Aksharathalukal

വി ബംഗ്ലാവ് promo

ആൽബി കുനിയാൻ പോയതും,


                "ആൽബി.........."


സ്റ്റെല്ലയുടെ ദീനമായ വിളി കേട്ട് തിരിയാൻ തുനിഞ്ഞ ആൽബി, ഒരു നിമിഷം നിശ്ചലനായി നിന്നു......


ചതി.......... കൊടും ചതി.............!!!!!!!!!!!!!


ആൽബിയുടെ കണ്ണുകൾ താഴോട്ട് പോയി....


പിന്നിലൂടെ തന്റെ വയർ പിളർന്ന് ഒരു കത്തി കുത്തി കയറിയിരിക്കുന്നു.......

ഞെട്ടി തിരിഞ്ഞു നോക്കിയ ആൽബി കണ്ടു.......


മൃഗിയമായി ചിരിച്ചു കൊണ്ട് തൊട്ട് പിന്നിൽ നിൽക്കുന്ന *?*?*?*?* 

കുത്തിയ കത്തി *?*?*?*?* വയറ്റിലൂടെ ഇളക്കി കൊണ്ടിരുന്നു.......

വേദന സഹിക്കാൻ കഴിയാതെ, ആൽബി *?*?*?*?യെ പിടിച്ച് തള്ളി......

അപ്പോഴേക്കും മറ്റൊരാൾ പിന്നിൽ നിന്ന് തടിച്ച മര കമ്പ് കൊണ്ട് തലയിൽ ആഞ്ഞടിച്ചു......

മര കഷ്ണം ചിന്ന ഭിന്നമായി തെറിച്ചു...

തിരിഞ്ഞു നോക്കിയപ്പോൾ......
മുഖമൂടി ധാരി നിൽക്കുന്നു.....!!

അരങ്ങേറുന്ന ക്രൂരത കണ്ടു നിൽക്കാനാവാതെ പക്ഷികൾ ഇരുട്ടിൽ പറന്ന് അകന്നു

ആ അസഹനീയമായ വേദനയിലും, അവനെ കൂടുതൽ വേദനിപ്പിച്ചത്......

നിലത്ത് മരിച്ച് കിടക്കുന്ന തന്റെ പ്രാണനായവളുടെ നിശ്ചലമായ ശരീരമായിരുന്നു......

അവൻ അലറി കരഞ്ഞു കൊണ്ട്..... നന്നേ തളർന്ന് തുടങ്ങിയ കാലുകളുമായി അവളുടെ അടുത്തേക്ക് വേച്ചു, വേച്ചു നടന്നു.....

അവന്റെ കണ്ണുകളിൽ നിന്ന് വെള്ളം ചാലിട്ടൊഴുകി........


അവന്റെ നിസ്സഹായ അവസ്ഥ കണ്ട്  ഇരുവരും പരിഹസിച്ച് കൊണ്ട് ആർത്ത് ചിരിച്ചു.....

നിലത്ത് ഇരുന്ന ആൽബി, സ്റ്റെല്ലയുടെ തല എടുത്ത് മടിയിൽ വെച്ച്...... പൊട്ടി  കരഞ്ഞു ..... അവനെ കുറ്റബോധം കാർന്നു തിന്നു.

       "എന്നോട് ക്ഷമിക്കൂ.... എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയാതെ പോയി.........."

നിറഞ്ഞ കണ്ണുകളോടെ കിടക്കുന്ന സ്റ്റെല്ലയുടെ ജീവനില്ലാത്ത ശരീരത്തോട് ഇടറിയ സ്വരത്തിൽ പറഞ്ഞു

അവളുടെ മിഴികൾ രണ്ടും അടച്ച്,
നെറ്റിയിൽ അവൻ അന്ത്യ ചുംബനം നൽകി....

അവന്റെ കണ്ണുകൾ കവിഞ്ഞൊഴുകി......

ഒരുപാട് ആഗ്രഹിച്ചിരുന്നു തന്റെ പ്രിയപെട്ടവളെ ചുംബിക്കാൻ.....

പക്ഷേ...... അത് ഒരിക്കലും നിർജീവമായി കിടക്കുന്നവളെയായിരുന്നില്ല......

അവൻ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.....

ബൂട്ട് ഇട്ട കാലുകൾ കൊണ്ട് കരിയിലകളെ ചവിട്ടി മെതിച്ച് നടന്നു വന്ന മുഖമൂടി ധാരി,

അവനെ തൊഴിച്ചു വീഴ്ത്തി......

ശേഷം,  വയറിൽ കുത്തി കയറിയ കത്തിയിൽ ചവിട്ടി..... അവന്റെ പ്രാണ വേദന ആനന്ദത്തോടെ കണ്ട് രസിച്ചു.......