Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 40

❤️...ഇശ്‌ഖിൻ പാതി...❤️
💫~~•Ishqin Paathi•~~💫
💢*Part - 40*💢
💌Naaznin✍️
 
💥💥💥💥                                                       💥💥💥💥
 
•[Shifu]•
 
 
~വെറുതെ വിടില്ലെടി.... എന്നെ നിനക്ക് വേണ്ട അല്ലെ... നിഷിലനെ കൊന്ന പോലെ നിന്നെ ഞാൻ രുചിച്ചു കൊല്ലുമെടി.... 
 
(അവന്റെ വാക്കുകളിൽ ഒന്ന് ഞാൻ ഉറപ്പിച്ചു... ഒന്നേൽ ഞാൻ ഇവനെ കൊന്നിട്ട് ചാവും... ഇല്ലേൽ ഞാൻ മരിക്കും എന്ന്... രണ്ടിൽ ഏതായാലും എന്റെ മരണം ഉറപ്പ്... )
 
~നീ അനുഭവിക്കാൻ ഇരിക്കുന്നുള്ളു ടി... 
 
(എന്ന് പറഞ്ഞു അവൻ എന്നെ തള്ളിയിട്ടു വീണ എടുത്ത് നിന്ന് എഴുനേൽക്കുമ്പോൾ ആണ്....പുറത്ത് നിന്ന് ഒരു പടക്കം പൊട്ടുന്ന സൗണ്ട് കേട്ടെ.... അങ്ങോട്ട് നോക്കിയപ്പോൾ ഒരു ജെറ്റ് അവിടെ പാറി കളിക്ക... ഒന്നും മനസിലാവാതെ അതിനെ തന്നെ മിഴിച്ചു നിന്നപ്പോൾ ആ ജെറ്റ് എന്തോ എഴുതാൻ ശ്രമിക്കുന്നുണ്ട്...അത് ഹാപ്പി ബര്ത്ഡേ എന്ന് എഴുതിയതും ഒന്നും മനസിലാവാതെ ഞാൻ അതിനെയും മിഴിച്ചു നോക്കി.. പെട്ടെന്നു )
 
 
😍💥🎊***...HAPPY BIRTHDAY SHIFU....***😍💥🎊
 
 
(അവർ അലറിയത്... അപ്പോൾ ഞാൻ നിൽക്കുന്ന സ്ഥലത്ത് വെളിച്ചം വന്ന്... ചുറ്റും നോക്കിയപ്പോൾ വൈറ്റ് ലൈറ്റ് കൊണ്ടും വൈറ്റ് ബലൂൺസ് കൊണ്ടും ഫുൾ ഡെക്കറേഷൻസ്... അപ്പൊ ഉണ്ട് എന്റെ ബാക്കിൽ നിന്ന് ആരൊക്കെയോ വിളിക്കുന്നു.. നോക്കിയപ്പോ അവരെല്ലാവരും.. എന്റെ ടീംസ്.. വല്ലീസ്..ബിനു... എല്ലാവരും വൈറ്റ് കളർ ഡ്രസ്സ്‌ ഇട്ട് എന്റെ മുന്നില്.. അവിടെ ഞാൻ കണ്ട് എന്റെ നിഷുനെ... ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ച പൊട്ടി കരഞ്ഞു.. അപ്പോഴല്ലേ കാര്യങ്ങൾ പിടി കിട്ടിയേ... )
 
