𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦♀️
ഭാഗം 19(i)
കിച്ചുവിൻ്റെ അരികിൽ നിന്നും അമ്മു റൂമിലേക്ക് ചെന്നു അവിടെ പാർത്തി ഉണ്ടാകും എന്ന് വിചാരിച്ച് ആണ് അവള് അങ്ങോട്ടേക്ക് ചെന്നത്....എന്നാല് അവൻ അവിടെ ഇല്ലായിരുന്നു.......
ജനലിനു വെളിയിൽ നോക്കിയപ്പോൾ കണ്ടു എന്തൊക്കെയോ സംസാരിച്ചിരിക്കുന്ന കാഷിയെയും പാർത്തിയെയും......
അവൻ വരുന്ന വരെ അവള് അവനെയും നോക്കി ഇരുന്നു............!
_________________________________❤️
മ്മ്...കാശി നിനക്ക് കിചുനെ ഇപ്പൊൾ ഇഷ്ടം അല്ലേ........!!!
മംഹ്....അവൻ നിഷേധാർത്തത്തിൽ തല ആട്ടി.................!!
അപ്പോ നിനക്ക് അവളെ ഇഷ്ടം അല്ലേ.....?!😑
എനിക്ക് അവളെ ഇപ്പൊഴല്ല മുന്നെ ഇഷ്ടം ആണ്....😌
നീ....എന്തുവാട പറയണത്.....😤
അതിന് കാശി ഒന്ന് പുഞ്ചിരിച്ചു....
ഞാൻ നിന്നോട് പണ്ട് ഒരു കൊച്ചിൻ്റെ കാര്യം പറഞ്ഞില്ലേ......ഒരു വായാടി.....!!!
ഹമ്മ്...ഓർക്കുന്നു.... എല്ലാ ഇപ്പൊൾ എന്താ അവളെ കുറിച്ച് പറയാൻ....?!
എല്ലാ...പിന്നെ നീ എന്നോട് അതിനെ കുറിച്ച് ഒന്നും എന്തെ ചോധികാഞ്ഞെ പാർത്തി......
ഞാൻ കരുതി നീ അതൊക്കെ വിട്ടു കാണും എന്ന് അതാ പിന്നെ.....!!
ഹമ്മ്.....അതൊക്കെ അങ്ങനെ വിട്ടിട്ട് ഒന്നും ഇല്ല.....!
അതെന്താ .....?!അപ്പോ കിച്ചു.....?!നീ അല്ലേ ഇപ്പൊ പറഞ്ഞെ അവളെ ഇഷ്ടം ആണെന്ന്.....?!
അവൻ ഒന്ന് പുഞ്ചിരിചു .....
അത് കിച്ചു തന്നെ ആണ്.....!!
മുഖത്ത് ഇപ്പൊഴും അതെ പുഞ്ചിരി ഉണ്ട്.......
അത് കേട്ടതും പാർത്തി കാശിയെ കണ്ണും മിഴിച്ച് നോക്കി.....!
അപ്പോ നിൻ്റെ കോളേജലെ പഴയ' അമ്മു
അമൃതാ'... ഇല്ലെ അവളോ....😌
അവളോട് പ്രേമം ആയിരുന്നോ എന്നൊന്നും എനിക്ക് അരിയത്തില്ല...അത് കൊണ്ടല്ലേ ഇട്ടേച്ച് പോയപ്പോ ഞാൻ cool ആയി നടന്നെ.....?!😌 അവൾടെ ഭീഷണിക്ക് മുന്നിൽ ഞാൻ അന്ന് വീണു പോയതല്ലേ....
അപ്പോ കിച്ചുനേ നിനക്ക് എങ്ങിനെ മുന്നേ അറിയാം.......!!!!
ഡാ ... അന്ന് ഞാൻ പറഞ്ഞില്ലേ അച്ഛൻ്റെയും അമ്മയുടെയും അടുത്ത് വരുന്ന വായാടി അത് ഇവൾ ആയിരുന്നു......!!
