Aksharathalukal

 The revenge of a victim - 7

The_revenge_of_a_victim
 
പാർട്ട് 7
 
എടോ ഈ അന്വേഷണത്തിൽ നിന്ന് ഇൻസ്പെകടർ പ്രതാപിനെയും ടീമിനെയും മാറ്റാൻ ആണ് അവർ ആലോചിക്കുന്നത്. നമുക്ക് പകരം ക്രൈം ബ്രാഞ്ച് ഈ കേസ് അന്വേഷിക്കും."
 
"What......?????????
 
"യെസ്, മേ ബീ വീ വിൽ റിമൂവ്ഡ് ഫ്രം ദിസ് ഇൻവെസ്റ്റിഗേഷൻ."
 
"സർ, ഇനിയിപ്പോ"
 
"ഉച്ചക്ക് 2 മണിക്ക് ഇരിഞ്ഞാലക്കുട ഗസ്റ്റ് ഹൗസിൽ ആഭ്യന്തര മന്തി വരുന്നുണ്ട്. അദ്ദേഹത്തിനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്, എസ്പി. കൂടെ അനീഷും വേണം. മീറ്റിംഗിൽ കേസന്വേഷണത്തെ കുറിച്ച് റിപ്പോർട്ട് നൽകണം. അതിന് ശേഷമാണ് ഫൈനൽ ഡിസിഷൻ വരിക. ആ മീറ്റിംഗിൽ സബ്മിറ്റ് ചെയ്യാൻ നമുക്ക് കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട്"
 
"ശെരി സർ"
 
"ആദ്യം നമുക്ക് ഇതുവരെയുള്ള അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടോ എന്നത് നോക്കാം"
 
"സർ, നമ്മൾ അഞ്ചനയുടെ ലാപ്ടോപ്പ് പരിശോധിച്ചിട്ടില്ല"
 
"യെസ്, എന്താണ് അതിന്റെ അപ്‌ഡേറ്റ്. അവരുടെ വീട്ടിൽ നിന്ന് അത് കൊണ്ടുവന്നോ"
 
"ഇല്ല സർ. ഇതുവരെ അത് നമുക്ക് കിട്ടിയിട്ടില്ല."
 
"Ok. പിന്നെ വേറെ എന്തെങ്കിലും?"
 
"നമ്മൾ അഞ്ചനയുടെ കോൾ ലിസ്റ്റിൽ ഉള്ളവരെ വിളിച്ചു നോക്കിയിരുന്നില്ല"
 
"നിങ്ങൾ ഇന്നലെ പറഞ്ഞത്, കോൾ ലിസ്റ്റിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നല്ലേ"
 
"സർ, നമ്മൾ എടുത്തത് ആ ദിവസത്തെ കോൾ ഡീറ്റൈൽസ് ആയിരുന്നു. അതിൽ ലോങ്ടൈം കോളുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയിരുന്നില്ല."
 
"ഓകെ, സൈബറിൽ നിന്ന് കഴിഞ്ഞ രണ്ടോ, മൂന്നോ മാസത്തെ കോൾ ലിസ്റ്റ് എടുത്ത് എല്ലാ നമ്പറുകളും ചെക്ക് ചെയ്യണം"
 
"സർ, നമ്മൾ അഞ്ചന ആ ദിവസം പോയിട്ടുള്ള സ്ഥലങ്ങളിലെ cctv ഫൂട്ടേജ് പരിശോധിച്ചാൽ, അവരുടെ മുഖഭാവത്തിൽ, അഞ്ചനയുടെ ആ ദിവസത്തെ മനസികവസ്ഥയുടെ ഒരു ഏകദേശ രൂപം നമുക്ക് കിട്ടില്ലേ സർ"
 
"യെസ്,  അതൊരു നല്ല ഓപ്‌ഷൻ ആണ്. നമുക്ക് അതും പരിശോധിക്കാം"
 
"വേറെ എന്തെങ്കിലും ഉണ്ടോ"
 