Junaid: നിന്റെ ബര്ത്ഡേയ്ക്ക് സർപ്രൈസ് നൽകാൻ ഇങ്ങനെ ഒരു പണി തന്നേ... നിഷുനെ തള്ളിയിട്ടു... താഴെ റയ്യുവും മുബിയും ഉണ്ടായിരുന്നു... ഒരു വല വെച്ച് നിഷുനെ പിടിക്കാൻ.. അവൾ അതിൽ വീണ്... അവളെ വലയിൽ നിന്ന് പുറത്ത് എടുത്ത്.. എന്നിട്ട് നിസു ചോരയുടെ കളർ അവിടെ ഒഴിച്ച്... കുറച്ചു നിഷുന്റെ തലയിൽ ഒഴിച്ച്.. എന്നിട്ട് ഞങ്ങൾ അവിടെ ഒളിച് നിന്ന്.. നിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോ സങ്കടം വന്നെങ്കിലും പിന്നെ സർപ്രൈസ് തരാൻ വേണ്ടി അല്ലെ എന്ന് വിചാരിച്ചു മിണ്ടാതെ നിന്ന്.. പിന്നെ നീ ഇവിടെ കയറിട്ടു കഴുത്തിൽ പിടിച്ചു ഉന്തിയിട്ടത് സിലു ആണ്.. പിന്നെ വലിയ കാര്യം... ഈ പ്ലാനിന്റെ മാസ്റ്റർ ബ്രെയിൻ....സിലു നാജി ലിച്ചു നിക്കു മമ്മു പിന്നെ... ഈ ഞാൻ.. 😁😝😆
 
(എന്ന് പറഞ്ഞതും ഞാൻ പിന്നെ ഒന്നും നോകീല.. ഒക്കത്തിനും കൊടുത്തു...ദേഷ്യം തീരുവോളം...  പിന്നെ എനിക്ക് സർപ്രൈസ് തന്നതല്ലേ എന്ന് കരുതി വിട്ടു.. അപ്പൊഴ ഞാൻ ബിനുവിനെ കണ്ടേ.. )
 
Shifla: ഓഹോ.. നീയും ഉണ്ടല്ലേ...? !
 
Binshad: എന്റെ പൊന്ന് ഷിഫിയെ ഞാൻ ഒന്നുമേ അറിയൂല... എന്നോട് സർപ്രൈസ് കൊടുക്കുന്നുണ്ട് പിന്നെ ക്ഷണിച്ചപ്പോൾ ഇങ്ങ പൊന്നു.. 
 
Shifla: എന്നാൽ അനക് നന്ന്... !
 
Binshad: ഈൗ... 
 
Shifla: ഇളിക്കല്ലേ... അതിരിക്കട്ടെ യായി.. മെഹ്ഫിക്ക.. ഒക്കെ എവിടെ..? 
 
Binshad: യായി ആ മുറിയിൽ ഉണ്ട്.. മെഹ്ഫി കേക്ക് കൊണ്ട് വരാൻ പോയതാ.. 
 
(അത്രെയും പറഞ്ഞപ്പോൾ സലുത്തയും ഷിജുത്തയും ഷാഹിത്തയും എന്നെ ഒരു റൂമിൽ കൊണ്ട് പോയി.. അവിടെ ഉണ്ട് യായി ഓരോ ഡ്രസും പിടിച്ചു നിക്ക.. )
 
Yaara: ഇത് മതി.. ഈ.. വേണ്ട.. ഹാ.. ഇത് പൊളിച്ചു....ഹൈശ്... ഇതിപ്പോ... 
 
Salma: എന്താണ് യായി...? 
 
Yaara: ഞാൻ ഷിഫിക്ക്... ഷിഫി... 
 
(എന്നും പറഞ്ഞു അവൾ ഓടി വന്ന് കെട്ടിപിടിച്ചപ്പോൾ എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.. അത്രക്കും പവർ ഉണ്ട് ഈ ഷെയിത്താൻക്ക്... )
 
Shijila: എടി മതി യായി.. ഇല്ലേൽ അവൾ ശ്വാസം മുട്ടി ചാവും... 
 
(അപ്പോഴാ കുരിപ്പ് എന്ന് വിട്ടത്... )
 
Yaara: ഈ സോറി.. നിന്നെ കൊറേ ദിവസയില്ലേ കണ്ടിട്ട്... അതാ...അല്ല.. നിനക്ക് ഇതിൽ ഏതാ ഇഷ്ട്ടയെ..? 
 
