Aksharathalukal

വേണി -3

"അപ്പേ… വേണി ഓടി ചെന്ന് ശാരികയെ കെട്ടിപ്പിടിച്ചു.
"ഒറ്റയ്‌ക്കെ ഉള്ളോ അപ്പേ,, അതോ എല്ലാരും ഉണ്ടോ..
 
"ഇല്ല വേണിക്കുട്ടിയെ, അപ്പ വിനുവിനെയും കൂട്ടിയ വന്നേ…
 
"ഓഹ്, വേണികുട്ടി പോത്തുപോലെ വളർന്നു എന്നാലും അപ്പയ്ക്ക് വേണി ചേച്ചിയോടാ സ്നേഹം എന്നെ ആർക്കും വേണ്ട…..
 
"അപ്പേട കാത്തുമ്മ ഇങ് വന്നേ ആരാ പറഞ്ഞെ കാത്തുനോട് അപ്പയ്ക്ക് സ്നേഹമില്ലെന്ന്… അപ്പേട കുഞ്ഞി  അല്ലെ കാത്തു.
 
അപ്പോഴേയ്ക്കും വസുന്ധര ചായയും ഉണ്ണിയപ്പവുമായി എത്തി….
ഉണ്ണിയപ്പം എന്ന് കണ്ടപ്പോഴേ വേണി അങ്ങോട്ടേക്ക് തിരിഞ്ഞു…
 
"വിരുന്ന്കാർക്ക് കൊടുത്തിട്ടാടി വീട്ടുകാർ കഴിയ്ക്കണ്ടേ.. എന്ന് പറഞ്ഞു അവളുടെ തലയ്ക്കു ഒന്ന് കിഴുക്കി വിനു ഒരു ഉണ്ണിയപ്പവും എടുത്തുകൊണ്ടു സോഫയിൽ വന്നിരിന്നു.
 
"ഇവളെ ഇപ്പോഴേ കെട്ടിയ്ക്കണോ ശേഖരേട്ട അവൾ പഠിയ്ക്കുവല്ലേ…
 
"ഞാൻ നൂറുപറഞ്ഞതാ അപ്പേ ഇവരോട് കേൾക്കണ്ടേ..വേണി അത് ഏറ്റുപിടിച്ചു.
 
"അന്യർ ഒന്നുമല്ലല്ലോ ശാരി, മാധവനെയും കുടുംബത്തെയും നമുക്ക് അറിയാവുന്നതല്ലേ… അവിടെ ഇവൾ സന്തോഷത്തോടെയെ ഇരിയ്ക്കൂ.. ശേഖരൻ പറഞ്ഞു.
 
"വിനുവേട്ട… നിക്ക് ഒന്ന് ഓടിയ്ക്കാൻ താ bullett. 😁….. കൂടുതൽ ചർച്ചയ്ക്ക് നിൽക്കാതെ വേണി വിനുവിനെയും വലിച്ച് മുറ്റത്തിറങ്ങി.
 
ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി അവൾ ഗ്രാവൽ റോഡിൽ കൂടെ താഴേയ്ക്ക് ഓടിച്ച് ഗേറ്റ് വരെ എത്തി ഒരു കൈ എത്തി ഗേറ്റ് തുറക്കാൻ നോക്കിയതും അവൾ ബാലൻസ് തെറ്റി ബുള്ളറ്റ്റ്റും ആയി താഴെ വീണു.അപ്പോഴേയ്ക്കും ഗേറ്റുകടന്ന് ഒരു കാർ വന്നു നിന്നു…
 
"അഭിയേട്ടന്റെ കാർ…
 
ദൂരെ നിന്ന് തന്നെ നോക്കി തലതല്ലി ചിരിയ്ക്കുന്ന വിനുവേട്ടനെ കാൺകെ ബുള്ളറ്റ് എടുക്കാൻ തോന്നിയ സമയത്തെ ശപിച്ചു അവൾ.
 
കാറിൽനിന്നിറങ്ങി അപ്പു ഗേറ്റ് തുറന്നു.അപ്പുവിന്റെ ചിരി കണ്ടതും വേണിയ്ക്ക് ദേഷ്യം കൂടിയാതെ ഉള്ളു.
 
