Aksharathalukal

DELIVERY BOY Part-4

✍🏻SANDRA C.A#Gulmohar❤️

 

ഞാൻ അങ്ങനെ ഏറ്റു നിന്നത് കണ്ടിട്ടാവ്വണം ഒട്ടൊന്ന് ശങ്കിച്ചു നിന്നിട്ടാണ് അയാൾ അകത്തേക്ക് വന്നത്..

കണ്ണുകൾ കൊണ്ട് അയാളോട് ഇരിക്കാൻ പറഞ്ഞതും നിറഞ്ഞ ചിരിയോടെ അയാൾ ഇരുന്നു..

കുറച്ചു നേരത്തേക്ക് മൗനം ഞങ്ങളുടെ ഇടയിൽ തളംക്കെട്ടി നിന്നു...

ഒരു തുടക്കത്തിനായി രണ്ട് പേരും കാത്തിരുന്നെങ്കിലും ഉചിതമായതൊന്നും സംഭവിച്ചില്ല...

അവസാനം ബാഗും സ്റ്റെതും കോട്ടുമെടുത്തു പുറത്തേക്ക് പോകാമെന്ന് ഞാൻ പറഞ്ഞതും നിറഞ്ഞ ചിരിയോടെ അയാൾ എന്നെ അനുഗമിച്ചു..
 

ആത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു  സൂപ്പർ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്..

ദിവസവും ഒരു ആയിരം പേരെങ്കിലും വന്നു പോകുന്നത്ര തിരക്കുളള ഹോസ്പിറ്റൽ ആയത് കൊണ്ട് ഒരു ചെറുപ്പക്കാരനൊപ്പം പുറത്തേക്ക് ഇറങ്ങിയ എന്നെ ആരും ശ്രദ്ധിച്ചില്ലയെന്നത് വലിയൊരു ആശ്വാസമായി..

തിരക്കേറിയ വിഥീയിലൂടെ മൗനം ഘനീഭവിച്ച് ഞങ്ങൾ രണ്ടു പേരും നടന്നു..

ഒടുവിൽ ഒരു തുടക്കമെന്ന പോലെ അയാൾ പറഞ്ഞു,

"വരൂ,നമ്മുക്ക് ഒാരോ ചായ കുടിക്കാം...!!"

ലാളിത്യം നിറഞ്ഞ ആ വാക്കുകൾക്ക് നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ച് അയാൾ പറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ എന്തുക്കൊണ്ടോ മനസ്സ് വളരെ ശാന്തമായിരുന്നു...

തിരക്ക് വളരെ കുറഞ്ഞ ഒരു വെസ്റ്റേൺ കോഫി ഹൗസിലേക്കാണ് അയാൾ എന്നെ കൊണ്ട് പോയത്...

അവിടെയുളള സെർവിങ് സ്റ്റാഫ്സും സെക്യൂരിറ്റിയും അടക്കം എല്ലാവരോടും ഒരു പരിചയക്കാരനെന്ന പോലെ കുശലാന്വേഷണം നടത്തിയാണ് അയാൾ ടേബിളിലേക്ക് എന്നെ ആനയിച്ചത്..

ഇതിനിടയിൽ അയാൾക്ക് കന്നഡയ്ക്കൊപ്പം തന്നെ ഇംഗ്ലീഷും നന്നായി വഴങ്ങുമെന്നത് ഞാൻ പ്രേത്യകം ശ്രദ്ധിച്ചു...
 

ടേബിളിലേക്ക് ഇരുന്നതും ഒരു തുടക്കമെന്ന പോലെ ഞാൻ ചോദിച്ചു,

"ഇവിടെയുളള എല്ലാവരുമായി നല്ല പരിചത്തിലാണല്ലോ..??"

അപ്പോഴും ഒരു നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു,

"ഞാനും അവരെ പോലെ തന്നെ ഈ പണിയെടുക്കുന്ന ഒരാൾ അല്ലേ..??

എടുക്കുന്ന ജോലിയോടുളള കടമ പോലെ ചില സൗഹൃദങ്ങളും ഞങ്ങളെ പോലുളളവർക്ക് വളരെ വിലപ്പെട്ടതാണ്..!!"