(എന്നും പറഞ്ഞു 5 ഗൗണും ബെഡിൽ വെച്ച് നിർത്തി..)
 
Shifla: അതിന് മുന്നേ ഒരു ഡൌട്ട്.... ഈ ബിൽഡിംഗ്‌..? 
 
Shahina: ഇത് സിലുന്റെ മറ്റേ ഏതൊരു പെണ്ണ് ഫ്രണ്ട് ഇല്ല അത്... ആ ഫ്രണ്ടിന്റെ ഉപ്പാന്റെ ബിൽഡിംഗ്‌ ആണ്.. അവളാണ് ഇത് നോക്കി നടത്തുന്നത്... അവളിപ്പോ ബാംഗ്ലൂരിൽ ആണ് എന്ന് പറഞ്ഞു... ഈ റൂമിന്റെ പണി അവൾ നേരത്തെ കഴിപ്പിച്ചത് ആണ് അത്രേ...അവൾക്ക് ഇങ്ങോട്ട് വരുമ്പോ ഇവിടെ റസ്റ്റ്‌ എടുക്കാൻ ആവും... 
 
Salma: ആവും... 
 
Shijila: ആവണമല്ലോ.. 
 
Yaara: സംശയം തീർന്നില്ലേ.. ഇനി നീ ഈ ഡ്രസ്സ്‌ ഒന്ന് സെലക്ട്‌ ആക്ക്.. 
 
(ഞാൻ അപ്പൊ തന്നേ റെഡ് പൊക്കി.. എന്തോ അതിനൊരു പ്രതേക ഭംഗി.. ഞാൻ ആ ഡ്രെസ് കാണിച്ചപ്പോൾ അവർ അത് ഇട്ട് വരാൻ പറഞ്ഞു.. ഞാൻ പോയി അത് ഇട്ട് വന്നപ്പോൾ അവർ എല്ലാവരും ആകെ ഞെട്ടി നിൽക്ക.)
 
Salma: ബാലവീറിലെ റാണി ദേവത തന്നേ... 
 
Yaara: ഓഹ്... നീ ഇപ്പോഴും അത് കാണൽ നിർത്തീലെ..? 
 
Salma: പോടീ... 
 
Shahina: ഹഹഹ... നമ്മടെ സിലുന്റെ സെലെക്ഷൻ ഒരിക്കലും തെറ്റാർ ഇല്ല.. 
 
Shijila: പ്രതേകിച്ചു ഇവളെ കാര്യത്തിൽ.. 
 
(എന്തോ... അത് പറഞ്ഞപ്പോൾ നമ്മക് എന്തോ ഒരു ഫീലിംഗ്സ്.. അത് എന്താ എന്ന് എത്ര തല കുത്തി ആലോചിച്ചിട്ടും മനസിലായില്ല....ഹാ.. അങ്ങനെ അവർ എന്നെ മാറ്റിച്ചു കേക്കിന്റെ മുന്നില് കൊടുന്നു.. അപ്പൊ )
 
Mehfin: ആഹാ.. എന്റെ പെങ്ങളുട്ടി.. അടിപൊളി ആയിട്ടുണ്ട്... 
 
Shifla: താങ്ക്യൂ കക്കുസ്.. 
 
Mehfin: പോടീ പെറുക്കി... 
 
(അതിന് എല്ലാരും ഇരുന്ന് ചിരിച്.. )
 
Junaid: മതി മതി.. കേക്ക് മുറിക്കു..
 