"അഞ്ചനയുടെ കൂട്ടുകാരികളെ നമ്മൾക്ക് ഇതു വരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നും നമുക്ക് എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന് തോന്നുന്നു"
 
"ഓകെ, അത് ചെയ്യാം. നമ്മൾ ഇപ്പോൾ ഡിസ്കസ് ചെയ്ത കാര്യങ്ങൾ, അനീഷ് നോട്ട് ചെയ്ത് വെക്കുക. മന്ത്രിയുടെ മീറ്റിംഗിൽ നമുക്ക് ഇതെല്ലാം സംസാരിക്കാം. അവരോട് 10 ദിവസം കൂടി സമയം ചോദിക്കാം. ഓകെ ആയാൽ ഈ കാര്യങ്ങളുമായി നമുക്ക് മുന്നോട്ട് പോയാൽ, ഇതിനൊരു ഉത്തരം കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നു"
 
"സർ, ഇത് നമ്മുടെ അഭിമാന പ്രശ്‌നമായി തന്നെ എടുക്കണം. എങ്ങനെയും ഈ കേസ് അന്വേഷണം നമുക്ക് തന്നെ കിട്ടാൻ മാക്സിമം ശ്രമിക്കണം സർ"
 
സജീവ് പറഞ്ഞു നിർത്തി.
 
"തീർച്ചയായും സജീവ്. ഈ കേസ് നമ്മൾ തന്നെ മുന്നോട്ട് കൊണ്ട് പോകും. അപ്പോൾ നമുക്ക് പിരിയാം. അനീഷ് നമുക്ക് 1 മണി ആകുമ്പോൾ ഇറങ്ങാം. നിങ്ങൾ ഒന്ന് കൂടി ആലോചിക്കുക. എന്തെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ പറയുക. നമുക്ക് അത് കൂടി അന്വേഷിക്കാം"
 
"ഓകെ സർ"
 
പ്രതാപിനെ സല്യൂട്ട് ചെയ്ത് എല്ലാവരും ഇറങ്ങി.
 
ഉച്ചക്ക് 1.10 ആയപ്പോൾ പ്രതാപും അനീഷും ഇരിഞ്ഞാലക്കുട ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി കൊടുങ്ങല്ലൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
 
12.55 ന് അവർ ഇറങ്ങാൻ നിൽക്കുമ്പോഴാണ്, തലേദിവസം രാത്രി മരിച്ച ഒരു കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. അതിന്റെ ഡിസ്കഷനുമായി കുറച്ചു സമയം വൈകി. അതിന്റെ പ്രതിയെന്ന് സംശയിക്കുന്ന ആളെ  കസ്റ്റഡിയിൽ എടുക്കാൻ സജീവിനെയും അനസിനെയും ജൂനിയർ എസ്‌ഐ യേയും ഏല്പിച്ചതിന് ശേഷമാണ് അവർക്ക് അവിടെ നിന്ന് ഇറങ്ങാൻ കഴിഞ്ഞത്.
 
നടവരമ്പ് കഴിഞ്ഞ ഉടനെ പ്രതാപിന് സജീവിന്റെ കോൾ വന്നിരുന്നു, ആ ആളെ കസ്റ്റഡിയിൽ എടുക്കാൻ ചെന്നപ്പോഴേക്കും ആവർ ആത്മഹത്യ ചെയ്തെന്ന വിവരം പറയാൻ ആയിരുന്നു ആ കോൾ.
 
കുഞ്ഞിനെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, സമൂഹത്തിൽ ഉണ്ടാകുന്ന നാണക്കേട് ഭയന്ന്, കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണവും എഴുതി വെച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ആൾ ആത്‍മഹത്യ ചെയ്തത്. അതോടെ ആ കേസ് അവിടെ അവസാനിച്ചു.
 
1.50 ന്  പ്രതാപും അനീഷും ഗസ്റ്റ് ഹൗസിൽ  എത്തുമ്പോൾ മന്ത്രി എത്തിയിരുന്നു. നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുമായു മീറ്റിംഗിൽ ആയിരുന്നു മന്ത്രി.
 
