Aksharathalukal

oh my kadavule - 18

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️
ഭാഗം 18


മനസ് പണ്ടൊരു ദിവസത്തിലെ രാത്രിയിലേയ്ക്ക് പോയി....അതിൽ നിന്നും ഇവിടെ കാശിയുടെ അരികിൽ എത്തും വരെ ഉള്ള നാളുകളും മനസ്സിൽ ഒരു പേടി സ്വപ്നം ആയി നിറഞ്ഞു........!



കിച്ചു....

അത്... അമ്മുവേചി...ഞാൻ......!


പറ കിച്ചു...ഇനീം നീ എന്തിനാ ഇങ്ങനെ പറയാതെ......!


മ്മ്...അമ്മയെ കെട്ടിയ കാരണം ആണെല്ലോ അച്ചാച്ചൻ അച്ഛനെ വീട്ടീന്ന് പുറത്താക്കിയത്.......!
ഒരുപക്ഷേ അത് ഒത്തിരി നന്നായെ ഉള്ളൂ....ഞാനും എൻ്റെ അച്ഛനും അമ്മയും "ഏട്ടനും"..... എൻ്റെ """കുട്ടേട്ടൻ"""......!ഒത്തിരി സന്തോഷത്തോടെ കുറച്ച് കാലം അത് കൊണ്ടാണല്ലോ ജീവിച്ചത്.....അച്ചാച്ചൻ എന്തിനാ അച്ഛൻ്റെ പേരിൽ സ്വത്ത് എഴുതി വച്ചത്....🥺അതല്ലേ നിക്ക് ഇപ്പൊ ആരും ഇല്ലാതെ ആയെ.....

എൻ്റെ കിച്ചു നീ ...നീ ഒന്ന് തെളിച്ച് പറ....

മ്മ്....ചേച്ചിടെ അച്ഛൻ്റെ ദുഷിച്ച സ്വഭാവങ്ങൾ മനസ്സിലാക്കിയ അച്ഛൻ്റെ പേരിൽ അച്ചാച്ചൻ വിൽ പത്രം എഴുതി വച്ചത്......പക്ഷേ സ്വന്തം ചേട്ടൻ്റെ മോശം സ്വഭാവം എൻ്റെ അച്ഛന് അറിയില്ലായിരുന്നു......!
അതുവരെ ഞങ്ങളെ തേടി എത്താത്ത വല്യച്ഛൻ(ammunte അച്ഛൻ) അതിന് ശേഷം ഞങ്ങളുടെ അടുത്ത് എത്തി.....
ഞങ്ങളോട് ഒക്കെ നല്ല രീതിയിൽ ആ അയാള് പെരുമാറിയത്.....!

അച്ചാച്ചൻ അച്ഛൻ്റെ പേരിൽ മാത്രം സ്വത്ത് എഴുതി വച്ചു എന്ന് അറിഞ്ഞപ്പോൾ അച്ഛൻ അത് മാറ്റി എഴുത്തിക്കാൻ പോകാൻ തീരുമാനിച്ചു....

മരിക്കുന്നതിന് മുന്നെ ആ സ്വത്ത് അച്ഛൻ്റെ പേരിൽ എഴുതി വെക്കുന്ന കൂടെ വല്യച്ഛൻ എന്ന ആ ദുഷ്ടൻ്റെ എല്ലാ കള്ളത്തരങ്ങളും അച്ചാച്ചൻ കണ്ട് പിടിച്ചിരുന്നു....അതിന് വേണ്ടിയ തെളിവുകൾ ഒക്കെ അദ്ദേഹം സൂക്ഷിച്ചിരുന്നു........

അതൊക്കെ കണ്ട അച്ഛൻ ആകെ തകർന്ന അവസ്ഥ ആയിരുന്നു.....അച്ഛന് ഏട്ടൻ എന്നവച്ച ഒത്തിരി ഒത്തിരി സ്നേഹവും ബഹുമാനവും ആയിരുന്നു.....

പക്ഷേ പെൺകുട്ടികളെ തട്ടി കൊണ്ടോയി പൈസ ആക്കുന്ന അയാളെ തകർക്കാൻ തന്നെ എൻ്റെ അച്ഛൻ തീരുമാനിച്ചു.......

അന്ന് അന്ന് തുടങ്ങിയത് ആണ്....നിക്ക് എൻ്റെ നഷ്ടങ്ങളുടെ തുടക്കം........


