ശിവ
അവന്റെ അലർച്ച ആ കെട്ടിടം ആകെ പ്രകബനം കൊള്ളിച്ചു ...
പ്രിയയോട് സംസാരിച്ചു നിന്ന ശിവ അവന്റ ശബ്ദം കേട്ട് ശരവേഗം ഫയലുമായി ക്യാബിനിലേക്ക് പോയി..
ഡോർ തുറന്ന് അകത്തേക്ക് കേറി ക്യാബിനിന്റെ അവസ്ഥ കണ്ട് ശിവക്ക് തലകറങ്ങുന്നതുപോലെ തോന്നി... ഉള്ളിലേക്ക് കേറണോ വേണ്ടയോ എന്ന് ആലോചിക്കാൻ തുടങ്ങി...
തന്റെ പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ടാണ് വലിച്ചുകൊണ്ട് ഇരുന്ന് സിഗരറ്റ് പകുതിക്ക് നിർത്തി വേസ്റ്റ് ബിനിൽ ഇട്ട് അവൻ ചെയർൽ വന്ന് ഇരുന്നത്...
ഹാ എന്താ അവിടെ നിന്നത് കേറി വാ..
ശിവ : ഞാൻ വരൂല ( പിറുപിറുത് )
സ്നേഹത്തോടുള്ള അവന്റ വിളി കേട്ടപ്പോൾ മനസ്സിലായി ശിവക്ക് താൻ അറുക്കാൻ വെച്ചേക്ക് ആടിന് തുല്യമാണെന്ന്......
താൻ എന്തെകിലും പറന്നോ? 🤨
ശിവ : ദാ വരുവാ സർ...
ശിവ നിലത്ത് കിടന്ന ഫയൽസിൽ ചവിട്ടാതെ ഇങ്ങനെയൊക്കെയോ അവന് അഭിമുഖം വന്ന് നിന്ന്....
ശിവ : സർ ..
* താൻ എന്തിനാ ഇങ്ങോട്ട് വരുന്നത്..*
ശിവ : ജോലിക്ക് അല്ലെ സർ....
നിഷ്കളങ്കമായ ഉള്ള മറുപടി കേട്ട് അവൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ടേബിളിൽ പിടിച്ചു...
* ആണലോ .. അല്ലാതെ പടം വരക്കാൻ അല്ലാലോ 😠*
ശിവ സംശയത്തോടെ നെറ്റി ചുളിച്ച് അവനെ നോക്കി...
What nonsense is this?
തന്റെ കൈയിൽ ഉള്ള പേപ്പർ അവൻ ശിവയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു .. ശിവ പേപ്പറും അവനെയും മാറി മാറി നോക്കി.. എന്നിട്ട് നിലത്ത് കിടന്ന് എടുത്തു നോക്കി... അത് കണ്ടതും അവൻ അക്ഷരംപ്രതി ഞെട്ടിപ്പോയി ..
( DD കമ്പനിയും ആയിട്ട് ഉള്ള തന്റെ ആദ്യത്തെ പ്രൊജക്റ്റ്... പ്രിയയുടെ നിർബന്ധപ്രകാരമാണ് താൻ അത് ഓഫീസ് ലോക്കറിൽ വെക്കാതെ വീട്ടിൽ തന്നെ കൊണ്ട് പോയത്... കാരണം PA നിന്നും ഒരു പിഴവ് സംഭവിക്കരുത്.. പോരാത്തതിന് സ്പൈ വർക്കറും ഉണ്ടെന്ന് ... അത് കൊണ്ട് ആണ് താൻ പ്രൊജക്റ്റ് വീട്ടിൽ തന്നെ കൊണ്ട് പോയത്... പിറ്റേന്ന് അതുപോലെതന്നെ എടുത്തോണ്ട് വന്നു .. ഒന്ന് ചെക്ക് ചെയ്യാതെ കൊണ്ട് വന്ന നിമിഷത്തെ ശിവ സ്വയം പഴിച്ചു.....)