(അപ്പൊ നിസുക്കാ എനിക്ക് ഒരു കത്തി കൊടുന്നു തന്ന്.. ഞാൻ അപ്പൊ കേക്ക് നോക്കിയപ്പോൾ റെഡ് വെൽവെറ്റ് ആണ്.. എന്നിട്ട് ഞാൻ കേക്ക് മുറിച് ഞാൻ ഫസ്റ്റ് പീസ് ഞാൻ സിലുക്ക് നീട്ടിയപ്പോൾ അവൻ ചെറുതായി ഒന്ന് പുഞ്ചിരിച് വാ തുറന്നതും... ഞാൻ അത് നേരെ നാജിക്ക് കൊടുത്ത് അവനെ നോക്കി സൈറ്റ് അടിച്ചു.. പിന്ന എല്ലാർക്കും കൊടുത്തു.. എന്നിട്ട് എല്ലരും ഫേഷ്യൽ ചെയ്ത് കളിക്കായിരുന്നു... അതൊക്കെ കഴിഞ്ഞ് ലാസ്റ്റ് ഞാൻ എന്നെ നോക്കി നിൽക്കുന്ന കാന്ത കണ്ണൻ കൊടുക്കാൻ നിന്നതും അവൻ എന്റെ അരയിൽ പിടിച്ചു ഒറ്റ വലി അവനിലേക്.. ഞാൻ ഞെട്ടി.. പക്ഷെ അവൻ വലിച്ചപ്പോ എന്റെ കയ്യിൽ ഉണ്ടായിരുന്ന കേക്ക് അവന്റെ മുക്കിന് പോയി തേച്ചു എന്ന് വേണം പറയാൻ...അപ്പൊ ഞങ്ങളെ ഒക്കെ അവര് നോക്കുന്നത് കണ്ടപ്പോ അവർ അവരോട് എല്ലാരോടും പോകാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. ഞാൻ ആണേൽ ഇവന്റെ ഈ കളി ഒക്കെ കണ്ടിട്ട് മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്.. പെട്ടെന്നു അവൻ ആ കേക്ക് തിന്നത്... എന്നിട്ട് അതിൽ നിന്ന് ഒരു ചെറിയ പീസ് എന്റെ നേരെ നീട്ടി.. ഞാൻ പുഞ്ചിരിച്ചു അത് തിന്നു.. പക്ഷെ ഞാൻ അത് തിന്നതും... അവൻ എന്റെ കഴുത്തിൽ ഒന്ന് അമർത്തി ചുംബിച്ചു... ഷോക്ക് അടിച്ച കാക്കയെ പോലെ ഞാൻ അവനെ നോക്കിയപ്പോൾ തെണ്ടി എന്റെ കണ്ണിലും ഇരു കവിളിലും നെറ്റിയിലും ഒക്കെ മാറി മാറി കിസ്സ് അടിക്കാ.. ഞാൻ ആണേൽ ചത്ത കോഴികളെ പോലെ നിൽക്കുന്നുണ്ടും... അത് കഴിഞ്ഞ് അവൻ എന്റെ അധരങ്ങളെ നോക്കിയതും.. ഇവിടെ പലതും നടക്കും എന്ന് എനിക്ക് ഉറപ്പായി... ഞാൻ അപ്പോ തന്നേ അവനെ ഉന്തിയിട്ട് ഒറ്റ ഓട്ടം ആയിരുന്നു... എന്നിട്ട് ഒന്ന് നീട്ടി ശ്വാസം വലിച്ചു അവരെ അടുത്തേക്ക് ചെന്ന്...ആദ്യം ഇവര് എന്നെ കൊറേ ആക്കി കളിക്കായിരുന്നു...പിന്നെ ഞാൻ ഒന്ന് അലറി വിളിച്ചപ്പോൾ അവര് അടങ്ങി... പിന്നെ എല്ലാരും കൂടി എനിക്ക് ഗിഫ്റ്റസ് ഒക്കെ തന്ന്.. സിലു ഒന്നും തന്നില്ല... പിന്നെ എല്ലാവരും കൂടി കപ്പിൾ ഡാൻസ് കളിക്കാൻ തുടങ്ങി.. അപ്പൊ സിലു എന്റെ നേർക്ക് കൈ കാണിച്ചപ്പോൾ... ഞാൻ ഒന്ന് പുഞ്ചരിച്ചു അവന്റെ കയ്യിൽ എന്റെ കൈ വെച്ചതും അവൻ എന്നെ അവനിലേക്ക് അടുപ്പിച്ചതും എന്തോ ഒരു മിസൈൽ പോയ ഫീൽ ആയിരുന്നു.. ഇവന്റെ ഈ കണ്ണിന്... എന്തോ ഒരു പ്രതേക്ത ഉണ്ട്... ആ കാപ്പി കുരു പോലത്തെ കണ്ണുകൾ... ഹോ...😍ഡാൻസിന് ശേഷം സെൽഫി എടുക്കൽ ഒക്കെ ആയിരുന്നു... പിന്നെ ഇതിന്റെ ഇടയിൽ സിലു ആരും കാണാതെ എന്നെ ആ റൂമിലേക്ക് കയറ്റി... എന്നിട്ട് ഡോർ ലോക്ക് ആക്കി.. എനിക്ക് ആണേൽ പേടിച്ചിട് കയ്യും കാലും വിറയ്ക്ക...പെട്ടെന്നു അവൻ ഫോണിൽ എന്തോ ടൈപ്പ് ആക്കി ഫോൺ പോക്കറ്റിൽ ഇട്ട് എന്റെ അടുക്കലേക്ക് നടന്നു വന്നതും... ഞാൻ )
 
