Aksharathalukal

ലൈഫ്

രാവിലെ തന്നെ ഉണർന്നു... സമയം നോക്കി..7മണി ആയിരിക്കുന്നു... ശരീരം പൊന്തുന്നില്ല... കണ്ണുകൾ വലിയുന്നു...  തല വേദനിക്കുന്നു...
 
അപ്പൊ ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നു... ചുണ്ടിൽ ചെറു പുഞ്ചിരി മോട്ടിട്ടു..
 
പതിയെ തല ചെരിച്ചു നോക്കി... നല്ല ഉറക്കമാണ്... ഇന്നലെ ഒട്ടും ഉറങ്ങാൻ സമ്മതിച്ചിട്ടില്ല...   ആ ചുണ്ടുകൾ എന്നിൽ നിന്നും  വേർപെടുത്താൻ സമയം ഒരുപാടെടുത്തു ഒന്നുറങ്ങാനും ... എന്നും ഇങ്ങനെ ആണ്...
 
 ഇന്നലെ ഞങ്ങൾക്കൊപ്പം പെയ്തു തുടങ്ങിയ മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. ...പതിയെ ആ നെറ്റിയിൽ ചുണ്ടമർത്തി...
 
 ബാത്‌റൂമിൽ ഒക്കെ പോയി വന്ന് തട്ടം നേരെ ഇട്ട് അടുക്കളയിലേക്ക് ചെന്നു..
 
പണികൾ തീർത്ത് കൊണ്ടിരിക്കെ അനക്കം കേട്ട് ചെന്നപ്പോൾ ആൾ ഉണർന്ന് കിടക്കുന്നു... പനി കുറഞ്ഞെങ്കിലും കുഞ്ഞു വാശിയിലാണ്... പതിയെ എടുത്ത് മടിയിൽ കിടത്തി നെഞ്ചോടു ചേർത്തു...
 
 
പതിയെ ആ കുഞ്ഞു കണ്ണുകൾ വീണ്ടും അടഞ്ഞു തുടങ്ങി... ഉറക്കി ബെഡിൽ കിടത്തിയപ്പോഴേക്കും  മറ്റൊരു തല മടിയിൽ എത്തി...
 
ഒരാഴ്ച മൊത്തം മോളും ഉമ്മയും  എന്നെ ഒറ്റക്കാക്കി പോയില്ലേ നിന്റെ വീട്ടിൽക്ക് .. ഇന്നലെ ഇങ്ങോട്ട് വന്നൊള്ളു എന്നിട്ടും  ഉമ്മയും മോളും കൂടി ഉറങ്ങാതെ എന്തായിരുന്നു.. എന്നെ ഒന്ന് ശ്രദിച്ചു കൂടിയില്ല...
 
 
 
ഭർത്താവിന്റെ പരാതി ആണ്... ഒരാഴ്ച എന്റെ വീട്ടിൽ ആയിരുന്നു ഞാൻ.... ഇന്നലെ വന്നോളു... മോൾ ഉറങ്ങാൻ ഒത്തിരി വൈകി... മോളെ ഉറക്കി ഞാൻ കിടന്നപ്പോഴേക്കും ഇക്കയും ഉറങ്ങിയിരുന്നു... പിന്നെ ക്ഷീണം കൊണ്ട് ഞാനും ഉറങ്ങി..  അതിനുള്ള പിണക്കമാണ്   ...
 
 
ഇക്കയുടെ പരാതി പരിഹരിച് വീണ്ടും അടുക്കളയിലേക്ക് ചായ പരിപാടിയും ഉച്ചക്ക് ഉള്ളതും തീർത്ത് വന്നപ്പോഴേക്കും മോൾ ഉണർന്നു.. ഭക്ഷണവും മരുന്നും കൊടുത്തു... കുറച്ചു നേരത്തെ കളിക്ക് ശേഷം വീണ്ടും ഉറങ്ങി...
 
 
ഇക്ക അപ്പോഴേക്കും പണിക്ക് പോയി.. ഉച്ചക്ക് ഞാൻ കഴിച്ചെണീറ്റപ്പോഴേക്കും ആൾ എത്തി... ആൾക്ക്  ഭക്ഷണം കൊടുത്തു... മോളെയും കൊണ്ട് മുറിയിലേക്ക് വന്നു... ഉറക്കി .  ഇക്ക അപ്പോഴേക്കും കഴിച്ചെണീറ്റു...
 
പാത്രമെല്ലാം കഴുകി വെച്ച് വന്നു കിടന്നു... പിന്നെ എണീക്കുന്നത് 4:45 ന് അടുക്കളയിൽക്ക് എത്തിയപ്പോഴേക്കും ഉമ്മ ചായ വെച്ചിരുന്നു... അതും കുടിച്.. ഇക്കാക്ക് ഉള്ളത് വെച്ച് കുറച്ചു നേരം സംസാരിച്ചിരുന്നു...
 
 
പിന്നീട് മോൾ ഉണർന്നു... പിന്നെ മോളെയും കൊണ്ട് അവിടെ ഇരുന്നു..
 
 
 
7മണി കഴിഞ്ഞപ്പോൾ ഇക്ക വന്നു.. ഇക്കാക്ക് ചായ കൊടുത്ത് കുറച്ചു നേരത്തെ കത്തി അടി കഴിഞ്ഞ് ഭക്ഷണം കഴിച്ചു... പനിയുടെ നല്ല ക്ഷീണം നിൽക്കുന്നോണ്ട്   മോൾ പെട്ടെന്ന് ഉറങ്ങി ഇന്ന്.. ഭാഗ്യം.. ഞാനും ഉറങ്ങട്ടെ... ശുഭരാത്രി 🙏