Aksharathalukal

❣️riyan❣️part-23

❣️riyan❣️
    Part-23
   ✍️sinu
 
      Badhri
 
        ഇന്നാണ് നമ്മടെ സുന്ദരിയും സുമുഗിയും അതിലുപരി എല്ലാ കൂതറസ്വഭാവവും ഉള്ള നമ്മടെ ചളിയടിയത്തി  sana ടെ പെണ്ണ് കാണൽ. അതുകൊണ്ട് അവളുടെ വീട്ടിലോട്ടു പോകാൻ നിക്കുവാണ് ഞങ്ങൾ. Hamna ആണെങ്കിൽ പറഞ്ഞയച്ചില്ലെങ്കിൽ വീട്ടിൽ പോകും എന്ന് അൻഷിയെ ഭീഷണി പെടുത്തിയാണ് ഞങ്ങളുടെ  കൂടെ വരുന്നേ വല്ലാത്ത ജാതി കല്യാണപെണ്ണ്. അങ്ങനെ ഞങ്ങൾ കാർ ഇൽ sana ടെ വീട്ടിലോട്ട് പോകുവാണ്. ഇപ്പോൾ അവളുടെ വീട്ടിൽ എത്തിയിട്ടുണ്ട്.
       "ആഹാ  ഞാൻ വിചാരിച്ചു നീ ഇന്ന് വരില്ലാൻ. നീ പെണ്ണ് കാണൽ ആയോണ്ട് എങ്ങോട്ടേലും മുങ്ങി കാണും എന്ന്."-ഈ  ഡയലോഗ് അടിക്കുന്ന മുതലാണ് നമ്മടെ sana ടെ സ്വന്തം കൂടപ്പിറപ്പ് free fire സിനാൻ. Free fire സിനാൻ എന്ന് ഓനെ വിളിക്കുന്നത് ഒന്നും കൊണ്ടല്ല. ഓൻ ഏതു നേരോം ഈ  free fire കളിക്കൽ തന്നെയാണ് പണി.
    "ആഹാ നീ അങ്ങനെ വിചാരിച്ച നീ അല്ലെങ്കിലും അങ്ങനെ അല്ലെ വിചാരിക്കുള്ളു. ഞാൻ വരില്ല എന്ന് വിചാരിച്ചു മോൻ കൊറേ സന്തോഷിച്ചു കാണുലെ "-sana ചോദിച്ചു.
  "പിന്നെ നീ വരണേ വരണേ എന്ന് പ്രർത്ഥിച്ചു ഇരിക്കേർന്നു ഞാൻ. ഈ പെണ്ണകാണൽ മുടക്കിട്ടു നിനക്ക് ഇവിടെ തന്നെ കൂടാൻ അല്ലെ. നീ ഒന്ന് പോയിട്ട് വേണം എനിക്ക് ഇവിടെ സുഖമായിട്ട് ഇരിക്കാൻ "-ഹൈവ നമ്മടെ സിനാൻ ഗോൾ അടിച്ചു.
 "ഓഹോ കൊള്ളാല്ലോ മോന്റെ ആശ. എന്നാൽ കേട്ടോ ഞാൻ കല്യാണം കഴിഞ്ഞാലും ഇവിടെനിന്ന് പോവൂല്ലടാ free fire സിനാനെ "-
  "എടി എന്നെ free fire സിനാൻ എന്ന് എങ്ങാനും വിളിച്ചാൽ ഉണ്ടല്ലോ "-ഓ എന്തൊരു ബഹുമാനം.
 "പിന്നെന്തു നിന്നെ വിളിക്കണം "-sana.
 "ഓ വന്ന സനു നീയ്. തുടങ്ങിയ രണ്ടാളും. എടാ sinu നിനക്ക് ഇന്നെങ്കിലും ഒന്ന് മിണ്ടാതെ ഇരുന്നൂടെ "-വന്നല്ലോ നമ്മടെ nedheera മാമി.
 "അതുമ്മ ഞാൻ അല്ല ഇവനാ ആദ്യം തുടങ്ങിയത് "-sana
 "ആര് തുടങ്ങിയാലും വേണ്ടിയില്ല. ഇന്നത്തെ ദിവസം എങ്കിലും എന്നിക്ക് സമാധാനം തരണം "-nedhi മാമി.
 "അതിന് ഇന്നത്തെ ദിവസത്തിന്റെ  പ്രേത്യേകത എന്താ "-sana.
"അനക്ക് എന്താന് അറിയില്ലേ "-nedhi മാമി.
 ഇവരുടെ തർക്കം കണ്ടിട്ടു ഇനി എന്ത് നടക്കും എന്നറിയാൻ ഉള്ള ആംകംഷയിൽ നിക്കുവാണ് ഞങ്ങൾ.
