Aksharathalukal

*_പുനർവിവാഹം_* - 1

ഈശ്വരാ ഇന്നും  വൈകിയല്ലോ..അസ്സമ്പ്ളി തുടങ്ങി കാണും.. ഇന്നും പ്രിൻസിപ്പളിന്റെ ചീത്ത കേട്ടതു തന്നെ.

സ്കൂൾ എത്തിയപ്പോൾ ദേശീയ ഗാനം തീരാറായി..എന്നെ കണ്ടതും പ്രിൻസി നല്ല ഒരു നോട്ടം നോക്കി.. അസ്സമ്പ്ളി കഴിഞ്ഞ് കുട്ടികൾ പോയി തുടങ്ങിയതും ഞാൻ ഓഫീസിലേക്ക് ചെന്നു.

"എന്താണ് സ്വര ടീച്ചർ.. ഇന്നും വൈകി ആണല്ലോ വരവ്..മറ്റു ടീച്ചർസ് ഒക്കെ സമയത്ത് വരും പക്ഷെ സ്വര ടീച്ചർ മാത്രം എന്നും വൈകും.. എന്നിട്ടോ കുറേ എക്സ്ക്യുസസ് പറഞ്ഞോളും.. പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. ദാ രജിസ്റ്റർ.. സൈൻ ചെയ്തു ക്ലാസ്സിൽ പോകാൻ നോക്ക്.  "

ഓഫീസിൽ കയറിയതും പ്രിൻസി എന്നെ ചീത്ത പറയാൻ തുടങ്ങി.. സ്ഥിരം ആയതു കൊണ്ട് ഒന്നും തിരികെ പറയാൻ നിന്നില്ല.. സൈൻ ചെയ്തു സ്റ്റാഫ് റൂമിലേക്ക് പോയി.. ബാഗ് വെച്ച് എന്റെ സീറ്റിൽ ഇരുന്നു ബാഗിൽ നിന്നു വെള്ളം എടുത്ത് കുടിച്ചു.

" ആഹാ..ഇന്നും നീ വൈകിയല്ലേ.. ഞാൻ നോക്കി ഇരുന്നു അമ്പല പടി എത്തിയപ്പോ.. നിന്നെ കാണാതെ ഇരുന്നപ്പോ മനസിലായി ഇന്നും പ്രിൻസിയുടെ ചീത്ത കേൾക്കാൻ ഉള്ളതു ആണെന്ന്..  "

എന്റെ പരവേഷം കണ്ട് എന്റെ കുട്ടുകാരിയും ടീച്ചറും ആയ ഇന്ദു പറഞ്ഞു.

" പറ്റി പോയി പെണ്ണെ.. ഇന്ന് നേരത്തെ ഇറങ്ങിയതു തന്നെയാ..പോരാൻ നേരം  മുറ്റത്തേക്ക് ഇറങ്ങിയതും ഒന്ന് തെന്നി വീണു.. അമ്മ അതുകണ്ടതും കരയാൻ തുടങ്ങി.. പിന്നെ അമ്മയെ ആശ്വസിപ്പിച്ചു ഡ്രെസ്സും മാറി വന്നപ്പോൾ നേരം വൈകി..പോകണ്ട എന്ന് അമ്മ പറഞ്ഞു എങ്കിലും ലീവ് എടുക്കാൻ തോന്നിയില്ല  "

"എന്നിട്ട് കാല് വേദന എന്തെകിലും ഉണ്ടോടാ.. ഹോസ്പിറ്റലിൽ പോയാലോ  "

ഇന്ദു വെപ്രാളത്തോടെ പറഞ്ഞു.

" അതിന് മാത്രം ഒന്നും ഇല്ലടി.. ചെറിയ ഒരു വേദന ഉണ്ട് നടക്കുമ്പോൾ.. സഹിക്കാൻ പറ്റുന്നെ "

അപ്പഴേക്കും ഫസ്റ്റ് ബെൽ അടിച്ചു.. ബുക്ക്‌ എടുത്ത് ഞാനും ഇന്ദുവും കൂടെ നടന്നു.. അവൾ ഇംഗ്ലീഷ് ടീച്ചർ ആണ്.. എന്റെ വിഷയം മാത്‍സ് ആണ്.. ഞങ്ങൾ രണ്ടാളും എച്ച്‌ എസ് ആണ്.. സ്കൂളിൽ യുപി വിഭാഗം മാത്രം ആയിട്ടു ടീച്ചർസും പിന്നെ എച്ച്‌ എസ് വിഭാഗം വേറെ ടീച്ചർസും..എച്ച്‌  എസ് എസ് വിഭാഗം വേറെയും.

