Aksharathalukal

ഗാന്ധർവ്വം - 30

മുറിയുടെ ജനലിൽ ആരോ തട്ടുന്നതായി തോന്നിയ ആണ് ചാരു ഉണർന്നത് അവൾ അടുത്തു കിടക്കുന്ന മാളുവിനെ ഉണർത്താതെ കട്ടിലിൽ നിന്ന് എണീറ്റു ജനൽ തുറന്നു അവൾ ഇരുട്ടിലേക്ക് നോക്കി ചോദിച്ചു.

 ആരാത്?

.....

 ചോദിച്ചത് കേട്ടില്ലേ ആരാണെന്ന്?

 ഒച്ച വെക്കല്ലേ ഞാനാ വരുൺ?

 തനിക്ക് എന്താ ഉറക്കം ഒന്നും ഇല്ലേ!

 അത് നിന്നോട് ഞാൻ ഒരു കാര്യം പറയാൻ വന്നതാ.


 ഈ രാത്രി 3:00 കോ.


 സമയവും കാലവും ഒന്നും നോക്കാൻ ഇപ്പോ നമ്മുടെ കല്യാണം ഒന്നുമല്ലല്ലോ.

 തനിക്ക് എന്താ വേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞിട്ട് പോയി കിടന്നുറങ്ങ് രാവിലെ കോയമ്പത്തൂര് പോകേണ്ടതല്ലേ.


 അത് ഞാൻ വന്നത് തന്നോട് ഞാൻ ചോദിച്ചില്ലേ അതിനു മറുപടി ഒന്നും തന്നില്ല.

 എന്ത് ചോദിച്ചെന്ന്.


 തനിക്ക് ഓർമ്മയില്ലേ.


 ഇല്ല എനിക്ക് ഓർമ്മയില്ല.


 ചാരു നീ വെറുതെ കളിക്കരുത്.

 വരുൺ ജനലഴികളിൽ പിടിച്ചു കൊണ്ടിരുന്നു ചാരു വിന്റെ കൈയിൽ പിടിച്ചു അവളുടെ കൈകളിൽ കിടന്ന് കുപ്പിവളകൾ പൊട്ടിയിരുന്നു.


 സോറി ഞാൻ.


☹️☹️😡.

 ചാരു നീ പറയുന്നത് കേൾക്ക് എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്.


 തന്നോട് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ.


 എന്നാൽ നീ എനിക്കൊരു മറുപടി താ.


☹️☹️.

 എന്താ തനിക്ക് ഒന്നും പറയണ്ടേ ചാരു നിനക്ക് ഞാൻ കോയമ്പത്തൂര് പോയിട്ട് തിരിച്ചു വരുന്ന വഴി സമയം തരാം നീയും പോവല്ലേ നാളെ documentation ആലോചിച്ചിട്ട് പറഞ്ഞാൽ മതി പോയി കിടന്നോ നാളെ രാവിലെ പോണ്ടേ.


...


 വരുൺ തിരിച്ചു തറവാട്ടിലേക്ക് നടന്നു അവനെ തന്നെ നോക്കി നിന്നശേഷം ചാരു ജനലുകൾ അടച്ചു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു നേരെ തിരിഞ്ഞപ്പോൾ കണ്ടത് തന്നെ തന്നെ നോക്കി കട്ടിലിൽ ഇരിക്കുന്നു മാളുവിനെ ആണ്.


 എന്താ മാളു നീ ഉറങ്ങിയില്ലേ.

 അല്ല ചേച്ചി എന്താ രാത്രി പരിപാടി


 അത് ഒന്നുമില്ല ഭയങ്കര ചൂട് കുറച്ചു നേരം ജനൽ തുറന്നിട്ടത്.


 ചൂട് എടുക്കും എങ്കിൽ ഫാൻ ഇട്ടൂടെ.


 അയ്യോ ഞാനത് മറന്നുപോയി.

 അതങ്ങനെ ചേച്ചി പ്രേമം മനസ്സിൽ കയറിയ.


 പ്രേമമോ ആരോട്.


 ചേച്ചി എന്നോട് കള്ളം പറയണ്ട ഞാൻ കണ്ടുവരുന്ന ഏട്ടൻ വന്നത് ചേട്ടൻ പാവാ ചേച്ചിക്ക് ചേട്ടനെ ഇഷ്ടമല്ലേ അല്ലെങ്കിൽ അങ്ങ് പറഞ്ഞുകൂടെ.