    " ആ  ഉമ്മ അറിയാം "-
  " അവരിപ്പോ വരും. ഉപ്പ അവരെ വിളിക്കാൻ ജങ്ഷനില്ലോട് പോയിരിക്കുവാ.5 minit നു ഉള്ളിൽ നീ വേഗം പോയി റെഡി ആയെ "-അങ്ങനെ ഞങ്ങൾ room ലോട്ട് പോന്നു എന്നിട്ട് നമ്മടെ sana നെ പെണ്ണ് കാണിക്കാൻ വേണ്ടിട്ട് മൊഞ്ചാത്തിയാകുവാണ്.
   "എടി ഞാൻ വെള്ളം കുടിച്ചിട്ടു വരാം "-എന്നും പറഞ്ഞു ഞാൻ മാമിടെ  അടുത്തോട്ടു പോന്നു.
  "മാമിയെ  നമ്മടെ സർപ്രൈസ്‌ ഒക്കെ ok അല്ലെ "-
 "പിന്നല്ലാണ്ട്. ഓൾ അത് കാണുമ്പോൾ നെട്ടും "-മാമി പറഞ്ഞു.
 "പിന്നല്ലാണ്ട് "-എന്നും പറഞ്ഞു ഞാൻ മാമി  ഗ്ലാസിൽ ആക്കുന്നുണ്ടായിരുന്ന ജ്യൂസ്‌ എടുത്ത് കുടിച്ചു.
   "അനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലേ "-മാമി ചോദിച്ചു. ഞാൻ മാമിക്ക് ഇളിച്ചു കൊടുത്തു.
"അപ്പൊ നമ്മൾ അപ്പോൾ കാണാട്ടാ മാമിയെ "-എന്നും പറഞ്ഞു ഞാൻ room ലോട്ട് പോന്നു. Nedhi മാമി നമ്മടെ മുത്താണ്.
 
 
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
      Sana
 
          "എന്തിനാടി  ഇങ്ങനെ ഒരുങ്ങണേ, എന്നെ ഇന്നന്നെ കെട്ടിച്ചു വിടണ്ണൊന്നുല്ലല്ലോ. എന്റെ സാധാരണ കോലം കണ്ടാൽ മതിയില്ലേ "-ഇള  makeup മൊത്തം എന്റെ മുഖത്ത് ഇടുവാ പഹയത്തിക്കൽ.
      "അയോ അന്നേ സാധാരണ കോലത്തിൽ കണ്ടാൽ അവർ പേടിച്ചോടും. അങ്ങനെ ഉണ്ടാവാതിരിക്കാനാ ഇങ്ങനെ ചെയ്യണേ "-ഏ.. ഞാൻ ഇവ്ട്ന്നാ ഈ ഗുണ്ട് എന്ന് നോക്കിയപ്പോൾ ഉണ്ട് നമ്മടെ misri.
  "പിന്നെ ഇന്നേ കാണാൻ അത്ര ബോർ ഒന്നും അല്ല "-ഞാൻ പറഞ്ഞു.
  "ഓ  തെ തുടങ്ങി രണ്ടാളും. പെണ്ണകണ്ടേച് അവർ പോകുന്നത് വരെ അല്ലെ. ഇയ്യ് സഹിക്ക് എന്റെ sana "-നമ്മടെ മിസ്റ്റർ perfect ഉം എന്റെ അയൽവാസിയും ആയ എന്റെ സ്വന്തമ് മീനു ആണ്.
   "എടി എന്നിക്ക് ഈ  പെണ്ണ് കാണലിൻ താല്പര്യം ഇല്ലടി "-ഞാൻ അതാങ്ങു തുറന്നു പറഞ്ഞു. എനിക്ക് എന്താണ് എന്നറിയില്ല പെണ്ണ് കാണൽ എന്ന് കേൾക്കുമ്പോൾ hayan ഇക്കയെ ആണ് ഓർമ വരുന്നത്.
    "എന്റെ sana അനക്ക് എന്തിനാ പേടി. അവർ വന്നു കൺടോട്ടെന്നെ നിനക്ക് ഇഷ്ടപ്പെട്ടാൽ അല്ലെ കല്യാണം നടക്കുള്ളു "-hamna പറഞ്ഞു.
    "ആലേ "-ഞാൻ പറഞ്ഞു.
   "പിന്നല്ലാണ്ട് "-വെള്ളം കുടിക്കാൻ പോയ badhri വന്നു കയറി പറഞ്ഞു.
  "Sana അവർ എത്തി നിങ്ങൾ ഇങ്ങോട്ട് വന്നേ "-ഞങ്ങൾ അപ്പൊ നേരെ കിച്ചണ്ണിലോട്ട് വിട്ടു.എനിക്ക് എന്തോ വല്ലാത്ത പേടി ഒക്കെ ഉണ്ട്.
      "എടി നമ്മളെ  അളിയൻ ചുള്ളൻ ആട്ടാ ഇയ്യ് ഓനെ തന്നെ കെട്ടിയാ മതി "-ഇതാ വന്നു പാഷാണത്തിൽ കൃമി സിനാൻ.
