തിരികെ വീട്ടിൽ എത്തിയിട്ടും കണ്ണന് ഒന്നിനുമൊരു ഉത്സാഹമില്ലായിരുന്നു....
തലവേദനയാണ് എന്നും പറഞ്ഞ് വീട്ടിൽ എത്തിയ ഉടൻ തന്നെ കണ്ണൻ റൂമിൽ പോയി കിടന്നു. ഉച്ചക്ക് ഊണ് ദച്ചുവിന്റെ വീട്ടിൽ നിന്നും കഴിച്ചിട്ടാണ് അവർ ഇറങ്ങിയത്.
വൈകുന്നേരം ചായ കുടിക്കാൻ വിളിച്ചിട്ടും അവൻ ചെന്നില്ല. അവന്റെ മനസ്സിൽ അപ്പോളും ദച്ചുവായിരുന്നു ❤....
ലൈഫിൽ ഒരു പെണ്ണിനേയും ഇതുവരെ സീരിയസ് ആയിട്ട് പ്രണയിച്ചിട്ടില്ല.... എല്ലാം വെറും നേരമ്പോക്ക് മാത്രമായിരുന്നു.... തനിക്കും പിന്നെ അവർക്കും 😂.... ആദ്യായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനത്തെ ഫീലിങ്ങ്സ് ഒക്കെ തോന്നുന്നത്. ഇനി ഇത് വെറും infactuation ആവുമോ 🤔.... അതോ ഇനി ഇത് ശെരിക്കും പ്രണയം ആവുമോ 🤔.... ഒന്നും മനസ്സിലാവുന്നില്ലല്ലോ ദേവിയെ 🤷♂️.... അതും പറഞ്ഞവൻ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു.
കുറച്ച് നേരം കഴിഞ്ഞ് ദേവിക അവനെ അത്താഴം കഴിക്കാൻ വിളിച്ചു....
നിക്ക് ഒന്നും വേണ്ടാ ഏട്ടത്തി 😒.... കണ്ണൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.
അതെന്താ നിനക്ക് ഒന്നും വേണ്ടാത്തെ 😤.... മരിയാദക്ക് വന്ന് കഴിച്ചോളണം.... ഇല്ലെങ്കിൽ നല്ല പെട വച്ചു തരും ഞാൻ.... (ദേവിക)
ശെരിക്കും വേണ്ടാത്തൊണ്ടാ 😓.... (കണ്ണൻ)
അതെന്താ നിനക്ക് വേണ്ടാത്തെ 🤨.... ആ പെണ്ണ് അസ്ഥിക്ക് പിടിച്ചു എന്ന് തോന്നുന്നല്ലോ 😝. ദേവിക കണ്ണനെ കളിയാക്കികൊണ്ട് പറഞ്ഞു.
ഏ...ത്.... പെണ്ണ്.... കണ്ണൻ വിക്കി വിക്കി കൊണ്ട് ചോദിച്ചു.
ഓഹ് ഒന്നുമറിയില്ല അല്ലെ നിനക്ക് 🤨.... (ദേവിക)
ഇല്ലല്ലോ 🙂.... (കണ്ണൻ)
ഞാൻ ദച്ചുന്റെ കാര്യമാണ് പറഞ്ഞത് 😌. (ദേവിക)
ആര് ദച്ചുവോ 😳.... (കണ്ണൻ)
ഹാ ദച്ചു തന്നെ 😌.... ഞാൻ കണ്ടായിരുന്നു നീ അവളെ ഒളിക്കണ്ണിട്ടു നോക്കുന്നത് 😝.
ദേവിക അത് പറഞ്ഞതും കണ്ണൻ ഞെട്ടികൊണ്ടവളെ നോക്കി.
ഏട്ടത്തിക്ക് തോന്നിയതാവും 😊.... അങ്ങനെയൊന്നുമില്ല.... കണ്ണൻ ദേവികയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ആണോ.... ചിലപ്പോൾ എനിക്ക് തോന്നിയതാവും.... ശ്ശോ എന്നാലും ഞാൻ കരുതി അവളെ നിനക്ക് ഇഷ്ട്ടപെട്ടുവെന്ന്.... അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങളെ എങ്ങനെയെങ്കിലും ഞാൻ സെറ്റ് ആക്കി തന്നേനെ 😌....
