Aksharathalukal

എന്നെന്നും നിൻചാരെ - 1

എന്നെന്നും നിൻചാരെ

✍️  🔥അഗ്നി 🔥


      
        " അച്ഛൻ എത്ര പറഞ്ഞാലും അവനെ വിവാഹം ചെയ്യാൻ എനിക്ക് താല്പര്യമില്ല...  എന്റെ തീരുമാനം ഇതാണ്..  ഇത് മാത്രമേ നടക്കു... "  പറഞ്ഞു പൂർത്തീകരിക്കും മുൻപേ പ്രകാശന്റെ കൈകൾ പ്രാർത്ഥനയുടെ കവിൾത്തടത്തിൽ പതിഞ്ഞിരുന്നു.


    " ഇനി നിന്റെ ശബ്ദം ഈ വീടിന് വെളിയിൽ ഉയർന്നാൽ വെട്ടിയരിഞ്ഞു കായലിൽ തള്ളും... കേട്ടോടി.." ഇത്രയും ദേഷ്യത്തിൽ പ്രകാശനെ ആരും ഇതിന് മുന്നേ ആ വീട്ടിൽ കണ്ടിരുന്നില്ല.


    " ഏട്ടാ മോൾക് ഇഷ്ടമില്ലെങ്കിൽ അവളെ... " അയ്യാളുടെ രൂക്ഷമായ നോട്ടം കണ്ടതും സാവിത്രി പറയാൻ വന്നത് പാതിവഴിയിൽ നിർത്തി. 


    " ഇങ്ങോട്ട് ഒന്നും പറയണ്ടാ...  നാളെ ക്ഷേത്രത്തിൽ വെച്ച് ആദി പാറുവിന്റെ കഴുത്തിൽ താലിചാർത്തിയിരിക്കും...  ഇതിൽ ഇനി മാറ്റമില്ല...  മകളോട് പറഞ്ഞേക്ക്...  " വളരെ ഉറച്ച തീരുമാനം ആണതെന്ന്  പ്രകാശന്റെ ശബ്ദത്തിൽ നിന്നും വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.  


    " ഏട്ടാ അവനല്ലാതെ മറ്റാരെങ്കിലും ആയി... " ആദിയോടുള്ള വെറുപ്പിൽ നിന്നായിരുന്നു സാവിത്രിയുടെ നാവിൽ  നിന്നും അങ്ങനെ ഒരു സംസാരം ഉണ്ടായത്.  


   " എങ്കിൽ കൊണ്ടുവാടി... മകളുടെ വയറ്റിൽ ഒന്നിനെ കൊടുത്തിട്ട് പോയ  ആ &-'%%& മോനെ കൊണ്ടുവാ...  അല്ലെങ്കിൽ കണ്ടവന്റെ കൊച്ചിന്റെ തന്തയാവാൻ നിന്റെ കുടുംബത്തിൽ നിന്ന് കൊണ്ടുവാ... "  ദേഷ്യം  കൊണ്ടയാൾ അടിമുടി വിറക്കുകയായിരുന്നു.  


     അയാൾ പറഞ്ഞകാര്യങ്ങൾ ഓർക്കവേ സാവിത്രിക്ക് ഇനി മറിച്ചൊന്നും പറയാൻ  കഴിയുമായിരുന്നില്ല....  അവർ പിന്നീട് ഒരു സംസാരത്തിന് മുതിരാതെ മകൾക്കരുകിലേക്ക് നടന്നു... 


     ================================


        " ആദി....  അറിഞ്ഞുകൊണ്ട് ഇങ്ങനൊരു ചേറിൽ മുങ്ങേണ്ടതുണ്ടോ... " അരുൺ തന്റെ ഉറ്റചങ്ങാതിയോട് ഉപദേശം എന്നപോൽ പറഞ്ഞു.  


    കയ്യിൽ ഇരുന്ന കള്ള്കുപ്പി അവൻ വായിലേക്ക് കമിഴ്ത്തി...  ആകാശത്തിലെ കൺചിമ്മി കാട്ടുന്ന താരകത്തിൻ നേരെ നോക്കി മന്ദഹസിച്ചു. 