ഓഹോ...അപ്പോ ഇവൾ ഇത്രേം കാലം മനസ്സിൽ ഉണ്ടായിരുന്നോ.....,എന്നിട്ടാണോ നീ അതിനോട് ദ്ദേഷ്യപെട്ടത്......,?!
അവളോട് ദേഷ്യം ഉണ്ടായിരുന്നു എന്നത് നേരാണ്.....ഇപ്പൊ അങ്ങനെ ഒന്നും ഇല്ലെന്ന്.....
അമ്മയും അച്ഛനും വിളിക്കുമ്പോൾ ഇവളെ കുറിച്ച് മാത്രം അവർ പറയും ആയിരുന്നു.....അവർ ഇവളെ ഇത്രേ തലയിൽ എടുത്ത് വച്ച കൊണ്ട് നിക്ക് അവളോട് ഒരു കുഞ്ഞ് കുശുമ്പ് ഉണ്ടായിരുന്നു.....പയ്യെ പയ്യെ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വായടിയെ എനിക്കും ഇഷ്ടം ആയി......!!!
ഓഹോ....അപ്പോ നീ ഇവളെ നേരിട്ട് ആണോ ആദ്യം ആയി കണ്ടേ. .....?
മ്മ്ഹ്....അവൻ അല്ലെന്ന് തല ആട്ടി....
പിന്നെ......?!
ഒരു ദിവസം അവരെ വീഡിയോ കാൾ ചെയ്തപ്പോൾ കണ്ടതാ ഞാൻ.....!
അവള് എന്നെ കണ്ടില്ല ഞാൻ അവളെ ജസ്റ്റ് ഒന്ന് കണ്ട്.....!
അതിന് മുന്നേ അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു ആളുടെ ഒരു പിക്കിന് പക്ഷേ എൻ്റെ ജാഡ സമ്മതിച്ചില്ല....😌
ആ ടൈം തന്നെ ആണ് അച്ഛനും അമ്മയും നിൻ്റെ അമ്മായച്ചൻ എന്ന ആ നാറിയെ കുറിച്ച് പറഞ്ഞത്.....!!!
അവരടെ ഏതോ ഫ്രണ്ടിന് വേണ്ടി ആണ് അയാളെ കുറിച്ച് അന്വേഷിച്ചത് എന്നും പിന്നെ അയാളെ കുറിച്ച് കൂടുതൽ അറിയാനും അയാളെ കുടുക്കാനും അവർ പ്ലാൻ ആണെന്നും പറഞ്ഞു......!!!
അവരെ കൂടെ സഹായത്തിന് ഞാനും ഉണ്ടായിരുന്നല്ലോ....നിനക്ക് അറിയുന്നത് അല്ലേ......!പക്ഷേ അയാളെ കുറിച്ച് ഒന്നും തന്നെ അന്ന് കിട്ടിയില്ലല്ലോ.....!
പറയുമ്പോൾ കാശി ക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ട് ആയിരുന്നു......
അതൊക്കെ അറിഞ്ഞ് അവരടെ ജീവൻ ആപത്ത് ആയിരിക്കും എന്നുറപ്പ് ഉള്ളത് കൊണ്ടല്ലേ എക്സാം കഴിഞ്ഞ പാടെ നാട്ടിലേക്ക് തിരിച്ചത്......
പക്ഷേ ഇവിടെ എത്തിയപ്പോഴേക്കും അച്ഛനും അമ്മയും................😔
പിന്നെ ഞാൻ കിച്ചുനേ കുറിച്ച് വല്യ കാര്യം ആയി ഓർക്കാതെ ആയി.....!അയാളെ എങ്ങനെ എങ്കിലും കുടിക്കണം എന്നായി മനസ്സിൽ......!
അതിന് കുറച്ചൊക്കെ തെളിവുകൾ കിട്ടി എങ്കിലും അയാളെ അങ്ങനെ നിയമത്തിന് വിട്ടു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നില്ല.....
