Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 39

❤️...ഇശ്‌ഖിൻ പാതി...❤️
💫~~•Ishqin Paathi•~~💫
💢*Part - 39*💢
💌Naaznin✍️
 
💥💥💥💥                                                       💥💥💥💥
 
 
•[Shifu]•
 
(സാർ എനിക്ക് പൊട്ട് തന്ന്.. ഞാൻ ബിസ്മി ചൊല്ലി അത് ബോർഡിൽ ഒട്ടിച്ചു.. എന്നിട്ട് ഞാൻ എന്റെ കണ്ണിലെ കേട്ട് അഴിച്ചു.... ഞാൻ എവിടെയാ ഒട്ടിച്ചത് എന്ന് നോക്കിയപ്പോ...എന്റെ കണ്ണും തള്ളിച്ചു കൊണ്ടുള്ള കാഴ്ചയാണ് ഞാൻ കണ്ടേ... നിങ്ങൾ വിചാരിക്കുന്നുണ്ടാവും.... ഞാൻ കറക്റ്റ് സ്പോട്ടിൽ ആണ് ഒട്ടിച്ചേ എന്ന്.. അല്ലെടോ... ഞാൻ ഒട്ടിച്ചത് ചുണ്ടിൽ ആയിരുന്നു...!! പകച്ചു പണ്ടാരം അടങ്ങി പോയി എന്ന്  പറഞ്ഞാൽ മതി......ഇത് കണ്ടപ്പോൾ ഓർമ വന്നത് ഞാനും സിലുവും തമ്മിൽ നടന്ന കിസ്സിന്റെ സീൻ.. ആണ്..)
 
Jabir: എന്താ.....ഷിഫല...?? നിന്നെ ആരേലും കിസ്സ് അടിച്ചോ..? 
 
(സാർ എന്റെ ചെവിയിൽ പറഞ്ഞതും... അറിയാതെ എന്റെ കൈ ചുണ്ടിൽ വെച്ച്... എന്നിട്ട്... വ പൊത്തി കൊണ്ട് ഇല്ലെന്ന് തലയാട്ടി.. അവിടെന്ന് ഓടി... ക്ലാസ്സിൽ ചെന്ന് വെള്ളം മടക്കു മടക്കായി കുടിച് തിരിഞ്ഞതും.... എന്റെ മുന്നില് നിൽക്കുന്നു... )
 
Shazil: എന്ത്യേ ഇഫു...?  സീൻ ഇപ്പോഴും മനസ്സിൽ ഉണ്ടല്ലേ... ഇനിയും വേണോ.. എന്റെ ചുണ്ടിന് ഒരു ചൂട് ചുംബനം..? 
 
(അവൻ അത് പറഞ്ഞതും... ഞാൻ വ പൊത്തി നിന്ന്.... നടന്ന കാര്യം ആലോചിച്ചു... എന്നിട്ട്.. )
 
Shifla: ഉമ്മ..... ***
 
(എന്ന് അലറി.... എന്റെ അലർച്ച കേട്ട് അവൻ എന്റെ ചുണ്ടിൽ ഒന്ന് കടിച്ചു കൊണ്ട് സൈറ്റ് അടിച്ചു ജീവനും കൊണ്ട് ഓടി.. പടച്ചോനെ ഇവനെ ഞാൻ കൊല്ലും...ഹംക്കേ.. !! എന്റെ അലർച്ച കേട്ട് കൂതറസ് ലാൻഡ് ആയിട്ടുണ്ട്... )
 
Najila: എന്താടി പട്ടി... കെടന്നു അലറുന്നത്..? 
 
Nishila: അല്ല... പിന്നെ...!! ഇവളെ അലർച്ച ഇപ്പൊ ഈ കോളേജ് മുഴുവൻ കേട്ടിട്ടുണ്ട്... 
 
Alisha: അവളുടെ അലർച്ച കേട്ടാൽ തോന്നും.. അവളെ പിടിച്ചു ആരോ കിസ്സ് അടിച്ചു എന്ന്... 
 
Shifla: ഒന്ന് നിർത്തുന്നുണ്ടോ.. !! അല്ലെങ്കിൽ തന്നെ ഒന്ന് കിട്ടിയിട്ട് അതിന്റെ ഹാങ്ങോവർ മാറീട്ടില്ല... അപ്പോഴാ അവരുടെ... ഉച്ചക്ക് തുടങ്ങിയതാ.... കിസ്സ്... കിസ്സ്... കിസ്സ്.. ഇതല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ..? 
 