 പറയാം മാളു വരുൺ എന്നോട് പറഞ്ഞില്ലേ തിരിച്ചുവരുമ്പോൾ ഒരു മറുപടി കൊടുക്കണം എന്ന് അന്ന് ഞാൻ മറുപടി കൊടുക്കും സമയമായില്ലേ നീ കിടന്നുറങ്ങാം.


Ok.......


   

 രാവിലെ അനു ഉണർന്നപ്പോൾ 10 മണിയോടെ അടുപ്പിച്ച് ആയിരുന്നു അവൾ കണ്ണുകൾ തുറക്കാതെ തന്നെ ദേവൻ അടുത്തുണ്ടോ എന്ന് നോക്കി.


 "അയ്യോ പോയോ"

 അവൾ കുളിച്ച് വേഷം മാറി അടുക്കളയിലേക്ക് ചെന്നു രേവതി അടുക്കളയിൽ ജോലിയിലായിരുന്നു.

 ചെറിയമ്മ എല്ലാരും പോയോ.

 എല്ലാവരും രാവിലെ പോയി.

 എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.

 അതെങ്ങനെ മുഖത്തെ വെയിൽ അടിക്കുന്നത് വരെ കിടന്നുറങ്ങു അല്ലേ.

 അത് ക്ഷീണം കൊണ്ടല്ലേ ചെറിയ അമ്മേ.

 അതുകൊണ്ട് ഞാനും പിന്നെ വിളിക്കാഞ്ഞത്.

 അല്ല അവർ പോയിട്ട് കുറച്ചു നേരം ആയതേയുള്ളൂ.


 ഇല്ലാ രാമേട്ടനും വരുണും രാവിലെ ഒരു ആറുമണിക്ക് കോയമ്പത്തൂർ പോയി പിന്നെ ദേവകി ചേച്ചിയും ദേവനും ചാരുവും ഒരു 8 മണിയായി കാണും പോയിട്ട് നിന്നെ ദേവൻ വിളിച്ചില്ലേ.

 ഓർമ്മയില്ല രാവിലെ തട്ടി വിളിക്കുന്നതായി തോന്നി പക്ഷേ ഞാൻ എഴുന്നേറ്റില്ല.

 ചുമ്മാതല്ല അവൻ പൂവാണെന്ന് പറയാൻ വിളിച്ചത് ആയിരിക്കും നീ കിടന്നുറങ്ങി കാണും.


 ചെറിയമ്മ ഞാനിപ്പോ വരാവേ.


 നീ എവിടെ പോവാ കാപ്പി കുടിക്.


 വന്നിട്ട് കുടിക്കാം ഞാൻ മാളുവിന് നിന്റെ അടുത്ത് പോയിട്ട് അവളെ വിളിച്ചു കൊണ്ട് വരാം.

 അതിനു മാളു പോയല്ലോ.


 അവളും പോയോ.

 ഇന്നലെ അവൾ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞില്ലേ കണ്ണ് രാവിലെ കൊണ്ടുവിടാൻ പോയത്.


 ഞാനറിഞ്ഞില്ല അവൾ വെളുപ്പിനെ പോവുന്ന.


 വെളുപ്പിനെ ഒന്നുമല്ല അവൾ പോയത് അവർ ഇപ്പൊ ഇറങ്ങി ഏകദേശം ഒരു അര മണിക്കൂർ ആയി കാണും.


 ഇനി ഞാൻ ഇവിടെ പോസ്റ്റ് അടച്ചിരിക്കണം.

 അപ്പോ നീ എന്റെ കാര്യം ഒന്ന് ഓർത്തു നോക്ക് ഞാനും ഇവിടെ തന്നെയല്ലേ.


 ചെറിയമ്മ കൂട്ടു മുത്തശ്ശി ഇല്ലേ.


 നിന്നോട് ഞാൻ ഒന്നും പറയുന്നില്ല നീ കാപ്പി കുടിക്.


മ്മ്.


 അനു കാപ്പി കുടിച്ചു കഴിഞ്ഞു തിരിച്ച് മയിൽ വന്നു ഫോണെടുത്ത് ദേവനെ വിളിച്ചു.


ഹലോ ദേവേട്ടാ ഞാൻ ആനു.


 പറ അനു മനസ്സിലായി.


 എവിടായി.


 ഞങ്ങളിപ്പോൾ കോളേജിൽ നിന്ന് ബസ്സിൽ കയറിയതേയുള്ളൂ.