കണ്ണൻ ദേവികയെ കണ്ണും മിഴിച്ചു നോക്കി.
അവൾ അതിന് ഇളിച്ചു കാണിച്ചു 😁.
ഏട്ടത്തിയോട് പറയണോ 🤔.... അല്ലെങ്കിൽ വേണ്ടാ 😒. (കണ്ണൻ ആത്മ)
നിന്നെക്കൊണ്ട് തന്നെ ഞാൻ അവളെ നിനക്ക് ഇഷ്ട്ടമാണെന്ന് പറയിപ്പിക്കും മോനെ 😌.... ഈ ദേവികയോടാണ് നിന്റെ കളി 😎. (ദേവിക ആത്മ)
വേണ്ടാ എന്ന് ഒരുപാട് തവണ പറഞ്ഞിട്ടും അവൾ അവനെ നിർബന്ധിച്ചു കഴിക്കാനായി കൂട്ടികൊണ്ട് പോയി.
ഭക്ഷണം കഴിക്കുമ്പോൾ എന്നും കലപില കൂട്ടുന്ന കണ്ണൻ അന്ന് മിണ്ടാതെ ഇരിക്കുന്നത് കണ്ട് കിഷോറിന് അത്ഭുതം തോന്നി 😂.
ഡാ കണ്ണാ 😌.... കിഷോർ അവനെ വിളിച്ചതും എന്താണെന്ന് അവൻ പുരികമുയർത്തി ചോദിച്ചു.
നീ എന്താ ഇന്ന് സൈലന്റ് ആണലോ.... പെണ്ണ് കാണൽ കഴിഞ്ഞപ്പോഴേ നീ നന്നാവാൻ തീരുമാനിച്ചോ 🤣.... കിഷോർ അത് പറഞ്ഞതും അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.
ഈശ്വരാ.... ഇവനിത് എന്ത് പറ്റി 🤔.... സാധാരണ ഞാൻ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു തട്ടി കയറാൻ വരുന്ന ചെക്കനാ.... ഹാ കല്യാണമൊക്കെയായോണ്ട് നന്നാവാൻ തീരുമാനിച്ചു കാണും 😌.... എന്നാലും ആ പഴയ തല്ലിപൊളിയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😒. (കിഷോർ ആത്മ)
എന്തൊക്കയോ നുള്ളി പെറുക്കി കഴിച്ചെന്നു വരുത്തി കണ്ണൻ എഴുന്നേറ്റ് കൈ കഴുകാനായി പോയി.
ഇവനിത് ശെരിക്കും എന്താണ് പറ്റിയെ 🤔. നന്ദൻ താടിക്ക് കൈയും കൊടുത്ത് കൊണ്ട് ചോദിച്ചു.
അതോ അവന് ചെറിയൊരു അസുഖം പിടിപെട്ടു അതാ 😌. ദേവിക അത് പറഞ്ഞതും എല്ലാവരും അവളെ സംശയപൂർവം നോക്കി. ഈ സമയം കണ്ണൻ അവന്റെ റൂമിലേക്ക് പോയിരുന്നു.
എന്ത് അസുഖം 😥.... തുളസി ആവലാതിയോടെ ചോദിച്ചു.
അമ്മ പേടിക്കണ്ട.... അത്ര വലിയ അസുഖമൊന്നുമല്ല 😌.... (ദേവിക)
ദേവൂസേ കളിക്കാതെ കാര്യം പറയ് 😥.... അവന് എന്താ പറ്റിയെ.... (കിഷോർ)
പറയ് മോളെ 😥.... അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ 🤔. (നന്ദൻ)
ഏയ് ഇല്ല.... എന്നോട് ഒന്നും പറഞ്ഞിട്ടില്ല 😌.... പക്ഷെ ഞാൻ കണ്ടുപിടിച്ചു 😁.... (ദേവിക)
ദേവു നീ കാര്യം എന്താണെന്ന് പറയ് 😥.... (കിഷോർ)
പരയ് ദേവുമ്മ 😌.... (കൃഷ്ണ മോൾ)
അതോ നിന്റെ ചേട്ടന് ലവ്അറ്റ്ഫസ്റ്റ്സൈറ്റോഫീലിയ ആണ് 🤭. കൃഷ്ണ മോളുടെ താടിക്ക് പിടിച്ച് കൊഞ്ചിച്ചോണ്ട് ദേവിക പറഞ്ഞു.
