Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 47

❤️✨️ഇശ്‌ഖിൻ പാതി✨️❤️
💫~~•Ishqin Paathi•~~💫
പാർട്ട്‌ -47
✍️Naaznin💌
 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
 
 
•[Silu]•
 
(ഇഫുന്റെ കരച്ചിൽ കേട്ട് ഞങ്ങൾ റൂമിൽ ചെന്നപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടേ..
ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ഇഫു അവിടെയുള്ള സാധങ്ങൾ എല്ലാം തട്ടി ഇട്ട്...കയ്യിൽ ഒരു ഫ്ലവർ വേസും പിടിച്ചു ഫിലുന്റെ നേർക്ക് നടക്കുന്ന ഇഫു....പൊട്ടി കരഞ്ഞു കൊണ്ട് ഫിലു അവളെ പേടിച്ചു ബാക്കിലേക്ക് നടക്ക..എന്തിനാ ഏതിന എന്ന് അറിയത്തുമില്ല...പക്ഷെ അത് ചോദിക്കാൻ സമയവുമില്ല...ഞങ്ങൾ ഡോക്ടറെ വേഗം തന്നേ വിളിച്ചു കൊടുന്നു അവളെ പിടിച്ചു വെച്ച്..ഡോക്ടർ ഒരു ഇൻജെക്ഷൻ കൊടുത്തപ്പോൾ അവൾ മയങ്ങി...)
 
Filza: ഷാസി...ഞാൻ.... ഒന്നില്ലേലും ഞാൻ കാരണം...അവൾ ഇങ്ങനെ....
 
(എന്ന് പറഞ്ഞു പൊട്ടികരഞ്ഞു കൊണ്ട് അവൾ പറഞ്ഞപ്പോൾ സങ്കടം വന്ന്...)
 
Mehfin: ഇല്ല ഫിലു... നീ കഴിഞ്ഞതൊക്കെ വിട്ടേക്ക്...
 
Filza: എന്നാലും...? 
 
Shazil: ഒരു എന്നാലുമില്ല...
 
💥💯💥💯💥💯💥💯💥💯💥
 
(അങ്ങനെ മാസങ്ങൾ കടന്ന് പോയി...ഇഫുന്റെ ഓർമ വരുന്ന ആ ദിവസം..ഞങ്ങൾ കാത്തിരുന്ന ആ ദിനം മാത്രം വന്നില്ല...ഞങ്ങൾ കൊറേ ശ്രമിച്ചു നടന്നില്ല...അവളുടെ ഓർമ വരാതെ ഞങ്ങളെ കല്യണം നടത്തേണ്ട എന്ന് വാശിയിൽ ഞാനും...അതുകൊണ്ട് വീട്ടുകാർ എല്ലാരും കൂടി പറഞ്ഞു ഞങ്ങളുടെ എൻഗേജ്മെന്റ് കഴിപ്പിച്ചു എങ്കിലും എനിക്ക് ഒരു സന്തോഷം ഉണ്ടായിരുന്നില്ല...എന്നാലും ആശ്വാസം ആയിരുന്നു..അവൾ എന്റെ കൈകളിൽ ആണല്ലോ പടച്ചോൻ തന്നത് എന്ന്...എങ്ങനെ ആയാലും അവളുടെ ഓർമ വരാൻ ഞാൻ ഏത് അറ്റം വരെ പോവും... ഉറപ്പാ... പിന്നെ സന്തോഷ വാർത്ത ഉള്ളത് നമ്മടെ നാജി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു... മാത്രമല്ല ഇന്നേക്ക് ഒരു വയസ് ആയി... പരിപാടി ഒന്നുമില്ല.. കാരണം ഇഫുക്ക് എല്ലാം ഓർമ വന്നിട്ട് മതി എന്ന് നാജി...ഇവരെ സ്നേഹം കാണുമ്പോൾ എന്തോ.... ഒരു ഇത്.... ഇവരുടെ സ്നേഹ ബന്ധത്തിൽ ഇടക്ക് അസൂയ തോന്നാറുണ്ട്... ഹാ.... നമ്മൾ ഇങ്ങനെ ഓരോന്നും ആലോചിക്കുമ്പോൾ ആണ് എന്റെ ടീംസ് റൂമിലേക്ക് വന്നത്... )
 
Junaid: ടാ... 
 
