Aksharathalukal

വേണി - 4

അഭിയേട്ടന്റെ മെസ്സേജ്!
ഡിഗ്രിയ്ക്ക് അഡ്മിഷൻ എടുക്കാൻ പോയപ്പോഴാണ് അച്ഛൻ ഒരു phone വാങ്ങി തരുന്നത്. അന്ന് തന്നെ അപ്പു വീട്ടിൽ വന്നു അതിന്റെ ഫങ്ക്ഷൻസ് എല്ലാം പറഞ്ഞു തന്നു. കുറെ no സേവ് ചെയ്ത് തന്നു. കൂട്ടത്തിൽ അവൻ അഭിയേട്ടന്റെ നമ്പറും സേവ് ചെയ്ത് തന്നായിരുന്നു. ഈ രണ്ട് വർഷത്തിനിടയ്ക്ക് ഒരിയ്ക്കൽ പോലും അഭിയേട്ടൻ ഈ നമ്പറിലേയ്ക്ക് വിളിച്ചിട്ട് പോലുമില്ല ഞാനും അങ്ങോട്ടേക്ക് വിളിയ്ക്കാൻ നിന്നില്ല.
 
ഒരു good night മാത്രമേ ഉണ്ടായിരുന്നോളൂ. ഞാനും ഒരു goodnyt അയച് phone ഓഫ്‌ ആക്കാൻ തുടങ്ങിയപ്പോഴേയ്ക്കും അടുത്ത msg വന്നു.
"ഉറങ്ങിയില്ലാരുന്നോ..?
 
"ഇല്ല, കിടക്കാൻ പോകുവായിരുന്നു..
 
"ഹ്മ്മ്, പിന്നെ എന്തൊക്കെയുണ്ട്… ഭക്ഷണം കഴിച്ചോ?
 
ഞാൻ ആകെ സംശയത്തിൽ ആയി ഇനി അപ്പു എങ്ങാനും എന്നെ പറ്റിയ്ക്കാൻ വേണ്ടി ചെയ്യുന്നതാണോ🤔.
 
"സത്യം പറ.. ഇത് അഭിയേട്ടൻ തന്നെ ആണോ?.. അതോ അപ്പു ആണോ..
 
കുറെ നേരം ടൈപ്പിംഗ്‌ കാണിച്ചു പുള്ളിക്കാരൻ പോയിന്നു വിചാരിച്ചപ്പോഴേയ്ക്കും വീഡിയോ കാൾ വന്നു.
 
ഞാൻ phone എടുത്തു.
 
"അഭിയേട്ടൻ 😍
 
"ഇപ്പൊ സംശയം മാറിയോ..?
 
"ഹ്മ്മ്..
 
"ഹ്മ്മ്, പിന്നെ പറ.
നാളെ ഞങ്ങൾ വരുന്നുണ്ട്. അങ്ങോട്ടേക്ക് ഒരു ഒഫീഷ്യൽ പെണ്ണുകാണലിന് അപ്പോൾ വിശദമായി സംസാരിയ്ക്കാം. ഫോൺ വച്ചോ.. കിച്ചൂന്റെ സംശയം മാറിയല്ലോ…
 
ഈ, മനുഷ്യൻ എന്നെ ഞെട്ടിച്ചു കൊല്ലുവാണല്ലോ.
"കിച്ചു " വർഷങ്ങൾക് ശേഷമുള്ള വിളി.
 
"അഭിയേട്ടന് ഓർമയുണ്ടാരുന്നോ, ഞാൻ കരുതി ന്റെ പേരൊക്കെ മറന്നുകാണുവെന്ന്..
 
"നീ കരുതുന്നതിന് വിപരീതമായ എന്തൊക്കെ കാര്യങ്ങളാണ് ഇനി നടക്കാൻ പോവുന്നെ.. അപ്പൊ ഒന്നും മുൻകൂട്ടി കരുതണ്ട… 🤗
ഫോൺ വച്ചോ നാളെ സംസാരിയ്ക്കാം…
 
എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാരേം തിരിച്ചു കിട്ടിയ പോലെ….
 
_——————————————————————————
 
"കുന്നോളം സ്നേഹം ഉള്ളിലുണ്ടായിട്ടും എന്തിനാ ചേട്ടായി അവളോട് ഈ ഒളിച്ചു കളി.
 