എന്തോന്ന് 😳. (കിഷോർ, തുളസി, നന്ദൻ)
ലബ്റ്റ്പീലിയ. കൃഷ്‌ണമോൾ വലിയ കാര്യത്തോടെ പറഞ്ഞു 😌.
അവളുടെ സംസാരം കേട്ട് എല്ലാവരും അറിയാതെ ചിരിച്ചു പോയി.
എന്താ ദേവു നീ ഉദേശിച്ചേ 🤔. (കിഷോർ)
നിങ്ങടെ അനിയന് ഒരു പെൺകുട്ടിയോട് പ്രണയം 🤭. (ദേവിക)
ഹാ ഹാഹാ 🤣.... ഇതാണോ വലിയ കാര്യം 🤭.... അവന് ഒരുപാട് ഗേൾ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.... എല്ലാം വെറും ടൈം പാസ്സ് ആയിരുന്നു.... അല്ലാതെ അവന് ആരോടും ഇതുവരെ പ്രണയം ഒന്നും ഉണ്ടായിട്ടില്ല 😂.... കിഷോർ അത് പറഞ്ഞതും തുളസിയും നന്ദനും അത് ശെരിവച്ചു.
അല്ല ഏട്ടാ 😊.... ഇത് സീരിയസ് ആണ്.... നിക്ക് നല്ല ഉറപ്പുണ്ട്.... (ദേവിക)
അല്ല അപ്പൊ ആരാ എന്റെ ഭാവി അനിയത്തി 😁.... (കിഷോർ)
ദച്ചു ❤.... (ദേവിക)
ആര് ദച്ചുവോ 😳. (കിഷോർ)
ഹാ ദച്ചു തന്നെ 😌.... അതല്ലേ മനുഷ്യാ ഞാൻ ആദ്യമേ പറഞ്ഞത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നെന്ന് 😁.
ഓഹ് അപ്പോൾ അവന്റെ ഈ മൗനത്തിന് കാരണം ഇതാണല്ലേ 😂. ഞാൻ കരുതി അവൻ നന്നായി കാണുമെന്ന് 🤣. കിഷോർ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
നിങ്ങടെയല്ലേ അനിയൻ.... അങ്ങനെ പെട്ടെന്ന് നന്നാവത്തൊന്നുമില്ല 😏.... ദേവിക കിഷോറിനെ പുച്ഛിച്ചോണ്ട് പറഞ്ഞു.
എനിക്ക് എതിർപ്പൊന്നുമില്ല.... എന്തോ ആ മോളെ നിക്കും വല്ലാണ്ട് ഇഷ്ട്ടായി 😊.... (തുളസി)
എനിക്കും എതിർപ്പൊന്നുമില്ല.... ആദ്യം അവളെ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ നമ്മുടെ കണ്ണൻ അവളെ കെട്ടിയിരുന്നെങ്കിൽ എന്ന്.... എന്റെ രഘുവിന്റെ മോൾ അല്ലെ അവൾ 🙂....
എന്നാൽ പിന്നെ നമ്മുക്ക് നല്ലൊരു ദിവസം നോക്കി പെണ്ണ് ചോദിക്കാൻ ചെല്ലാം അല്ലെ 😃. ദേവിക വളരെ സന്തോഷത്തോടെ ചോദിച്ചു.
അല്ല അതിന് മുൻപ് ദച്ചുവിന് ആരെയെങ്കിലും ഇഷ്ട്ടമുണ്ടോ എന്നറിയണ്ടേ 🤔. (കിഷോർ)
അത് കേട്ടപ്പോൾ ദേവികയുടെ മുഖം ഒന്ന് മങ്ങി 😒.
വിഷമിക്കാതടോ ഭാര്യേ 😊.... ഞാൻ വെറുതെ പറഞ്ഞതാ.... കിഷോർ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു.
