Aksharathalukal

*പ്രാണസഖി 💜..!!* (ഭാഗം 6)

അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.... അവൾ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ദിവസത്തിലേക്ക്.....



ദച്ചു പറയാൻ ആരംഭിച്ചു.... 



അന്ന് ഞാൻ നേരത്തെ തന്നെ കോളേജിലേക്ക് പോയിരുന്നു.... കാരണം അന്നൊരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. 



ഫസ്റ്റ് ഹവർ ഞാൻ ഫ്രീ ആയിരുന്നു.... സ്റ്റാഫ് റൂമിൽ ഇരിക്കുന്ന സമയത്താണ് കുറച്ചു പോലീസ് ഓഫീസർസ് അങ്ങോട്ടേക്ക് വന്നത്.... കൂടെ തന്നെ പ്രിൻസിപ്പളും ഉണ്ടായിരുന്നു.


രണ്ട് വനിത കോൺസ്റ്റബ്ൾസ് വന്ന് എന്നെ പിടിച്ചു. കാര്യം എന്താണെന്ന് ചോദിച്ചിട്ടും അവർ പറഞ്ഞില്ല. പ്രിൻസി അവരെ തടയാൻ നോക്കുന്നുണ്ടായിരുന്നു.



സ്റ്റേഷനിൽ എത്തിയ ശേഷമാണ് ഞാൻ അറിഞ്ഞത് ഡ്രഗ് കേസിലാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന്.... ഞാൻ ശെരിക്കും ഞെട്ടിപ്പോയി.... അവസാനം അത് റോങ് ഇൻഫർമേഷൻ ആയിരുന്നുവെന്ന് അറിഞ്ഞു. പോലീസ് എന്നെ വെറുതെ വിട്ടു. ചെയ്യാത്ത തെറ്റിന് ഞാൻ നാണം കേട്ടു. പിന്നീട് ഇതുവരെ ഞാൻ കോളേജിലേക്ക് പോയിട്ടില്ല 😒.... പോകാൻ തോന്നിയിട്ടില്ല.... ഇപ്പോൾ ലീവ് എടുത്തിരിക്കുകയാണ് 😓.....



ദച്ചു അത് പറയുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു 😭. അത് കണ്ട് കണ്ണന് നല്ല വിഷമം തോന്നി 😒....





ആരാണ് അത് ചെയ്തതെന്ന് നിനക്ക് അറിയുമോ 🤔. (കണ്ണൻ)



മ്മ്മ് അറിയാം.... രാഹുൽ.... ഞങ്ങളുടെ കോളേജിൽ തന്നെ പഠിപ്പിക്കുന്ന സർ ആണ് 😏.... ദച്ചു പുച്ഛത്തോടെ പറഞ്ഞു.




അവൻ എന്തിനാ നിന്നെ കുടുക്കാൻ ശ്രമിച്ചത് 🤔.... (കണ്ണൻ)




അവന്റെ പ്രണയാഭ്യർത്ഥന ഞാൻ നിരസിച്ചതിന്റെ ദേഷ്യം തീർത്തതാണ്.... (ദച്ചു)




ഓഹ് അപ്പോൾ അതാണ് കാര്യം 🤔.... അല്ല അവൻ ഇപ്പോൾ എവിടെയുണ്ട്.... (കണ്ണൻ)





ഈ സംഭവത്തിന് പിന്നിൽ അവനാണ് എന്നറിഞ്ഞപ്പോൾ തന്നെ അവനെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു. അത് അവന് വലിയൊരു നാണക്കേട് തന്നെയായിരുന്നു.... അതുകൊണ്ടവൻ റിസൈൻ ചെയ്തു പോയി. ഇപ്പോൾ എവിടെയാണെന്ന് അറിയില്ല.... (ദച്ചു)




