Aksharathalukal

ഗാന്ധർവ്വം - 29

അവർ നേരെ തിരിച്ചത് നാൽപാട് തറവാട്ടിലേക്ക് ആയിരുന്നു രാത്രി 10 മണിയോടെ അടുപ്പിച്ച് ആയിരുന്നു അവിടെ എത്തിയപ്പോൾ ഉമ്മറത്തു തന്നെ മഹേഷും രേവതിയും ദേവകിയും രാമനും ഉണ്ടായിരുന്നു അനു ഓടിച്ചെന്ന് രേവതിയേ കെട്ടിപ്പിടിച്ചു.

 എങ്ങനെയുണ്ടായിരുന്നു മോനേ യാത്രയൊക്കെ ( മഹേഷ് )


 കുഴപ്പമില്ലായിരുന്നു ചെറിയച്ഛ ചെറിയൊരു യാത്രാക്ഷീണം അത്രയേ ഉള്ളൂ ( ദേവൻ ).

 കുളിച്ചു ഫ്രഷ് ആയി ഫുഡ് എന്തെങ്കിലും കഴിച്ച് നന്നായിട്ടുണ്ട് ഉറങ്ങ് ക്ഷീണം ഒക്കെ അങ്ങ് മാറും ( മഹേഷ്).

 അല്ല അമ്മയും അച്ഛനും എപ്പോ വന്നു ( അനു )

 ഞങ്ങൾ രാവിലെ വന്നു മോളേ ( ദേവകി )


 മുത്തശ്ശി എവിടെ വല്യേച്ചി ( ചാരു ).

 അമ്മ കിടന്നു നിങ്ങളെ നോക്കി ഒരുപാട് നേരം ഇരുന്നു പിന്നെ എന്തെങ്കിലും ഫുഡ് കഴിപ്പിച്ച് ശേഷം ഉറങ്ങാൻ പറഞ്ഞു ( രേവതി ).

 അപ്പോൾ നിങ്ങൾ ആരും ഒന്നും കഴിച്ചില്ലേ ( വരുൺ ) 

 എവിടുന്നാ നിങ്ങളെ നോക്കിയിരിക്കുകയായിരുന്നു എല്ലാരും വാ കഴിക്കാം ( രാമൻ).


 മോനെ വരുണെ കണ്ണനും മാളും എന്തിയേ? ( മഹേഷ്).

 രണ്ടാളും കാറിൽ കിടന്ന് നല്ല ഉറക്കമാ ഞാൻ വിളിച്ചോണ്ടു വരാം ( വരുൺ)

 വേണ്ട മോനെ നിങ്ങൾ അകത്തോട്ട് കേറിക്കോ ഞാൻ ലഗേജും എടുത്ത് കുട്ടികളെ വിളിച്ചു കൊണ്ട് വരാം ( അയ്യപ്പൻ).

 ശരി ചേട്ടാ ( വരുൺ )


 അച്ഛാ ഞാനും കൂടെ വരാം ( ചാരൂ ).

 വേണ്ട ചാരു നിങ്ങളൊക്കെ പോയി കുളിച്ചോ ഞാനും ചേട്ടനും കൂടി എടുത്തോളാം ( മഹേഷ് ).

 എന്നാൽ ഞാനും കൂടാം ഇത്രയും ലഗേജ് കൂടി എടുക്കണ്ടേ ( രാമൻ)



 എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയ ശേഷം ഡൈനിംഗ് ഹാളിലേക്ക് വന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി രേവതിയും ദേവകിയും ആണ് എല്ലാവർക്കും വിളമ്പി കൊടുത്തത്.

 അനു രാവിലെ ഞങ്ങൾ പോവും കേട്ടോ മോൾ വരുന്നോ ( ദേവകി ).

 അതെന്താ അമ്മ പെട്ടെന്ന് ( അനു ).

 കോളേജിലെ കുറച്ച് ആവശ്യങ്ങൾ ഉണ്ട് മോളെ പിന്നെ രാമേട്ടനും വരുണനും നാളെ ബിസിനസ് ആവശ്യത്തിനായി കോയമ്പത്തൂർ പോണം ( ദേവകി).

 അതെന്താ അമ്മ കോളേജിൽ ആവശ്യം ( അനു ).

 ഒരു ഡോക്യുമെന്ററി ആണ് മോളെ ടീച്ചേഴ്സ് എല്ലാം വരണം ( ദേവകി).


 അപ്പോൾ ദേവേട്ടൻ പോണോ ( അനു ).