Shifla: സിലു.. ഞാൻ... ഈ ഗൗൺ ഒന്ന് മാറ്റിക്കോട്ടെ... പ്ലീസ്.. 
 
(എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച് കൊണ്ട്  തലയിട്ടി ഓക്കേ പറഞ്ഞു... )
 
💥💯💥💯💥💯💯💥💥💯💯💥💥💯
 
•[Silu]•
 
(അവളെ റൂമിലാക്കി...ഞാൻ എല്ലാരോടും പോവാൻ പറഞ്ഞു..  അജുനോടും റായ്യുനോടും ഇവിടെ നിൽക്കാൻ റയ്യുക്ക് മെസ്സേജ് അയച്ചു...മെസ്സേജ് അയച്ചതിനു ശേഷം..... ഫോൺ പോക്കറ്റിൽ ഇട്ട്.... അവളെ അടുത്തേക്ക് നടന്നതും പെണ്ണ് പറയുന്നത് കേട്ട് ചിരി വന്നേലും.... ഞാൻ അതൊന്ന് പുഞ്ചിരിയിൽ ഒതുക്കി...പിന്നെ അവൾ വേറെ ടോപ് ഒക്കെ ഇട്ട് വന്നപ്പോൾ എന്താന്ന് അറിഞ്ഞൂടാ...കണ്ട്രോൾ ഒക്കെ കണ്ടം വഴി ഓടുമോ എന്ന് കരുതി പോയി... സിലു കണ്ട്രോൾ......കണ്ട്രോൾ...ഹാ... എന്നിട്ട് വന്ന കാര്യം ഓർമ വന്നതും അവിടെ വെച്ച കവർ എടുത്ത് അവൾക്ക് നേരെ നീട്ടി.... അവൾ കവറിനെയും എന്നെയും മാറി മാറി നോക്കിയപ്പോ... പിടിച് വെച്ച കണ്ട്രോൾ ഒക്കെ കണ്ടം വഴി ഓടി... )
 