ഡാ മോനെ.... ആ പെണ്ണിന്റെ വീട്ടുകാരെ വിളിച്ച് നമ്മുക്ക് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയ് 😊.... ദച്ചുവിനെ കണ്ണന് വേണ്ടി ആലോചിക്കാം.... നിങ്ങൾ എന്ത് പറയുന്നു. (നന്ദൻ)
ഞങ്ങൾക്ക് എല്ലാവർക്കും ഡബിൾ ഓക്കേ 😍❤.... (കോറസ്)
💙🖤___________________________🖤💙
പിറ്റേന്ന് രാവിലെ തന്നെ കണ്ണൻ അറിയാതെ ദച്ചുവിനെ പെണ്ണ് ചോദിക്കാൻ തുളസിയും നന്ദനും ദേവികയും പോയി. കൂടെ കരണും കൃഷ്ണ മോളും ഉണ്ട്ട്ടോ 😌....
കിഷോർ സ്റ്റേഷനിലേക്കും കണ്ണൻ ഹോസ്പിറ്റലിലേക്കും നേരത്തെ തന്നെ പോയിരുന്നു....
💙🖤___________________________🖤💙
നന്ദനും തുളസിയുമൊക്കെ വരുമ്പോൾ ദച്ചു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു.
അവരെ കണ്ടതും അവൾ കൈയും മുഖവും കഴുകിയവൾ വന്നു.
അല്ല എന്താ പുറത്ത് തന്നെ നിൽക്കുന്നത്.... വരൂ അകത്തേക്ക് ഇരിക്കാം 😊.
ദച്ചു അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
അപ്പോഴേക്കും അച്ഛമ്മയും അവിടെയെത്തിയിരുന്നു.
ഞാൻ പോയി ചായ എടുത്തിട്ട് വരാം. അതും പറഞ്ഞ് ദച്ചു അടുക്കളയിലേക്ക് പോയി. പുറകെ തന്നെ കരണിനെ എടുത്തുകൊണ്ടു ദേവികയും. ഉദ്ദേശം ദച്ചുവിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്നറിയാൻ 😝.
എന്താ നന്ദാ.... എന്തെങ്കിലും പറയുവാനുണ്ടോ 🤔. (അച്ഛമ്മ)
വളച്ചുകെട്ടില്ലാതെ കാര്യം പറയാം. ഞങ്ങടെ കണ്ണന് വേണ്ടി ദച്ചുമോളെ ചോദിക്കാൻ വന്നതാണ് 😊. അമ്മ എന്ത് പറയുന്നു 😀. (നന്ദൻ)
ഇത് കേട്ടപ്പോൾ അച്ഛമ്മക്ക് ശെരിക്കും സന്തോഷം തോന്നി. എന്നാൽ ദച്ചു ഇത് സമ്മതിക്കുവോ എന്നൊരു ഉൾങ്കണ്ട അച്ഛമ്മക്ക് ഉണ്ടായിരുന്നു.
എനിക്ക് സന്തോഷമേ ഉള്ളൂ മോനെ 😊.... പക്ഷെ ദച്ചുവാണ് തീരുമാനം പറയേണ്ടത്.
അച്ഛമ്മയുടെ വാക്കുകൾ കേട്ടപ്പോൾ നന്ദനും തുളസിക്കും ശെരിക്കും സന്തോഷമായി.
💙🖤___________________________🖤💙
തിളച്ചു വന്ന പാലിലേക്ക് ദച്ചു ചായപ്പൊടി ഇട്ടു.
ദേവിക അതും നോക്കി പുഞ്ചിരിയോടെ നിന്നു.
എത്ര മാസമായി ചേച്ചി ഇവന് 😊.... കരണിനെ നോക്കി ദച്ചു ചോദിച്ചു.
അവൾ ചേച്ചി എന്ന് വിളിച്ചപ്പോൾ എന്തുകൊണ്ടോ ദേവികക്ക് ഒരുപാട് സന്തോഷം തോന്നി. ഒരിക്കൽ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെ തോന്നിയവൾക്ക്.
8 മാസം ആവുന്നു 😊.... ദേവിക പുഞ്ചിരിച്ചോണ്ട് മറുപടി പറഞ്ഞു.
പിന്നെയും എന്തൊക്കയോ അവർ പറഞ്ഞു.
(മ്മ്മ് ഇനി ഇവൾക്ക് ആരെയെങ്കിലും ഇഷ്ട്ടമുണ്ടോ എന്ന് ചോദിച്ചു നോക്കാം 😌. ദേവിക ആത്മ)
ദച്ചു ഞാൻ ഒരു കാര്യം ചോദിക്കട്ടെ ☺️....