ഗസ്റ്റ് ഹൗസിന് പുറത്ത് അവർ വൈറ്റ് ചെയ്യുമ്പോൾ എസ്പിയുടെയും ഐജിയുടെയും വാഹനങ്ങൾ ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.
 
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അവരെ പ്രതാപും അനീഷും സല്യൂട്ട് ചെയ്തു. 
 
തിരികെ അഭിവാദ്യം ചെയ്ത ഐജിയും എസ്പിയും ഗസ്റ്റ് ഹൗസിന് അകത്തേക്ക് കയറിപ്പോയി.
 
അതേ സമയം തന്നെ, പ്രതാപിന്റെ ഫോണിൽ വാട്സാപ്പ് മെസേജ് വന്ന ട്യൂൺ കേട്ടു. ഫോൺ എടുത്ത് മെസേജ് വായിച്ചു നോക്കിയ പ്രതാപ് മെസേജ് വന്ന നമ്പറിലേക്ക് ഒരു വോയ്‌സ് ക്ലിപ്പ് അയച്ചു.
 
"വീട്ടിൽ നിന്ന് കളക്റ്റ് ചെയ്ത ആധാർ കാർഡ് ഡീറ്റൈൽസ് പെട്ടെന്ന് അയക്കുക"
 
നിമിഷങ്ങൾക്കകം, പ്രതാപിന്റെ ഫോണിൽ അടുത്ത മെസേജ് എത്തി.
 
അത് വേറെ ഏതോ നമ്പറിലേക്ക് അയച്ച ശേഷം, ഫോൺ എടുത്ത് ആരെയോ വിളിച്ചു. നിന്നിരുന്ന സ്ഥലത്ത് നിന്ന് മാറി നിന്ന ശേഷം പ്രതാപ് സംസാരിച്ചു.
 
അൽപ സമയം കഴിഞ്ഞപ്പോഴേക്കും എസ്പി വിളിച്ചതിന് പ്രകാരം മന്ത്രിയും ഓഫീസർമാരും ഇരിക്കുന്ന മീറ്റിംഗ് റൂമിലേക്ക് പ്രതാപും അനീഷും കയറി.
 
റൂമിന്റെ വാതിലിന്റെ ചവിട്ടു പടിയിൽ എത്തിയപ്പോൾ, ഫോണിൽ വീണ്ടും മെസേജ് വന്നു.
 
ആ മെസേജ് കണ്ടതോടെ പ്രതാപിന്റെ മുഖം വലിഞ്ഞു മുറുകി.
 
ഫോൺ പോക്കറ്റിൽ വെച്ചതിന് ശേഷം പ്രതാപ് അകത്തേക്ക് കയറി.
 
നീളത്തിൽ ഉള്ള മീറ്റിംഗ് ടേബിളിന്റെ ഒരറ്റത്ത് മന്ത്രി ഇരിക്കുന്നു. മന്ത്രിയുടെ വലത് വശത്തായി ഐജിയും അതിന് ശേഷം എസ്പിയും ഇരിക്കുന്നു.
 
അവരുടെ എതിർവശത്ത് ആരോ രണ്ട് പേർ ഇരിക്കുന്നുണ്ട്. അകത്തേക്ക് കയറി കഴിഞ്ഞതിന് ശേഷമാണ്, ആ ഇരിക്കുന്ന രണ്ട് പേർ സദാശിവ മേനോനും സ്ഥലം എം എൽ എ യും ആണെന്ന് പ്രതാപിന് മനസിലായത്. 
 
സദാശിവ മേനോനെ കണ്ടതോടെ പ്രതാപിന്റെ കണ്ണുകൾ കുറുകി.
 
അകത്തേക്ക് കയറിയ പ്രതാപും, അനീഷും മന്ത്രിയെയും തന്റെ സുപ്പീരിയർ ഓഫീസർമാരെയും സല്യൂട്ട് ചെയ്തു. 
 
"ഇരിക്കെടോ"
 
മന്ത്രി പറഞ്ഞു.
 