ഒക്കെയും മനസ്സിലാക്കിയ അയാള് എൻ്റെ അച്ഛനെയും അമ്മയെയും കൊന്നു കളഞ്ഞു......! അതും എൻ്റെയും എട്ടൻ്റെയും മുന്നിൽ വച്ച് ......അത് എൻ്റെ ഏട്ടൻ്റെ തലയിൽ ഇട്ടു... അന്ന് ഏട്ടന് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ ഒത്തില്ല ചേച്ചി....ഞ...ഞാൻ ഒന്ന് പറഞ്ഞിരുന്നു എങ്കിൽ...... അയാള് എട്ടനെയു കൊല്ലും എന്നൊക്കെ ഭീഷണി പെടുത്തോയപ്പോൾ ഏട്ടനെ എങ്കിലും വേണം എന്നായിരുന്നു എനിക്ക് കൂടെ മരണത്തിന് കീഴടങ്ങും മുന്നേ എൻ്റെ അച്ഛന് കൊടുത്ത വാക്കും......!

ചേച്ചിക്ക് അറിയോ... അന്ന്... അന്ന് എൻ്റെ ഏട്ടന് 20വയസ്സ് മാത്രം പ്രായമുള്ളു....നിക്ക് 14ഉം....14ലാം വയസ്സിൽ കിച്ചു അനാഥ ജീവിതം തുടങ്ങി....എന്ന് പറയാം.....🙂
ഇന്ന് എൻ്റെ ഏട്ടൻ ജീവിച്ചിരിപ്പില്ല.....മരിച്ചു എന്ന് അയാള് പറഞു...എല്ലാ അയാള് എൻ്റെ എട്ടനെയും കൊന്നു കളഞ്ഞു.........

കണ്ണുകൾ നിറഞ്ഞു ഒഴുകുമ്പോഴും അവള് വാക്കുകൾ മുറിയാതെ പറഞ്ഞൊപ്പിച്ചു കൊണ്ടിരുന്നു.....


പിന്നെ എന്ത് സംഭവിച്ചു കിച്ചു.....!

അതിന് ശേഷം ആണ് അയാള് എന്നെ നിങ്ങടെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നത്.......നിങ്ങടെ വീട്ടിൽ എല്ലാ അച്ഛമ്മ താമസിച്ച അവിടെ....നമ്മുടെ തറവാട്ടിൽ.....!

അതിനും ഒരു ലക്ഷ്യം ഉണ്ടായിരുന്നു.......
അച്ഛൻ സ്വത്ത് മുഴുവൻ എൻ്റെയും ഏട്ടൻ്റെയും പേരിൽ എഴുതി......!!

ഏട്ടൻ എന്ത് വന്നാലും കൊടുക്കില്ല എന്നത് കൊണ്ടാവും ഏട്ടനെ അയാള് ഇല്ലാതക്കിയെ....!18വയസ്സ് വരെ ഞാൻ എൻ്റെ അച്ഛമ്മയുടെ കൂടെ ആയിരുന്നു....അച്ഛമ്മ പോലും അറിഞ്ഞിട്ടില്ല ഞാൻ അവരുടെ മകൻ്റെ മകൾ ആണെന്ന്......!

അത്രേം തന്ത്ര പരം ആയി അയാള് കളിച്ചു....ഞാൻ പറയാതെ ഇരിക്കാൻ അച്ചമ്മയെ കൊല്ലും എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നിന്നു.....ഇനിയും ഒരു നഷ്ടം കിച്ചുന് വേണ്ടായിരുന്നു.......!

അച്ഛമ്മയുടെ കൂടെ തറവാട്ടിൽ താമസിക്കുമ്പോൾ ആണ് ഒരിക്കൽ യാധർശ്ചികമായി റാം അങ്കിലിനെ കാണുന്നത്......

അച്ഛൻ്റെ ഉറ്റ ചങ്ങാതിയെ.....!
കാശിയെട്ടാൻ്റെ അച്ഛനെ.....!
റാം മോഹൻ എന്ന നല്ലവനായ ഒരു മനുഷ്യനെ.....!

അച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ പറ്റില്ല എന്ന് വിചാരിച്ച നിക്ക് അത് ഏറ്റവും സന്തോഷം തന്ന കാര്യം ആയിരുന്നു.....!

ഒരിക്കൽ ഞാൻ അവരെ കാണാൻ ചെന്നു.....

അവിടെ നിന്നും എനിക്ക് ഒരമ്മയെയും കിട്ടി...... 

മായെൻ്റി....മായ റാം മോഹൻ.... കാശിയെട്ടൻ്റെ അമ്മ...