  "അത് ഞാൻ തീരുമാനിച്ചോളാട്ട, നീ പറയണ്ട "-ഞാൻ അവനെ പുച്ഛിച്ചു വിട്ടു.
      "എടി "-സിനാൻ.
     "ടാ  ഒന്ന് മിണ്ടാണ്ട് നിന്നെ. അവിടെ ആൾക്കാർ വന്നിരിക്കുന്നത് ഞാൻ ഇനി പറയണ "-ഉമ്മ വന്നു പറഞ്ഞപ്പോൾ ഞാൻ ഒന്ന് അടങ്ങി. ഓൻ ഫോൺ ഉം ഇയർ ഫോണും എടുത്ത് free fire ഓൺ ആക്കി സ്ലാവ്മ്മൾ കയറി ഇരുന്നു കളിക്യാ.
     "ടാ  ഇയ്യ് തുടങ്ങിയാ free fire. ഒന്റെ ഏതു നേരവും ഒരു free fire. Teacher വിളിച്ചു പറയന്നത് കേൾക്കണം mark കുറവ്വാണ് തീരെ പഠിക്കാനില്ലാൻ "-ഹാവു ഉമ്മ അത് അവനോട് പറഞ്ഞപ്പോൾ ഒരു സമാധാനം ഉണ്ട്.
   "ടീ  നിന്നോട് ഇനി ഈ ജ്യൂസ്‌ അവർക്ക് കൊണ്ട് പോയി കൊടുക്കാൻ ഞാൻ പറയണ "-ഉമ്മ ടെറർ ആണല്ലോ. ഞാൻ വേഗം ട്രെ എടുത്ത് ഹാളില്ലോട്ട് വിട്ടു. ഈ പഹയത്തിമാർ എന്നെ ഇട്ടു പൊരിക്കുവാ.
ഞാൻ രണ്ടും കല്പ്പിച്ചു അവരുടെ അടുത്തോട്ടു വിട്ടു. എന്നിട്ട് ഒരു മാമിയെ കണ്ടപ്പോൾ അതിനു നേരെ ട്രെ നീട്ടി.
     "അയോ മോളെ ആദ്യം ചെക്കൻ അല്ലെ കൊടുക്കണ്ടേ മോൾ അവൻ കൊടുക്ക് "-മാമി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചെക്കൻ നേരെ ട്രെ നീട്ടി. മുഖത്തോട്ട് നോക്കാനേ നിന്നില്ല.പെട്ടനാണ് ചെക്കന്റെ കൈയിൽ കിടക്കുന്ന chain ഞാൻ കണ്ടത് ഇത് ഞാൻ ഹംനാടെ angegment ന്ടെ അന്ന് hayan ഇക്കാന്റെ കൈയിൽ കണ്ട chain അല്ലെ. പെട്ടന്ന് ഞാൻ തല ഉയർത്തി നോക്കി. ആളെ കണ്ടപ്പോൾ ഞാൻ നെട്ടി പോയി അതിലുപരി ചാടി കളിക്കാൻ തോന്നി.
   "അതെ നാത്തൂനെ എനിക്ക് ഇന്നന്നെ ജ്യൂസ്‌ തരോ "-പെട്ടനാണ് faru ന്ടെ sound ഞാൻ കേട്ടത്. ഞാൻ അവനും ബാക്കി എല്ലാർക്കും ജ്യൂസ്‌ കൊടുത്ത് നമ്മടെ ടീമ്സ് ന്ടെ അടുത്തോട്ടു വന്നു.
      "എടി എങ്ങനെ ഉണ്ട് എന്റെ സർപ്രൈസ്‌ "-badhri.
 "ഏ.. നിനക്ക് അറിയാർന്നോ hayan ikka ആണ് എന്നെ പെണ്ണ് കാണാൻ വരുന്നത് എന്ന് "-ഞാൻ ഭദ്രിയോട് ചോദിച്ചു.
  "പിന്നല്ലാണ്ട്. നിന്ടെ ഉമ്മക്കും അറിയാർന്നു "-അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ എന്റെ ഉമ്മാനെ നോക്കി. ഉമ്മ എന്നെ നോക്കി ചിരിക്കുവാർന്നു.
        "മക്കൾക്ക് എന്തങ്കിലും സംസാരിക്കാൻ ഉണ്ടാവില്ലേ അവർ സംസാരിക്കട്ടെ "-അപ്പോഴാണ് ആ മാമി അങ്ങനെ പറഞ്ഞത്. ഞാനും hayan ഇക്കേം മുകളിലെ ബാൽകണ്ണിയില്ലോട്ട് പോന്നു.
        "Hai"-hayan ഇക്ക
       "Hallo "-ഞാൻ.
 "നമ്മൾ രണ്ടു പേരും പരസ്പരം കണ്ട് കഴിങ്ങാൽ hai ഉം hallo ഉം നിർബന്ധല്ലേ "-hayan ഇക്ക അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.
