ഇന്ന് ഞങ്ങളുടെ വീട്ടിൽ ഒരു ആഘോഷം നടക്കുകയാണ് എൻറെ മുത്തശ്ശിയുടെ തൊണ്ണൂറാം പിറന്നാൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു ഗംഭീരമായിട്ടാണ് ആഘോഷം ഒട്ടുമിക്ക എല്ലാവരും വന്നിട്ടുണ്ട് ഞാൻ എൻറെ മൂന്നുമാസം പ്രായമുള്ള മകളെ കുളിപ്പിച്ച് പാൽ എല്ലാം കൊടുത്തു കിടത്തിയുറക്കിആ സമയം പുറത്തുനിന്ന് ഒരു കുഞ്ഞിൻറെ നിൽക്കാതെയുള്ള കരച്ചിൽ കുറച്ച് സമയം കഴിഞ്ഞിട്ടും നിൽക്കാത്തത് കൊണ്ട് ഞാൻ മുറിയിൽ നിന്നും ഇറങ്ങി നോക്കിനന്ദു ഏട്ടൻ തൻ്റകുഞ്ഞിനെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്നുണ്ട് ആവുന്ന പണികൾ എല്ലാം നോക്കുന്നുണ്ട് പക്ഷേ കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല