Aksharathalukal

MONJANDE MALAGA❤️PART-12

❤️PART-12❤️

                                             ✍️FIDUZzz
..................................................................
താൻ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.....പിന്നെ ആണേൽ അവൾക്ക് കിടന്നിട്ട് ഉറക്കവും വരുന്നില്ല....നേരം നോക്കിയപ്പോൾ 3.30AM...
ആ റൂമിൽ വൈദ്യുതി ബന്ധം ഇല്ലാഞ്ഞിട്ട് പോലും അവൾക്ക് ആ തണുപ്പ് അസഹനീയമായിരുന്നു....
തണുപ്പകറ്റാനായി ഒന്നും ഇല്ല താനും..
തന്റെ ഷാൾ കൊണ്ട് ശരീരത്തെ പൊതിഞ്ഞ് പിടിച്ചു അവൾ വാതിൽ തുറന്ന് പുറത്തെക്കിറങ്ങി.....
ഇതേ സമയം അറക്കൽ തറവാട് മുഴുവൻ മയക്കത്തിലാണ്...ഒരാൾ ഒഴിച്ച്....യാൻ..അവൻ കണ്ണടച്ച മനസ്സിലേക്ക് വരുന്നത് ഞമ്മടെ നീല കണ്ണത്തിനെയാണ്,അതന്നെ ഞമ്മടെ ഐഷു...ആളെ നിദ്ര ദേവി കടാഷിക്കുന്നില്ല പോലും...ആൾ പുറത്തെക്ക് നോക്കിയിരിക്കാണ്...
അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞെന്ന പോൽ ചുറ്റും പരതി....
പിന്നെ എന്തോ കണ്ട് കിട്ടിയെന്ന പോലെ ആ കണ്ണുകൾ തിളങ്ങി.
എന്നാൽ ആ തിളക്കം സെകന്റ് വെത്യാസത്തിൽ ദേഷ്യത്തിൻ വഴി മാറി...ഓൻ ഞമ്മടെ നായിക കുട്ടിനെയാണ് കണ്ടത്ട്ടൊ......
പെട്ടെന്ന് നൂലറുത്ത മാലയിലെ മുത്തുകളെ പോലെ മഴതുള്ളികൾ ഭൂമിയിലേക്ക് ശരവേഗത്തിൽ പെയ്തിറങ്ങി.....മാനത്തിന്റെ ചന്തവും നോക്കി നിന്ന ഞമ്മടെ ഐഷു നന്നായങ്ങ് നനഞ്ഞ്..പാവം 
കുട്ടില്ലെ🤭
ഇത് കണ്ട യാൻ അതാ മണ്ടണ്.....
മൂട്ടിനും തീ പിടിച്ച പോലെ ഉള്ള്ക്ക്..
ഇതിന് എന്താണാവൊ പറ്റീത്.....
ഇപ്പയല്ലെ ഇന്ക് കത്തീത്....ഓൻ ഇവൾ ഇവിടെ നനഞ്ഞ് നിക്കണത് കണ്ട് മണ്ടി വരാണ് മക്കളേ...
ഇങ്ങനൊക്കെ ഇവൻ മണ്ടിയാൽ ഇവൻ ഫസ്റ്റ് കിട്ടും ഒർപ്പ്......
പെട്ടെന്ന് തന്നെ അവൻ അവളെ തന്റെ കരങ്ങളാൽ സംരഷണ വലയം തീർത്ത് കൊണ്ട് പൊതിഞ്ഞ് പിടിച്ചു...
ഓളാണെ ആകെ കിളി പോയി നിക്കാണ് സൂർത്തുക്കളെ.......
ബോധം വന്നപ്പോൾ ഓനെ പിടിച്ച് തള്ളി.......
"തനിക്ക് കൊർച്ചേലും ഉളുപ്പ് ഉണ്ടോടൊ" (ഐഷു)
"അത് എനിക്ക് നിന്നെ തെളിയിക്കെണ്ട ആവശ്യം ഇല്ല..." 
(യാൻ)
"താൻ തെളിയിച്ച് തരേണ്ടാടൊ..
എല്ലാം എനിക്ക് മനസ്സിലായി"
(ഐശു)
"എന്ത് മനസ്സിലായെന്ന്" (യാൻ)
"സ്വന്തം പെങ്ങളെ പ്രായമുള്ള എന്നെ കെട്ടിപിടിച്ച താൻ വല്യ മാന്യൻ ആണെന്നാടൊ തന്റെ വിജാരം..
താൻ ഒന്ന് വിളിച്ചാൽ തന്റെ കൂടെ കിടക്കാൻ കൊറേ എണ്ണം ഇറങ്ങി പോരുമായിരിക്കും..എന്നാൽ ആ കണക്കിൽ ഈ ഐഷയെ കൂട്ടണ്ട....
പട്ടിണി കിടന്ന് മരിച്ചാലും തന്നെ പോലുള്ള അമ്മയെയും പെങ്ങളെയും തിരച്ചറിയാത്തവന്മാർക്ക് മുമ്പിൽ മടികുത്ത് അയിക്കില്ല ഈ ഐഷ"
അതും പറഞ്ഞ് അവൾ നടുപുരയിലേക്ക് മണ്ടി...എന്തോ അവൻ തന്നെ ആ കണ്ണുകൾ കൊണ്ട് കണ്ടെന്ന് സമ്മദിക്കാൻ കഴിയുന്നില്ല..
അവൻ വേണ്ടി...അവളുടെ കണ്ണുകൾ പെയ്ത് കൊണ്ടേ ഇരുന്നു..അവൾക്ക് പോലും അതിന്റെ കാരണം കണ്ടെത്താൻ സാധിച്ചില്ല....
അവൾ പറഞ്ഞ ഓരോ വാക്കുകളും കൊണ്ടത് അവന്റെ ഹൃദയത്തിലായിരുന്നു..ഒരിക്കലും അവൻ അവളെ അങ്ങനെ ഒരു രീതിയിൽ കണ്ടിട്ടില്ല..ആരെയും..
എന്നാൽ ഇന്ന് അവളാ മഴ നനഞ്ഞപ്പൊൾ എന്തോ കണ്ടു നിക്കാൻ കഴിഞ്ഞില്ല...അതാണ് അവളുടെ അരികിലെക്ക് ചെന്നത്..
അവളെ കണ്ടപ്പോ എന്തോ സന്തോഷം..അതാ അങ്ങനെ ചെയ്തെ....

2 പേരും തന്റെ മുറിയിൽ ഉറക്കമില്ലാതെ ആ രാത്രിയെയും പകലാക്കി......
സമയം അതിന്റെ പാട്ടിൻ പോയി...
ഒരു ഉച്ച ഒക്കെ ആയപ്പോ അറക്കൽ തറവാട്ട് മുറ്റത്ത് ഒരു ബെൻസ് കാർ വന്ന് നിന്ന്..അതിൽ നിന്നും ഒരു ഉമ്മയും ഉപ്പയും അവരുടെ മകനും മകളും ഇറങ്ങി....... ഈ നേരം യാൻ മുകളിലെ ബാൽകണിയിൽ ഇരുന്ന് ലാപ്പിൽ വർക്ക്‌ ചെയ്യുകയായിരുന്നു..
കാറിന്റെ ശബ്ദം കേട്ട് അവൻ തല ഉയർത്തി തായോട്ട് നോക്കി....
എന്നാൽ പെട്ടെന്ന് അവന്റെ നരമ്പ് വരിഞ്ഞ് മുറുകി..കണ്ണുകൾ ചുമന്നു....
അവന്റെ കണ്ണുകളിൽ അത് പതിഞ്ഞ് നിന്നു.....
ഫാത്തിയോടും ഫിനൂനോടും നിച്ചുവിനോടും സംസാരിച്ചിരിക്കുന്ന ഐഷുവിനെ ചൂയ്ന്ന് നോക്കുന്ന ആ കണ്ണുകൾ...അത് അവനിലെ ചെകുത്താനെ ഉണർത്തി....
ഇതാണ് മുഹബത്തുൽ ഖിസയിലെ നൂറ്റാണ്ടുകൾക്കിപ്പുറം എത്തുമെന്ന് ഉറപ്പ് നൽകിയ മജ്‌നൂന്റെ യഥാർത്ഥ സ്വഭാവം...തന്റെ പാതിക്കായി ജീവൻ പോലും വെടിയുന്നവൻ.......
അവനിലെ ചെകുത്താൻ ഉണർന്നാൽ കോഴികുഞ്ഞിനെ റാഞ്ചി എടുത്ത് പറന്നകലുന്ന കഴുകനെക്കാൾ ഭീകരനാണ് അവൻ.........
പച്ചക്ക് വെട്ടി നുറുക്കും........
അവൻ ചെകുത്താനാണ്......
തെറ്റ് ചെയ്തവന്മാരുടെ ചെകുത്താൻ...........