പിന്നെ ഞാൻ ഇടക്ക് അവളെ കവലയിൽ വച്ച് കാണൽ ഉണ്ടായിരുന്നു......അപ്പോ മനസ്സിൽ ഞാൻ കുയി കുത്തി മൂടാൻ വിചാരിച്ച ഇഷ്ടം പിന്നേം പുറത്തേക്ക് ചാടി......
ആകെ ഇവളുടെ കിച്ചു എന്ന വിളിപ്പേര് അല്ലാതെ എനിക്ക് വേറൊന്നും അറിയില്ലായിരുന്നു അവളെ കുറിച്ച്....ഒന്നും.......!
അപ്പോളാണ് ഞാൻ നിൻ്റെ അമ്മുനേ ചാടിക്കാൻ നോക്കിയേ........
ഇവിടെ കൊണ്ടുവന്നപ്പോ ഇവളാണ് നിൻ്റെ അമ്മുന്ന് വിചാരിച്ച് ഞാൻ ആകെ സെഡ് ആയിരുന്നു......!! പിന്നെ നിങൾ പരസ്പരം ഇഷ്ടം ഉള്ളവർ ഒന്നിക്കാട്ടെ എന്ന് വച്ച്.....അപ്പോഴല്ലേ അവൾടെ ഒടുകത്ത അഭിനയം ഞാൻ അവളെ പറ്റിച്ചുന്ന് ഒക്കെ പോലീസിനോട് പറഞ്ഞപ്പോ ശെരിക്കും ദേഷ്യം വന്നു....നിന്നെ അവള് പറ്റിക്കൽ എന്നൊക്കെ വിചാരിച്ച്...അപ്പോളാണ് അവള് എല്ലാ നിൻ്റെ ആൾ എന്ന് അറിഞ്ഞ്....... .പിന്നെ ഒരു കുഞ്ഞ് ദേഷ്യം ഉണ്ടാരുന്നു ധത്തച്ചനെയും അമ്മയേം വിഷമിപ്പികണ്ട വന്നതൊണ്ട്...പിന്നെ അവളെ എനിക്ക് അറിയാം എന്ന് അവൾക് അറിയില്ല ... അവൾക് എന്നെ അറിയുവോ എന്ന് നിചും അറിയില്ല..........!
എൻ്റെ ആൾ അല്ലെന്ന് അറിഞ്ഞപ്പോ നിനക്ക് അവളെ കുറിച്ച് അന്വേഷിക്കാൻ തോന്നിയില്ലേ......!
അന്വേഷിച്ചു .....അച്ഛനും അമ്മയും ഇല്ലെന്ന് ഒഴിച്ച വേറെ ഒന്നും എനിക്ക് അറിയാൻ പറ്റിയില്ല....അപ്പോ നിക്ക് മനസ്സിലായി ആരും ഇല്ലെന്ന് പറഞ്ഞത് നേരാണ് എന്ന്.....!!!
എന്തായാലും കൊള്ളാം ....പക്ഷേ അതിന് ഇടക്ക് നീ അവളെ കുറിച്ച് ഒന്നും അന്വേഷിക്കാതെ നിന്നത് മോശം ആയി....
അത് ഞാൻ പിന്നെ .......!!മനസ്സിൽ പ്രതികാരം ഇല്ലെ...!അയാളെ ഇല്ലാതാക്കാൻ അല്ലേ ഞാൻ....അതിന് ഇടയിൽ ഞാൻ ഇതൊന്നും ഓർത്തില്ല....
ഹമ്മ്...നിൻ്റെ പ്രതികാരം മാത്രം വിചാരിച്ചാൽ പോരാ.........!
അവൾക്ക് അയാളെ വീട്ടിൽ ഒത്തിരി കഷ്ടപ്പാട് ഉണ്ടായിരുന്നു പോലും മുഴുവൻ ആയും അമ്മുവിന് അറിയില്ല എങ്കിലും അയാളെ കിച്ചുവിന് വല്യ പേടി ആണ്.........!!പാവം അതിനെ ഒത്തിരി നോവിച്ചിട്ടുണ്ട്.....കയ്യിൽ ഒക്കെ പൊള്ളിച്ചു അതും ഇവിടെ വരുന്നതിന് ഇത്തിരി മുന്നേ....എന്നൊക്കെ അമ്മു പറഞ്ഞപ്പോ എവിടെന്ന ദേഷ്യം വന്നത് എന്നൊന്നും അറിയില്ല........