   " പണ്ടെങ്ങോ അമ്മ പറഞ്ഞ ആഗ്രഹമായിരുന്നു പാറു എന്ന പാർത്ഥന ആദി എന്ന ഈ ആദിദേവിന്റെ പെണ്ണാകണം എന്ന്...  പലപ്പോഴും അമ്മാവൻ ഒരിക്കലും നടക്കാത്ത അമ്മയുടെ ആഗ്രഹമായി പതം പറഞ്ഞു  കരയുന്നത് ഒരുകുപ്പി കള്ളിന് മുന്നിൽ ഇരുന്ന് കൊണ്ടായിരിക്കും...  അന്ന് എനിക്കും ഒരിക്കലും നടക്കാത്ത അമ്മയുടെ സ്വപ്നം മാത്രമായിരുന്നു അത് .. എന്നാൽ സ്വർഗത്തിൽ എന്റമ്മ സന്തോഷിക്കുന്നുണ്ടാവും ഈ കല്യാണവാർത്തകെട്ട്... "   ആദി കുടിച്ചിറക്കിയ കള്ളിന്റെ പെരുപ്പിൽ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. 

    
    " സന്തോഷം...  പിന്നെ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ മോനെ നീ...  കണ്ടവന്റെ കൂടെ കിടന്നു വയറ്റിൽ ഒന്നിനെയും ആയി നിൽക്കുന്ന ആ പന്ന മോളേ കെട്ടുന്നത് നിന്റെ അമ്മയ്ക്ക് സന്തോഷം നൽകുന്ന വാർത്ത... വായിൽ പുളിച്ച തെറിയാ വരുന്നത് എന്നെകൊണ്ട് പറയിപ്പിക്കല്ലേ നീ...."  അരുൺ തന്റെ രോഷം വാക്കുകളിൽ പ്രകടിപ്പിച്ചു.  

    
    " എന്താടാ....  അമ്മാവൻ വന്നു കരയുന്നത് കണ്ട് സഹിച്ചില്ല....  അവസാനനിമിഷവും അമ്മ പറഞ്ഞത് അമ്മാവന്റെ സന്തോഷത്തിനും ജീവതത്തിനും ജീവൻ  വരെ കൊടുക്കാൻ കടപ്പെട്ടവർ ആണ് എന്നാണ്...  അങ്ങനെ ഉള്ളപ്പോൾ അമ്മാവന്റെ അഭിമാനം സംരക്ഷിക്കാൻ ഇത് മാത്രമേ എനിക്ക് മുന്നിൽ തെളിഞ്ഞൊരു മാർഗം... "  പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും അവന്റെ ശിരസ്സ് കുനിഞ്ഞിരുന്നു.  


    " ഡാ...  മനഃപൂർവം നിന്നെ കുറ്റപ്പെടുത്തുന്നത് അല്ലാ...  ആ തള്ളയും മോളും എന്നെങ്കിലും നിനക്ക് ഒരു മനുഷ്യജീവി എന്ന പരിഗണന കൂടി തന്നിട്ടുണ്ടോ എന്നിട്ടും അവളുടെ അഭിമാനം രക്ഷിക്കാൻ നിന്റെ ജീവിതം കളയുന്നു എന്നോർക്കുമ്പോൾ ഒരു കുത്തൽ ആണെടാ... അതുകൊണ്ട് പറഞ്ഞുപോകുന്നതാണ്... " 


     " അവരെ കുറിച്ച് ഞാൻ ചിന്തിക്കുന്നതെ ഇല്ല... അമ്മാവൻ...  അദ്ദേഹം മാത്രമേ എനിക്ക് മുന്നിൽ ഉള്ളു...  അതുകൊണ്ട് എല്ലാം തീരുമാനിച്ചതുപോലെ...  നാളെ പ്രാർത്ഥനയുടെ കഴുത്തിൽ ഈ ആദിദേവ് താലി ചാർത്തുന്നു... "അതും പറഞ്ഞു ബാക്കി കള്ളുകൂടി അവൻ വായിലേക്ക് കമിഴ്ത്തി  കുപ്പി അടുത്തുള്ള കരിങ്കല്ലിലേക്ക് എറിഞ്ഞുടച്ചു. 


   " ഡാ കോപ്പേ നിനക്ക് കുപ്പി പൊട്ടിച്ചില്ലേൽ സമാധാനം കിട്ടില്ലെടാ...  കുപ്പിടെ കാശ് കൊടുക്കാൻ നിന്റെ കയ്യിൽ പൈസ ഉണ്ടോടാ പുല്ലേ... "


     മറുപടി ആയി ആദി ഒന്ന് ഇളിച്ചു കാണിച്ചു.  

    
    " ഇളിക്കല്ലേ... പല്ല് അടിച്ചു കൊഴിക്കും ഞാൻ.." അതും പറഞ്ഞവൻ കള്ള്ഷാപ്പിലേക്ക് നടന്നു. 