എന്താ ചേച്ചി....
നിനക്ക് ആരെയെങ്കിലും ഇഷ്ട്ടമുണ്ടോ 🤔.... I mean Love ❤....
അതിന് മറുപടിയായി ദച്ചുവൊന്ന് പുഞ്ചിരിച്ചു 😊....
എന്താ ചിരിക്കൂന്നേ 😌.... ഉണ്ടോ അതോ ഇല്ലയോ 🤔.
ഉണ്ടായിരുന്നു.... പക്ഷെ ഇപ്പോൾ ഇല്ല 💔.... അതേ പുഞ്ചിരിയോടെ ദച്ചു പറഞ്ഞു.
ഇപ്പോൾ ഇല്ല എന്ന് പറഞ്ഞാൽ 🤔....
ഇക്ക വേറെ വിവാഹം ചെയ്തു.... അതോടെ ആ ചാപ്റ്റർ ക്ലോസ് 😁.
ഇക്കയൊ 🤔....
മ്മ്മ് ഫൈസൽ എന്നായിരുന്നു പുള്ളിടെ പേര്.... അച്ഛമ്മക്ക് അറിയാമായിരുന്നു.... ഇപ്പോൾ എന്റെ മനസ്സിൽ ഇക്കയോട് അങ്ങനെ ഒരിഷ്ടം ഇല്ലാട്ടോ 😊....
ഹോ രക്ഷപെട്ടു 😌.... അപ്പോൾ സിംഗിൾ ആണ്.... എല്ലാം കണ്ണന്റെ ഭാഗ്യം 😆. (ദേവിക ആത്മ)
ദച്ചു ചായയുമായി ഹാളിലേക്ക് പോയി. കൂടെ തന്നെ ദേവികയും.
വാ മോളെ.... ഇവിടെ ഇരിക്ക് ദച്ചുവിനെ തുളസി അവളുടെ അടുത്ത് പിടിച്ചിരുത്തി.
മോളെ ഞങ്ങൾ നിന്നെ പെണ്ണ് ചോദിക്കാൻ വന്നതാണ്.... നന്ദൻ പറഞ്ഞതും ദച്ചു ഞെട്ടികൊണ്ടവരെ നോക്കി.
മ്മ്മ് അതേ ഞങ്ങളുടെ കണ്ണന് വേണ്ടി. ആൾ ഒരു ഡോക്ടർ ആണ്.... ശെരിക്കുമുള്ള പേര് *കൃഷ്ണവ്*. ദേവിക പുഞ്ചിരിചോണ്ട് പറഞ്ഞു.
അത്.... ഞാൻ.... ദച്ചുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
പതിയെ ആലോചിച്ചു പറഞ്ഞാൽ മതി മോളെ....
ദച്ചു അച്ഛമ്മയെ ഒന്ന് നോക്കി. അവിടെ സന്തോഷമാണ്....
അത് പിന്നെ ഞാൻ ഡോക്ടറോട് ഒന്ന് സംസാരിച്ചിട്ട്....
മതി അതുമതി 😊.... ഇതാണ് കണ്ണന്റെ ഫോൺ നമ്പർ.... ദേവിക അപ്പോൾ തന്നെ അവന്റെ ഫോൺ നമ്പർ അവൾക്ക് കൊടുത്തു.
എന്നാൽ ശെരി ഞങ്ങൾ ഇറങ്ങട്ടെ 😊....
അവർ പോയി കഴിഞ്ഞും അച്ഛമ്മ വന്നവളുടെ അടുത്തിരുന്നു അവളുടെ തലയിൽ പതിയെ തലോടി.
എന്താ ദച്ചൂട്ടാ.... എന്ത് പറ്റി....
അത് അച്ഛമ്മേ ഞാൻ 😞....
മോളെ നീ ഇപ്പോഴും ഫൈസിയെ പ്രണയിക്കുന്നുണ്ടോ....
ഇല്ല അച്ഛമ്മേ.... ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ....
പിന്നെന്താ പ്രശനം....
അറിയില്ല 😣....