        "ഇക്കാക്ക് എങ്ങനെ "-
       "ഞാൻ  എങ്ങനെ നിന്നെ പെണ്ണ് കാണാൻ വന്നു എന്നലെ "-ഞാൻ ചോദിക്കാൻ  വരുമ്പോഴേക്കെ ഇക്ക ഇങ്ങോട്ട് പറഞ്ഞു.
      "ആ  ഇക്ക "-
      "അതൊക്കെ ഞാൻ പറയാം അതിന് മുമ്പ് നിനക്ക് എന്നെ ഇഷ്ടമായോ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് പറയണം "-ഇക്ക അങ്ങനെ ചോദിച്ചപ്പോൾ ഞാൻ എന്താ ഇപ്പൊ പറയാ എന്ന അവസ്ഥയിൽ ആയി.
   "അത് ഹംനാടെ angegment നു കണ്ടപ്പോ എനിക്ക് ചെറിയ crush തോന്നിയാർന്നു. അന്ന് mall ഇൽ വെച്ചു കണ്ടപ്പോൾ ഇത്തിരി കൂടി. ഇപ്പോഴിതെ പെണ്ണ് ചോദിച്ചു വന്നിരിക്കുന്നു. അപ്പൊ ഞാൻ എങ്ങനെയാ സമ്മതം അല്ല എന്ന് പറയാ "-ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.
    "ഓഹോ, അപ്പൊ ഞാൻ നിന്നെ കെട്ടുവല്ലേ "-അത് ഇക്ക പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
   "ആ ഇനി പറ "-ഞാൻ ചോദിച്ചു
    "അതൊരു ചെറിയ കഥയാ "-ഇക്ക പറഞ്ഞു.
    "വലുതല്ലല്ലോ ചെറുതല്ലെ പറ "-ഞാൻ  ഇക്കാട് പറഞ്ഞു.
  "അന്ന് നിങ്ങൾ അൻഷിടെ കല്യാണത്തിന് ഡ്രെസ് എടുക്കാൻ mall ലോട്ട് വന്നില്ലേ. അന്ന് ഞാൻ badhri യോട് ഒരുപ്പാട് സംസാരിച്ചാർന്നു. നീ അത് ഇടം കണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടാർന്നു."-ഇക്ക അത് പറഞ്ഞപ്പോൾ ഞാൻ ചെറിയ ചമ്മിയ ഇളി ഇളിച്ചു കൊടുത്തു.
    "അന്ന് ഞാൻ badhri യോട് നിന്ടെ പേരും മേൽവിലാസോം ഉമ്മാടെ number ഉം ആണ് ചോദിച്ചെ. അന്ന് തന്നെ നിന്ടെ ഉമ്മാനെ വിളിച്ചു കാര്യങ്ങൾ പറയേം ചെയ്തു. ശരിക്കും പറഞ്ഞാൽ ഇതൊരു drama പെണ്ണ് കാണാലാ, അന്ന് തന്നെ നീയും ആയുള്ള കല്യാണം ഞാൻ ഉറപ്പിച്ചതാ "-
  "ഓഹോ  എന്നാ ഞാനിപ്പോ താല്പര്യം ഇല്ലാന്ന് പറഞ്ഞാലോ "-അങ്ങനെ വിട്ട പറ്റോ ഞാൻ അങ്ങു ചോദിച്ചു.
  "അതൊരിക്കലും നടക്കില്ല. കാരണം ഞാൻ നിന്നോട് സംസാരിക്കാൻ വരുമ്പോൾ faru ന്ടെ ഫോൺ അറ്റെന്റ് ചെയ്തിട്ടാ വന്നേ. ഇപ്പൊ അവർ എന്തായാലും നീ സമ്മതിച്ച കാര്യം അറിഞ്ഞു കാണും "-hayan ഇക്ക അത്  പറഞ്ഞപ്പോൾ ഞാൻ നെട്ടി പോയി.
  "അതെ നിങ്ങളോട് രണ്ടാള്ളോടും താഴോട്ട് ചെല്ലാൻ പറഞ്ഞു ബാക്കി കല്യാണം കഴിഞ്ഞു സംസാരിക്കാം "-അപ്പോഴാണ് നമ്മടെ സിനാൻ അങ്ങോട്ട് കയറി വന്നത്.
    "ആഹാ എന്റെ free fire അളിയൻ വന്നല്ലോ "-hayan ഇക്ക സിനാൻ നെ കണ്ടപ്പോൾ പറഞ്ഞു.
    "ഏ... ഇക്കാക്ക് എങ്ങനെ ഇവൻ free fire കളിക്കും എന്ന് അറിയാം "-
   "ഓ എന്റെ സനു ഞങ്ങൾ free fire team members അല്ലെ "-സിനാൻ പറഞ്ഞു.
 "എന്ത് "-ഞാൻ ചോദിച്ചു.