(അത്രെയും പറഞ്ഞു അവരെ മുഖത്തേക്ക് നോക്കിയതും അവരെല്ലാം ഞെട്ടി നിക്ക.. അപ്പോഴാ ഞാൻ പറഞ്ഞതിന്റെ അമിളി എനിക്ക് മനസിലായെ... പിന്നെ എല്ലാം കൂടി കുത്തി... കുത്തി... ചോദിച്ചപ്പോ ഞാൻ പറഞ്ഞത് കൊടുത്തു... വള്ളി വിട്ട് പുള്ളി പറയുമ്പോൾ... അവര് വള്ളിയും പുള്ളിയും വിടാതെ പറയിപ്പിക്കും... എന്റേത് അല്ലെ ടീംസ്... !! പിന്നെ കിസ്സ് സീൻ ആയത് കൊണ്ട്.... എന്തൊരു ഇന്റെരെസ്റ്റ്‌ ആണ് എല്ലാ അലവലാതികൾക്കും... ബ്ലഡി ഗ്രാമവാസികൾ... ക്ലാസ്സ്‌ എടുക്കുമ്പോഴും ഉമ്മ ഉപദേശിക്കുമ്പോൾ.... കൂടി ഇല്ലാത്ത ശ്രദ്ധയാ കുരിപ്പുകൾക്ക്... എന്താ അല്ലെ... നശിപ്പി എന്നിട്ട് S-Cubeനോട് പോയി പറഞ്ഞു കൊടുത്തു... അവൾ എല്ലാം നശിപ്പിച്ചു... നശിപ്പി...!! പിന്നെ വടം വലി മത്സരം ആയിരുന്നു... ഞാൻ അത് കാണാൻ പോയില്ല.. പിന്നെ എല്ലാ പരിപാടികൾക്ക് ശേഷം തിരിച്ചു പോകുന്ന ടൈം എല്ലാവരും സെൽഫി എടുക്കൽ ആയിരുന്നു.. )
 
Shazil: ഇഫുവേ... 
 
Shifla: എന്താടാ കോസിലെ...? 
 
Shazil: ടി... 
 
Shifla: എന്താടാ പട്ടി....? 
 
Shazil: ഒന്നൂല്യ... ഒരു സെൽഫി...? 
 
(അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോകീല... )
 
Shifla: ഉമ്മ... **
 
Sanoofa: എന്താടി പോത്തേ അലറുന്നത്..?  നിന്നെ പിന്നെയും കിസ്സ് അടിച്ചോ...? 
 
(ദേ പിന്നേം കിസ്സ്.... കണ്ടക ശനി കൊണ്ടേ പോകു... പണ്ടാരം... !!)
 
Rayyan: അപ്പൊ നിങ്ങളും അറിഞ്ഞോ...? 
 
Nishila: പിന്നല്ലാതെ... 
 
(എന്നിട്ട് തുടങ്ങി... ചക്ക...മാങ്ങാ...തേങ്ങ...... എന്നൊക്കെ... ഭ്രാന്തു കയറി കട്ട കലിപ്പിൽ ഞാൻ അവനെ നോക്കി... അവൻ നിഷ്കു ഭാവത്തിൽ ഇളിക്ക...തൊരപ്പൻ... !! ലാസ്റ്റ് അവൻ കൊറേ സോറി പറഞ്ഞു പിന്നാലെ വന്നപ്പോ രണ്ട് സെൽഫിക്ക് നിന്ന് കൊടുത്തു... എന്നിട്ട് ബ്രദർസിനോടും അനുവിനോടും മമ്മുവിനോടും നിക്കുനോടും ഒക്കെ ബൈ പറഞ്ഞു..... ഞങ്ങൾ ഗേൾസ് ഹോസ്റ്റലിലേക്ക് വിട്ടു... അങ്ങനെ എല്ലാ വിധ ചർച്ചകളും തള്ളും കുത്തും പിച്ചും മാന്തലും ഒക്കെ കഴിഞ്ഞ്.... ഞങ്ങൾ കെടന്നു... പക്ഷെ... എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരല്ല... ഉള്ള മനസമാദാനം പോയി... പണ്ടാരം.. !! പക്ഷെ ക്ഷീണം ഉള്ളത് കൊണ്ട് പിന്നെ വേഗം ഉറങ്ങി... )
 
☄️💯☄️💯☄️💯☄️💯☄️💯☄️💯
 
 
എല്ലാം സെറ്റ് അല്ലെ..?... 
 