    " 4 കുപ്പി കള്ളും ഒരു കുപ്പിടെ പൈസയും അല്ലെ... " അവനെ കണ്ടപ്പോൾ തന്നെ ഷാപ്പ് ഉടമ ചോദിച്ചു. സ്ഥിരം പല്ലവി ആയതുകൊണ്ട് ഷാപ്പിൽ ഉണ്ടായിരുന്ന ആർക്കും അത്ഭുതം ഒന്നും തോന്നിയില്ല.  അവൻ കാശും കൊടുത്ത് ആദിയെയും കൂട്ടി മടങ്ങി.

   ബൈക്ക് ഓടിക്കുന്നത് അരുൺ ആയിരുന്നു...  അകലെ ബസ്റ്റോപ്പിൽ ഉടുത്തൊരുങ്ങി നിൽക്കുന്ന സ്ത്രീ ജനങ്ങളെ നോക്കി അവൻ ആദിയോടായി പറഞ്ഞു. 

    " സ്ഥിരം കുറ്റികൾ അവിടെ ഉണ്ടല്ലോ...  നാളെ കല്യാണം അല്ലെ ഒരു റിഹേഴ്സൽ നോക്കാൻ  ആരെയെങ്കിലും കൂട്ടുന്നോ കൂടെ... " 


    "&$%&### മോനെ വീട്ടിലേക് വണ്ടി ഓടിക്കെടാ... "   

      ആദിയിൽ നിന്നും താൻ പ്രതീക്ഷിച്ചിരുന്ന മറുപടി ആയതിനാൽ  അരുൺ ചെറുപുഞ്ചിരിയോടെ ആദിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് വണ്ടി തിരിച്ചു. 


      വെളിച്ചം തെളിയിക്കാൻ ആരും ഇല്ലാതിരുന്നതിനാൽ ഇരുട്ടിൽ മുങ്ങികുളിച്ചു നിൽക്കുകയാണ് അവിടമാകെ ചെറിയ നിലാവെളിച്ചത്തിൽ പഴമ നിറഞ്ഞ ഒരു ഓടുമേഞ്ഞ ഇരുനില കെട്ടിടം കാണാൻ സാധിക്കുമായിരുന്നുള്ളൂ. സ്ത്രീവാസം കൊല്ലങ്ങളായി ഇല്ലാതിരുന്നതിന്റെ ലക്ഷണങ്ങൾ ഒക്കെയും ഒറ്റനോട്ടത്തിൽ വിളിച്ചോതുന്നുണ്ട്. 


        ബൈക്കിൽ നിന്നിറങ്ങി ആദി അരുണിനോടായി ചോദിച്ചു. 

    " ഡാ... കയറുന്നില്ലേ... " 

    
    " ഇല്ലെടാ... നാളെ മണവാളനെ അണിയിച്ചൊരുക്കാൻ രാവിലെ ഇങ്ങെത്താം... പിന്നെ അമ്മയോടും അനുവിനോടും നേരത്തെ ഇങ്ങെത്താനും പറയുന്നുണ്ട്...  കയറി വരുന്നത് മൂദേവി ആണേലും ഇതൊരു വീടായി കാണട്ടെ... അവർ വന്നു എല്ലാം ഒതുക്കികോളും... അപ്പൊ ശരിടാ...  നാട്ടുകാരൊക്കെ നാളെ ഞെട്ടും... കണ്ടറിയാം..."


   " എങ്കിൽ ശരി....  " ആദി അതും പറഞ്ഞു അവൻ പോകുന്നതും നോക്കി നിന്നു. അതിശക്തമായി ആ ഇരുമ്പ് ഗെയ്റ്റ് ഇരുവശത്തേക്കും മലർക്കെ തുറന്നുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു.  


        ============================


      സാവിത്രി അല്പം ശങ്കിച്ചു നിന്നശേഷം പ്രാർത്ഥനയുടെ മുറിയിലേക്ക് കടന്നു. 


      " മോളെ... പാറു... "  അവർ അവളെ വിളിച്ചു... 


     " ഹോ...  വന്നോ ഉപദേശിച്ചു നന്നാക്കാൻ ആയിട്ട് പറഞ്ഞു വിട്ടതാണോ... എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല... " 


     " മോളെ നീ അച്ഛൻ പറയുന്നത് അനുസരിക്കണം... ഇപ്പൊ  അതെ നമുക്ക് മുന്നിൽ ഒരു വഴി ഉള്ളു... " 


    " അമ്മേ....  അയ്യാളെ പോലെ ഒരാളെ... എനിക്ക്...  എനിക്ക്... കഴിയില്ലമ്മേ... " 


    " അവനേക്കാൾ നല്ലൊരുവനെ കണ്ടെത്തിയിട്ട് എന്തുപറ്റി എന്റെ മോൾക്ക്...  അന്നേ ഞാൻ പറഞ്ഞതാ വയറ്റിൽ കുരുത്തതിനെ ആരും അറിയാതെ കളഞ്ഞേക്കാൻ... " 


    " അമ്മേ... "  


   " അലറണ്ട  നീ ഇനി... അച്ഛൻ തീരുമാനിച്ചതേ നടക്കൂ...  അത് മാത്രം... മറ്റൊന്നും പറയേണ്ടതില്ലല്ലോ...  അച്ഛന്റെ ദേഷ്യം ഇന്ന് കണ്ടതല്ലേ... "  അത്രയും പറഞ്ഞവർ അവളുടെ മറുപടി പോലും കാക്കാതെ മുറിവിട്ടിരങ്ങി.


      അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു... താൻ ചതിക്കപ്പെട്ടത് ഓർത്തു ഉള്ളു നീറി കൈകൾ യാന്ത്രികമായി വയറിൽ തലോടി...  ചതിച്ചിട്ടും ആ കുഞ്ഞുതുടിപ്പിനോടവൾക്ക് വെറുപ്പേതുമേ തോന്നിയില്ല   അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...   

      
       അതെ സമയം ആദി തന്റെ കഴുത്തിൽ താലികെട്ടുന്നത് അവൾക്ക് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല... കുഞ്ഞുനാൾ തൊട്ടേ വെറുപ്പ് മാത്രമേ തോന്നിയിട്ടുള്ളൂ...  ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളു... അങ്ങനെ ഒരാളുടെ കീഴിൽ ഇനിയുള്ള കാലം അവൾക്കത് മരണതുല്യം ആയിരുന്നു... ഓർമകളിൽ താൻ ആട്ടിയകറ്റുന്ന 14 വയസ്സുകാരന്റെ മുഖം മിഴിവോടെ തെളിഞ്ഞു... അവസാനമായി  നേരിൽ കണ്ടത് നിഖിലിനൊപ്പം ആയിരുന്നപ്പോൾ ആണ്... അന്ന് നിഖിലിനെയും ആദിയെയും താരതമ്യപെടുത്തി അപമാനിച്ചതോർക്കേ അവളുടെ ഉള്ളം വിറച്ചു.

  
     ചീകിയൊതുക്കാത്ത മുടിയും എപ്പോഴും കയ്യിൽ എരിയുന്ന സിഗരറ്റൊ... പാതി കുടിച്ച കള്ളുകുപ്പിയോ കാണും....  അങ്ങനൊരാൾ തന്റെ ഭാവിഭർത്താവ് എന്നോർക്കേ അവളിൽ അവനോടുള്ള വെറുപ്പ് വർധിച്ചു...  തനിക്കു പറ്റിയ തെറ്റുകൾ ഒന്നുമേ അവളിൽ അല്പം പോലും ലജ്ജ സൃഷ്ടിച്ചില്ല...  

     
     നാളെ അവന്റെ കൈകൊണ്ട് ഒരു താലി അണിയുക എന്നോർക്കേ അവൾക്ക് മരണതുല്യമായി തോന്നി...


                                 തുടരും...  

         എഴുത്ത് ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം കമന്റ്‌ ആയി കുറിക്കണെ...  തുടർന്നു പോകണോ എന്നറിയാൻ വേണ്ടിയാണ്...   


എന്നെന്നും നിൻചാരെ  - 2

എന്നെന്നും നിൻചാരെ - 2

4.7
5452

✍️    🔥 അഗ്നി 🔥 ഭാഗം : 2                   ഗെയ്റ്റ് തുറന്നു അകത്തേക്ക് പ്രവേശിച്ചതും അവന്റെ കണ്ണുകൾ പതിഞ്ഞത് അമ്മയുടെ അസ്ഥിത്തറയ്ക്ക് മുന്നിൽ ആണ്. അമ്മയുടെ അടുത്തിരുന്നു സംസാരിക്കണം  എന്നുണ്ടെങ്കിലും കള്ള് കുടിച്ചത് കൊണ്ട് അവൻ അമ്മക്കരികിലേക്ക് പോകാൻ മടി തോന്നി.  ഒരുവട്ടം കൂടി അസ്ഥിത്തറയിലേക്ക് നോക്കിയ ശേഷം അവൻ വീടിനടുത്തേക്ക് നടന്നടുത്തു...  ഇറയത്തേക്ക് കയറി അവൻ ചാരുപാടിയിലേക്ക് കിടന്നു. ഉറക്കം കണ്ണുകളിൽ തട്ടിയത് കൊണ്ട് ഇന്ന് നടന്ന കാര്യങ്ങളിലോ നാളെയുടെ ചിന്തകളിലോ അവൻ മനസ്സിനെ കുരിക്കിയില്ല...  ഗാഢനിദ്ര