അവരടെ അടുത്ത് ചെന്ന് ഞാൻ നടന്ന കാര്യങ്ങൽ ഒക്കെ പറഞ്ഞു......

അവർ സഹാഹിക്കാം എന്നുറപ്പും നൽകി ......!

പിന്നെ അവിടെ പോകുന്നതും അവരോട് ഇത്തിരി നേരം ഇരിക്കുന്നതും പതിവായി .....!

അങ്ങനെ അവരടെ മോൻ എൻ്റെ പ്രണയം ആയി....നിക്ക് ആദ്യം ആയി തോന്നിയ എൻ്റെ പ്രണയം......!


അതിൽ ഇടക്ക് അയാള് അവരെയും ഇല്ലാതാക്കി.......!

പിന്നെ എനിക്ക് ഒരു തരം പേടി ആയിരുന്നു.....!!!


18വയസ്സ് പൂർത്തിയായ അന്ന് എന്നെയും അച്ചമ്മയെയും കൂട്ടി അയാള് നിങൾ താമസിക്കുന്ന വീട്ടിലേക്ക് വന്നു.....

അവിടെ നിന്നും അച്ഛമ്മ ഞാൻ ആരെന്ന് മനസ്സിലാക്കി......!
നിങൾ ഒക്കെ ഞാൻ ആരെന്ന് അറിഞ്ഞ അന്ന് എൻ്റെ അച്ചമ്മയും എന്നെ മനസ്സിലാക്കി....എന്നെ ചേർത്ത് നിർത്തി.......

പിന്നെ കിച്ചു ജീവിച്ചത് അവർക്ക് വേണ്ടിയാ.....!!അതിൻ്റെ കൂടെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് എങ്ങിനെ എങ്കിലും പാലിക്കണം എന്നും ഉണ്ടായിരുന്നു......!

അയാളുടെ മുഖം മൂടി സമൂഹത്തിന് മുന്നിൽ വലിച്ചൂരണം എന്നും ഉറപ്പിച്ചു ......!


ഒന്നും എന്നെ കൊണ്ട് പറ്റിയില്ല.......!മാത്രം അല്ല ഓരോ രാത്രിയും അയാളെ പേടിച്ച് ആണ് കിച്ചു ജീവിച്ചത്.......!

അവിടെ ഞാൻ അച്ചമ്മക്ക് വേണ്ടി മാത്രം ചിരിച്ചു കളിക്കുന്ന ഒരു പാവ ആയി.....!

അച്ഛമ്മയുടെ മരണ ശേഷം എന്താണ് ചെയ്യുക എന്ന് ഓർത്ത് നിന്നപ്പോൾ ആണ് ചേച്ചി അയാളെ കുറിച്ച് കുറച്ച് സത്യങ്ങൾ മനസ്സിലാക്കിയത്.........

പിന്നെ ചേച്ചിക്ക് കൂടെ വേണ്ടി ഞാൻ അവിടെ പിടിച്ച് നിന്നു.....



 സ്വന്തം അച്ഛൻ്റെയും അമ്മയുടെയും മരണ ശേഷം നാട്ടിൽ വന്ന കാധിയെട്ടൻ എനിക്ക് ഒരു പരിധി വരെ ആശ്വാസം ആയിരുന്നു എങ്കിലും സ്വന്തം മോളെ പോലും അയാൾക്ക് സ്നേഹിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഇനി എൻ്റെ അവസ്ഥ എന്തെന്ന് ഓർത്ത് ഞാൻ ഒത്തിരി വേധനിച്ചിട്ടുണ്ട്......!!!നിക്കും ചേച്ചിയെ രക്ഷിക്കാൻ കഴിയില്ല എനിക്കും രക്ഷപെടാൻ പറ്റില്ല എന്നോർത്ത് ഞാൻ ഒത്തിരി നീറിയിട്ടുണ്ട്.....

അങ്ങനെ ആണ് ഇവർ എന്നെ തട്ടി കൊണ്ടുവന്നത്........!!

കാഷിയെട്ടാൻ ആണെന്ന് കണ്ടപ്പോൾ എങ്ങിനെ എങ്കിലും രക്ഷപെട്ട മതി എന്നൊരു പാഴ് ചിന്ത മുള പൊട്ടി....അവിടെ ഏട്ടൻ്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒന്നും കിച്ചു ഓർത്തില്ല....🥺
അവർ ഇവിടെ കൊണ്ട് വന്നപ്പോ പാർഥിയെട്ടൻ വഴി ചേച്ചിയെയും അവുടെന്ന് രക്ഷിക്കാൻ പറ്റും എന്നെനിക്ക് വിശ്വാസം ഉണ്ടായിരുന്നു......!!