ആണോ എപ്പം അങ്ങ് ചൊല്ലു ആയിരിക്കും.


 ഏകദേശം വൈകുന്നേരം ആകും.


മ്മ്.


 തനിക്ക് അവിടെ ബോറടിക്കുന്നു അല്ലെ.

മ്മ്.


 എനിക്കറിയാം അത് നിന്നെയും എന്റെ കൂടെ കൊണ്ടുവരാൻ പറ്റുമായിരുന്നു പക്ഷേ ഇവിടെ വന്നാലും എനിക്ക് നിന്നെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല അതാടാ.


 അതൊന്നും കുഴപ്പമില്ല എന്റെ കെട്ടിയോനെ 😂.


 നീ ഫുഡ് കഴിച്ചോ.


 കഴിച്ചു ഇപ്പോൾ കാപ്പി കുടിച്ചത് ഉള്ളൂ.


 കണ്ണൻ ഇല്ലേ അവിടെ.


 അവൻ മാളുവിനെ കൊണ്ട് രാവിലെ പോയി.


 ഓ ഫ്രണ്ടിന്റെ വീട്ടിൽ അല്ലേ അപ്പോ നീ എവിടെ പോസ്റ്റ് ആയിരിക്കുമല്ലോ.


മ്മ്.


 മുറിയിൽ ചുമ്മാതെ ഇരിക്കാതെ കാവിൽ ഓട്ട ഒക്കെ പോയിട്ട് വാ നമ്മളുടെ പ്രണയം പൂത്ത അവിടെവച്ച് അല്ലേ.


😂😂.


 പിന്നെ ഒരു കാര്യം.

 എന്താ.


 അവിടെ വല്ല ഗന്ധർവനെ യും കണ്ടാൽ കൂടെ പോകരുത് കേട്ടോ.


 ഒന്ന് പോ ദേവേട്ടാ.


 അനു ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം ബസിന്ടെ ഇരച്ചു കൊണ്ട് ഒന്നും കേൾക്കുന്നില്ല.


 ശരി ദേവേട്ടാ ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി.


Okda.


 ടേക്ക് കെയർ.

 ദേവൻ ഫോൺ കട്ടാക്കി ശേഷം അനു കുറച്ചുനേരം രേവതിയുടെ അടുത്തു പോയിരുന്നു സമയം നീങ്ങിക്കൊണ്ടിരുന്നു ഉച്ചയ്ക്ക് ആഹാരം കഴിച്ചശേഷം അവൾ തൊടിയിലേക്ക് ഇറങ്ങി കുളത്തിലെ പടിക്കൽ ഇരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടു പരൽമീനുകൾ അവളുടെ മഴത്തുള്ളി പാദസരം ധരിച്ച കാലുകളിൽ മുത്തമിട്ടു കൊണ്ടിരുന്നു അവൾ അങ്ങനെ കുറച്ചു നേരം ഇരുന്നു അപ്പോഴാണ് കുളത്തിലെ തെക്കേയറ്റത്തുള്ള മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ പഴുത്ത് നിൽക്കുന്നത് അവൾ കണ്ടത് അവൾ അങ്ങോട്ട് നടന്നു രണ്ടു മാങ്ങ എറിഞ്ഞിട്ടു കുളത്തിൽ എത്തി കഴുകിയശേഷം ഒന്ന് കയ്യിൽ പിടിച്ച് മറ്റൊന്ന് കഴിച്ചുകൊണ്ട് അവൾ തൊടിയിലേക്ക് നടന്നു കാവിൽ ആകെ ഇലഞ്ഞി പൂത്ത മണം ഉണ്ടായിരുന്നു നാഗത്തറ അവിടെ നിന്നപ്പോൾ അവൾക്ക് പാലമരം കാണാമായിരുന്നു അവൾക്ക് അപ്പോൾ ദേവനെ ആണ് ഓർമ്മ വന്നത് അവൾ അങ്ങോട്ട് നടന്നു പെട്ടെന്നാണ് പാല് മരചുവട്ടിൽ ഒരു യുവാവ് തിരിഞ്ഞു നിൽക്കുന്നത് അവൾ കണ്ടത് അയാൾ തറയിൽ കിടക്കുന്ന പാലപ്പൂക്കൾ ഒരു ഇലക്കുമ്പിളിൽ പിറക്കുകയാണ് അവൾ അയാളുടെ അടുത്തേക്ക് നടന്നു.