എന്റെ ക്ലാസ്സ്‌ എത്തിയതും ഞാൻ അങ്ങോട്ട് പ്രവേഷിച്ച്‌ അറ്റന്റൻസ് എടുത്ത് പഠിപ്പിക്കൽ തുടങ്ങി.

__________________


ഉച്ചക്ക് ഭക്ഷണം കഴിച്ചു ഇന്ദു ആയിട്ടു സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അമ്മ വിളിക്കുന്നെ.

" ഹലോ അമ്മ  "

"ആഹ് മോളെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. വേദന വല്ലതും തോന്നണ്ടോ  "

"അമ്മയുടെ വിളി കണ്ടപ്പോ തന്നെ തോന്നി ഇതായിരിക്കും കാര്യം എന്ന്.  "

" എന്തായി എന്ന് അറിയാഞ്ഞിട്ടു ഒരു സ്വസ്ഥതയും ഇല്ലാ..അതാ വിളിച്ചതു  "

'' അമ്മ ടെൻഷൻ ഒന്നും അടിക്കണ്ടാ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല.. കേട്ടോ.. അതിരിക്കട്ടെ അമ്മ ഭക്ഷണം കഴിച്ചോ.. അമ്മുമ്മയോ  "

"അമ്മ കഴിച്ചടി.. ഞാൻ തയിക്കുവായിരുന്നു  "

"ഭക്ഷണം കഴിച്ചട്ടു പോരെ തയ്യൽ.. "

" ഇനി അതിന്റെ പേരിൽ നീ കിടന്നു തുള്ളണ്ടാ..ഞാൻ കഴിചോളാം.  "

"മ്മ്.. ഞാൻ വെക്കുവാട്ടോ അമ്മേ  "

"ശെരിടാ  "

അച്ഛന്റെ മരണത്തിനു ശേഷം തുടങ്ങിയത് ആണ് അമ്മയുടെ തയ്യൽ.. അത്യാവശ്യം അമ്മ തയിക്കും.. അടുത്തുള്ള ഒട്ടുമിക്ക ആളുകളും തയിക്കാൻ കൊണ്ടുവരുന്ന അമ്മയുടെ അടുത്ത് ആണ്.. ഞാൻ ബിഎടു പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ മരണം.. അച്ഛൻ വില്ലജ് ഓഫീസിൽ ക്ലർക്ക് ആയിരുന്നു.. അച്ഛന്റെ ആഗ്രഹം ആയിരുന്നു എന്നെ ഒരു അധ്യാപിക ആക്കണമെന്ന്.. ഞാൻ അത് പൂർത്തികരിച്ചു.. എന്നാൽ അത് കൺ കുളിർക്കേ കാണാൻ അച്ഛൻ ഇല്ല.. അമ്മയുടെ തയ്യലിൽ നിന്നു കിട്ടുന്ന പണം കൊണ്ടും അമ്മക്ക് ലഭിക്കുന്ന വിധവ പെൻഷനും ഒക്കെ കൊണ്ട് ആയിരുന്നു എന്നെയും എനിക്ക് താഴെ ഉള്ളവരെയും അമ്മ പഠിപ്പിച്ചതു.. അന്നൊക്കെ ഒത്തിരി കഷ്ടപെട്ടട്ടുണ്ട് അമ്മ..എനിക്ക് ഒരു ജോലി ആയപ്പോൾ ആശ്വാസം ആയി..ഇപ്പോ നല്ല രീതിയിൽ തന്നെ ജീവിക്കുന്നുണ്ട്.. ഇപ്പൊ അമ്മക്ക് നേരം പോകാൻ മാത്രം ആണ് തയിക്കുന്നതു.

എനിക്ക് താഴെ രണ്ട് ആൺകുട്ടികൾ ആണ്.. ശ്യാമും ശരത്തും.. ഇരട്ടകൾ ആണ്.. രണ്ടുപേരും ഇപ്പൊ പത്തിൽ പഠിക്കുന്നു.. അമ്മ ഗീത.. അമ്മുമ്മ, കൂടെ ഉണ്ട് എന്റെ വീട്ടിൽ.. എന്റെ ജാനകി അമ്മുമ്മ.

___________________


വയിക്കിട്ട് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കും വഴി ആണ് ഒരു ബ്ലാക്ക് കളർ ഓടി വേഗത്തിൽ തന്നെ കടന്നു പോയതു.. ഒരു നിമിഷം ഒന്ന് പേടിച്ചു.