 "ഞങ്ങൾ രണ്ട് പേരും free fire ഇൽ ഒരേ team ലെ player ആണ് എന്നാണ് ഉദെശിച്ചേ "-hayan ഇക്ക.
"അയോ ഇന്ടെ അള്ളോ "-ഞാൻ തലയിൽ കൈ വെച്ചു പറഞ്ഞു.
  "എന്താടി "-hayan ഇക്ക.
 "അല്ല ഞാൻ വിചാരിച്ചു കല്യാണം കഴിയുന്ന വരല്ലേ  ഈ  free fire സഹിക്കേണ്ടി വരുള്ളൂ എന്ന്. ഇനി ജീവിത കാലം മൊത്തം സഹിക്കേണ്ടി വരില്ലേ എന്ന് ഓർക്കുമ്പോൾ "-ഞാൻ അതും പറഞ്ഞു  അവരുടെ മുഖത്തോട്ട് നോക്കി. ആ രണ്ട് കോണ്ണാപ്പന്മാരും പൂര ചിരിയാണ്.ഞാൻ അവരെ നോക്കി കൊഞ്ഞനം കുത്തി താഴോട്ട്  പോന്നു. പിന്നാലെ അവരും പോന്നു.
    "ഇവർ തമ്മിൽ എതിർപ്പ് ഒന്നും ഇല്ലാത്ത 
സ്ഥിതിക്ക് നമ്മുക്ക് ചെറിയ ഒരു മിഠായി കൊടുക്കൽ ചിടങ്ങു നടത്താം "-എന്നും പറഞ്ഞു അവർ പോയി.ഉമ്മ അവർക്ക് വേണ്ടി ഉണ്ടാക്കി വെച്ചിരുന്ന പലഹാരങ്ങളും തട്ടിവിട്ടു നമ്മടെ പ്രിയ മിത്രങ്ങളും പോയി.ഇപ്പോൾ ഞാനും എന്റെ പുന്നാര family  members ഉം വർത്താനം പറഞ്ഞിരിക്കുവാണ്.
   "അപ്പൊ സനു നെ നമ്മൾ കെട്ടിച്ചു വിടല്ലേ "-ഉമ്മ എന്നെ ആക്കാൻ പറഞ്ഞു.
    "പിന്നെ എന്റെ പഠിത്തം കഴിഞ്ഞു ഒരു job ആവാതെ ഞാൻ കല്യാണം കഴിക്കില്ല "-അല്ല പിന്നെ പത്തിരുപ്പത് വയസ്സ് ഉള്ളു എനിക്ക്. ഈ ഒന്നും അറിയാത്ത എന്നെ പിടിച്ചു കെട്ടിച്ചു വിടല്ലേ. അവരെങ്ങാനും എന്നെ സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം ചെയ്താലോ.
  ""അതിന് ആരാ നിന്നെ കെട്ടിച്ചു വിടുന്നെ. നീ job വാങ്ങി. നിന്ടെ കല്യാണം നിന്ടെ cash കൊണ്ട് നടത്തണം "-ഉമ്മ പറഞ്ഞു.
  "അതേങ്ങനെ ശെരിയാവും "-ഇവർ എനിക്ക് ഒന്നും തരാൻ ഉദെഷിച്ചിട്ടില്ലേ.
  "ആ  വേണമെങ്കിൽ കുറച്ചു ഞങ്ങൾ സഹായിക്കാം "-ഉപ്പ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ മുഖമ് വീർപ്പിച്ചു തിരിങ്ങിരുന്നു.
  "ഉപ്പാടെ മോൾ പിണങ്ങ്യാ, ഞങ്ങൾ വെറുതെ പറഞ്ഞ തല്ലേ. അന്ടെ കല്യാണം നമ്മൾ ആർപ്പാടം ആയി നടത്തും "-അവർ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു കൊടുത്തു.
 
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Misri
 
         ഇന്ന് ഞാൻ  ഐഷോര്യം ആയിട്ട്  ഓഫീസിൽ പോകുവാണ് guys. ഇന്നലത്തെ വിവരം നിങ്ങൾ അറിഞ്ഞു കാണുലോ. ഇന്നലെ sana നെ പെണ്ണ് കാണാൻ വരുന്നത് hayan ഇക്ക ആണെന്ന് ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഓഫീസിലെ കാര്യം പറയുവാണേൽ ഓഫീസിലോട്ട് വരുന്നതേ എനിക്ക് ഇഷ്ടം അല്ലാതെ ആയി. ആ ceo ന്ടെ ഇരിറ്റേഷൻ കാരണം. ഒക്കെ പോട്ടെ എന്റെ ice cream കാരനെ ഓടിച്ചു വിട്ടൂനെ. അത് ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ. പറയാലോ.
