Aksharathalukal

വിനായകചതുര്‍ത്ഥി

ശക്തിയും നീയേ ബുദ്ധിയും നീയേ സര്‍വ്വസിദ്ധിവിനായകനും നീയേ
 ശാസ്ത്രവും നീയേ മുക്തിയും നീയേ വിഘ്നമകറ്റും ഗണപതിയും നീയേ
കര്‍മ്മ മണ്ഡലങ്ങളിലൊക്കെയും ഒക്കെയും 
വഴികാട്ടിയാകുന്നതെന്നും നീയേ
ധര്‍മ്മരക്ഷക്കായി എത്രയോ പടനയിച്ചവനും നീയേ
നിന്‍ പുകഴ് പാടാത്ത ദേവതകളുണ്ടോ
നിന്നെ ഭജിക്കാത്ത ദേവഗണങ്ങളും
ആദിപരാശക്തി ജീവന്‍ പകര്‍ന്നേകിയ അരുമയാം പുത്രനും നീയല്ലയോ
അമ്മയാം പാര്‍വ്വതിക്ക് തുണായായിരുന്നുനീ
യുദ്ധത്തില്‍ ശിരസ്സറ്റു വീണനേരം
ദേവിതന്‍ ക്രോധാഗ്നി തടുക്കുവാനാകഞ്ഞ്
 ദേവഗണങ്ങളൊക്കെയും ശിവനെ പ്രാപിച്ച
തും നിനക്കുവേണ്ടി
മാതാക്കളെ വലം വച്ച് മാമ്പഴം നേടിയ
ബുദ്ധിയും സിദ്ധിയും നിനക്കു സ്വന്തം
അനുജന്‍ വേലായുധന്‍െറ രക്ഷക്കായി
താരകാസുരനെ കശക്കിയെറിഞ്ഞതും നിന്‍ 
യുദ്ധ വൈഭവം
ഉണ്ടെത്രവീരേതിഹാസങ്ങള്‍ നിന്‍ പേരില്‍
ഉണ്ടെത്ര മുഖഭാവങ്ങള്‍ നിന്‍ രൂപത്തിലും
മഹാഭാരതകഥകള്‍ പകര്‍ത്തി നീ അതിവേഗം
ബുദ്ധിയും സിദ്ധിയും ഇരിപ്പിടം നിന്‍ഇടം വലം
ആത്മജ്ഞാനത്തിന്‍െറ പ്രതീകമല്ലോ നീ
മൂഷികവാഹകനാകുന്നതും നീ
എന്തെന്തു വിശേഷങ്ങള്‍ നിന്‍ രൂപകര്‍മ്മത്തില്‍
എന്തെന്തു സൗന്ദര്യം നിന്‍ സ്ഥിതിഭാവത്തില്‍
നീ ഇല്ലയെങ്കില്‍ ലോകമേനിശ്ചലം
നീ ഇല്ല എങ്കില്‍ സര്‍വ്വവും വിനാശകരം
വഴിയിലും മിഴിയിലും നീ ഏകരക്ഷ
ദുരന്തത്തിന്‍ മുന്നില്‍ നീയേ രക്ഷകന്‍
ശരണാര്‍ത്ഥര്‍ക്കെനും നീയേ അവലംബം
വിനായകചതുര്‍ത്ഥിയാം ഈ സുദിനം
രക്ഷയാകട്ടെ കോവിഡിനെ തുരത്താന്‍
 
നന്ദകുമാര്‍ ചൂരക്കാട്