💖💯💖💯💖💯💖💯💖💯💯💖💯💖💯
 
•[Shifu]•
 
 
(അവൻ എന്റെ അധരങ്ങളെ കീഴ്പ്പെടുത്തിയപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു.... കവറിനെയും അവനെയും അല്ലെ ഞാൻ നോക്കിയേ.. അതിന് ഈ ചെക്കൻ എന്തിനാ എന്നെ കിസ്സുന്നെ..?? അവന്റെ കയ്യിൽ ഉള്ള കവർ നിലത്തു വീണിട്ടും....ചെക്കൻ എന്നെ വിടല്ല...ഞാൻ അവനെ ഉന്തിയിട്ടും അവൻ എന്നെ അവനിലേക്ക് അടുപ്പിച്ചു നിർത്തി..അപ്പൊ എനിക്ക് Love 020 സീൻ ആണ് ഓർമ്മ വന്നേ.. പണ്ട് എന്നോ നാജിന്റെ കൂടെ കണ്ടതാ..... പിന്നെ അവൻ എന്നിൽ നിന്ന് അകന്ന് നിന്ന് എന്നെ ഒന്ന് നോക്കി.. അപ്പൊ ഞാൻ അവനെ നോക്കിയപ്പോ അവൻ വീണ്ടും എന്റെ ചുണ്ടിലേക്ക് ലക്ഷ്യം വെച്ച് വന്നതും ഞാൻ അപ്പൊ തന്നേ ചുണ്ട് വായന്റെ ഉള്ളിലേക്ക് ആകിയപ്പോൾ ചെക്കൻ എന്നെ പറ്റിച്ചു....അവൻ എന്റെ കഴുത്തിൽ അങ്ങ് അമർത്തി ചുംബിച്ചു... പടച്ചോനെ ഈ ചെക്കന് കണ്ട്രോൾ പോയി.. അള്ളോഹ് ഓടി വരണേ.. എന്നെ രക്ഷിക്കണേ.. അപ്പൊ മറ്റേ സൈഡിലും അവൻ ചുംബിച്ചപ്പോൾ.... ഞാൻ അറിയാതെ അവന്റെ തോളിൽ അമർത്തി പിടിച്ചു.. അപ്പൊ തന്നേ അവൻ എന്റെ അധരങ്ങൾ കീഴ്പ്പെടുത്തിയതും.... ഡോർ മുട്ടിയതും ഒപ്പം ആയിരുന്നു.. )
 
Rayyan: മതിയെടാ..!! എന്റെ പെങ്ങൾ ഉരുകി ചാവും... പാക്കര.. 
 
(എന്ന് റയ്യുക്ക അവിടെ നിന്ന് കൂവി വിളിച്ചപ്പോൾ എനിക്ക് സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു... അപ്പൊ സിലു.. )
 
Shazil: പന്നി... കറക്റ്റ് ടൈമിൽ വന്നോളും.. 
 
(എന്ന് പറഞ്ഞപ്പോ അറിയാതെ എനിക്ക് ചിരി വന്ന്.. അപ്പൊ അവൻ എന്റെ അരക്കെട്ടിൽ നിന്ന് കൈ എടുത്ത് മാറ്റി... അവിടെ ഉള്ള കവർ എടുത്ത് എനിക്ക് തന്ന്.... )
 
Shazil: ഇതൊക്കെയാണ് ഞാൻ നിനക്ക് തരുന്ന ഗിഫ്റ്റ്.. പിന്നെ ഈ ഡ്രസ്സ്‌ ഇട്ട് വന്നാൽ മതി മോൾ കോളേജിലേക്ക്.. പിന്നെ ഈ റിങ്ങും ഇടണം.. ഇല്ലേൽ ഞാൻ അങ്ങ് ഇടിപ്പിക്കും.. അപ്പൊ ഒന്നുടെ... ഹാപ്പി ബര്ത്ഡേ മൈ ലവ്... 
 