എന്നാലും ഇതാരാ.. ഇത്രയും വേഗത്തിൽ എന്തിനാ പോകുന്നെ.. ഹാ അവർക്ക് ഒക്കെ എന്തു നോക്കാൻ ചീറി പാഞ്ഞു പോയാൽ പോരെ.. വഴിനട യാത്രക്കാരു ജീവൻ വേണം എങ്കിൽ മാറി നിന്നോണം.

ഓരോന്ന് ഓർത്ത് നടന്ന കൊണ്ട് വീടെത്തിയത് പോലും അറിഞ്ഞില്ല.. ഉമ്മറത്തു അരമതിലിൽ ഇരുക്കുന്നുണ്ട് തന്നെ കാത്ത് എന്നൊണം അമ്മുമ്മ.

" ഇന്ന് കുറച്ചു വൈകിയല്ലോ ഉണ്ണി.. "

അമ്മുമ്മ എന്നെ കണ്ട വഴി ചോദിച്ചു.

" സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു അമ്മുമ്മേ.. അതാ വൈകിയെ..അമ്മ എന്തേ "

അകത്തേക്കു കയറുന്ന കൂടെ ചോദിച്ചു.

" അവളു കുളിക്കുവാ..തയിച്ചു എഴുന്നേറ്റുതും പോയി കുളിച്ചു.. "

" ആഹ്.. നീ വന്നോ "

കുളിച്ചു ഹാളിലേക്ക് വന്നതും എന്നെ കണ്ടു അമ്മ ചോദിച്ചു.

"ഞാൻ ഒന്ന് കുളിക്കട്ടെ.. വല്ലാതെ തല വേദനിക്കുന്നു.. "

ഡ്രെസ്സും എടുത്ത് കുളിക്കാൻ പോയി..പുറത്ത് ആണ് ബാത്രൂം ..ചെറിയ മൂന്ന് മുറിയും ഒരു ഹാളും വരാന്തയും അടുക്കളയും ഉള്ള ഒരു ചെറിയ ഒറ്റ നില വീടാണ്.

കുളിച്ചു ഇറങ്ങിയതും എന്തൊക്കെയോ ഒച്ചപ്പാട് കേട്ടു..അമ്മയോഡും അമ്മുമ്മയോടും ഇന്നത്തെ വിശേഷം പറയുന്ന ആണെന്ന് മനസ്സിലായി.. അന്നന്ന് സ്കൂളിൽ നടന്ന കാര്യങ്ങൾ രണ്ടാളും മുടങ്ങാതെ പറയും.. ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ അല്ലാ അനിയന്മാർ പഠിക്കുന്നത്.

" ടാ എന്ത് ഒച്ചപ്പാട് ആണ് രണ്ടാളും.. അങ്ങ് കവല വരെ കേൾക്കാം നിങ്ങടെ വർത്തമാനം "

രണ്ടാളെയും നോക്കി പേടിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

" ആഹാ.. അപ്പൊ ചേച്ചി കവലയിൽ പോയത് ആണോ കുളിക്കാതെ "

ശരത് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ബാക്കി എല്ലാരും എന്താ ഇത്ര മാത്രം ചിരിക്കാൻ എന്നോർത്ത് അവനെ നോക്കി നിന്നു.

" ടാ ..നീ എന്തിനാടാ ഇങ്ങനെ ചിരിക്കൂന്നേ.. അതിനു മാത്രം എന്തു കോമഡിയാ പറഞ്ഞെ "

ശ്യാമിന്റെ ചോദ്യം കേട്ടതും ശരത്ത് ഒരു അവിഞ്ഞ ചിരി ചിരിച്ചു.

" മ്മ്മ്.. മതി മതി..രണ്ടാളും കുളിച്ചട്ട് വരാൻ നോക്ക് ചായ കുടിക്കാം. "

അമ്മ അവരെ തള്ളി വിട്ടു കുളിക്കാനും പറഞ്ഞു.. അമ്മുമ്മ വിളക്ക് വെച്ച് നാമം ചൊല്ലുന്ന കണ്ടതും ഞാൻ കൂടെ ഇരുന്നു പ്രാർത്ഥിച്ചു.

അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായ വെക്കുന്ന തിരക്കിൽ ആണു.