അവൻ ഭ്രാന്താണ്......
അവൻ പോലും അറിയാത്ത ഭ്രാന്ത്...
അവന്റെ ഹൃദയം മിടിക്കുന്നത് പോലും ആ ഭ്രാന്ത് കാരണമാണ്...
നേരിൽ കാണുന്നതിൻ മുമ്പേ അസ്തിക്ക് പിടിച്ച ഭ്രാന്ത്.......
ഐഷ എന്ന ഭ്രാന്ത്❤️





                           തുടരും.....
അപ്പൊ കരളുകളെ..ഞാൻ അടുത്ത പാർട്ടും പോസ്റ്റി...ഇങ്ങൾ അതിന്റെ ഒരു നന്നിയായി ഒരു 2 വരി കുറിക്കണം..എത്ര കഷ്ടപ്പെട്ടാ അറിയോ ഓരോ പാർട്ടും എഴുതി ഇണ്ടാക്കുന്നെ...വായിക്കുന്നൊർ ഒരു സ്റ്റിക്കർ എങ്കിലും ഇടിട്ടൊ....
ഇത് എത്ര നന്നായി എന്ന് ഇന്ക് അറിയില്ലാട്ടൊ...ബോർ ആയിക്കിണൊ..ഞമ്മക്ക് ഈ സ്റ്റോറി വേം തീർക്കാട്ടൊ...
അപ്പൊ പിന്നെ കാണെ..
ടാറ്റാ..ബൈ....സീയു


MONJANDE MALAGA❤️PART-13

MONJANDE MALAGA❤️PART-13

4.8
2454

❤️PART-13❤️                                              ✍️FIDUZzz .................................................................. കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് ഉമ്മറത്തിരുന്ന അഹമ്മദ് അലി ചിരിയോടെ അവർക്കരികിലേക്ക് ചെന്നൂ....... "എത്ര ആയെടാ ഈ വഴിക്ക് കണ്ടിട്ട്..." എന്നും പറഞ്ഞ് അഹമ്മദ് അലി അതിലെ ഒരാളെ കെട്ടിപിടിച്ചു.... "അല്ല ഉപ്പ എവിടെ"  അയാൾ ചോദിച്ചു... "ഉപ്പ ഉള്ളിൽ ഇണ്ട്..ഇങ്ങൾ ഇങ്ങ് കേറി ഇരി" എന്നും പറഞ്ഞ് അഹമ്മദ് അലി അവരെ ഇരുത്തി ഉള്ളിലേക്ക് പോയി.. എന്നാൽ ഈ നേരമത്രയും ആ കണ്ണുകൾ ഐഷുവിനെ കാമത്തൽ ചൂയ്ന്ന് നോക്കി കൊണ്ടേ ഇരുന്നു.. ഒരു വാതിലിനപ്പുറം തന്നെ ചുട്ടെരിക്കാൻ ദേഷ്യ