Shazil: ജുനു... അല്ല നിങ്ങൾ എല്ലാരും ഉണ്ടല്ലോ... 
 
Mubeen: നീ ഇത് എവിടെക്കാ അണിഞ്ഞൊരുങ്ങി പോവുന്നെ...? 
 
Shazil: അത്.... ഞാൻ ഇഫുന്റെ വീട്ടിൽ... 
 
Niyas: അവൾക്ക് ഇപ്പൊ കൊഴപ്പം ഒന്നൂല്യെല്ലോ... പിന്നെ ഇപ്പൊ എന്താ...? 
 
Shazil: അല്ല... എന്നാലും...? 
 
Farhan: ഒരു എന്നാലുമില്ല... !!
 
Niyas: എന്തേലും ആവശ്യം ഉണ്ടെങ്കിൽ.... അവര് വിളിക്കുമല്ലോ... അപ്പൊ പോവാം... 
 
Shazil: ശരി... 
 
Junaid: നിന്റെ അളിയൻ എന്ത് പറയുന്നു...? 
 
Shazil: എന്ത് പറയാനാടാ...? 
 
Rayyan: നീ ഇങ്ങനെ ചടഞ്ഞിരിക്കല്ലേടാ.... 
 
Junaid: സഹിക്കുന്നില്ല... 
 
Shazil: ഹ്മ്മ്... 
 
Farhan: നീ അതൊക്കെ വിട്ടേ.... നമ്മക്കൊരു റൈഡിന് പോവാം....
 
Junaid: ഹാ...പൊളിച്ചു... 
 
Shazil: ഞാനില്ല... 
 
Niyas: നോ വേ...നിന്നെയും കൊണ്ടേ ഞങ്ങൾ പോവു....
 
Shazil: അത്...പിന്നെ....
 
Farhan: വ..... വാ....... 
 
(എല്ലാവരുടെയും നിർബന്ധത്താൽ ഞാൻ പോകാൻ തീരുമാനിച്ചു... ഞങ്ങൾ കുറെ കറങ്ങി ലാസ്റ്റ് എത്തിയത് ആ പുഴയുടെ തീരത്ത് ആയിരുന്നു... ഞങ്ങളുടെ അവസാനത്തെ ഒന്നിക്കൽ ആയിരുന്നു അത് എന്ന് തിരിച്ചറിയാതെ ഞങ്ങൾ ചിലവഴിച്ച നിമിഷങ്ങൾ...എല്ലാം എന്റെ കണ്ണുകളെ ഓർമിപ്പിച്ചു... അവളുടെ ആ ചിരി നിലാവ് ഉദിച്ച പോലെ തിളങ്ങി നിൽക്കുന്നത് എന്റെ മനസിലൂടെ കടന്ന് പോയി...ആ ചിരിയും... ഏറെ ഭംഗി നൽകിയിരുന്നു... ഇന്ന് ആ ചിരി..അന്നത്തെ രാത്രിയിൽ ചന്ദ്രൻ കൊണ്ട് പോയ പോലെ... )
 
Rayyan: ടാ.... എന്താടാ...? 
 
Shazil: ഒന്നൂല്യെടാ.... അന്ന് അവളുടെ ബര്ത്ഡേ പാർട്ടിക്ക് ശേഷം ഞങ്ങൾ രാത്രി ഇവിടെ വന്ന് ചിലവഴിച്ചത് ആലോചിച്ചു.... 
 
Rayyan: എന്റെ സിലു ഇങ്ങനെയല്ല.... ചിരിച്ച... ചിരിക്കെടാ പട്ടി.... !
 