 ആരാ?

 പുറകിലാരോ ഉണ്ടെന്ന് മനസ്സിലാക്കിയ ആ യുവാവ് തിരിഞ്ഞുനോക്കി.


 ആരാ എന്ന് ചോദിച്ചില്ലേ?


 എന്നോടാണോ?

 പിന്നെ നമ്മൾ രണ്ടുപേരും അല്ലാതെ വേറെ ആരും ഇവിടെ ഇല്ലല്ലോ.

 കാന്താരി ആണെന്ന് തോന്നുന്നല്ലോ.

 തന്നോട് ചോദിച്ചത് നിന്റെ ഉത്തരം പറഞ്ഞാൽ മതി ആരാന്ന്.

 എന്തിനാ കുട്ടി ചൂടാവുന്നത് ഞാൻ രുദ്രൻ ഇവിടെ അടുത്തുള്ള അഗ്രഹാരത്തിൽ കുട്ടികൾക്ക് പാട്ട് പഠിപ്പിക്കാൻ വന്ന പുതിയ സംഗീതം മാഷാണ്.


 തന്നോട് പേരും ജോലിയും നാടും ഒന്നും ചോദിച്ചില്ലല്ലോ താൻ എന്തിനാ ഇപ്പൊ ഇവിടെ നിൽക്കുന്നത് എന്ന് അല്ല ഞാൻ ചോദിച്ചത്.


 അല്ല കുട്ടി എന്നോട് ചോദിച്ചത് ആരാണെന്നാണ്.

 ദേ എനിക്ക് ദേഷ്യം ആയി വരുന്നു.

 ക്ഷമിക്ക് കുട്ടി ദേഷ്യം പെടേണ്ട ഞാനിപ്പോൾ തൊടിയിൽ കയറിയത് കുട്ടിക്ക് ഇഷ്ടപ്പെട്ട ഇല്ലല്ലോ വേറൊന്നുമല്ല കുട്ടി ടാ നീ കുറച്ച് പാലപ്പൂക്കൾ എടുക്കാൻ വന്നതാ.


 പാലപ്പൂവ്.

 അതെ എനിക്ക് ഭയങ്കര ഇഷ്ടമാ ഞാൻ എന്നും ഇത് ഇവിടെ എടുക്കാൻ വരാറുണ്ട് അല്ല കുട്ടിയെ ഇതിനുമുൻപ് എവിടെ ഒന്നും കണ്ടില്ലല്ലോ.


 ഈ കാവ് എന്റെ തറവാടിന് അതിർത്തിയിൽ ഉള്ളതാണ്.

 കുട്ടി നാലപ്പാട്ട് തറവാട്ടിൽ ഉള്ളതാണോ.

അതെ.


 എനിക്ക് മനസ്സിലായി കുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ അല്ലേ.

 അതെ എന്നെ അറിയാമോ.

 അങ്ങനെ അറിയില്ല തറവാട്ടിലെ കുട്ടിയാണെന്ന് കേട്ടിട്ടുണ്ട്.


മ്മ്.


 എന്നാ ശരി ഞാൻ പോകട്ടെ.

മ്മ്.


 രുദ്രൻ ഇലക്കുമ്പിളിൽ ഇരുന്ന് പാലപ്പൂക്കൾ നെഞ്ചോട് ചേർത്ത് കൊണ്ട് കാവിനു പുറത്തേക്ക് നടന്നു അനു തിരിച്ചു തറവാട്ടിലേക്ക് അവൾ രുദ്രനെ കണ്ട കാര്യം ആരോടും പറഞ്ഞില്ല സമയം വീണ്ടും കടന്നുപോയി രേവതി യോടൊപ്പം അനു സന്ധ്യക്ക് കാവിൽ വിളക്ക് വച്ചു പോയി രാത്രി ഫോണിൽ നോക്കി ഇരുന്നപ്പോൾ ആണ് ദേവന്റെ കോൾ വന്നത്.


 ഹലോ ദേവേട്ടാ.

 അനു നിനക്ക് കേൾക്കാമോ.

 കേൾക്കാം പറഞ്ഞോ അവിടെ എത്തിയോ.


 എത്തി ഞങ്ങൾ സന്ധ്യയായപ്പോൾ എത്തി ഇപ്പോഴാ കുളിച്ച് ഒന്ന് ഫ്രീ ആയത്.


