Aksharathalukal

വേണി -2

അത് അച്ഛാ.. ഇപ്പൊ കല്യാണത്തെ കുറിച്ചൊന്നും ഞാൻ ചിന്തിയ്ക്കുന്നില്ല.. എന്റെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞിട്ട് പോരെ അച്ഛാ..  വേണി സൗമ്യമായി പറഞ്ഞു
 
"മതി മോളെ,, അത് മതി പക്ഷെ നമുക്ക് ഒന്ന് ഉറപ്പിച്ചു വയ്ക്കാമല്ലോ...മാത്രമല്ല മോൾക്കിഷ്ടമല്ല എന്നാണെങ്കിൽ ഞാൻ മാധവനോട് പറഞ്ഞോളാം.. ന്റെ മോൾടെ ഇഷ്ടo ആണ് അച്ഛന് വലുത്..
 
"എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല അച്ഛാ.. എന്നാലും പെട്ടന്ന് ഒരു വിവാഹം എന്ന് പറയുമ്പോൾ…
 
 
"മോൾടെ മനസ് അച്ഛന് മനസിലാവും പതിയെ മതി.. നന്നായി ആലോചിക്ക് മോൾടെ ജീവിതമാണ് അത് തിരഞ്ഞെടുക്കാനുള്ള പൂർണ അവകാശം മോൾക്ക് തന്നെയാണ്.. ആലോചിക്ക്…
 
 
അഭിയേട്ടനോട് ഇഷ്ടക്കുറവൊന്നുമില്ല.. സ്കൂൾ കാലം വരെയും അഭിയേട്ടനായിരുന്നു എല്ലാത്തിനും കൂട്ട്. പിന്നെ എപ്പോഴോ അകന്നു. ഇപ്പോഴും ഇഷ്ടത്തോടെയൊന്നു മായിരിയ്ക്കില്ല സമ്മതിച്ചത്. ലതാമ്മയും വല്യച്ചനും ഒക്കെ നിർബന്ധിച്ചിട്ടായിരിയ്ക്കും..
 
അവൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് എഴുന്നേറ്റ് കിടക്കാനായി പോയി.
 
 
_______________________________
 
 
പിറ്റേന്ന് ക്ലാസ്സിന് പോയപ്പോൾ ആതിയോട്  ആലോചനകാര്യം പറഞ്ഞു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ആതി എന്ന ആതിര…
 
അവൾക്കും അഭിയേട്ടനെയും അപ്പുവിനെയും അറിയാം. അവളോട് ഇടയ്ക്കൊക്കെ അഭിയേട്ടൻ ഓരോന്ന് ചോദിയ്ക്കുന്നതൊക്കെ കാണാം.
 
ഇത്രയും നല്ല ഒരു ചെക്കന്റെ ആലോചന വന്നിട്ട് നീ വേണ്ടന്ന് പറയല്ലേ ന്റെ വേണിയെ,, അഭിയേട്ടൻ എന്ത് പാവമ..
 
ബ്രേക്കിന്റെ  സമയത്ത് കാന്റീനിൽ വന്നതായിരുന്നു ആതിയും വേണിയും.
 
എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥആയിരുന്നു എനിയ്ക്ക്. എന്തായാലും ഒരു തീരുമാനം എടുക്കണം.. എന്ന് തന്നെ ഉറപ്പിച്ചു ആണ് അവൾ വീട്ടിലേക്ക് പോയത്.
 
_____________________________
 
 
ഗേറ്റ് തള്ളിതുറന്ന് അകത്തേയ്ക്ക് കയറിയപ്പോൾ തന്നെ മുറ്റത്ത് ഒരു പരിചയം ഇല്ലാത്ത ബുള്ളെറ്റ് ഇരിയ്ക്കുന്നു.
 
ഇതിപ്പോ ആരാണാവോ എന്ന് കരുതി അകത്തേയ്ക്ക് കയറി..
 
സോഫയിലിയിയ്ക്കുന്ന ആൾക്കാരെ കണ്ട് അവൾ ഒന്ന് ഞെട്ടി
 
                                  (തുടരും )
 

വേണി -3

വേണി -3

4.5
3503

"അപ്പേ… വേണി ഓടി ചെന്ന് ശാരികയെ കെട്ടിപ്പിടിച്ചു. "ഒറ്റയ്‌ക്കെ ഉള്ളോ അപ്പേ,, അതോ എല്ലാരും ഉണ്ടോ..   "ഇല്ല വേണിക്കുട്ടിയെ, അപ്പ വിനുവിനെയും കൂട്ടിയ വന്നേ…   "ഓഹ്, വേണികുട്ടി പോത്തുപോലെ വളർന്നു എന്നാലും അപ്പയ്ക്ക് വേണി ചേച്ചിയോടാ സ്നേഹം എന്നെ ആർക്കും വേണ്ട…..   "അപ്പേട കാത്തുമ്മ ഇങ് വന്നേ ആരാ പറഞ്ഞെ കാത്തുനോട് അപ്പയ്ക്ക് സ്നേഹമില്ലെന്ന്… അപ്പേട കുഞ്ഞി  അല്ലെ കാത്തു.   അപ്പോഴേയ്ക്കും വസുന്ധര ചായയും ഉണ്ണിയപ്പവുമായി എത്തി…. ഉണ്ണിയപ്പം എന്ന് കണ്ടപ്പോഴേ വേണി അങ്ങോട്ടേക്ക് തിരിഞ്ഞു…   "വിരുന്ന്കാർക്ക് കൊടുത്തിട്ടാട