 പിന്നല്ലാതെ എനിക്കും പോണം ഒരാഴ്ചത്തെ മീറ്റിംഗ് ആണ് ( ദേവൻ ).

 അളിയൻ പോകുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു അനു ചേച്ചിക്ക് സങ്കടം ( കണ്ണൻ ).

 ഒന്ന് പോടാ ചെക്കാ ( അനു ).

 ഞാനൊന്നും പറഞ്ഞില്ലേ ( കണ്ണൻ ).

 അപ്പോ അവിടെ വീട്ടിൽ ആരും കാണില്ലല്ലോ മാളുവും കൂടി ഇവിടെ നിൽക്കട്ടെ( രേവതി).

 രേവതി അമ്മ ഞാൻ എന്റെ കൂട്ടുകാരിയുടെ വീട് വരെ ഒന്ന് പോണം അവളുടെ ചേച്ചിയുടെ കല്യാണം ആണ് മറ്റന്നാൾ എന്റെ ബെസ്റ്റ് ഫ്രണ്ട് എനിക്ക് പോണം അമ്മേ കല്യാണം കഴിഞ്ഞാൽ നേരെയങ്ങ് വന്നേക്കാം ( മാളു).


 അയ്യോ അപ്പോൾ നിങ്ങൾ എല്ലാവരും പോകും ഞാൻ ഇവിടെ തന്നെ ആവില്ലേ ( അനു ).

 നീ എങ്ങനെ തന്നെ ആവുന്നത് കണ്ണൻ ഇല്ലേ ഇവിടെ ( ദേവൻ ).


 അതല്ല ദേവേട്ടാ ബോറടിക്കും ( അനു ).

 കുറച്ച് ദിവസത്തെ കാര്യമല്ലേ ( ദേവൻ ).


 മ്മ് (അനു).

 ഞാനിന്ന് ചാരു ചേച്ചിയുടെ കൂടെ ആണ് കേട്ടോ ( മാളു ).


 നീ എവിടെയെങ്കിലും പൊക്കോ ( കണ്ണൻ ).

 ഒന്ന് പോടാ ( മാളു ).

 നീ എന്താ എന്നെ വിളിച്ചത് ( കണ്ണൻ )

 അല്ല കണ്ണേട്ടാ പപ്പടം ഉണ്ടോ എന്ന് ചോദിച്ചതാ ( മാളു ).


 ഞാൻ കേട്ടു( കണ്ണൻ ).

 ഇല്ല സത്യമായിട്ടും ഞാൻ ഒന്നും പറഞ്ഞില്ല( മാളു ).

 മതി ഇനി രണ്ടുംകൂടി വഴക്ക് വേണ്ട പോയി കിടന്നോ എല്ലാവർക്കും ക്ഷീണം കാണില്ലേ ( മഹേഷ് ).

 എല്ലാവരും മുറിയിലേക്ക് ഉറങ്ങാൻ പോയി സമയം രാത്രി 3 മണിയോടെ അടുത്തിരുന്നു പെട്ടെന്നാണ് ചാരു വിന്റെ മുറിയുടെ ജനലിൽ പുറത്തുനിന്ന് ആരോ തട്ടിയത്..



 തുടരും..


ഗാന്ധർവ്വം - 30

ഗാന്ധർവ്വം - 30

4.6
3518

മുറിയുടെ ജനലിൽ ആരോ തട്ടുന്നതായി തോന്നിയ ആണ് ചാരു ഉണർന്നത് അവൾ അടുത്തു കിടക്കുന്ന മാളുവിനെ ഉണർത്താതെ കട്ടിലിൽ നിന്ന് എണീറ്റു ജനൽ തുറന്നു അവൾ ഇരുട്ടിലേക്ക് നോക്കി ചോദിച്ചു.  ആരാത്? .....  ചോദിച്ചത് കേട്ടില്ലേ ആരാണെന്ന്?  ഒച്ച വെക്കല്ലേ ഞാനാ വരുൺ?  തനിക്ക് എന്താ ഉറക്കം ഒന്നും ഇല്ലേ!  അത് നിന്നോട് ഞാൻ ഒരു കാര്യം പറയാൻ വന്നതാ.  ഈ രാത്രി 3:00 കോ.  സമയവും കാലവും ഒന്നും നോക്കാൻ ഇപ്പോ നമ്മുടെ കല്യാണം ഒന്നുമല്ലല്ലോ.  തനിക്ക് എന്താ വേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞിട്ട് പോയി കിടന്നുറങ്ങ് രാവിലെ കോയമ്പത്തൂര് പോകേണ്ടതല്ലേ.  അത് ഞാൻ വന്നത് ത