എസ്പിയും ഐജിയും ഇരിക്കുന്ന അതേ വരിയിൽ പ്രതാപും അനീഷും ഇരുന്നു. 
 
"എന്തായി പ്രതാപ് അഞ്ചനയുടെ മരണത്തെ കുറിച്ചുള്ള തന്റെ അന്വേഷണം. എസ്പി പറഞ്ഞത് ഇതുവരെ അതിലൊരു തുമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണല്ലോ"
 
"സർ, എസ്പി സർ പറഞ്ഞത് ശെരിയാണ്. ഇതുവരെ അതിനെ കുറിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇതൊരു ആത്മഹത്യ തന്നെയാണ്"
 
പ്രതാപ് സദാശിവൻ നായരുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
 
"എന്ത് കൊണ്ടാണ് അഞ്ചന ആത്മഹത്യ ചെയ്തത്. അത് കണ്ടെത്താൻ കഴിഞ്ഞില്ലലോ. പിന്നെങ്ങനെയാണ് നിങ്ങൾ ഇതൊരു ആത്മഹത്യ ആണെന്ന് ഉറപ്പിച്ചത്"
 
"സർ, ഇതൊരു ആത്മഹത്യയാണെന്ന് ഞങ്ങൾ ഉറപ്പിച്ചിട്ടില്ല. പക്ഷെ ഇതുവരെ കിട്ടിയിരിക്കുന്ന തെളിവുകൾ വിരൽ ചൂണ്ടുന്നത്, ആ കുട്ടി ആത്മഹത്യ ചെയ്തു എന്നത്തിലേക്കാണ് എന്നാണ് ഞാൻ പറഞ്ഞത്"
 
"താൻ ഇനി കൂടുതൽ അന്വേഷിക്കേണ്ട. വേറെ ആൺപിള്ളേര് അന്വേഷിച്ച് എന്റെ മോളെ ആരാണ് കൊന്നതെന്ന് കണ്ടു പിടിച്ചോളും"
 
സദാശിവ മേനോൻ കോപത്തോടെ പറഞ്ഞു. 
 
"അത് താങ്കൾ അല്ല പറയേണ്ടത്. അതിന് എന്റെ സുപ്പീരിയേഴ്സും നാട് ഭരിക്കുന്ന മന്ത്രിയും ഉണ്ട്. അവർക്കാണ് എന്നോട് പറയാനുള്ള അവകാശം"
 
"ഇയാൾ ഇനി എന്റെ മോൾടെ മരണത്തെ കുറിച്ച് അന്വേഷിക്കേണ്ടെന്ന് പറയെടോ"
 
സദാശിവ മേനോൻ, മന്ത്രിയോടായി പറഞ്ഞു.
 
"മേനോൻ, താങ്കൾ റിലാക്സ് ആകു. ഒരു കേസന്വേഷിക്കുന്ന ഒരാളെ, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ മറ്റാനൊന്നും കഴിയില്ല. അന്വേഷണം തുടങ്ങിയിട്ട് ആകെ ഇത്ര ദിവസം ആയുള്ളൂ. അപ്പോഴേക്കും എങ്ങനെയാണ് ആളെ മാറ്റുക. പൊതുജനം ചോദിച്ചാൽ ഇതിന് എന്ത് മറുപടിയാണ് നൽകുക. കൊല്ലപ്പെട്ട ആളുടെ അച്ഛന് കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നും പറഞ്ഞ് ആളെ മാറ്റാൻ കഴിയോ മേനോൻ. നാളെ ഇതേപോലെ ആരെങ്കിലും പറഞ്ഞാൽ അവർക്കും ഇങ്ങിനെ ചെയേണ്ടി വരില്ലേ. മുഖ്യനോട് ചോദിക്കാതെ എനിക്ക് തനിച്ച് ഇതിൽ തീരുമാനം എടുക്കാൻ കഴിയില്ല."
 
"താനും മുഖ്യനും കൂടി തീരുമാനിച്ചോ. എന്താണ് ചെയേണ്ടതെന്ന് എനിക്കറിയാം"
 
സദാശിവ മേനോൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു.
 