മ്മ്മ്. ദച്ചു ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ.... ഈ സമൂഹത്തിൽ നമ്മളെ തളർത്താൻ അല്ലെങ്കിൽ ചവിട്ടി താഴ്ത്താൻ ഒരുപാട് പേരുണ്ടാവും.... എന്നാൽ നമ്മൾ ആ പ്രതിസന്ധികളൊക്കെ തരണം ചെയ്യുകയാണ് വേണ്ടത്.... നീ ഒന്ന് ആലോചിച്ചു നോക്കിയേ.... നിന്റെ അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞ് എത്ര കഷ്ട്ടപെട്ടിട്ടാവും നിന്റെ അച്ഛമ്മ നിന്നെ വളർത്തിയത്.... അന്ന് അവർ തോറ്റു പിന്മാറിയിരുന്നെങ്കിൽ നീ ഇന്ന് ഇവിടെ നിൽക്കുമായിരുന്നോ..... നീ ഇപ്പോൾ ജോലിക്ക് പോയി തുടങ്ങിയതേ ഉള്ളൂ.... ഇങ്ങനെ ലീവ് എടുത്താൽ ആ ജോലി നിനക്ക് നഷ്ട്ടപെടും.... നിന്റെ അച്ഛമ്മക്ക് അത് സഹിക്കാൻ പറ്റുമോ....






അതിന് മറുപടിയായി ഇല്ല എന്നവൾ തലയാട്ടി.



എനിക്കറിയാം നിനക്ക് ഈ കാര്യങ്ങൾ അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ലെന്ന്.... പക്ഷെ നീ അത് മറക്കാൻ ശ്രമിച്ചേ പറ്റു. നിന്നെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന നിന്റെ അച്ഛമ്മക്ക് വേണ്ടിയെങ്കിലും 😊....



അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി 🙂.



എന്നാൽ വാ പോവാം.... ഒരുപാട് നേരമായില്ലേ നമ്മൾ വന്നിട്ട് 😌. ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് കൊണ്ട് കണ്ണൻ പറഞ്ഞു.


കൂടെ തന്നെ അവളും എഴുന്നേറ്റു.



ഹാ.... ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി.... സ്വയം തലക്കടിച്ചുകൊണ്ടവൻ പറഞ്ഞു 🤦‍♂️.



എന്ത് കാര്യം 🤔.... (ദച്ചു)




നിനക്കെന്നെ ഇഷ്ട്ടമായോ 😊.... (കണ്ണൻ)




മ്മ്മ്.... ഒരുപാട് ഇഷ്ട്ടമായി.... പക്ഷെ എല്ലാം ഒന്ന് അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം വേണം. (ദച്ചു)




Sure.... അത് വരെ നമ്മുക്ക് നല്ല ഫ്രണ്ട്‌സ് ആയിട്ട് ഇരിക്കാം 😊....

ദച്ചുവും അത് സമ്മതിച്ചു.



കണ്ണൻ തന്നെ ദച്ചുവിന് പോകാൻ ഓട്ടോ പിടിച്ചു കൊടുത്തു.



അപ്പോൾ മറക്കണ്ട.... നാളെ തന്നെ കോളേജിലേക്ക് പോയി തുടങ്ങണം 😊....




തീർച്ചയായിട്ടും 😀.... And Thank you 💙....



കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു. ദച്ചു തിരിച്ചും.

(കണ്ണൻ റ്റാറ്റാ കൊടുത്തെന്നാണ് ഞാൻ ഉദേശിച്ചത് 👋. മനസ്സിലായല്ലോ അല്ലെ 😁.)





ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു വീണു.... ഇന്നാണ് ദച്ചുവിന്റെയും കണ്ണന്റെയും വിവാഹം.... തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട് ❤.... ശേഷം വീട്ടിൽ വച്ച് ചെറിയൊരു സദ്യയും....








അധികം ആരെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. കണ്ണന്റെ കുറച്ചു അടുത്ത സുഹൃത്തുക്കളും ദേവികയുടെ അച്ഛനും അമ്മയും (രമേഷ് & ഗീത) മാത്രമായിരുന്നു അവരുടെ അതിഥികൾ 💜....






ദച്ചുവിന്റെ അച്ഛമ്മയെ കണ്ട് രമേഷും ഗീതയും ഞെട്ടിപ്പോയി.


രമേഷേട്ടാ അത് രഘുവിന്റെ അമ്മയല്ലേ.... ഗീത അച്ഛമ്മയെ നോക്കികൊണ്ട് ചോദിച്ചു.




അതേ.... അവർ എന്താ ഇവിടെ.... അയാൾ പരിഭ്രാന്തനായികൊണ്ട് ചോദിച്ചു.




അറിയില്ല.... നമ്മളെ കണ്ടാൽ പ്രശ്നമാവുമോ.... ഗീത വളരെ ടെൻഷനോടെ ചോദിച്ചു.