🔵💜🔵💜🔵💜🔵💜🔵💜🔵💜
 
•[Rayyu]•
 
(എന്നും പറഞ്ഞു ഞനും നിസുവും കൂടി അവനെ ഇക്കിളി ആക്കി...ഇത് കണ്ട് ജുനു ഓവർ ആക്കി ഇക്കിളി ആക്കാൻ തുടങ്ങി... അല്ലേലും ഈ ജുനു ഇങ്ങനെയാ... മുഴുവൻ അങ്ങ് ഓവർ ആക്കും.... പാപ്പരൻ... പിന്നെ ഞങ്ങൾ ബീച്ച്ലേക്ക് വിട്ടു... ഫറു സിലുനെ വലിച്ചു കൊണ്ട് വരും..എന്നിട്ട് വെള്ളത്തിൽ ഇടും...  മുബിയും ജുനുവും അവരെ കോപ്രായങ്ങൾ കാണിച്ചു മനുഷ്യന്മാരെ ചിരിപ്പിക്കും... ഒരു കഥ... പെട്ടന്ന....)
 
Shazil: ടാ.....ഫാദു വിളിക്കുന്നുണ്ട്....
 
Mubeen: അളിയനോ...? 
 
Shazil: അതെ ഞാനിപ്പോ വരാം...
 
Mubeen: ഒക്കെ ഡാ... 
 
(അവൻ ഒന്ന് ചിരിച്ചു തന്ന് കുറച്ചു അപ്പുറത്തേക്ക് മാറി നിന്ന്...)
 
Rayyan: അവന്റെ മനസ്സിൽ ഇപ്പോഴും വിഷമം ഉണ്ടെടാ....
 
Niyas: ചെക്കൻ ചിരിക്കുന്നതെ ഉള്ളു.......
 
Junaid: പക്ഷെ.... മനസ് മുഴുവൻ വേദനയാണ്...
 
Farhan: അവന്റെ മനസ് തണുക്കാൻ വേണ്ടിയാ ഞൻ ഇങ്ങനെ പ്ലാൻ ഇട്ടത്...
 
Mubeen: ഇപ്പൊ അവൻ ചെറുതായിട്ട് ഒക്കെ.... ഓക്കേ ആണ്...അല്ലെ... 
 
Rayyan: ഹ്മ്മ്.... 
 
 
🔥💯🔥💯🔥💯🔥💯🔥💯🔥💯🔥
 
•[Naji]•
 
 
Nehala: നാജി.... 
 
Najila: നെഹുത്താ...കുട്ടികൾ എവിടെ...? 
 
Nehala: ഹാ രണ്ടും ഉറങ്ങി....അബി മോൻ എവിടെ...? 
 
Najila: ഇപ്പൊ ഒന്ന് ഉറങ്ങീട്ടുണ്ട്....
 
Nehala: ഹ്മ്മ്....
 
Najila: ഹ്മ്മ്മ്.... 
 
Nehala: നാജി നിനക്ക് സങ്കടം ഉണ്ടോ...? 
 
Najila: എന്തിനു നെഹുത്താ...അവളുടെ ഓർമ മാത്രേ പോയതുള്ളു...ജീവനോടെ ഇപ്പോഴും ഇല്ലേ....പിന്നെ എനിക്ക് ഉറപ്പാ നെഹുത്ത...അവൾക്ക് അവളുടെ ഓർമ തിരിച്ച് കിട്ടും....
 
Shamna: ഹാ....പ്രാർത്ഥിക്കാം....
 
Najila: അതെ....
 
Nihal: എന്നാൽ പോവാ....നാജി...? 
 
Najila: അഹ്...പോവാം...
 
Nihal: ഹ്മ്മ് എന്നാൽ ഞങ്ങൾ ഇറങ്ങാ...ഷിഫു...? 
 
Shamna: അവൾ ഉറങ്ങി...
 
Najila: ഹ്മ്മ്....എന്നാ അമ്മായി ഞങ്ങൾ ഇറങ്ങി അപ്പൊ എല്ലാവരോടും പോയിട്ട് വരാം...
 
(അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് വിട്ടു....വണ്ടിയിൽ ഇരുന്നിട്ടും ഒരു സമാധാനവുമില്ല....ഷിഫു...അവൾക്ക് എന്നാ ഓർമ വര...? പടച്ച റബ്ബേ....സിലുക്കയും ഷിഫുവും സന്തോഷത്തോടെ ജീവിക്കണേ.... )
 
Nihal: നീയിപ്പോ ഷിഫുന്റെ കാര്യം ആലോചിച് ഇരിക്ക എന്ന് അറിയാം....
 