"താൻ വരുന്നുണ്ടോ, അതോ ഇവരുടെ കൂടെ നിന്ന് എന്നെ കുത്താൻ ആണോ പരിപാടി"
 
മേനോൻ എം എൽ എ യോട് ചോദിച്ചു.
 
"മേനോൻ, നിങ്ങൾ ക്ഷോഭിക്കാതെ അവിടെ ഇരിക്ക്. നമുക്ക് കാര്യങ്ങൾ പ്രതാപിനോട് ചോദിച്ചറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം. ഇന്നേ വരെ പ്രതാപിന്റെ അന്വേഷണങ്ങൾ പാളിയിട്ടില്ല"
 
മന്ത്രി പറഞ്ഞു.
 
"അതൊക്കെ എസ്പിയും, എം എൽ എ യു. എന്നോട് പറഞ്ഞിരുന്നു. പക്ഷെ എന്റെ മകളുടെ കാര്യത്തിൽ അത് തെറ്റിയില്ലേ"
 
"മേനോൻ, ഇപ്പോഴും ഡിപ്പാർട്ടമെന്റ് കേസ് ക്ലോസ് ചെയ്തിട്ടില്ലല്ലോ. പ്രതാപും ഇതൊരു ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചിട്ടില്ല. പക്ഷെ അവർക്ക് കിട്ടിയിരിക്കുന്ന തെളിവുകൾ വിരൽ ചൂണ്ടുന്നത് ആത്മഹത്യ എന്നതിലേക്കാണ് എന്നാണ് പ്രതാപ് പറഞ്ഞത്. താൻ ഇരിക്ക്. നമുക്ക് സംസാരിക്കാം"
 
മന്ത്രിയുടെ അനുനയന വാക്കുകളിൽ തണുത്ത മേനോൻ സീറ്റിൽ വീണ്ടും ഇരുന്നു.
 
മേനോന്റെ പെർഫോമൻസ് മുഴുവൻ ദേഷ്യമുള്ള മുഖത്തോടെ പ്രതാപ് മുക്കി ഇരിക്കുകയായിരുന്നു.
 
"പ്രതാപ്, എന്താണ് നിങ്ങൾക്ക് പറയാനുള്ളത്"
 
"സർ, ഞാനും അനീഷും ഇങ്ങോട്ട്  വരുന്നതിന് മുമ്പ്, ഞങ്ങളുടെ ടീമുമായി ഒരു മീറ്റിംഗ് എടുത്തിരുന്നു. അതിൽ കുറച്ചു കാര്യങ്ങൾ ഡീറ്റൈൽ ആയി അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്"
 
രാവിലെ മീറ്റിംഗിൽ സംസാരിച്ച പോയിന്റുകൾ എല്ലാം പ്രതാപ് അവിടെ അവതരിപ്പിച്ചു.
 
"സർ, അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇതിന്റെ റിപ്പോർട്ട് നൽകാൻ കഴിയുമെന്ന് കരുതുന്നു"
 
"Ok. മേനോൻ, നമുക്ക് 10 ദിവസം കൂടി നോക്കാം. 10 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയായില്ലെങ്കിൽ ഞാൻ തന്നെ വേറെ ടീമിനെ അന്വേഷണം ഏല്പിക്കാം"
 
"സാറിന്റെ വാക്കുകളെ ഞാൻ വിശ്വാസത്തിൽ എടുക്കുന്നു. 10 ദിവസം കൊണ്ട് എന്റെ മകളുടെ ഘാതകരെ കണ്ടെത്തിയില്ലെങ്കിൽ ഞാൻ എല്ലാവരെയും എന്താ ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാം"
 
അതും പറഞ്ഞ് മേനോൻ പോകാനായി എഴുന്നേറ്റു.
 