ഇത്രയും നാൾ ആരെ കാണരുതെന്ന് വിചാരിച്ചോ അവർ നമ്മുടെ മുന്നിൽ നിൽക്കുന്നു..... കഴിഞ്ഞ 16 വർഷങ്ങളായി നമ്മൾ മറച്ചു വച്ച സത്യങ്ങൾ പുറത്തു വരുമെന്നാണ് തോന്നുന്നത് 😰. (രമേഷ്)








എനിക്കും അങ്ങനെ തന്നെ തോന്നുന്നു ഏട്ടാ 😥.... (ഗീത)





ഈ സമയം അച്ഛമ്മ രമേഷിനെയും ഗീതയെയും കണ്ടു.... അച്ഛമ്മയുടെ മുഖത്ത് അത്ഭുതവും സന്തോഷവുമായിരുന്നെങ്കിൽ രമേഷും ഗീതയും ആകെ പേടിച്ചു നിൽക്കുകയായിരുന്നു.





അച്ഛമ്മ അവരുടെ അടുത്തേക്ക് പതിയെ നടന്നു വന്നു.



മോനെ രമേഷേ.... നിനക്കെന്നെ മനസ്സിലായോ 🙂.... രമേഷിന്റെ കൈകൾ കവർന്നുകൊണ്ട് അച്ഛമ്മ ചോദിച്ചു.



അയാൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. 


മോളെ നിന്റെ പേര് ഞാൻ മറന്നു പോയിട്ടോ 🙂.... ഗീതയെ നോക്കികൊണ്ട് അച്ഛമ്മ പറഞ്ഞു.




എന്റെ പേര് ഗീതയെന്നാണ്.... പേടി മറച്ചു കൊണ്ട് ഗീത പറഞ്ഞു.





വധുവിനെ വിളിച്ചുകൊള്ളുക 😊.... അപ്പോഴാണ് തിരുമേനി പറഞ്ഞത്....


ദേവികയാണ് ദച്ചുവിനെ കൊണ്ടുവന്നത്.... അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ കണ്ണൻ ദച്ചുവിനെ അവന്റെ പാതിയാക്കി ❤.....





ചെറിയൊരു ഫോട്ടോ ഷൂട്ടിന് ശേഷം അവർ വീട്ടിലേക്ക് മടങ്ങി. അച്ഛമ്മയും കൂടെ വരുന്നത് കൊണ്ട് ദച്ചുവിന് വിഷമം ഒന്നുമില്ലായിരുന്നു....


തുളസി ദച്ചുവിന് നിലവിളക്ക് കൊടുത്തു വലതുകാൽ വച്ചു അകത്തേക്ക് കയറാൻ പറഞ്ഞു.


ദേവികയാണ് ദച്ചുവിന് പൂജമുറി കാണിച്ചുകൊടുത്തത്.... എല്ലാവരും സന്തോഷത്തിലായിരുവെങ്കിൽ രമേഷും ഗീതയും അവർ ചെയ്ത തെറ്റ് മറ്റുള്ളവർ അറിയുമോ എന്ന ഭയത്തിലായിരുന്നു.




ദച്ചു വേഷം മാറി വന്നയുടൻ തന്നെ എല്ലാവരും സദ്യ കഴിക്കാനിരുന്നു.




ദച്ചു നോക്കി കാണുകയായിരുന്നു ആ കുടുംബത്തിലെ ഓരോരുത്തരെയും.... എല്ലാവരും വളരെ സന്തോഷത്തിലാണ്.... അത് കണ്ട് അവളുടെ ചുണ്ടിലും ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. ഇനി താനും ആ കുടുംബത്തിലെ ഒരു അംഗം ആണല്ലോ എന്നോർത്തപ്പോൾ അവൾക്ക് ഒത്തിരി സന്തോഷം തോന്നി.



കഴിച്ചെഴുനേറ്റ് കഴിഞ്ഞ് എല്ലാവരും കൂടി ഹാളിൽ ഒത്തുകൂടി.




അങ്ങനെ കണ്ണന്റെ കല്യാണവും കഴിഞ്ഞു.... ഇനി അടുത്തത് കൃഷ്ണ മോളാണ്.... കിഷോർ അത് പറഞ്ഞതും അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.




ഈ മൂന്ന് വയസ്സുള്ള കൊച്ചിന്റെ കാര്യമാണോ മനുഷ്യ നിങ്ങൾ പറയുന്നത് 😤.... ദേവിക കിഷോറിന്റെ തലയിൽ തട്ടിക്കൊണ്ടു ചോദിച്ചു.