Najila: അറിയില്ല ഇക്ക....അവൾ ഈ ഒരു അവസ്ഥയിൽ കാണുമ്പോൾ ചങ്ക് പിടയാ....
 
Nihal: എടി ഒക്കെ ശെരിയാവും...പടച്ചോൻ നമ്മടെ പ്രാർത്ഥന കേൾക്കും...ഇന്ശാല്ലാഹ്....
 
Najila: ഹ്മ്മ്...
 
Nihal: എന്റെ പൊന്നൂസ് എവിടെ...? 
 
Najila: കണ്ടൂടെ ഉറങ്ങാണ് എന്ന്...
 
Nihal: ഹയ്...ഇജ്ജ് അവനെ എഴുനേൽപ്പിക്...
 
Najila: ദേ മനുഷ്യ....എന്നെ കൊണ്ടൊന്നും പറയിക്കേണ്ട...
 
Nihal: ഹിഹി....ചുമ്മാ...കോമഡിക്ക്....
 
Najila: ശരിക്കും....കാര്യം....സത്യം.....
 
Nihal: ഈ....
 
(ഹല്ല പിന്നെ...അല്ല നമ്മളെ മറന്ന...ഹാ..ഷിഫുന്റെ കാര്യങ്ങളിൽ തിരക്കിൽ പെട്ടു നിങ്ങളോട് ഒന്നും മിണ്ടാൻ പറ്റീല...ഹാ പിന്നെ ഉള്ളത്....ഫാരിക്കാ പിന്നെയും പ്രൊഡ്യൂസ് ചെയ്ത്...😂😂അപ്പൊ നമ്മടെ പോക്കിരിസിലെ ന്യൂ അംഗം ആണ്.... *Fathima Lizra*......ലുലു എന്ന് വിളിക്കും...ഞമ്മടെ ചെപ്പുന്റെ അനിയത്തി കുട്ടി....ഹല്ല....ഞങ്ങളെ കുട്ടിന്റെ പേരു പറഞ്ഞില്ലെലോ..ഹാ.... ചോദിക്കേണ്ട...*Zaanish Abzin*.... എന്നാണ് കുട്ടാപ്പിന്റെ പേരു...അബി എന്ന് വിളിക്കും...എന്റെ പൊന്നോ...ഇത് എന്റെയും നിക്കുന്റെയും കലിപ്പ് ചേർന്നതാണ്.... അബിന്റെ സ്വഭാവം... കലിപ്പ് ഓവർ ലോഡെട് ആണ്... എപ്പോഴും ഉപ്പയും മോനും ഒപ്പം...ഞാൻ ഔട്ട്‌....പിന്നെ ഷാഹിത്തന്റെയും ജാബിക്കന്റെയും കുട്ടിയുടെ പേരു *Alfid Nehan*.....ഞങ്ങടെ ഒക്കെ അല്ലു മോൻ...ഇതൊക്കെ പറയുമ്പോൾ....ഒരു ചെറിയ സന്തോഷം വരും...പക്ഷെ എങ്ങനെ വന്നാലും മനസിന് നീറ്റല...വിധി ഇങ്ങനെ ആണ് എന്ന് അറിയില്ലല്ലോ...ഫിലു വന്നിട്ട് ഒന്ന് വിളിച്ചത് പോലുമില്ല...കൊടുക്കുന്നുണ്ട്...അവൾ എന്റെ കല്യാണത്തിനും കൂടി കൂടിയിട്ടില്ല...ഞങ്ങൾ ഇപ്പൊ അങ്ങോട്ട് പോകാണ്...ഫിലു ഇപ്പൊ ഉള്ളത് മമ്മുന്റെ വീട്ടിൽ ആണ്...അവിടെയാ തമാസം....എല്ലാവരെയും കാണാം...)
 
Filza: ആന്റി...! ആരോ വന്നിട്ടുണ്ട്...
 
Najila: ആടി വന്ന്...നിന്റെ കാലത്തി...
 
Filza: എന്റെ റബ്ബേ...നാജി...!! നീയോ...? 
 
Najila: വന്നിട്ടൊരു മൈൻഡ് വേണ്ടെടി...
 
Filza: അല്ലാഹ്...സോറി ഡീ...
 
Nihal: ഫിലു...
 