അയാൾ പറഞ്ഞതിൽ പകുതിയും മനസ്സിലായില്ലെങ്കിലും ഒരൂ ചിരിയോടെ തന്നെ ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി,
 

"ഞാൻ മിത്ര വിശ്വനാഥ്..

ഇവിടെ ഒരു പീഡിയാട്രീഷനായി ജോലി ചെയ്യുന്നു..

നാട്ടിൽ ഒറ്റപ്പാലത്താ വീട്..!!"...
 

ഒരു അർദ്ധവിരാമത്തോടെ നിർത്തിയ എന്റെ പരിചയപ്പെടുത്തലിന്റെ അടുത്തഘട്ടം അയാൾക്കുളളതാണെന്ന് മനസ്സിലാക്കിയതു പോലെ അയാൾ കൂട്ടി ചേർത്തു...

" ഞാൻ അജിത്ത്..

ഇവിടെ ചിക്ക്ഫെസ്റ്റിലും സൊമ്മാറ്റോയിലും കൂടി ഡെലിവെറി ബോയ് ആയി ജോലി ചെയ്യുന്നു..

നാട് തിരുവനന്തപുരം നെയ്യാറ്റിൻക്കരയിലാണ്...

വീട്ടിൽ അമ്മയും ഒരു പെങ്ങളും,പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞു..

ഞാൻ ഒരു MA ബിരുദധാരിയാണ്,ഗൾഫിൽ നല്ലൊരു ജോലി ശരിയായിട്ടുണ്ട്..

അടുത്ത മാസം അമ്മയെയും കൊണ്ട് അങ്ങോട്ടേക്ക് പോകും...!!!"

ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞ് നിർത്തിയതും ഞങ്ങൾക്കായുളള ഫുഡ് ടേബിളിൽ നിരന്നിരുന്നു,

ഒരു പ്ലേറ്റ് ബിരിയാണിയും രണ്ട് ചായയും ആയിരുന്നു അത്..!!

ഒട്ടൊരു സംശയത്തോടെ അയാളെ നോക്കിയതും എന്റെ നേർക്ക് പ്ലേറ്റ് നീക്കി അതിലേക്ക് അയാൾ ബിരിയാണി വിളമ്പി തുടങ്ങിയിരുന്നു..

അല്പം ജാളിത്യ തോന്നിയെങ്കിലും അയാൾക്ക് ഒരു വിഷമമാകാതിരിക്കാൻ ഞാൻ പതിയെ കഴിച്ചു തുടങ്ങി..

"കഴിക്കുന്നില്ലേ..??"
എന്ന എന്റെ ചോദ്യത്തിന് ഇരു കണ്ണുകളും അടച്ച് എന്നോട് കഴിക്കാൻ അയാൾ ആവശ്യപ്പെട്ടു...
 

പെട്ടെന്ന് മനസ്സിലേക്ക് അച്ഛനും ഏട്ടനും വന്നു...

അവരുടെ ഒപ്പം ഞാൻ എത്രത്തോളം സുരക്ഷിതയായിരുന്നോ ഇയാളും എനിക്കാ ഒരു ഫീലാണ് തരുന്നതെന്ന് ഞാൻ ഒാർത്തു..

ആ ഒറ്റ കാരണം കൊണ്ടാകാം ആഹാരത്തിന് വല്ലാത്തൊരു രുചി തോന്നി,ആസ്വദിച്ച് വളരെ സാവധാനമാണ് ഞാൻ കഴിച്ചത്...,

അപ്പോഴും കുടിച്ചു തീരാത്ത ഒരു ഗ്ലാസ് ചായയുമായി അയാൾ എനിക്കായ് കാത്തിരുന്നു...
 

ആഹാരം കഴിച്ചിറങ്ങിയതും അന്നത്തെ അതെ പിഞ്ചിയ പേഴ്സ് തുറന്ന് ഒരു പുതിയ ഇരുനൂറ് രൂപ അയാൾ കാഷ്യർക്ക് നേരെ നീട്ടി..

ഒരു ഡോക്ടറായിട്ട് കൂടി ഇപ്പോഴും അയാളെ ബുദ്ധിമുട്ടിച്ചതിൽ എനിക്ക് സ്വയം ഈർഷ്യ തോന്നിയെങ്കിലും എന്തുക്കൊണ്ടോ അത് നിഷേധിക്കാൻ എനിക്ക് സാധിച്ചില്ല...