പ്രതാപ് മന്ത്രിയുടെ നേരെ തിരിഞ്ഞ്
 
"സർ, വിത്ത് യുവർ പെർമിഷൻ, മേനോനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്"
 
"Ok, യൂ കാൻ പ്രൊസീഡ്"
 
അവരുടെ സംഭാഷണങ്ങൾ കേട്ട മേനോൻ അവിടെ തന്നെ നിന്നു.
 
"Mr. മേനോൻ പ്ലീസ് വൈറ്റ്, ഞങ്ങൾക്ക് താങ്കളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്"
 
"എന്നോട് എന്താണ് ചോദിക്കാനുള്ളത്"
 
"Mr. മേനോൻ, താങ്കളുടെ മകൾ അഞ്ചനയുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. താങ്കളുടെ സ്റ്റേറ്റ്‌മെന്റ് പ്രകാരം, അഞ്ചന ഉപയോഗിച്ചിരുന്നത് താങ്കളുടെ പേരിലുള്ള സിം കാർഡ് ആണ്. അഞ്ചനയുടെ പേരിലുള്ള സിം കാർഡിന്റെ കാര്യം നിങ്ങൾ എന്താണ് ഞങ്ങളോട് പറയാതിരുന്നത്. എന്താണ് നിങ്ങൾ ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ശ്രമിക്കുന്നത്. ആരെയാണ് നിങ്ങൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്"
 
പ്രതാപിന്റെ ചോദ്യം കേട്ടതോടെ സദാശിവ മേനോന്റെ മുഖം ആകെ വിവർണമായി....
 
വീണ്ടും തുടരട്ടെ....
 
 
അടുത്ത പാർട്ട്, ഞായറാഴ്ചക്ക് മുൻപ്, എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
 
 
വായനക്കാരുടെ_ശ്രദ്ധക്ക്:
 
◆ വിമർശനങ്ങളും തിരുത്തലുകളും അഭിപ്രായങ്ങളും, കമന്റിൽ അറിയിക്കാവുന്നതാണ്.
 
കഥയിൽ വരുന്ന തെറ്റുകളും തിരുത്തലുകളും വായനക്കാർ പറഞ്ഞു തന്നാൽ ആരോഗ്യകരമായ വിമർശനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് പറയട്ടെ.
 
◆ The revenge of a victim എന്ന ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. എല്ലാം എഴുത്തുകാരന്റെ ഭാവനയിൽ തെളിഞ്ഞത് മാത്രമാണ്.
 
◆ സ്ഥലപേരുകൾ എല്ലാം കഥക്ക് വേണ്ടി മാത്രം ഉപയോഗിച്ചിരിക്കുന്നതാണ്. യഥാർഥ സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ കഥ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ ഭവന മാത്രമാണ്...
 
 
മുറു കൊടുങ്ങല്ലൂർ.

The Revenge Of A Victim - 8

The Revenge Of A Victim - 8

4.2
2369

*#The_revenge_of_a_victim* *പാർട്ട് 8*     "Mr. മേനോൻ, താങ്കളുടെ മകൾ അഞ്ചനയുടെ പേരിൽ എത്ര സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ട് ?  താങ്കളുടെ സ്റ്റേറ്റ്‌മെന്റ് പ്രകാരം, അഞ്ചന ഉപയോഗിച്ചിരുന്നത് താങ്കളുടെ പേരിലുള്ള സിം കാർഡ് ആണ്. അഞ്ചനയുടെ പേരിലുള്ള സിം കാർഡിന്റെ കാര്യം നിങ്ങൾ എന്താണ് ഞങ്ങളോട് പറയാതിരുന്നത്. എന്താണ് നിങ്ങൾ ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ശ്രമിക്കുന്നത്. ആരെയാണ് നിങ്ങൾ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് ? "   പ്രതാപിന്റെ ചോദ്യം കേട്ടതോടെ സദാശിവ മേനോന്റെ മുഖം ആകെ വിവർണമായി....   "നിങ്ങൾ എന്ത് തോന്നിവാസമാണ് പറയുന്നത്. എന്റെ മകൾ കഴിഞ്ഞ കുറെ നാളുകളായി ഉപയ