പിറ്റേന്ന് രാവിലെ കണ്ണൻ യാതൊരുവിധ മടിയുമാകൂടാതെ നേരത്തെ എണീറ്റു....
കണ്ണൊക്കെ തിരുമി താഴേക്ക് ചെന്നപ്പോൾ എല്ലാവരും സോഫയിൽ ഇരുപ്പുണ്ട്.... കാര്യമായെന്തോ സംസാരികുകയാണ്....
കണ്ണൻ നേരെ ചെന്ന് തുളസിയുടെ മടിയിൽ തലവച്ചു കിടന്നു ഉറങ്ങാൻ തുടങ്ങി.
ടാ കണ്ണാ.... (കിഷോർ)
മ്മ്മ്... ന്താ... കണ്ണൻ ഉറക്കപ്പിച്ചിലിൽ ചോദിച്ചു....
കുഞ്ഞേറ്റ.... എനീച്ചേ.... കൃഷ്ണമോൾ അവന്റെ മുടി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
എന്താ കുഞ്ഞി.... കുഞ്ഞേട്ടൻ ഒന്ന് ഉറങ്ങട്ടെ മുത്തേ 😓.... (കണ്ണൻ)
ടാ ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്. (കിഷോർ)
എന്താ ഏട്ടാ 🤔.... എന്ത് പറ്റി.... കണ്ണൻ തുളസിയുടെ മടിയിൽ കിടന്നോണ്ട് തന്നെ ചോദിച്ചു.
എടാ അത് ഇന്നലെ വൈകുനേരം നീ പുറത്ത് പോയ സമയം ബ്രോക്കർ ദാമു ചേട്ടൻ വന്നിരുന്നു. കിഷോർ ഇത് പറഞ്ഞതും കണ്ണൻ ചാടിയെഴുനേറ്റു.
എന്നിട്ട് എന്നിട്ട് 😃.... (കണ്ണൻ)
എന്താടാ ഇപ്പോൾ നിന്റെ ഉറക്കമൊക്കെ പോയോ 😂.... ഇത്രയും നേരം ഉറക്കം തൂങ്ങി നിന്ന ചെക്കനാ.... കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഒരു ഉത്സാഹം നോക്കിക്കേ 😂🤭.... (നന്ദൻ)
ഓഹ് ഈ കിളവൻ 😤.... ആന കാര്യം പറയുമ്പോളാണ് ഒരു ചേന കാര്യം 😏.... (കണ്ണൻ)
🤭🤭🤭. (നന്ദൻ)
ഹാ പറയേട്ടാ.... ന്നിട്ട്.... എന്ത് പറഞ്ഞു 😃. (കണ്ണൻ)
ഒരു നല്ല ആലോചന വന്നിട്ടുണ്ട്. പെൺകുട്ടിക്ക് നിന്നെ ഇഷ്ട്ടമായെന്ന്. നമ്മുക്ക് നാളെ തന്നെ പോയി കാണാം.... നീ എന്ത് പറയുന്നു 🤔.... (നന്ദൻ)
എനിക്ക് എതിർപ്പൊന്നുമില്ല 😌.... ഇപ്പൊ പോകാന്ന് പറഞ്ഞാലും ഞാൻ റെഡി 😁.... (കണ്ണൻ)
അപ്പോൾ നീ ഇന്ന് ഹോസ്പിറ്റലിൽ പോണില്ലേ 🤔. (ദേവിക)
പോകണം..... എന്നാൽ ഞാൻ പോയി റെഡിയാവട്ടെ.... അതും പറഞ്ഞ് കണ്ണൻ എണീറ്റു പോയി.
ദൈവമേ ഇവൻ കെട്ടാൻ പോവുന്ന പെണ്ണിന്റെ ഗതികേട് 🤷♀️. (കിഷോർ)
ഒന്ന് പോടാ.... എന്റെ കണ്ണൻ മോന് എന്താടാ ഒരു കുറവ്.... വളരെ നല്ലവനാടാ അവൻ.... പിന്നെ കുറച്ചു ചളി അടിച്ചു നടക്കുമെന്നെ ഉള്ളൂ.... അതും നമ്മളോട് മാത്രം.... നിഷ്കളങ്കമായ മനസാണ് അവന്റേത്..... (തുളസി)
അങ്ങനെ പറഞ്ഞ് കൊടുക്കമ്മേ 😌. (ദേവിക)
ദേവു യൂ റ്റൂ 😵.... (കിഷോർ)
യാ യാ മീ റ്റൂ 😌.(ദേവിക)
എഴുന്നേറ്റ് പോവാൻ നോക്കെടാ.... അതും പറഞ്ഞ് നന്ദൻ കൃഷ്ണ മോളെയും കൊണ്ട് പോയി.തുളസിയും ദേവികയും അടുക്കളയിലോട്ടും.
ഇനി നമ്മളെന്തിനാ ഇവിടിങ്ങനെ ഇരിക്കുന്നെ.... നമ്മുക്കും പോവാ.... അതും പറഞ്ഞ് കിഷോർ കരണിനെയും എടുത്തുകൊണ്ടു റൂമിലേക്ക് പോയി 😘....
💙🖤___________________________🖤💙
എന്താ ദച്ചൂട്ടിയെ ഇന്ന് നീ കോളേജിൽ പോകുന്നില്ലേ 🤔. അച്ഛമ്മ അങ്ങനെ ചോദിച്ചതും അവളൊന്ന് ഞെട്ടി.
ഇല്ല അച്ഛമ്മേ.... രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് പോവാ.... എനിക്കെന്തോ ഒരു വല്ലായിമ പോലെ.....ആ ഞെട്ടൽ മറച്ചു പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
ആശുപത്രിയിൽ പോണോ മോളെ.... അച്ഛമ്മ വന്നവളുടെ നെറ്റിയിൽ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു.
വേണ്ട മുത്തു 😁.... പോവാൻ ഒരു ചെറിയ മടി അത്രേ ഉള്ളൂ 😌....
എടി കാന്താരി.... ഞാൻ ആകെ പേടിച്ച് പോയി....
അച്ചോടാ 😁.....
എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം.... നീ അച്ഛമ്മക്കൊരു ചായ ഇട് 😊....
അതിനെന്താ.... ഇന്നെന്റെ വക ആയിക്കോട്ടെ ചായ 😌....
ചായ ഇടുമ്പോളും തലേദിവസം കോളേജിൽ വച്ച് നടന്ന സംഭവങ്ങൾ ആയിരുന്നു അവളുടെ മനസ്സിൽ....
അച്ഛമ്മയോട് ഓരോ കാര്യങ്ങൾ സംസാരിച്ചും വൈകുനേരം അമ്പലത്തിൽ പോയിയും ദച്ചു ആ ദിവസം തള്ളി നീക്കി.
💙🖤___________________________🖤💙
അന്നൊരു മേജർ സർജറി ഉണ്ടായിരുന്നത് കൊണ്ട് കണ്ണൻ വൈകിയാണ് വീട്ടിൽ എത്തിയത്.... എത്തിയപാടെ കുളിച്ചു.... ശേഷം കട്ടിലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.... പിറ്റേദിവസം അവന്റെ *പ്രാണസഖി*യെ കണ്ടുമുട്ടുമെന്നറിയാതെ അവൻ നിദ്രയെ പുൽകി ❤.....
തുടരും 💜.....
ഒരു കുഞ്ഞു പാർട്ട് കൂടിയിരിക്കട്ടെ 😌....