        എന്നതേം  പോലെ ഞാൻ ഓഫീസിൽ വന്നു നമ്മടെ ice cream ക്കാരന്ടെ അടുത്ത് വന്നു icecream വാങ്ങാൻ നിക്കുവാണ്. ഞാൻ ചേട്ടനോട് ഒരു ചോക്കോബാർ ചോദിച്ചു. ഞാൻ കൈനീട്ടി അത് വാങ്ങാൻ നിക്കുമ്പോഴേക്കും വേറൊരു കൈ അത് വാങ്ങിയിരുന്നു. ഞാൻ അതാരാണ് എന്ന് നോക്കിയപ്പോൾ ഉണ്ട് ആ  കോന്തൻ CEO. എന്നോടാ ബാല  ഞാൻ വീണ്ടും ഒരെണ്ണം ചോദിച്ചു അതും ആ കാലൻ വാങ്ങി. ഞാൻ വീണ്ടും ചോദിച്ചു  അതും വാങ്ങി ആ ദുഷ്ടൻ.
     "മോനെ cash "-ചേട്ടൻ ചോദിച്ചു.
   "എടി നീ കൊടുത്തോ "-CEO
  "ഞാനോ, താൻ അല്ലെ കഴിച്ചേ "-എല്ലാം വാങ്ങി കഴിച്ചിട്ടു എന്നോട് cash കൊടുക്കാൻ.
   "ഞാൻ ആണ് കഴിച്ചത്  but നീ അല്ലെ വാങ്ങിയത്  നീ കൊടുത്തിട്ടു വാ "-എന്നും പറഞ്ഞു  കാലൻ പോയി. ഞാൻ cash കൊടുത്ത് തിരിച്ചും പോരാൻ നികുമ്പോഴുണ്ട് ആ കാലൻ വീണ്ടും വരുന്നു.
       " ആ  ചേട്ടാ ചേട്ടൻ എന്നും ഇവിടെ രാവിലെ വരാറുണ്ടോ "-ഇതെന്താ ഈ കോന്തൻ ഇങ്ങനെ ചോദിക്കണേ.
   "ആ  മോനെ  എന്നും രാവിലെ മോൾ വരും  ice cream വാങ്ങാൻ അതോണ്ട് ഞാൻ എന്നും വരാറുണ്ട് "-ചേട്ടൻ പറഞ്ഞു.
  "അല്ല ചേട്ടാ beach സൈഡിയിൽ ഈ നേരത്ത് നല്ല  ചെലവുണ്ടല്ലോ. ഈ  ഒരാൾക്ക് വേണ്ടി ആ ലാഭം നഷ്ടപ്പെടുത്തുവല്ലേ "-ഇയാൾ ഇനി എന്തിനുള്ള പുറപ്പാട ഇനി നമ്മടെ ice cream ചേട്ടനെ ഓടിക്കാനുള്ള പുറപ്പാട് ആണോ.
   "ആ  മോനെ. പക്ഷെ  മോൾക്ക് ഇത്ര ഇഷ്ടമാണ് ice cream എന്ന് പറഞ്ഞപ്പോൾ "-അതാണ് നമ്മടെ ചേട്ടൻ നീ പറഞ്ഞാൽ ഒന്നും പോവില്ല.
   "അത് ചേട്ടാ.."-എന്നും പറഞ്ഞു ചേട്ടന്റെ ചെവിയിൽ ആ കാലൻ എന്തോ പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നിട്ട് ആ ചേട്ടൻ എന്നെ എന്തോ സഹതാമ്പത്തോടെ നോക്കുന്നുണ്ട്.
  "മോളെ എനിക്ക് മോൾക്ക് ഇത്രയും വലിയ അസുഖമ് ഉള്ള കാര്യം അറിയില്ലാർന്നു. മോളെ ഇനി ice cream അതികം കഴിക്കരുത്തോട്ടോ "-എന്നും പറഞ്ഞു അയാൾ വണ്ടി എടുത്ത് പോയി. ദുഷ്ടൻ അയാളെ ഇവിടെ നിന്ന് ഓടിച്ചു. ഞാൻ rayan നെ ഒന്ന് തുറുക്കനെ നോക്കി ക്യാമ്പിനിലോട്ട് പോന്നു. അയാള്ളോടുള്ള ദൈഷ്യത്തിൽ works എല്ലാം വേഗം ചെയാൻ തുടങ്ങി. പെട്ടന്ന് അയാൾ എന്നെ അങ്ങോട്ട് വിളിച്ചു. ഇനി എന്തുണ്ടാകാന്ന് ആണാവോ വിളിക്കണേ എന്ന് ചിന്തിച്ചു ഞാൻ അങ്ങോട്ട് ചെന്നു. അപ്പോഴുണ്ട് മേശമേൽ ഒരുപ്പാട് icecream നിറച്ച ഒരു box ഇരിക്കുന്നു. ഞാൻ വേഗം അതെടുക്കാൻ പോയി. അപ്പൊ അയാൾ അത് പിന്നിലോട്ട് വലിച്ചു.