യെസ് ടാ... !!
 
ഇന്ന് നമ്മൾ പൊളിക്കും... 
 
സത്യം... 
 
(അവർ എല്ലാവരും പൊട്ടിച്ചിരിച്ചു... )
 
💘⭐️💘⭐️💘⭐️💘⭐️💘⭐️💘⭐️💘⭐️
 
(പെട്ടെന്നു ദാഹിച്ചപ്പോൾ ലൈറ്റ് ഓൺ ചെയ്ത് വെള്ളം കുടിച്ചു നോക്കിയപ്പോൾ... കൂതറാസിനെ ഒന്നിനെയും കാണാൻ ഇല്ല.. ഇവര് ഇത് എവിടെ പോയി...?? എന്നും ആലോചിച്ചു ഞാൻ S-Cubeന്റെ മുറിയിലെക്ക് നടന്നു... ഫോൺ ഒരു ധൈര്യത്തിന് കയ്യിൽ വെച്ച്... ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ആക്കി നടന്നു..അവരെ റൂമിന്റെ മുന്നില് എത്തി ഞാൻ കതകിൽ തട്ടി.. എത്രെ ആയിട്ടും തുറന്നില്ല... അപ്പൊ ഞാൻ ജസ്റ്റ്‌ ഒന്ന് ഹാൻഡ്‌ലിൽ പിടിച്ചപ്പോ ഡോർ ലോക്ക് അല്ല...അപ്പൊ ഞാൻ റൂമിൽ കയറി അവരെ റൂമിന്റെ ലൈറ്റ് ഓൺ ആക്കിയപ്പോൾ.... ഉണ്ട് ഒരു ബെഡിൽ കത്തിയും ബെഡ് ഷീറ്റിൽ ചോര തുള്ളികൾ...പിന്നെ ഒരു ലെറ്ററും..ആ ലെറ്റർ എടുത്ത് ഞാൻ വായിച്ചപ്പോൾ... എന്റെ കണ്ണിൽ നിന്ന് വെള്ളം വന്ന്... )
 
👉ഷിഫല ഷെറിൻ....., 
                                   നീ എന്റെ സ്നേഹം നിരസിച്ചു ഷാസിലിന്റെ കൂടെ അടിച്ചു പൊളിക്കാണ്... അല്ലെ...??!!എടി... നിനക്കുള്ള ശിക്ഷ......നിന്റെ ഫ്രണ്ട്‌സിനെ ഞാനങ്ങു പൊക്കി...!! ഒരാളെ ഞങ്ങൾ വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്... ഇവരെ ജീവൻ നിനക്ക് രക്ഷിക്കണമെങ്കിൽ താഴെ തന്നിരിക്കുന്ന നമ്പറിൽ വേഗം വിളിച്ചോ... 
 
എന്ന് നിന്റെ സ്വീറ്റ് ലോവർ... 
 
ഷമീൽ...👈
 
 
(ഇതാണ് എഴുതിയിട്ടുള്ളത്... ഞാൻ അപ്പൊ തന്നെ നമ്പറിൽ വിളിച്ചു അവർ പറഞ്ഞ തന്ന വഴികളിലൂടെ ഞാൻ എത്തി ചേർന്നത് ഒരു കെട്ടിടത്തിന്റെ മുന്നില് ആണ്..പണി കഴിയാത്ത കെട്ടിടം....ഇരുട്ട് നിറഞ്ഞ ആ കെട്ടിടത്തിൽ നിന്ന് ആരെയോ അലർച്ച കേട്ടതും... ഞാൻ മേലേക്ക് നോക്കിയപ്പോൾ ആരെയോ തള്ളിയിടുന്ന കാഴ്ചയാണ് കണ്ടത്....പേടിയും വിറയലും അനുഭവപ്പെട്ട് എങ്കിലും.... ഞാൻ വേഗം അങ്ങോട്ട് ഓടി ചെന്ന് ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോൾ........ നിഷു... !!!)
 