 എന്നാ തുടങ്ങുന്നത് നാളെ ആണോ.



 നാളെയാ പിന്നെ നീ ഫുഡ് ഒക്കെ കഴിച്ചോ കണ്ണൻ വന്നോ.


 ഫുഡ് ഒക്കെ കഴിച്ചു കണ്ണൻ ഇവിടെയില്ല അവനവന്റെ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയതാ.


 ഒരു ട്രിപ്പ് കഴിഞ്ഞു ഇപ്പോൾ വന്നതല്ലേ ഉള്ളൂ.


 അതൊന്നും അവന് പ്രശ്നമല്ല.


 പിന്നെ പറ വേറെ എന്തുണ്ട് വിശേഷം .


 പിന്നെ ദേവേട്ടാ ഞാൻ ഇന്ന് കാവിൽ വെച്ച് ഒരാളെ കണ്ടു.


 ആരെയും ഗന്ധർവനെ ആണോ.


 അല്ല രുദ്രൻ.


 രുദ്ര നോ അതാരാ.


 ഇവിടെ അടുത്തുള്ള അഗ്രഹാരത്തിൽ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ വന്ന മാഷ് ആണെന്നാണ് പറഞ്ഞത്.


 എന്നിട്ട്.


 എന്നിട്ട് ഏറ്റവും വലിയ കോമഡി ഞാൻ എന്തിനാ ഇവിടെ വന്നു എന്ന് ചോദിച്ചപ്പോൾ അയാൾ പറയുവോ പാലപ്പൂക്കൾ പറക്കാൻ വന്നതാണെന്ന്.


 പാലപ്പൂവ് ഗന്ധർവൻ ആയിരിക്കും.


 ഒന്നു പോ ഏട്ടാ കളിയാക്കാതെ ഒരു പറ്റ് ഏതു മനുഷ്യനും പറ്റും.


 ചുമ്മാ പറഞ്ഞതാ ടി.


 ആള് പാവമാണെന്ന് തോന്നുന്നു.


 നീ സൂക്ഷിച്ചോ ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല



 എന്റെ അടുത്ത് എന്തെങ്കിലും വേറെ ഇറക്കി കൊണ്ടു വന്നാൽ തലമണ്ട അടിച്ചു പൊളിക്കും ഞാൻ.


 അതെനിക്ക് അറിയാമല്ലോ.


Oo



 അവർ ഒരുപാട് നേരം സംസാരിച്ച ശേഷം കോൾ കട്ട് ചെയ്തു പിറ്റേദിവസവും അനുവിന് ബോറടിച്ചു തുടങ്ങിയിരുന്നു അവൾ തൊടിയിലേക്ക് ഇറങ്ങി അവിടെ പാല് മരചുവട്ടിൽ അവനുണ്ടായിരുന്നു രുദ്രൻ.


 തുടരും.......


ഇന്നത്തെ നല്ലതാണോ എന്ന് അറിയില്ല


ഗാന്ധർവ്വം - 31

ഗാന്ധർവ്വം - 31

4.6
3288

ഇന്നലത്തെ പോലെ തന്നെ കയ്യിൽ ഇലക്കുമ്പിളിൽ നിറയെ പാലപ്പൂക്കൾ ഉണ്ടായിരുന്നു വെള്ളമുണ്ടും ഇളം റോസ് നിറമുള്ള ഷർട്ടും ആയിരുന്നു വേഷം ചിരിക്കുമ്പോൾ കവിളിലെ നുണക്കുഴികൾ തെളിഞ്ഞു കാണാമായിരുന്നു.  അല്ല മാഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.  ചോദിക്ക്.  അല്ല മാഷിന് വട്ടു വല്ലതുമുണ്ടോ.  അതെന്താ അങ്ങനെ ചോദിച്ചത്.  അല്ല സാധാരണ ആളുകൾ ഇഷ്ടപ്പെടുന്ന പൂക്കൾ മുല്ലപൂവും റോസാപ്പൂവും ഒക്കെ ഇതെന്താ മാഷേ പാലപ്പൂ ഒക്കെ പെറുക്കി കൊണ്ട് നടക്കുന്നത്.  പാലപ്പൂ എന്താടോ കുഴപ്പം.  ഒരു വല്ലാത്ത ഗന്ധം അല്ലേ അതിന് തലയൊക്കെ പെരുക്കും പിന്നെ യക്ഷിയുടെയു ഗന്ധർവ്വനില