അയ്യോ എന്റെ ദേവൂസ് ട്ടെറർ ആയെ 😂.... കിഷോർ അങ്ങനെ വിളിച്ച് കൂവിയതും ദേവു അവന്റെ വായ പൊത്തി പിടിച്ചു കണ്ണുരുട്ടി കാണിച്ചു. 



അല്ല രമേഷ് അങ്കിളും ഗീതാന്റിയും എന്താ മിണ്ടാതെ ഇരിക്കുന്നെ.... കണ്ണനാണ് അത് ചോദിച്ചത്.




ഏയ്‌ ഒന്നുമില്ല മോനെ.... അതും പറഞ്ഞ് ഗീതയോന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. 





അല്ല എന്തോ ഉണ്ട് 😌.... (ദേവു)




അതേ.... എന്തോ കാര്യമുണ്ട്.... ദേവു ട്ടെറർ ആവുന്നതിന് മുൻപേ തന്നെ കാര്യങ്ങൾ പറഞ്ഞോ.... അതാണ് നല്ലത്.... കിഷോർ ദേവുവിനെ ഒളികണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു.




ദേവു അവനെ നോക്കി പല്ല് കടിച്ചു.




അപ്പോൾ ദേവുവിന്റെ അച്ഛനും അമ്മയുമാണോ രമേഷും ഗീതയും 🤔.... രമേഷിനെയും ഗീതയെയും സംശയത്തോടെ മാറി മാറി നോക്കികൊണ്ട് അച്ഛമ്മ ചോദിച്ചു.




മ്മ്മ്.... അതേ.... ഇതാണ് എന്റെ അച്ഛനും അമ്മയും 😊. ദേവു അവരെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.



എന്നാൽ ഈ സമയം രമേഷും ഗീതയും ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു.








തുടരും 💜....





ഈ പാർട്ട്‌ ലെങ്ത് കുറവാണെന്ന് അറിയാം 😊.... അടുത്ത പാർട്ട്‌ നല്ല ലെങ്ത്തിൽ തരാൻ നോക്കാട്ടോ 😁....



അങ്ങനെ ചിലവില്ലാതെ കണ്ണന്റെയും ദച്ചുവിന്റെയും കല്യാണം ഞാൻ നടത്തിയിട്ടുണ്ട്.... എല്ലാവരും ഹാപ്പി ആയില്ലേ 😝.




പിന്നെ ഒരു കാര്യം കൂടി....
ഇതൊരു സിംപിൾ സ്റ്റോറിയാണ്.... No Villains.... No Fights.... 

വെറുതെ തോന്നിയൊരു ആശയം എഴുതിയെന്ന് മാത്രം....



അപ്പോൾ വായിച്ചിട്ട് റേറ്റിംഗ്‌സും റിവ്യൂസും തരാൻ മറക്കല്ലേ....

 


*പ്രാണസഖി 💜..!!* (ഭാഗം 7)

*പ്രാണസഖി 💜..!!* (ഭാഗം 7)

4.8
5444

അപ്പോൾ ദേവുവിന്റെ അച്ഛനും അമ്മയുമാണോ രമേഷും ഗീതയും 🤔.... രമേഷിനെയും ഗീതയെയും സംശയത്തോടെ മാറി മാറി നോക്കികൊണ്ട് അച്ഛമ്മ ചോദിച്ചു. മ്മ്മ്.... അതേ.... ഇതാണ് എന്റെ അച്ഛനും അമ്മയും 😊. ദേവു അവരെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു. എന്നാൽ ഈ സമയം അവർ ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു. നിന്റെ യഥാർത്ഥ പേരെന്താണ് മോളെ.... ദേവുവിനെ നോക്കികൊണ്ട് അച്ഛമ്മ ചോദിച്ചു.  *ദേവിക* എന്നാണ് എന്റെ ശെരിക്കുമുള്ള പേര്.... ഈ വീട്ടിലെ മൂത്ത മരുമകളാണ് ഞാൻ 😊.... (ദേവു) *ദേവിക* യെന്ന പേര് കേട്ടതും അച്ഛമ്മ രമേശനെയും ഗീതയെയും വീണ്ടും സംശയത്തോടെ നോക്കാൻ തുടങ്ങി. ഈ സമയം എന്താണ് കാ