" കാല് വേദന തോന്നണ്ടൊ ഉണ്ണി "

" ഇല്ലമ്മേ.. അതിനു മാത്രം ഒന്നും ഇല്ല.. അമ്മ ഇനി ടെൻഷൻ അടിച്ചു നടക്കണ്ടാ.. "

"എങ്ങനെ ടെൻഷൻ തോന്നാതെ ഇരിക്കും.. അതുപോലത്ത കാര്യങ്ങൾ അല്ലെ എന്റെ മോൾടെ ജീവിതത്തിൽ നടന്നത്. "

അമ്മ കരച്ചിൽ ആരംഭിക്കുന്ന കണ്ടതും ചായ കപ്പിലേക്ക് പകർന്നു കൊണ്ട് ഹാളിലെക്ക് നടന്നു.

സമയം ഏഴ് മണിയോഡടുത്തു.. എന്നും ഈ നേരം ആകും ചായ കുടിക്കാൻ.. കുട്ടികളു ട്യൂഷൻ കഴിഞ്ഞ് വന്നു ഓരോന്നും പറഞ്ഞു കൊണ്ട് ഒരുമിച്ചേ എന്നും ചായ കുടിക്കു.

പതിവിലും വിഭരീതം ആയി.. അമ്മയും അമ്മുമ്മയും അനിയൻസും കൂടി കണ്ണു കൊണ്ട് എന്തൊക്കെയോ ആoഗ്യം കാണിക്കുന്നുണ്ട്.

" എന്താ.. എന്നോട് എന്തേലും പറയാൻ ഉണ്ടോ "

"അത് മോളെ. നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട്.. നമ്മുടെ ബ്രോക്കർ കണാരൻ കൊണ്ടുവന്ന അലോ "

ബാക്കി പറയണ്ടാ എന്നുള്ള രീതിയിൽ ഉണ്ണി കൈ ഉയർത്തി.

"അമ്മക്ക് എല്ലാം അറിയുന്ന അല്ലെ.. എന്നിട്ടും എന്തിനാ ആലോചന ആയിട്ടു വരുന്നെ..ഇനി ഒരു വിവാഹം കൂടി എന്നെ കൊണ്ട് സാധിക്കില്ല. "

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.

" എന്റെ കുട്ടി ഇങ്ങനെ തനിച്ചു ജീവിക്കുന്ന കാണാൻ ഞങ്ങളെ കൊണ്ട് പറ്റില്ല.. എത്രനാളെന്നു വെച്ച.. നല്ല ആലോചനയാ.. മോള് എതിര് നിൽക്കല്ലേ.. ഈ അമ്മയോടു കുറച്ച് എങ്കിലും സ്നേഹം ഉണ്ടെങ്കിൽ മോള് സമ്മതിക്കണം.. എന്റെ മോള് സന്തോഷത്തോടെ ജീവിക്കുന്ന കണ്ടിട്ട് വേണം എനിക്ക് നിങ്ങളുടെ അച്ഛന്റെ അടുത്തേക് പോകാൻ.. നിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന കൂട്ടരാ.. സമ്മതിക്ക് ഉണ്ണി.. നാളെ അവര് അമ്മയും മോനും മോളെ കാണാൻ വരും.. ഒരു ചേച്ചി ഉള്ളതിനെ നേരത്തെ കെട്ടിച്ചുവിട്ടു.. പിന്നെ "

" എനിക്ക് സമ്മതം ആണു.. ഈ വിവാഹത്തിനു. "

ഗീത മുഴുവൻ പറഞ്ഞു തീരും മുൻപ് ഉണ്ണി മറുപടി കൊടുത്തു റൂമിലേക്ക് പോയി.

__________________


പിറ്റേന്ന് ഉണ്ണി ലീവ് എടുത്തു.. സ്കൂളിൽ ഇന്ദു ടീച്ചറൊടു മാത്രം വിവരം പറഞ്ഞു.. കുട്ടികൾ പത്തിൽ ആയത് കൊണ്ട് ലീവ് എടുപ്പിക്കാതെ പഠിക്കാൻ പറഞ്ഞു വിട്ടു.

പതിനൊന്നു മണിയോടെ ഒരു ബ്ലാക്ക് കളർ ഓടി ഉണ്ണിയുടെ വീടിന് മുന്നിൽ നിർത്തി.. കാറിൽ നിന്നും ഒരു അമ്പതു അമ്പത്തഞ്ഞു വയസോളo പ്രായം ആയ നല്ല സ്ത്രീത്വം തുളുമ്പുന്ന ഒരു സ്ത്രീ ഇറങ്ങി.. ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു ഇരുപതൊന്പത് മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരാനും.