( എന്നും പറഞ്ഞു എന്നെ വട്ടം കറക്കി എന്നിട്ട് അവനിലേക്ക് അടുപ്പിച്ചു എന്റെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൻ എന്നെ വിട്ട് ഡോർ തുറന്ന് പോയപ്പോ.. ഞാൻ ഇനി ഇവിടെ എന്തിനാ നിൽക്കുന്നത്.. ആ...വാ പോവാം.. എന്നും കരുതി ഞാൻ അങ്ങ് പൊന്നു.. അപ്പൊ ഉണ്ട് അജു എന്നെയും കാത്തു നിൽക്കുന്നു.. റയ്യുക്കാനേ നോക്കിയപ്പോ മൂപ്പര് ഒരു അവിഞ്ഞ ചിരി ചിരിക്കാ...പഹയൻ... അപ്പൊ ഞാൻ മൂപ്പർക്ക് സൈക്കിളിന്ന് വീണ ഇളി അങ്ങ് പാസ്സ് ആക്കി അജുന്റെ ബാക്കിൽ കയറി അങ്ങ് ഹോസ്റ്റലിലേക്ക് വിട്ടു.. ഇന്നത്തെ ദിവസം എന്തായാലും കിടുക്കി... തിമ്മറത്ത്.... കലക്കി.. സർപ്രൈസിന്റെ പൊടി പൂരം ആയിരുന്നു... എന്നിട്ട് അജു എന്നെ ഹോസ്റ്റലിൽ ഇറക്കി വിട്ട് അവൻ പോയി... ഞാൻ റൂമിൽ പോയപ്പോ എല്ലരും കെടന്നിട്ടുണ്ട്.. പിന്നെ ഞാനും നേരെ ബെഡിലെക്ക് മറിഞ്ഞു ഇന്ന് നടന്നതൊക്കെ ആലോചിച്ചു ചിരിച്ചു ഇരുന്നു... പെട്ടെന്നു എന്റെ ചിരി സ്വിച്ച് ഓഫ്‌ ആക്കിയ പോലെ നിന്ന്.. ഇന്നും.. ഇന്ന്.. ആ കൊസിൽ എന്നെ.. ചെ.. ഞാൻ എന്നാലും എന്ത്യേ തടയാഞ്ഞത്...? അവൻ എന്ത് വിചാരിച്ചു കാണും..??  അങ്ങനെ കൊറേ ആലോചിച് ചിന്തിച്ചു.... തലക്ക് ഒരു കൊട്ട് കൊടുത്ത് ഞാൻ എപ്പോഴേ... ഉറങ്ങി പോയി... )
 
💯💥💯💥💯💥💯💥💯💯💥💯💥
 
•[Naji]•
 
(കുറെ നേരത്തെ ശല്യം ചെയ്തുള്ള ഒരു ഫോൺ കാൾ ആണ് എന്നെ ഉറക്കിൽ നിന്ന് ഉണർത്തിയെ... രണ്ടെണ്ണം പറഞ്ഞിട്ട് തന്നേ കാര്യം.... എന്നും കരുതി..... ഫോണിൽ ആരാ എന്ന് നോക്കാതെ.... ഞാൻ കാൾ അറ്റൻഡ് ചെയ്തതും.... എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ.. )
 
~ഇഫു... ഗുഡ് മോർണിംഗ്... എഴുന്നേറ്റിട്ടില്ലെന്ന് അറിയാം.. മതി ഉറങ്ങിയത്... എന്റെ മുത്തുമണി എഴുനേറ്റുട്.. ഗെറ്റ് അപ്പ്‌.. !! പിന്നെ ഞാൻ പറഞ്ഞത് മറക്കേണ്ട ലവ് യു.. ഉമ്മഹ്‌ ഉമ്മഹ്‌... 
 
(പെട്ടെന്നു ഞാൻ ചാടി എഴുനേറ്റ് നോക്കിയപ്പോൾ ഷിഫുന്റെ ഫോൺ..... വിളിച്ചത് സിലുക്ക.. അയ്യേ...!! സിലുക്ക... ഞാനിപ്പോ എന്താ ചെയ്യാ..? ഈ പണ്ടാര കാലത്തി എന്റെ ചേവിന്റെ ചോട്ടിൽ വെച്ച പിന്നെ.. ശ്യേ.. എന്നാലും...ലിച്ചുനോട് പറയാം... വേണ്ട മമ്മുനോട് പറയും..അമ്മു.. വേണ്ട അനുവിനോട് പറയും.. സനു.. അല്ലാഹ് വേണ്ട ഫാറുക്കനോട് പറയും... പിന്നെ നിഷു.. നഹി നഹി... വേണ്ട... ആരോടും പറയേണ്ട... പെട്ടന്നു..ഡോർ തുറന്ന് S-Cube വന്നത്...  )
 
Salma: ഗുഡ് മോർണിംഗ് കുട്ടീസ്... 
 