"അറിയാവുന്ന പണിയ്ക്ക് പോയാൽ പോരേടി….നിന്റെ ആരോഗ്യത്തിനു ഈ വണ്ടി ചേരില്ല 😂…
 
അപ്പുതന്നെ വണ്ടി പൊക്കി എടുത്ത് സ്റ്റാൻഡിൽ വച്ചു.
 
കാറിൽ നിന്നിറങ്ങി അഭിയേട്ടനും വല്യച്ചനും അകത്തേയ്ക്ക് കയറി. ലതാമ്മ വന്നു വീണിട്ട് വല്ല മുറിവ് പറ്റിയൊന്നൊക്കെ ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.
 
"ശോ.. ആകെ നാണം കെട്ടു… അവൾ പിറുപിറുത്തുകൊണ്ട് അകത്തേയ്ക്ക് കയറി.
 
ശാരിക അപ്പച്ചിയ്‌ക്ക് രണ്ട് മക്കളാണ്, വിനായക് എന്ന വിനുവേട്ടനും വാമിക എന്ന ഞങ്ങളുടെ വാമിയും.. വിനുവേട്ടൻ എറണാകുളത്തു വർക്ക്‌ ചെയ്യുന്നു. വാമി plus two ആണ്.
അപ്പച്ചിയുടെ ഭർത്താവ് വാമിയ്ക്ക് ഒരു വയസുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്.
 
വല്യച്ചനും കുടുംബവും അപ്പുറത്തെ അയ്യപ്പമ്പലത്തിൽ  നീരാഞ്ജനം കഴിയ്ക്കാൻ വന്നതായിരുന്നു. കുറച്ച് നേരം ഇരുന്നിട്ട് അവർ ഇറങ്ങി. പുറകെ തന്നെ അപ്പയും വിനുവേട്ടനും പോവാൻ ഇറങ്ങി. വാമിയെയും കൂട്ടി വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു.
 
രാത്രി അത്താഴവും കഴിഞ്ഞ് മുറിയിൽ ചെന്നപ്പോഴാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വരുന്ന സൗണ്ട് കേട്ടത് അത് ഓപ്പൺ ചെയ്ത അവളുടെ മിഴികളിൽ അത്ഭുതം ആയിരുന്നു.
 
                    (തുടരും )
                   ✍️നിശാഗന്ധി 🌼
 

വേണി - 4

വേണി - 4

4.5
3325

അഭിയേട്ടന്റെ മെസ്സേജ്! ഡിഗ്രിയ്ക്ക് അഡ്മിഷൻ എടുക്കാൻ പോയപ്പോഴാണ് അച്ഛൻ ഒരു phone വാങ്ങി തരുന്നത്. അന്ന് തന്നെ അപ്പു വീട്ടിൽ വന്നു അതിന്റെ ഫങ്ക്ഷൻസ് എല്ലാം പറഞ്ഞു തന്നു. കുറെ no സേവ് ചെയ്ത് തന്നു. കൂട്ടത്തിൽ അവൻ അഭിയേട്ടന്റെ നമ്പറും സേവ് ചെയ്ത് തന്നായിരുന്നു. ഈ രണ്ട് വർഷത്തിനിടയ്ക്ക് ഒരിയ്ക്കൽ പോലും അഭിയേട്ടൻ ഈ നമ്പറിലേയ്ക്ക് വിളിച്ചിട്ട് പോലുമില്ല ഞാനും അങ്ങോട്ടേക്ക് വിളിയ്ക്കാൻ നിന്നില്ല.   ഒരു good night മാത്രമേ ഉണ്ടായിരുന്നോളൂ. ഞാനും ഒരു goodnyt അയച് phone ഓഫ്‌ ആക്കാൻ തുടങ്ങിയപ്പോഴേയ്ക്കും അടുത്ത msg വന്നു. "ഉറങ്ങിയില്ലാരുന്നോ..?   "ഇല്ല, കിടക്കാൻ പോകുവാ