വീണ്ടും ഞങ്ങൾ നടന്നു തുടങ്ങി,ലക്ഷ്യം ഞങ്ങളുടെ ഫ്ലാറ്റായതും ഞാൻ ഒരു സംശയത്തോടെ നടത്തം നിർത്തി അയാളെ നോക്കി,

അയാളും എന്റെ അടുത്തായി നിന്നതിന് ശേഷം പതിയെ എന്നോട് ചോദിച്ചു,

"മേഡവും ഡേവിഡ് സാറും തമ്മിലെന്താ പ്രശ്നം...??"

"ഡെവിഡ്" എന്ന പേരു കേട്ടതും എന്നിലേക്ക് പേടി ഇരച്ചു കയറി...

തലച്ചോറിലേക്ക് വെെദ്യുതതരംഗങ്ങളുടെ മിന്നൽ പ്രേഷപണങ്ങൾ നടക്കുന്നതിനിടയിൽ ഞാൻ അയാളോട് ചോദിച്ചു,

"അജിത്തിന് എങ്ങനെയാ ഡേവിഡിനെ പരിചയം...??"

എന്റെ പേടി കണ്ടിട്ടാവ്വണം എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി അയാൾ പറഞ്ഞു,

"മേഡത്തിന്റെ ഫ്ലാറ്റിന്റെ നേരെ ഒാപ്പോസിറ്റല്ലേ അദ്ദേഹത്തിന്റെ ഫ്ലാറ്റ്..??

പല തവണ അവിടെ ഫുഡ് ഡെലിവെറി ചെയ്തു ഞങ്ങൾ പരിചയത്തിലായി..!!"

അജിത്ത് പറഞ്ഞു നിർത്തിയതും എന്റെ കണ്ണിലേക്ക് ഇരുട്ടു കയറി...

എന്റെ തൊട്ടടുത്ത് തന്നെ അയാൾ ഉണ്ടായിരുന്നോ..??

ആ ഒരു ഒാർമ പോലും എന്നെ വല്ലാതെ ഭയപ്പെടുത്തി..

വിറയ്ക്കുന്ന ശരീരത്തോടെ ഞാൻ അടുത്ത് കണ്ട സ്ട്രീറ്റ് ലെറ്റിന്റെ തൂണിലേക്ക് ഒരു താങ്ങിനായി പിടിച്ചു...



 

(തുടരും)

നന്നായി ലാഗ് അടിപ്പിച്ചിട്ടുണ്ട്..

ലെങ്തും കുറവാണ്,എഴുതാൻ നല്ല മടിയാണ്..🙈


DELIVERY BOY Part-5

DELIVERY BOY Part-5

4.9
7651

✍🏻SANDRA C.A.#Gulmohar❤️     ചൂടു ചോറിലേക്ക് തലെന്നത്തെ എണ്ണപാട കെട്ടിയ രസം ഒഴിച്ചതും എണ്ണ ഉരുകിയ രസത്തിന്റെ സുഖമുളള നറുമണം മുറിയാകെ നിറഞ്ഞു..   സ്റ്റീൽ പാത്രത്തിനരുകിലേക്ക് ചെറുപയർ തോരനും വത്തൽ മുളക് കടുക് പൊട്ടിച്ച് താളിച്ച് അരച്ചതും,രണ്ട് നല്ല പപ്പടവും കൂട്ടിയ പ്ലേറ്റ് എനിക്ക് നേരെ നീട്ടുമ്പോൾ ഒരു വേള അജിത്തിൽ ഞാൻ എന്റെ അച്ഛനെ കണ്ടു..!!     നിറഞ്ഞ കണ്ണുകളോടെ ആ സ്റ്റീൽ പാത്രം ഞാൻ വാങ്ങിയതും അജിത്ത് സ്വയം കഴിക്കാനായി ഒരു പാത്രത്തിലേക്ക് ചോറു വിളമ്പി...     വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒറ്റമുറിയിൽ അജിത്തിനൊപ്പം ഇരിക്കുമ്പോൾ എന്തുക്കൊണ്ടോ