അതൊക്കെ കേട്ടപ്പോൾ കശിക്കു ദേവനോട് ഉള്ള പക ഇരട്ടിച്ചു....ഒപ്പം കിച്ചുവിനേ ഓർത്ത് നോവും തോന്നി.....
എന്ന പോയി കിടന്നോ.....!!!
__________________________________❤️
റൂമിൽ എത്തിയ പാർത്തി കാണുന്നത് ഹെഡ് ബോർഡിൽ ചാഞ്ഞ് ഉറങ്ങുന്ന അമ്മുവിനെ ആണ്......
അവൻ അവൾക് അരികിൽ ചെന്ന് അവളെ നേർക്ക് കിടത്തി ആ നെറ്റിയിൽ ഒന്ന് മുത്തി......
അവളെയും ചേർത്ത് പിടിച്ച് അവൻ നിദ്രയെ പുൽകി.......!!
___________________________________❤️
പാർത്തി പറഞ്ഞ കേട്ട് കിച്ചുവിനേ കാണാൻ കാശിയുടെ മനസ്സ് തിടുക്കം കൂട്ടി....അവളെ ചേർത്ത് നിർത്താൻ ഉള്ളൂ വെമ്പി......!
റൂമിൽ അകത്ത് കയറിയാപ്പോൾ ബെടിന് ഒരോരത്ത് ആയി കിടക്കുന്ന കിച്ചുനേ അവൻ ഇമ ചിമ്മാതെ നോക്കി.......!
അവളുടെ അരികിൽ ചെന്ന് അവൻ അവളുടെ കൈകൾ നോക്കി .....അവിടെ പൊള്ളലിൻ്റെ പാട് കണ്ടതും മനസ്സിൽ നോവ് ഉണർന്നു.....!
ആ പാടിൽ അവൻ ചുണ്ടുകൾ ചേർത്തു..........
അവളെ പൊക്കി അവൻ്റെ നെഞ്ചോട് ചേർത്തു കിടത്തി.....
തലമുടിയിൽ വിരലുകൾ കടത്തി തഴുകി കൊണ്ടിരുന്നു.......
ഇടയ്ക്ക് അവിടെ നനുത്ത ചുംബനങ്ങൾ നൽകാനും അവൻ മറന്നില്ല.......!!
____________________________________❤️
തന്നേം ചേർത്ത് പിടിച്ചു കിടക്കുന്ന കാശിയെ കണ്ടാണ് കിച്ചു ഉറക്കം ഉണർന്നത്......
അവൻ്റെ കരവലയത്തിനുള്ളിൽ അവള് സുരക്ഷിത ആണെന്ന് തോന്നി......!
ഒന്നുകൂടെ ആ ഞെഞ്ചിലേക്ക് ചാഞ്ഞ് മുറുക്കെ കെട്ടി പിടിച്ചു.......!
ആ ഞെഞ്ചിൽ ആയി ഒന്ന് മുത്തി അവള് എഴുനേറ്റു.......
_____________________________________❤️
കാലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞ ശേഷം കിച്ചുവും കുഞ്ചുവും കൂടെ എന്തൊക്കെയോ പറഞ്ഞും ചിരിച്ചും ഇരുന്നു......!!
ക്യാമ്പസ് ലൈഫ് പറയുക ആയിരുന്നു കുഞ്ചു....അതൊക്കെ ഒരു കൗതുകത്തോടെ കിച്ചു കേട്ടിരുന്നു......
അമ്മു ചേച്ചിയെ ബോധിപ്പിക്കാൻ വേണ്ടി ദേവനും ആദ്യം അവളെ പഠിക്കാൻ അയച്ചിരുന്നു......!!
അത് കൊണ്ട് തന്നെ ആൾക്ക് കയ്യിൽ ഒരു ഡിഗ്രീ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു.......!!
മറ്റൊരു സ്ഥലത്ത് അമ്മു കിച്ചു ഇന്നലെ പറഞ്ഞ കാര്യങ്ങൽ കാശിയോടും പാർത്തിയോടും പറയുക ആയിരുന്നു.....
കിചുവിന് കാഷിയോട് ഉള്ള ഇഷ്ടം ഒഴിച്ച ബാക്കി ഒക്കെ അവള് കാശിയോഡ് പറഞ്ഞു.....
കിച്ചുവിൻ്റെ ഇഷ്ടം അവള് തന്നെ തുറന്നു പറയട്ടെ എന്ന് അമ്മു വിചാരിച്ചു....അതാണ് ശെരി എന്നവൾക്ക് തോന്നി.......
അയാളെ തകർക്കാൻ അവൻ മനസ്സിൽ ഉറപ്പിച്ചു .....എന്ത് വഴിയും അയാളെ ഇല്ലാതാക്കണം എന്ന് മാത്രം ആയിരുന്നു അവൻ്റെ മനസ്സിൽ...........!!!
___________________________________❤️
നീണ്ട രണ്ട് മാസത്തിന് ശേഷം..........❤️
പുറത്ത് ചെന്ന് വാളു വെക്കുന്ന അമ്മുവിൻ്റെ പുറം ഉഴിഞ്ഞ് കൊടുക്കുക ആണ് കിച്ചു.....
ജൂനിയർ പാർത്തി അല്ലേ അമ്മു വരവ് അറിയിച്ച വക എല്ലാവരും സന്തോഷത്തിൽ ആണ്.....
കിച്ചുവും കാശിയും പണി കൊടുത്തും വച്ചും പിന്നെ ഉറക്കത്തിൽ കിസ്സിയും ഒക്കെ അങ്ങനെ പോകുന്നു....😌
പിന്നെ കുഞ്ചു പഠിപ്പ് കഴിഞ്ഞ വക ഇപ്പൊ ഇവിടെ ആണ് ഉള്ളത്...😌
പിന്നെ ദേവൻ മിസ്സ് ആയിട്ട് കുറച്ച് ആയി.....അതിൽ ആർക്കും ഒരു സങ്കടവും ഇല്ല....അയാളുടെ ഭാര്യക്ക് പോലും.....!
കാശിയുടെയും കിച്ചുട്ടൻ്റെയും വാവ കൂടെ വരവ് അറിയിച്ചാൽ ഈ സന്തോഷം ഇരട്ടിക്കും ആയിരുന്നു.....
(ശോഭ ammunte അമ്മ)
അതിന് കിച്ചു സൈക്കിളിൽ നിന്ന് വീണ ഒരിളി പാസാക്കി......!!
രണ്ടിനും ഇഷ്‌ടവാ എന്നിട്ട് തുറന്നു പറയാതെ ടോം ആൻഡ് ജെറി കളിക്കുവ കുരിപ്പുകൾ....ആളെ ഈ അടുത്ത കാലത്ത് ഒന്നും മ്യാമൻ ആകില്ല .... നാറികൾ....ഈ മാമൻ്റെ രോദനം ആരോട് പറയാൻ ആരറിയാൻ....🤧
(ലേ പാർത്തി അടുത്തുള്ള അമ്മുനെ തോണ്ടി പറഞ്ഞു)
അപ്പോഴാണ് വീടിൻ്റെ കാളിംഗ് ബെൽ അടിച്ചത്.......
ആരാണ് എന്ന് നോക്കാൻ കിച്ചു അങ്ങോട്ട് പോയി.....
ആളെ കണ്ട് കിച്ചു ഞെട്ടി......
അവൾടെ കണ്ണുകൾ നിറഞ്ഞു........!!
""""കു ...കുട്ടേട്ടൻ"""
(തുടരും)
മേഘ രാജീവൻ ✍️