Shijila: നീ നേരത്തെ എഴുന്നേറ്റോ...?? 
 
Najila: നേരത്തെ എഴുനേൽക്കേണ്ടി വന്ന്... അമ്മാതിരി ഒന്നാണല്ലോ..... ഇപ്പൊ ഉണ്ടായതു... 
 
Shahina: എന്തൊക്കെയാടി നീ പറയുന്നത്..? 
 
Najila: ഒന്നൂല്യ ഷാഹിത്ത... ഞാൻ ഫ്രഷ് ആയിട്ട് വരാം... 
 
(എന്നും പറഞ്ഞു ബാത്‌റൂമിലേക് ഓടി.. ഉണ്ടായതു ഒന്നുടെ മനസിലേക്ക് വന്നതും.... എന്തൊക്കെയോ ഒരു ചടപ്പ്... വല്ലാത്ത ഒരു വീർപ്പു മുട്ടൽ... എന്തൊരു കഷ്ട്ട റബ്ബേ.. ആ തെണ്ടിന്റെ ഫോൺ എടുക്കേണ്ടായിരുന്നു... ആ കുതര ആണേൽ എന്റെ ചേവിന്റെ അടുത്ത് വെച്ചാൽ പിന്നെ.... ആ ശവത്തിനെ ഞാൻ കൊല്ലും... നിഷുനോട് പറഞ്ഞാൽ ഒറപ്പാ ജുനുക്കനോട് പറയും.. പിന്നെ മൂപ്പരെ കാര്യം പറയേണ്ട... എല്ലാരോടും പറഞ്ഞു നാറ്റിക്കും... പിന്നെ നിക്കു.. ആ കുരിപ്പോ..അതിലേറെ കഷ്ട്ടം...!! കളിയാക്കി ചിരിക്കും... തെണ്ടി..!! സ്വന്തം പെണ്ണാ ഒന്നും നോക്കില്ല... അങ്ങ് കളിയാക്കി കൊല്ലും... പടച്ചോനെ ഞാൻ ആരോടാ പറയാ...?? )
 
തുടരും....  
 
💜💯💜💯💜💯💜💯💜💯💜💯💜💯💜💯💜💯💜💯💜💯💜💜💯💜💯💜💯💜💯💜💯💜💜💯💜💜💜💯💜💯
 

❤ഇഷ്‌ഖിൻ പാതി❤ - 41

❤ഇഷ്‌ഖിൻ പാതി❤ - 41

4.9
2373

❤️...ഇശ്‌ഖിൻ പാതി...❤️ 💫~~•Ishqin Paathi•~~💫 💢*Part - 41*💢 💌Naaznin✍️   💥💥💥💥                                                       💥💥💥💥     Najila: ഒന്നൂല്യ ഷാഹിത്ത... ഞാൻ ഫ്രഷ് ആയിട്ട് വരാം...    (എന്നും പറഞ്ഞു ബാത്‌റൂമിലേക് ഓടി.. ഉണ്ടായതു ഒന്നുടെ മനസിലേക്ക് വന്നതും.... എന്തൊക്കെയോ ഒരു ചടപ്പ്... വല്ലാത്ത ഒരു വീർപ്പു മുട്ടൽ... എന്തൊരു കഷ്ട്ട റബ്ബേ.. ആ തെണ്ടിന്റെ ഫോൺ എടുക്കേണ്ടായിരുന്നു... ആ കുതര ആണേൽ എന്റെ ചേവിന്റെ അടുത്ത് വെച്ചാൽ പിന്നെ.... ആ ശവത്തിനെ ഞാൻ കൊല്ലും... നിഷുനോട് പറഞ്ഞാൽ ഒറപ്പാ ജുനുക്കനോട് പറയും.. പിന്നെ മൂപ്പരെ കാര്യം പറയേണ്ട... എല്ലാരോടും പറഞ