    "അതെ ഇത് ഉള്ളത് മൊത്തം ഒരുമിച്ച് കഴിക്കരുത്. അവിടെ ഞാൻ ഒരു ഫ്രിജ് വാങ്ങി വെച്ചിട്ടുണ്ട്. ദൈഷ്യത്തിൽ വന്ന കാരണം മോൾ അത് ശ്രെദ്ധിച്ചു കാണില്ല. അപ്പൊ അതിൽ വെച്ചോ ഓരോ ദിവസം ഒന്നിഷേ കഴിച്ച മതി. തീർന്ന ഞാൻ വാങ്ങി തരാം "-ഞാൻ ആ box ഉം കൊണ്ട് ക്യാമ്പിനില്ലോട്ട് പോന്നു. എന്നിട്ട് CEO ന്ടെ അടുത്ത് നോക്കിയപ്പോൾ ഉണ്ട് എന്നെ തന്നെ നോക്കിയിരിക്കുവാണ്. അത് അന്ന് മാത്രം അല്ല എന്നും അങ്ങനെ  തന്നെ ആണ്.
     "എന്താ  മോളുസേ വലിയ ആലോചന "-രമ്യ.
 "ഒന്നുല്ലാടി. ഞാനിങ്ങനെ ഓരോന്നും ആലോചിച്ചു നിന്നതാ "-നിങ്ങളോട് ഇതൊക്കെ പറയാൻ നിന്നിട്ട് സമയം പോയത് അറിഞ്ഞില്ല.
 "എനിക്ക് മനസിലാവുന്നുണ്ട്. നീ  ആരെ  കുറിച്ചാ ആലോചിച്ചു നിന്നിരുന്നത് എന്ന് "-
 "ഒന്ന് പോടീ. ആവശ്യമില്ലാത്ത ചിന്തിച്ചാൽ ഉണ്ടല്ലോ "-ഞാൻ അവളെ തല്ലുന്നത് പോലെ ആംഗ്യം കാണിച്ചു.
  "Ok അതിവിട് നമ്മടെ സനാടെ  പെണ്ണ് കാണൽ എന്തായി " -
  " അത്  hayan ഇക്ക ആടി വന്നത് "-sana യെ കുറിച്ചും നമ്മടെ teams നെ എല്ലാവരെയും കുറിച്ചും ഞാൻ രമ്യയോട് പറഞ്ഞിട്ടുണ്ട്.
  "Hayan ഇക്കയോ അപ്പൊ rayan ഇക്ക കല്യാണം കഴിക്കാതെ എങ്ങനെയാ hayan ഇക്ക കല്യാണം കഴിക്ക്യ "
  "എടി സനക്ക് job കിട്ടിയതിനു ശേഷമേ കല്യാണം ഉണ്ടാവുള്ളു " -
  "ഓ  അങ്ങനെ "-ഞങ്ങൾ അങ്ങനെ സംസാരിച്ചു ഞങ്ങളുടെ  ക്യാമ്പിനിലോട്ട് പോന്നു. ക്യാമ്പിനില്ലോട് പോന്നപ്പോൾ ഞാൻ വെറുതെ ഒന്ന് CEO ന്ടെ മുറിയിലോട്ട് നോക്കി. നോക്കിയപ്പോൾ ഉണ്ട് അവിടെ CEO ഇല്ല. പകരം  hayan ഇക്ക ഇരിക്കുന്നു. ഞാൻ ഇതെന്താ സംഭവം എന്ന് വിചാരിച്ചു അങ്ങോട്ട് വിട്ടു.
      "Hai hayan ikka" -
      " hai misri "-
    "ഇന്ന് rayan ഇക്ക ഇല്ലേ "-
 "ഓ ഞാൻ മറന്നു പറയാൻ. Richu ഒരു business ട്രിപ്പിൽ ആണ്.3 മാസം കഴിഞ്ഞേ വരൂ. അത് വരെ ഞാൻ ഇവിടെ കാണും "-ഹാവു ഭാഗ്യം 3 മാസം സമാധാനം ആയി ഇരിക്കാം.
  "ആ.. Ok"-ഞാൻ പറഞ്ഞു.