അതൊക്കെ അത് പോലെ നടന്നു.....!പക്ഷേ ഇനിയും അയാൾക്ക് എതിരെ ഒന്നും ചെയ്യാൻ എനിക്ക് പറ്റിയില്ല.....!
എങ്കിലും സ്വത്തുക്കൾ ഒന്നും ഞാൻ അയാൾക്ക് പേരിൽ മാറ്റിയിട്ടില്ല.....!
അച്ഛമ്മ ഉണ്ടായിരുന്നില്ലേ കുറച്ച് കാലം സംരക്ഷണം ആയി.....അത് കഴിഞ്ഞ് കുറച്ച് നാൾ ഞാൻ ഒത്തിരി പേടിച്ചാണ് ഓരോ രാത്രിയും തള്ളി നീക്കിയത്.....!
ഇപ്പൊ ഇവിടൊക്കെ വന്നു നിൽക്കുന്നു.....എനിക്ക് പേടി ആണ് അയാളെ.....അച്ഛനെയും അമ്മയെയും മുന്നിൽ ഇട്ട് കൊന്നത് പോരാതെ അയാലടെ കാമവെറിക്ക് ഇര ആകണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു.... ഇന്നും........!🥺


നീ വിഷമിക്കണ്ട..... കാശിയെട്ടൻ ഇല്ലെ കൂടെ ... ഞങ്ങളും ഉണ്ടല്ലോ.....ഒന്നും വരില്ല.....അയാളുടെ തെറ്റുകൾ ഒക്കെ പുറം ലോകം അറിയും....
നീ കിടന്നോ ...

അമ്മു അവൾടെ മുഖത്ത് തട്ടി കൊണ്ട് റൂമിന് വെളിയിൽ ഇറങ്ങി........!!


__________________________________❤️

ജനൽപാളിയിലൂഡെ പാർത്തി പുറത്തേക്ക് നോട്ടം തെറ്റിച്ചപ്പോൾ ആണ് മുറ്റത്ത് ആകാശം നോക്കി നിൽക്കുന്ന കാശിയെ അവൻ കണ്ടത് ......

പാർത്തി നേരെ അവൻ്റെ അരികിലേക്ക് ചെന്നു.......!


പാർത്തിയെ കണ്ട് കാശി ഒന്ന് പുഞ്ചിരിച്ചു......

എന്താണ് കാശിയെ ആകാശം നോക്കി ഒരു നിൽപ്പോക്കെ......

അതിനവൻ ഒന്ന് കണ്ണ് ചിമ്മി.......!

മ്മ്...കാശി നിനക്ക് കിചുനെ ഇപ്പൊൾ ഇഷ്ടം അല്ലേ........!!!


മംഹ്....അവൻ നിഷേധാർത്തത്തിൽ തല ആട്ടി.................!!

(തുടരും)

മേഘ രാജീവൻ ✍️

 


oh my kadavule 19 (i)

oh my kadavule 19 (i)

4.8
5016

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️ ഭാഗം 19(i) കിച്ചുവിൻ്റെ അരികിൽ നിന്നും അമ്മു റൂമിലേക്ക് ചെന്നു അവിടെ പാർത്തി ഉണ്ടാകും എന്ന് വിചാരിച്ച് ആണ് അവള് അങ്ങോട്ടേക്ക് ചെന്നത്....എന്നാല് അവൻ അവിടെ ഇല്ലായിരുന്നു....... ജനലിനു വെളിയിൽ നോക്കിയപ്പോൾ കണ്ടു എന്തൊക്കെയോ സംസാരിച്ചിരിക്കുന്ന കാഷിയെയും പാർത്തിയെയും...... അവൻ വരുന്ന വരെ അവള് അവനെയും നോക്കി ഇരുന്നു............! _________________________________❤️ മ്മ്...കാശി നിനക്ക് കിചുനെ ഇപ്പൊൾ ഇഷ്ടം അല്ലേ........!!! മംഹ്....അവൻ നിഷേധാർത്തത്തിൽ തല ആട്ടി.................!! അപ്പോ നിനക്ക് അവളെ ഇഷ്ടം അല്ലേ.....?!😑 എനിക്ക് അവളെ ഇപ്പൊഴല്ല മുന്നെ ഇഷ്ടം ആണ്....😌 നീ....എന്തുവാട പറയണത്..