Filza: അല്ലാഹ് നിക്കു...
 
Nihal: മിണ്ടെണ്ടാ ഇജ്ജ്...
 
Filza: സോറി ടാ...കല്യാണത്തിന് കൂടാൻ പറ്റീല...ഒക്കെ ശെരിയാ...അത്യാവശ്യമായ കുറച്ചു ബിസിനെസ് കാര്യത്തിന് പോകേണ്ടി വന്ന്...അതാടോ...
 
Najila: ok...!...ok...!
 
Nihal: ക്ഷമിച്ചു മഹതി...
 
Umma: അല്ല ഇതാര്...എന്താ ഫിലു...കേറി ഇരുത്തിക്ക...ഇജ്ജ്... 
 
Najila: എന്റെ ഉമ്മി ഇങ്ങളെ കാര്യം...
 
Nihal: ഉമ്മ അജു എവിടെ...? 
 
Umma: തല ഒന്നാകെ കീരിടം വെച്ചിരിക്കുന്നുണ്ടാവും...
 
(അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി.... ഒന്നും മനസിലാവാതെ ഞങ്ങൾ മുഖ മുഖം നോക്കിയപ്പോൾ  ഫിലു...)
 
Filza: ഹെഡ്സെറ്റ് വെച്ചിരിക്ക എന്നാണ് പറഞ്ഞത്...
 
Najila: അത് ശെരി...
 
Filza: വാ...
 
Nihal: എന്നാൽ ഞാൻ മേലെ ചെന്ന് നോക്കട്ടെ...
 
Filza: ഹാ...
 
(നിക്കു മേലേക്ക് പോയി....ഫിലുന്റെ ഫാമിലി ഒക്കെ ബാംഗ്ലൂരിൽ ആണ്. അതാണ് ഫിലു മമ്മുന്റെ വീട്ടിൽ... ഫിലുന്റെ വീട് കുറച്ചു ദുരമുണ്ട്...ഇവിടെ നിന്ന്...അതാണ് അവൾ ഇവിടെ താമസിക്കുന്നത്...)
 
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔵
 
•[Nikku]•
 
(ഞാൻ മേലെ ചെന്ന് അവന്റെ വാതിൽ തുറന്നപോൾ അവൻ കാളിൽ ആയിരുന്നു...ഞാൻ അവിടെ തന്നേ നിന്ന്..അപ്പൊ അവൻ എന്നെ കണ്ടേ.... എന്നെ മാടി വിളിച്ചു..ഞാൻ അവന്റെ അടുത്ത് ഇരുന്നു..അവൻ തന്ന ഹെഡ്സെറ്റിന്റെ ഒരു സൈഡ് എനിക്ക് തന്ന്..ഞാൻ അത് ചെവിയിൽ ഇട്ട്..)
 
Ajmal: എന്താ.....നീ.....എടാ....നീ എന്തൊക്കെയാടാ പറയുന്നത്....ലാമി...അവൾ എന്ത് ചെയ്തു...? 
 
(ഇവൻ ജുനുവുമായി ആണ് സംസാരിക്കുന്നത് മനസിലായി...)
 
Junaid: എടാ സത്യമായിട്ടും...അന്ന് നിക്കു...നീയും സിലുവും കൂടി കാണാൻ പോയില്ലേ...അപ്പൊ നാജിയും ഷിഫുവും ഇറങ്ങുന്നത് ലാമി കണ്ടിരുന്നു...അവൾ ആ ടൈമിൽ പുറത്തുണ്ടായിരുന്നു...
 
Ajmal: നീ.....? 
 
Junaid: ഞാൻ ഇതൊക്കെ അന്വേഷിച് കണ്ടുപിടിച്ചു...അന്ന് ഹോസ്റ്റലിൽ പോയി ഞാൻ അവിടത്തെ CCTV ഫുടേജ് നോക്കിയപ്പോൾ കണ്ടതാ...
 
Ajmal: അപ്പൊ നീ ഈ ചാപ്റ്റർ തുറക്കാൻ പോവണോ..? 
 
Niyas: പിന്നെ അല്ലാണ്ടെ...
 