നീ എന്തായാലും കണ്ണനോട് ഒന്ന് സംസാരിച്ചു നോക്ക് 😊.... എന്നിട്ട് ബാക്കി നമ്മുക്ക് തീരുമാനിക്കാം. അതും പറഞ്ഞ് അച്ഛമ്മ എഴുന്നേറ്റ് പോയി.... രാത്രി അവനെ ഫോണിൽ വിളിച്ചു സംസാരിക്കാം എന്ന് ദച്ചു തീരുമാനിച്ചു.
💙🖤___________________________🖤💙
വൈകിട്ട് പതിവിലും നേരത്തെ കണ്ണൻ വന്നു.
അപ്പോൾ എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.
ഹാ കണ്ണാ നീ ഇന്ന് നേരത്തെ ആണല്ലോ.... പോയി കുളിച്ചിട്ട് വാ.... ഞാൻ ചായ എടുക്കാം.... (ദേവിക)
കണ്ണൻ അതിന് അവളെ നോക്കി പുഞ്ചിരിച്ചു.... ശേഷം അവന്റെ റൂമിലേക്ക് പോയി....
💙🖤___________________________🖤💙
കണ്ണൻ കുളി കഴിഞ്ഞു വന്നപ്പോൾ എല്ലാവരും അവനെ കാത്തെന്ന പോലെ ഹാളിൽ ഇരിക്കുണ്ടായിരുന്നു.
ദേവിക അവന് ചായ എടുത്ത് കൊടുത്തു.
കണ്ണാ.... (നന്ദൻ)
എന്താ അച്ഛാ 😊....
ഞങ്ങൾ നിനക്ക് വേണ്ടി ദച്ചുവിനെ പോയി ചോദിച്ചിരുന്നു. നന്ദൻ അത് പറഞ്ഞതും കണ്ണൻ ദേവികയെ ഒന്ന് നോക്കി. ദേവിക അവനെ നോക്കി ഇളിച്ചു കാണിച്ചു 😁.
എന്നിട്ട്.... ആകാംഷ കൊണ്ട് അവൻ അറിയാതെ ചോദിച്ചു പോയി 🤭.
എന്നിട്ടെന്താ.... അവൾക്ക് നിന്റെ ഫോൺ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട് 😌.... ഇന്ന് എന്തായാലും നിന്നെ വിളിക്കും.... (ദേവിക)
സത്യം 😳.... (കണ്ണൻ)
ഹാടാ സത്യം 😊.... (ദേവിക)
പിന്നീട് എല്ലാവരും അവരവരുടെ ജോലികളിൽ മുഴുങ്ങി.
💙🖤___________________________🖤💙
കിഷോറിന്റെ റൂം....
ദേവിക കരണിനെ കളിപ്പിക്കുകയായിരുന്നു.... കിഷോർ ഏതോ ഒരു കേസിന്റെ ഫയൽ സ്റ്റഡി ചെയ്യുകയുമായിരുന്നു. അപ്പോഴാണ് കണ്ണൻ അവിടേക്ക് വന്നത്.
എന്താടാ അവിടെ നിക്കുന്നെ.... ഇവിടെ വാടാ 😊.... ദേവിക അവനെ അകത്തേക്ക് വിളിച്ചു.
നിനക്ക് എന്തെങ്കിലും എന്നോട് ചോദിക്കാനുണ്ടോ 😌. (ദേവിക)
ഏട്ടത്തി എങ്ങനെ അറിഞ്ഞു എനിക്ക് അവളെ ഇഷ്ട്ടമാണെന്ന് 🤔.
അതൊക്കെ ഞാൻ കണ്ടുപിടിച്ചു 😎.
താങ്ക്സ് ഏട്ടത്തി 💜.... കണ്ണൻ ദേവികയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
കിഷോർ ഇതെല്ലാം ഒരു ചിരിയോടെ കണ്ടിരുന്നു.
ഡാ ചെറുക്കാ.... താങ്ക്സ് ഒക്കെ പറഞ്ഞ് നീ എന്നെ അന്യ ആക്കല്ലേ....
അയ്യോ ഇല്ലേ 😂.... കണ്ണൻ ചിരിച്ചുകൊണ്ട് കൈ കൂപ്പി പറഞ്ഞു.
എന്നാൽ ഇപ്പോൾ മോൻ ചെല്ല് 😌.... നിന്റെ *പ്രാണസഖി* ഇപ്പോൾ വിളിക്കും 🙈. ദേവിക അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.