  "ആ.. തനിക്കൊരു  work ഉണ്ട് 2 ദിവസത്തിനുള്ളിൽ ചെയ്‌താൽ മതി "-ഹാവു എന്നും hayan ഇക്ക മതി CEO ആയിട്ട് 2 ദിവസം തന്നല്ലോ . rayan എങ്ങാനും  ആയിരുന്നു എങ്കിൽ ഏ hours നുള്ളിൽ ചെയ്തു തരാൻ പറയും. ഞാൻ അങ്ങനെ work ഉം കൊണ്ട് ക്യാമ്പിനില്ലോട്ട് പോന്നു.  എന്തോ work ചെയാൻ ഒരു മൂഡ് വരുന്നില്ല. Rayan ഉണ്ടായിരുന്നെങ്കിൽ അവനോട് ഉള്ള വാശിക്ക് work ചെയ്യും പക്ഷെ എന്തോ പറ്റണില്ല. ഞാൻ work ഒക്കെ ചെയ്ത് rayan വാങ്ങി തന്ന ice ക്രീമിൽ ബാക്കി ഉണ്ടായിരുന്ന ice cream എടുത്ത് കഴിച്ചു. എന്തോ അത് കഴിക്കുമ്പോൾ rayan നെ miss ചെയുവാ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്ന് 3 മാസം  കഴിഞ്ഞു rayan പോയിട്ട്. ആ ദിവസങ്ങളിൽ ഞാൻ rayan നെ എത്രത്തോളം miss ചെയുന്നു എന്ന് മനസിലാക്കി. ഇന്നാണ് rayan വരുന്നത്. ഞാൻ അവൻ വരുമ്പോഴേക്കും ബാക്കി ഉള്ള work ചെയ്തു തീർക്കുവാണ്. അങ്ങനെ സമയം കടന്ന് പോയി. ഞാൻ rayan നെ കാണാൻ ഉള്ള ത്രില്ലിൽ ഇരിക്കുവാണ്. പെട്ടനാണ് എന്റെ ഫോൺ ring ചെയ്തത് നോക്കിയപ്പോൾ മീനു ആണ്.
        "Hello മീനു എന്താടി " -
       " എടി ഞാൻ പറയുന്നത് കേട്ട് നീ വേരിഡ് ആവരുത് "-അവൾ വിളിച്ചപ്പോൾ തന്നെ അങ്ങനെ ആണ് പറഞ്ഞത്.
       "എന്താടി "-
     " അത്.. എടി എയർപോർട്ട് ന്ടെ അടുത്ത് ഒരു ബിലിഡിങ്ങിൽ ബ്ലാസ്റ്റ് ഉണ്ടായി. Builiding ന്ടെ ഒരു ഫ്ലോർ വണ്ടികളുടെ മുകളിലോട്ട്  വീണു. അതിൽ നമ്മടെ rayan ഇക്കാടെ വണ്ടിയും ഉണ്ട് "-അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. ഞാൻ ഒന്നും പറയാൻ കഴിയാതെ നിന്നുപ്പോയി.
      "എടി നീ  പേടിക്കണ്ട rayan ഇക്കാക്ക് ഒന്നും പറ്റില്ല "-എന്നും പറഞ്ഞു  അവൾ ഫോൺ  കട്ട്‌ ചെയ്തു. അപ്പോൾ കുറച്ചു മുമ്പ് hayan ഇക്ക ദിർതിയിൽ പോയത് എന്റെ മനസില്ലോട്ട് വന്നു. അത് അറിഞ്ഞതിനു ശേഷം എനിക്ക് work ഒന്നും ചെയാൻ തോന്നുന്നുണ്ടായിരുന്നില്ല. ഞാൻ വേഗം വീട്ടിലോട്ട് പോന്നു. എന്റെ മനസ് അസ്വസ്ഥംമായിരുന്നു ഞാൻ ആരോടും  സംസാരിക്കാതെ റൂമിൽ വന്നു പൊട്ടി കരഞ്ഞു. Rayan നെ കുറിച്ച് യാതൊരു വിവരവും ഞാൻ അറിങ്ങില്ല.
       *"richu"*-എന്ന അൻഷിയുടെ ശബ്‌ദം കേട്ടാണ് ഞാൻ റൂമിൽ നിന്നിറങ്ങിയത്. അവിടെ tv യിൽ കാണുന്ന ദൃശ്യം കണ്ട് എന്റെ കണ്ണിൽ ഇരുൾ നിറയാൻ തുടങ്ങി. എന്റെ കൈയിൽ നിന്ന് ഫോൺ നിലത്തോട്ട് പതിച്ചു.
 
 
 
തുടരും...

❣️riyan❣️part-24

❣️riyan❣️part-24

4.6
2627

   ❣️riyan❣️        Part-24       ✍️sinu T. V യിൽ മരണപെട്ടവരുടെ കൂട്ടത്തിൽ തെളിങ്ങു നിക്കുന്ന rayan ന്ടെ ഫോട്ടോ കണ്ട് ആകെ തല കറങ്ങുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഞാൻ നിലം പതിച്ചു. പിന്നീട് ഞാൻ കണ്ണ് തുറന്നപ്പോൾ ഞാൻ റൂമിൽ ആയിരുന്നു. എന്റെ അടുത്ത് ഉമ്മ ഇരിപ്പുണ്ട്.             "ഉമ്മ.. Rayan"-ഞാൻ  കരഞ്ഞു കൊണ്ട് ഉമ്മാനെ വിളിച്ചു.         "മോളെ richu മോൻ പോയില്ലേ. ഇനി നമ്മടെ അടുത്തോട്ടു വരില്ല മോളെ "-ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു. എനിക്ക് കരച്ചിൽ പിടിച്ചു നിർത്താൻ സാധിച്ചില്ല ഞാൻ പൊട്ടി കരയാൻ തുടങ്ങി.            "മോളെ എഴുന്ന