക്ഷണം വാരി കൊടുക്കുന്നതും, കൂടെ കിടത്തി ഉറക്കുന്നതും ഒക്കെ പറയുമ്പോൾ എനിക്ക് ഒരു പാട് സങ്കടം വന്നിട്ടുണ്ട്.

ഒരു പാട് രാത്രികളിൽ ഞാൻ അതൊർത്ത് കരഞ്ഞിട്ടുണ്ട്. ഒരു പാട് കൊതിച്ചിട്ടുണ്ട് ഒരു ഉരുള ചോറ് വാരി തരാൻ " കൃതിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.

"അയ്യേ ഇത് എന്താ ഇത്. എൻ്റെ അമ്മുക്കുട്ടി കരയുകയാ" എബി വേഗം എഴുന്നേറ്റ് ചെന്ന് കൈ കഴുകി തിരിച്ച് അവളുടെ അരികിൽ തന്നെ വന്ന് ഇരുന്നു.

" ഞാൻ ഇല്ലേ വാവേ ഇനി എന്നും നിൻ്റെ കൂടെ. അച്ഛനായും, അമ്മയായും ഒക്കെ ഞാൻ പൊന്നുപോലെ നോക്കാം.പക്ഷേ നിൻ്റെ ഈ കണ്ണീര് അത് കാണാൻ എനിക്ക് വയ്യ പെണ്ണേ "കൃതിയുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് എബി അത് പറയുമ്പോൾ അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.

കൃതി ഒരു പൊട്ടി കരച്ചിലോടെ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.എബി അവളുടെ തലയിൽ തലോടി ആശ്വാസിപ്പിച്ചു. കുറേ കരഞ്ഞപ്പോൾ കൃതിക്കും സങ്കടം കുറഞ്ഞ പോലെ തോന്നി.

ശേഷം എബി പ്ലേറ്റിലെ ഭക്ഷണം മുഴുവൻ അവൾക്ക് വാരി കൊടുത്തു.

***

ഉച്ചക്ക് ശേഷം കൊണ്ടു വന്ന സാധനങ്ങൾ എല്ലാം ഒതുക്കി വച്ച് വീട് മുഴുവൻ അടുക്കി പെറുക്കി വ്യത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു അവർ ഇരുവരും.

വൈകുന്നേരം ആയി എല്ലാം ഒന്ന് സെറ്റ് ആക്കി വരാൻ അതു കൊണ്ട് രാത്രിയിലേക്കുള്ള ഭക്ഷണം പുറത്ത് നിന്നും വരുത്തിക്കുകയാണ് ചെയ്യ്തത്.

ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് എബി അവൻ്റെ റൂമിലേക്ക് പോയി. കൃതി അവളുടെ റൂമിലേക്കും പോയി.

കൃതി കുറേ നേരം എബി വരും എന്ന് പ്രതീക്ഷിച്ച് ഇരുന്നെങ്കിലും അവനെ കാണാനില്ല. കാത്തിരുന്ന് കാത്തിരുന്ന് അവൾ ഉറങ്ങി പോയി.

നാളെ ഓഫീസിൽ പോകേണ്ടതിനാൽ അതുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്യുന്ന തിരക്കിൽ ആണ് എബി.വർക്ക് എല്ലാം കഴിഞ്ഞ് ഒരു പാട് ലൈറ്റായത് കൊണ്ടും ക്ഷീണം കൊണ്ടും അവൻ അവിടെ തന്നെ കിടന്ന് ഉറങ്ങി പോയി
 

(തുടരും)

 

 

❤️നീലാംബരി ❤️


പ്രണയവർണ്ണങ്ങൾ - 37

പ്രണയവർണ്ണങ്ങൾ - 37

4.6
8452

Part -37   നേരത്തെ തന്നെ എബി കുളിച്ചു റെഡിയായി.ശേഷം കിച്ചണിൽ കയറി രാവിലത്തെക്കുള്ള ഭക്ഷണം റെഡിയാക്കി. സമയം ആറ് മണി കഴിഞ്ഞതും അവൻ നേരെ ക്യതി യുടെ മുറിയിലേക്ക് നടന്നു.     "അമ്മു എണീക്ക് സമയം ആയി " എബി ക്യതിയുടെ തലയിലെ പുതപ്പ് മാറ്റി കൊണ്ട് പറഞ്ഞു.ക്യതി അത് കേൾക്കാതെ പുതപ്പ് തല മീതെ ഇട്ട് തിരിഞ്ഞ് കിടന്നു.   "അമ്മു നീ എണീക്കുന്നോ അതോ ഞാൻ....." എബി ദേഷ്യപ്പെടാൻ തുടങ്ങിയതും കൃതി പിറുപിറുത്ത് കൊണ്ട് എണീറ്റു.     " അപ്പോ എന്നേ പേടിയൊക്കെയുണ്ട് ലേ എൻ്റെ വാവക്ക് " എബി അത് പറഞ്ഞ് കൃതിയുടെ നെറുകിൽ ഒരു ഉമ്മ നൽകി.     "വേഗം റെഡിയാവ്.ഒൻപത് മണിക്