ഒന്ന് പോ ഏട്ടത്തി 🙈.... കണ്ണൻ നാണത്തോടെ പറഞ്ഞു.
ഡാ നിന്റെ നാണം കണ്ടാൽ നാണത്തിന് പോലും നാണം ആവുമല്ലോ 😂. (ദേവിക)
അതിനൊന്ന് ഇളിച്ചു കാണിച്ചിട്ട് കണ്ണൻ ഫോണുമായി അവന്റെ റൂമിലേക്ക് പോയി.
💙🖤___________________________🖤💙
കിഷോർ എഴുനേറ്റ് വന്ന് ദേവിക ചേർത്തുപിടിച്ചു.
അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
നീ അവനെ സ്വന്തം അനിയനെ പോലെയാണ് കാണുന്നത് എന്നെനിക്ക് അറിയാം.... നിങ്ങളുടെ ആ സ്നേഹം കാണുമ്പോൾ ശെരിക്കും ഒരുപാട് സന്തോഷം തോന്നുന്നു.... കിഷോർ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.
എന്താ ഏട്ടാ ഇത്.... എനിക്ക് ഒരു കൂടെപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.... എന്നാൽ എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായത് കല്യത്തിന് ശേഷമാണ് 😊....
കിഷോർ അവളെ ഏറെ പ്രണയത്തോടെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി. അവൾ ഇരുകണ്ണുകളും അടച്ചത് സ്വീകരിച്ചു.
💙🖤___________________________🖤💙
ഈ സമയം ദച്ചുവിന്റെ കോളിനായി കാത്തിരിക്കുകയാണ് കണ്ണൻ....
അപ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു....
സ്ക്രീനിൽ *UNKNOWN NUMBER* എന്ന് കണ്ടതും അത് ദച്ചുവായിരിക്കുമെന്ന് അവൻ ഊഹിച്ചു.
ഉയർന്ന ഹൃദയമിടിപ്പോടെ അവൻ കാൾ അറ്റൻഡ് ചെയ്തു.
ഹലോ.... (കണ്ണൻ)
Dr.കൃഷ്ണവ് ❓️ (മറുതലക്കൽ)
Yes speaking....
ഹെലോ.... ഞാൻ ദ്വാരകയാണ്.... എന്നെ മനസ്സിലായോ.... (ദച്ചു)
ഹാ മനസ്സിലായി 😊.... ഏട്ടത്തി പറഞ്ഞിരുന്നു വിളിക്കുമെന്ന്....
മ്മ്മ് 😊....
കുറച്ചു നേരം ഇരുവരുടെയും ഇടയിൽ മൗനം തളം കെട്ടി നിന്നു.
എന്താടോ ഒന്നും മിണ്ടാത്തെ.... മൗനത്തെ ഭേദിച്ചു കൊണ്ട് കണ്ണൻ ചോദിച്ചു.
അത്.... അത് പിന്നെ....
എന്താണെങ്കിലും പറഞ്ഞോളൂ 😊....
എനിക്ക് കുറച്ചു കാര്യങ്ങൾ പറയുവാനുണ്ട്....
ഹാ പറഞ്ഞോളൂ ❤.....
ഫോണിലൂടെയല്ല നേരിട്ട്.... നാളെ വൈകുനേരം ബീച്ചിലേക്ക് വരാൻ പറ്റുമോ 🤔.
അതിനെന്താ 😌.... ഞാൻ വരാം ❤....
എന്നാൽ ശെരി ഞാൻ നാളെ വിളിക്കാം.....
മ്മ്മ് ഓക്കേ....
Gud nyt 😊....
Gud nyt ദച്ചു ❤....
അതും പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
എന്തുകൊണ്ടോ അവന് ഒരുപാട് സന്തോഷം തോന്നി. അവളെയും സ്വപ്നം കണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു 😴....
തുടരും 💜.....
നായകനെയും നായികയേയും ഒരുവിധം ഞാൻ സെറ്റ് ആകിയിട്ടുണ്ട് 😌.... പറ്റുവാണേൽ അടുത്ത പാർട്ടിൽ തന്നെ ഞാൻ അവരുടെ കല്യാണം നടത്തും 😁....
റേറ്റിംഗ് & കമന്റ് തരണം പ്ലീസ്....