" ആഹ്.. നിങ്ങൾ വന്നോ.. കാത്തിരിക്കുകയായിരുന്നു.. "

വീടിന്റെ ഉള്ളിൽ നിന്നും ബ്രോക്കർ ഇറങ്ങി വന്നു പറഞ്ഞു.. അപ്പൊഴേക്കും അമ്മയും അമ്മുമ്മയും കൂടെ വന്നവരെ അകത്തേക്കു ക്ഷണിച്ചു.

കുറച്ച് നേരം എല്ലാരും ആയിട്ടു സംസാരിച്ചു ഇരുന്നു.. പിന്നീട് ഉണ്ണിയെ വിളിച്ചു.. ഒരു ട്രേയിൽ ചായയായി ഉണ്ണി ഹാളിലേക്ക് കടന്നു വന്നു.. ഉണ്ണിയെ കണ്ടതും ആ സ്ത്രീ സന്തോഷത്തോടെ അടുത്തിരുന്ന മകന്റെ കൈയിൽ പിടിച്ചു.

എന്നാൽ വന്ന പയ്യൻ ഒന്നും ശ്രെദ്ധിക്കാതെ ഫോൺ നോക്കി ഇരിക്കുവായിരുന്നു.. എല്ലാവർക്കും ചായ കൊടുത്തു ഉണ്ണി ഒരു സൈഡിലെക്ക് മാറി നിന്നു.

" ഞാൻ അംബിക.. ദാാ അതെന്റെ മകൻ നവതേജ്.. അമ്മക്ക് ഇഷ്ട്ടമായി എന്റെ മോളെ.. ഇപ്പോൾ തന്നെ കൊണ്ടുപോകാൻ തോന്നുവാ "

വാത്സല്യപൂർവ്വം തലോടി കൊണ്ട് അംബികാമ്മ പറഞ്ഞു.. ഉണ്ണിയും ഒരു വരണ്ട ചിരി സമ്മാനിച്ചു.

" ഒന്നും തെറ്റിക്കണ്ട.. കുട്ടികൾക്ക് എന്തേലും സംസാരിക്കണെൽ ആകാം "

ബ്രോക്കർ പറയുന്ന കേട്ടതും ഉണ്ണി ദേഷ്യത്തോടെ അയാളെ ഒന്ന് നോക്കി വീടിനു പുറകിലേക്ക് പോയി.

കുറച്ചു കഴിഞ്ഞതും നവിയും വന്നു.. രണ്ടുപേരും മൗനത്തേ കൂട്ട്പിടിച്ചു പച്ചപ്പരവതാനീ വിരിച്ചു നിൽക്കുന്ന നെൽ പാടതെക്ക് കണ്ണു നട്ടു നിന്നു.

"തനിക്ക് ഈ വിവാഹത്തോടു ഇന്റെറെസ്റ്റ്‌ ഇല്ലെന്ന് തന്റെ മിഴികൾ പറയുന്നുണ്ട്.. എന്റെ മകന് ഒരു അമ്മയുടെ വാത്സല്യം ലഭിച്ചു വളരണം എന്നുള്ളതു കൊണ്ടാണ് ആലോചനയായിട്ടു വന്നത്.. "

നവി പറയുന്ന കേട്ടു ഞെട്ടി തരിച്ചു ഉണ്ണി അവനെ നോക്കി..അവളുടെ നോട്ടത്തിൽ നിന്നും നവിക്ക് മനസ്സിലായി തന്റെ മകന്റെ കാര്യം അവൾ അറിഞ്ഞട്ടില്ലന്ന്.

" എന്താ തന്നോട് ആരും പറഞ്ഞില്ലേ ഒന്നും "

നവി ചോദിച്ചു.

" പറഞ്ഞു.. പക്ഷേ ഒന്നും കേൾക്കാൻ എന്റെ മനസ്സ് പാകം ആയിരുന്നില്ല "

മറ്റെങ്ങോ നോക്കി ഉണ്ണി പറഞ്ഞു.

" ഹ്മ്മ്മ്.. ഭാര്യ മരിച്ചു.. മൂന്ന് വയസ്സുള്ള മകൻ ഉണ്ട്.. "

ഉണ്ണിക്ക് കുട്ടിയുണ്ടെന്ന കാര്യം പുതിയ അറിവ് ആയിരുന്നു.. എങ്കിലും തന്നെ അമ്മയെന്നു വിളിക്കാൻ ഒരു കുഞ്ഞുണ്ടന്നതു അവളിൽ സന്തോഷം പരത്തി.

ജാതകം നോക്കി ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അമ്പലത്തിൽ വെച്ച് താലി കെട്ടാം എന്ന തീരുമാനത്തിൽ അവർ പുറപ്പെട്ടു.



തുടരും.