അപ്പു വേണിയോട് സംസാരിച്ചു തിരിഞ്ഞ അഭിയോടായി ചോദിച്ചു.
 
"ഒളിച്ചു കളിക്കുവല്ലടാ, നിനക്ക് അറിയാവുന്നതല്ലേ, എല്ലാം നഷ്ടപ്പെട്ടു തറവാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു വാശിയായിരുന്നു. നേടിയെടുക്കണം എന്ന വാശി. അച്ഛൻ ആകെ തകർന്ന് പോയിരുന്നു, സ്വന്തം സഹോദരന്മാരിൽ നിന്നും ഇങ്ങനെയൊരു ചതി പ്രേതീക്ഷിച്ചില്ലല്ലോ പാവം,
 
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ രക്ത വർണ്ണം ആയിരുന്നു.
 
"പിന്നെ ഒരോട്ടം അല്ലാരുന്നോ, ശേഖരൻ മാമ ഇല്ലാരുന്നെങ്കിൽ ഇന്ന് നിൽക്കുന്ന അഭിറാം ഉണ്ടാവില്ലാരുന്നു. അത്രയ്ക്ക് കടപ്പാടുണ്ട് ആ മനുഷ്യനോട്, കുഞ്ഞുനാളിലെ അവളെ ഉള്ളിൽ കൊണ്ട് നടന്നതാണ്.
 
അന്ന് അമ്പലകുളത്തിൽ മുങ്ങി താണ അവളെ കൈകളിൽ കോരി എടുത്ത്, അന്നാണ് അറിഞ്ഞത് ഇത്രേം ഇഷ്ടം ഉണ്ടാരുന്നന്ന്. മയങ്ങി കിടന്ന അവൾക്ക് ശ്വാസം കൊടുത്ത്.. അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ വളരെ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു 😍.
 
"ഓഹ്, എന്റെ പൊന്നോ…
അഭിയെ അപ്പു കണക്കിന് കളിയാക്കുന്നുണ്ടായിരുന്നു. 😂
 
"മതിയെടാ,, മതി…
 
ആ സമയത്ത് അവളെ മനഃപൂർവം മറന്നതാണ്…
അഭി ഒന്ന് നെടുവീർപ്പിട്ടു.
 
"സാരല്യ ചേട്ടായി ഇനി ഈ ജന്മം മുഴുവനും കൊതി തീരാത്തെ സ്നേഹിച്ച മതി.
 
അപ്പു അവന്റെ റൂമിലേയ്ക്ക് പോയി.
 
അഭി വോൾപേപ്പറിൽ സെറ്റ് ചെയ്തിരിയ്ക്കുന്ന വേണിയുടെ ഫോട്ടോയിൽ ചുണ്ട് ചേർത്തു.
 
                           (തുടരും )
                          ✍️നിശാഗന്ധി 🌼
 

വേണി -5

വേണി -5

4.4
3479

രാവിലെ എഴുന്നേറ്റപ്പോൾ ആദ്യം ഫോൺഎടുത്ത് നോക്കി. അഭിയേട്ടന്റെ msg ഒന്നും കണ്ടില്ല. പിന്നെ ഞാൻ വിചാരിച്ചു ഒരു good morning അയച്ചാലോ എന്ന്. പിന്നെ വേണ്ടാന്ന് വച്ചു. എനിയ്ക്ക് വല്ലാത്ത ഉന്മേഷമായിരുന്നു. ഫോൺ വച്ചിട്ട് പോയി കുളിച്ചു താഴേയ്ക്ക് പോയി. അടുക്കളയിൽ അമ്മ പിടിപ്പത് പണിയിൽ ആയിരുന്നു, പലഹാരങ്ങൾക്കുള്ള  മാവ് തയാറാക്കുന്നു,തേങ്ങ ചിരകി വയ്ക്കുന്നു. ഞാനതെല്ലാം വെറുതെ നോക്കി നിന്നു വെറുതെ അമ്മയ്ക്ക് ഇരട്ടി പണി ഉണ്ടാക്കുന്നത് എന്തിനാ.…………… വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അച്ഛൻ. ഞാൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു.  “മോൾക്ക്‌ വിഷമമാ