Shifla: നിഷു... 
 
Nishila: അ...മ്മു..അപ.....കട...ത്തി...ല.....അ.....വളെ അ...വ....ർ....
 
(കരഞ്ഞ് പിടഞ്ഞു കൊണ്ട് പിന്നെയും തുടർന്ന്... )
 
Nishila: നീ....എ.....ന്നെ.....നോ...ക്കേ....ണ്ട....ഞാൻ.... മരി.....ക്കും... പ.....ക്ഷെ.....അ....വരെ.... നീ..രക്ഷി...ക്കേ..... 
 
(എന്ന് പറഞ്ഞു പൂർത്തിയാക്കാതെ അവൾ കണ്ണ് അടച്ചപ്പോ..... എന്റെ റൂഹ് പോയത് പോലെ തോന്നി പോയി... കുറെ കരഞ്ഞ അവളെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഞാൻ ആ കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി...മുകളിൽ എത്തിയപ്പോൾ ആരോ എന്റെ പിന്നിൽ ഉള്ള പോലെ തോന്നി... പേടി വന്ന് എങ്കിലും ഞാൻ അത് കാണിച്ചില്ല... എന്റെ നിഷുനെ കൊന്നവരെ.... ആ ഷമീലിനെ ഞാൻ വെറുതെ വിടില്ല.... അപ്പോഴാ ആരോ എന്റെ കഴുത്തിൽ കൈ ഇട്ട് മുറുക്കിയത്... എന്റെ ശ്വാസം എടുക്കുന്ന രീതിയിൽ ഉള്ള പിടിത്തം... )
 
~വെറുതെ വിടില്ലെടി.... എന്നെ നിനക്ക് വേണ്ട അല്ലെ... നിഷിലനെ കൊന്ന പോലെ നിന്നെ ഞാൻ രുചിച്ചു കൊല്ലുമെടി.... 
 
(അവന്റെ വാക്കുകളിൽ ഒന്ന് ഞാൻ ഉറപ്പിച്ചു... ഒന്നേൽ ഞാൻ ഇവനെ കൊന്നിട്ട് ചാവും... ഇല്ലേൽ ഞാൻ മരിക്കും എന്ന്... രണ്ടിൽ ഏതായാലും എന്റെ മരണം ഉറപ്പ്... )
 
തുടരും.... 
 
 
⭐️⭐️⭐️⭐️💯💯💯💯⭐️⭐️⭐️⭐️⭐️💯💯⭐️⭐️💯⭐️💯💯⭐️⭐️💯💯⭐️💯⭐️💯⭐️⭐️💯💯⭐️⭐️💯⭐️💯💯⭐️⭐️💯⭐️💯💯⭐️⭐️💯⭐️💯💯⭐️⭐️💯⭐️💯⭐️💯

❤ഇഷ്‌ഖിൻ പാതി❤ - 40

❤ഇഷ്‌ഖിൻ പാതി❤ - 40

4.6
2307

❤️...ഇശ്‌ഖിൻ പാതി...❤️ 💫~~•Ishqin Paathi•~~💫 💢*Part - 40*💢 💌Naaznin✍️   💥💥💥💥                                                       💥💥💥💥   •[Shifu]•     ~വെറുതെ വിടില്ലെടി.... എന്നെ നിനക്ക് വേണ്ട അല്ലെ... നിഷിലനെ കൊന്ന പോലെ നിന്നെ ഞാൻ രുചിച്ചു കൊല്ലുമെടി....    (അവന്റെ വാക്കുകളിൽ ഒന്ന് ഞാൻ ഉറപ്പിച്ചു... ഒന്നേൽ ഞാൻ ഇവനെ കൊന്നിട്ട് ചാവും... ഇല്ലേൽ ഞാൻ മരിക്കും എന്ന്... രണ്ടിൽ ഏതായാലും എന്റെ മരണം ഉറപ്പ്... )   ~നീ അനുഭവിക്കാൻ ഇരിക്കുന്നുള്ളു ടി...    (എന്ന് പറഞ്ഞു അവൻ എന്നെ തള്ളിയിട്ടു വീണ എടുത്ത് നിന്ന് എഴുനേൽക്കുമ്പോൾ ആണ്....പുറത്ത് നിന്ന് ഒരു പടക്ക