Nihal: എന്താ അജു...എല്ലാം കലാഷിച്ചിട്ട് 2 വർഷം തികയാനായി...നമ്മളെ കൊണ്ട് ഇതെങ്കിലും സിലൂക്ക് വേണ്ടി ചെയ്ത് കൊടുക്കേണം...
 
Junaid: നിക്കു പറഞ്ഞതാണ് ശരി... ഞമ്മളെ ഷിഫുന്റെ ഓർമ കിട്ടാൻ വേണ്ടി...പിന്നെ ഷിഫുന്റെ ഈ ആക്‌സിഡന്റ് വെറും ആക്‌സിഡന്റ് അല്ല...!
 
Nihal: എന്താ...???!!!
 
Ajmal: എന്താ ജുനു നീ പറയുന്നത്...? 
 
Niyas: സത്യമാണ് പറയുന്നത്..
 
Junaid: അതെ...ആക്‌സിഡന്റ് നടന്ന ഭാഗത്തേക്ക് പോയി അവിടം ഒക്കെ ഞങ്ങൾ അന്വേഷിച്ചു...അപ്പൊ മനസിലാക്കാൻ പറ്റി...വെറും ആക്‌സിഡന്റ് അല്ല എന്ന്... 
 
Nihal: അപ്പൊ...ഇനിയും നമ്മൾ അന്വേഷിക്കേണ്ടി ഇരിക്കുന്നു...
 
Niyas: ആ ലാമിയനെ സൂക്ഷിക്കണം...
 
Junaid: ഫിലുനെ ഒന്നും അറിയിക്കേണ്ട...
 
Nihal: ഹാ ശരി...
 
Ajmal: അവൾ ഇനി ഇതും കൂടി അറിഞ്ഞിട്ട് വേണം ഇനിയും പൊട്ടി കരയാൻ...അല്ലെങ്കിൽ തന്നേ അവൾ കാരണ ഷിഫുന് ഇതൊക്കെ സംഭവിക്കാൻ കാരണം എന്ന് പറഞ്ഞു നടക്ക..
 
Niyas: അജു നീ പറഞ്ഞത് ശെരിയാ...ഇനിയും അവളെ വെഷമിപ്പിക്കേണ്ട...
 
Nihal: സിലു...? 
 
Junaid: അവനോട് പറഞ്ഞിട്ടുണ്ട്...
 
Ajmal: ശരി...
 
Junaid: ഓക്കേ... 
 
Niyas: അപ്പൊ പറഞ്ഞ പോലെ...
 
Nihal: ഹ്മ്മ്...
 
⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️🔴⚪️
 
•[Naji]•
 
 
(ഞാനും ഫിലുവും കുറെ പറഞ്ഞിരുന്നു...)
 
Najila: ഹാ...ശരിയാ...
 
Filza: അല്ല ജൂനിയർ നിഹാലിന്റെ നെയിം എന്താ..? 
 
Najila: ഹഹഹാ...Zaanish Abzin...
 
Filza: ആഹാ മാഷല്ലാഹ്...എന്ത് ക്യൂട്ട് ആണ്...
 
(എന്ന് പറഞ്ഞു അബിയുടെ കവിളിൽ നുള്ളിയപ്പോ ചെക്കൻ അവളെ മുക്കിനിട്ട് കുത്തി...പടച്ചോനെ..ഇവനെ ഞാൻ ..)
 
Najila: അബി...!!
 
Abzin: ബ...ഹാ...ഉമ്മി....ഈ...
 
Filza: സാരമില്ലെടി...ഹഹ..അവൻ നല്ല കുറുമ്പൻ ആണ് എന്ന് മനസിലായി...ഹോ..എന്നാലും അഡാർ ആയിപോയി...
 
(എന്ന് അവൾ പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു അബിയെ നോക്കി..അവൻ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ഞാൻ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു..)
 
Najila: അല്ല നിനക്കും വേണ്ടേ ജീവിതം...? 
 
Filza: എന്തോ...ഞാൻ വിചാരിക്കുന്ന ആള് ആവണം...എന്റെ ലൈഫിൽ വരേണ്ടത്...അങ്ങനെ ഒരാളെ ഞാൻ...
 
Najila: ഞാൻ കണ്ടിട്ടില്ല...അയാളെ വെയിറ്റ് ചെയ്യാണ്...... എന്ന് ഒക്കെ അല്ലെ പറയുന്നത്...
 
Filza: ഹിഹി...
 
(അപ്പോഴാ മമ്മുന്റെ ഉമ്മ..)
 
Umma: മോളെ.... ഫിലു നാളെ തന്നേ ബാംഗ്ലൂരിലേക്ക് പോവും...
 
Najila: ഇത്ര പെട്ടന്ന...? 
 
Filza: ഹാ..ഉപ്പ വിളിച്ചു...
 
Umma: നീ ഉപ്പാന്റെ ബിസിനെസ്സ് മോൾ ആയി നടന്നോ...
 
Filza: പോ ഉമ്മച്ചിയെ... 
 
Najila: ഹഹഹഹ....
 
(അപ്പോഴാ അവര് ഇറങ്ങി വന്നത്...രണ്ടിന്റെയും മുഖം കണ്ടപ്പോൾ സംതിങ് ഫിഷി....ആവോ...)
 
Nihal: പോവാം..നാജി...
 
Najila: ഹ്മ്മ്... അബിയെ പിടി...
 
(അപ്പൊ നിക്കു എന്റെ കയ്യിൽ നിന്ന് അബിയെ എടുത്ത്..)
 
Najila: അപ്പൊ ശെരി...തെണ്ടി മേലെ കയറി ഇരുന്ന് എന്തായിരുന്നു പണി...? 
 
Ajmal: ഒന്നൂല്യ കാന്താരി..!
 
Najila: ഹ്മ്മ്.... ടാ കലിപ്പാ ലിച്ചു വിളിച്ചിരുന്നോ? 
 
Ajmal: വിളിച്ചിട്ടില്ല...വിളിക്കണം...
 
Najila: ഹ്മ്മ്...നടക്കട്ടെ...അപ്പൊ ശെരി...ഫിലു...ഹാപ്പി ജേർണി...
 
Filza: ഹാ....
 
(അപ്പൊ അജു അബിയോട് ഉമ്മ തരാൻ പറഞ്ഞപ്പോൾ അവന്റെ മെലിലേക്ക് ചാടി ഉമ്മ കൊടുത്തു...എന്തോ അബിയും മമ്മുവും നല്ല കൂട്ടാണ്...പടച്ചോനെ ഞങ്ങൾക്ക് എല്ലാവർക്കും നീ സന്തോഷമുള്ള ജീവിതം നീ നൽകണേ റഹ്മാനെ...)
 
Nihal: അപ്പൊ ശെരി ഉമ്മ...
 
Umma: ഹാ മക്കളെ...
 
🔥💯🔥💯🔥💯🔥💯🔥💯🔥💯🔥💯
 

❤ഇഷ്‌ഖിൻ പാതി❤ - 48

❤ഇഷ്‌ഖിൻ പാതി❤ - 48

4.8
2466

❤️✨️ഇശ്‌ഖിൻ പാതി✨️❤️ 💫~~•Ishqin Paathi•~~💫 പാർട്ട്‌ -48 💌Naaznin✍️   💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥   [മാസങ്ങൾക്ക് ശേഷം.....]   •[Shifu]•     (ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ പോകാൻ ഉണ്ട്..ഉമ്മാന്റെ ബ്ലഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ ലാബിൽ നിന്ന് വാങ്ങണം...)   Fahad: എടി ഞാനും കൂടി വരാം...   Shifla: വേണ്ട കാക്ക ഞാൻ പോയിക്കോളാം...   Faris: എന്നാലും...   Shifla: ഞാൻ കൊച്ചു കുട്ടി ഒന്നുമല്ല...നിങ്ങൾ എന്തിനാ അതിന് മാത്രം പേടിക്കുന്നെ...? ഹോസ്പിറ്റൽ ഇവിടെ അടുത്തല്ലേ...പിന്നെ എന്താ..? നോക്ക് ഫാരി കാക്കു... ഫാദുക്കാ ഇങ്ങള് രണ്ടും പേടിക്കേണ്ട....   (എന്നും പറഞ്ഞു ഞമ്മൾ വേഗം സ്കൂട്ടി എടുത്ത് നേര