Aksharathalukal

റൂഹിന്റെ ഹൂറി_💖 part-37

റൂഹിന്റെ ഹൂറി_💖*
Part-37
✍️🦋Hina_rinsha🦋


©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.

                         °°°°°°°°°°°°°°°°°°°°°°°°°

Aman office ല്‍ നിന്ന് തിരിച്ച് വന്നപ്പോ ഹാദി ഉറക്കം ആയിരുന്നു.... അവന്‍ ശബ്ദം ഉണ്ടാക്കാതെ bathroom ലേക്ക് കയറി....

ഫ്രെഷ് ആയി ഇറങ്ങിയതും അവന്‍ അവള്‍ക്ക് അരികെ ചെന്നിരുന്നു... Fan ന്റെ കാറ്റിനാൽ മുന്നില്‍ പാറി പറക്കുന്ന കുഞ്ഞ് മുടികളെ ഒതുക്കി വെച്ച് അവളെ മുഖത്തേക്ക് നോക്കി.... ഏറെ ആര്‍ദ്രമായി അവന്‍ അവളുടെ കവിളില്  ചുണ്ട് ചേര്‍ത്തു......

അവന്റെ താടി രോമങ്ങള്‍ മുഖത്ത് കുത്തിയതും അവൾ ഒരു പിടച്ചിലോടെ പെട്ടന്ന് എഴുന്നേറ്റ് ഇരുന്നു...

ആഞ്ഞ് ശ്വാസം വലിച്ചു...

"ആ.. അമീക്കാ.. ഇങ്ങൾ ആയിരുന്ന ഞാന്‍ പെട്ടന്ന്...." അവൾ കിതപ്പോടെ നെഞ്ചില്‍ കൈ വെച്ച് ശ്വാസം വലിച്ചു.....

"എന്ത് ഉറക്കമായിരുന്നു..."

"ഒത്തിരി നേരായൊ വന്നിട്ട്.... ഞാൻ ഉറങ്ങി പോയി.."

"ഇനിയും വയ്യേ നിനക്ക്...." അവൾ പറയുന്നത് ശ്രദ്ധിക്കാതെ അവളെ തലോടി ചോദിക്കുന്നത് കണ്ട് അവൾ അവനെ നോക്കി ഇരുന്നെ ഒള്ളു.....

കുറച്ച് സമയം അവനെ നോക്കി അങ്ങനെ ഇരുന്ന് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... അവന്‍ അവളെ ചെറുചിരിയോടെ കെട്ടിപിടിച്ചു.... തലയില്‍ ചുണ്ട് ചേര്‍ത്തു....

" വല്ലതും കഴിച്ചൊ നീ.. വാ നമുക്ക് ഒരുമിച്ച് കഴിക്കാം...." അവന്‍ അവളെയും വലിച്ച് ബെഡ്ഡിൽ നിന്ന് എഴുന്നേൽപ്പിച്ചു.... ഹാദി aman പിന്നാലെ അവന്റെ കൈയിൽ തൂങ്ങി മുന്നോട്ട് നടന്നു....

                                🦋🦋🦋🦋

ആഷി എല്ലാം പറഞ്ഞ്‌ കഴിഞ്ഞതും.... ആച്ചി ഒരു താങ്ങിന് എന്ന പോലെ അടുത്ത് കണ്ട എന്തിലോ പിടി മുറുക്കി.....

ആഷി പറഞ്ഞ ഓരോ കാര്യങ്ങളും വീണ്ടും അവന്റെ ചെവിയില്‍ അലയടിച്ചു കേട്ടു...

എല്ലാം അറിഞ്ഞ് കഴിയുമ്പോള്‍ അവന്റെ അവസ്ഥ ഇങനെ ആകും എന്ന് ആദ്യമേ അറിയുന്നത് കൊണ്ട്‌ ആഷിക്ക് വലിയ ഞെട്ടല്‍ ഒന്നും തോന്നിയില്ല.....

"ഇത്രയും നാളും അവളെ ഞാൻ പൊന്ന് പോലെ നോക്കി.... അതിനേക്കാള്‍ നന്നായി aman നോക്കും എന്നറിയാ... എന്നാലും പേടിയാണ്.... അവന്‍ ഏത്‌ നേരവും അവള്‍ക്ക് മുന്നില്‍ വരും.... അവനിൽ നിന്ന് അവൾ എന്തെങ്കിലും അറിയുകയാണെങ്കില്"

"അപ്പൊ ഹാദിക്ക്...." Aachi സംശയത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്ക്....

" ഒന്നും അറിയില്ല.... അറിഞ്ഞാല്‍ തകർന്ന് പോകും അവൾ.... " ആഷി ദയനീയമായി Aachi ന്റെ മുഖത്തേക്കും നോക്കി.....

Aachi എന്ത് പറയണം എന്നറിയാതെ തറച്ച് നിന്നൂ...

" നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും aachi... നിന്റെ രക്തത്തെ കൊന്നവരാ അവന്‍... നിനക്ക് കൊല്ലാന്‍ ഉള്ള പക ഉള്ളിലുണ്ട് എന്നറിയാം... പക്ഷേ എന്റെ ഹാദി അവൾ... ഒന്നും അറിയില്ലടാ ആ പാവത്തിന്..." അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ... 

ആച്ചീ അവനെ വല്ലാത്തൊരു ഭാവത്താലെ നോക്കി... ശേഷം എന്തോ മനസ്സിൽ ആലോചിച്ചു ഉറപ്പിച്ച് ആഷി തോളില്‍ കൈ വെച്ചു.... 

" നീ പേടിക്കണ്ട ആഷി... ഞാൻ കാരണം ഹാദി ക്ക് ഒന്നും സംഭവിക്കില്ല... ഞാനായിട്ട് അവന്റെ അടുത്തേക്ക് പോവില്ല.... അവന്റെ ലക്ഷ്യം ഹാദി ക്ക് ചുറ്റുമുള്ള ഓരോരുത്തരും ആണ്‌... അതിൽ നമ്മളും ഉണ്ട്.... അവന്‍ നമ്മളെ അടുത്തേക്ക് തന്നെ വരും... അത് വരെ കാത്തിരിക്കാം.... നിന്റെ കൂടെ ഞാനും ഉണ്ട്.... ഹാദി ക്ക് നമ്മൾ എല്ലാരും ഇല്ലേ... അവളുടെ ഒരു റോമത്തിൽ പോലും അവന് തൊടില്ലാ.... ഉറപ്പ്... " aachi അവനെ സമാധാനിപ്പിച്ച് കൊണ്ട്‌ പറഞ്ഞു.... 

ആഷി അവനെ കെട്ടി പിടിച്ചു.... 

തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആച്ചി ടെ ഉള്ളം ശൂന്യമായിരുന്നു....രാവിലെ മുതലുള്ള ഓരോന്നും വീണ്ടും ഓര്‍മയില്‍ തെളിഞ്ഞത് അവന് പ്രാന്ത് പിടിക്കും പോലെ തോന്നി.... 

സത്യങ്ങള്‍ എല്ലാം അറിയണം... അതിനാണ് ആഷിയെ വിളിച്ചത്... ഇതിനെല്ലാം പിന്നില്‍ കളിക്കുന്ന ആ ****മോനെ കയ്യോടെ പിടിക്കണം... 
ആഷി office work എല്ലാം കഴിഞ്ഞാണ് രണ്ടാളും meet ചെയതത്.... പിന്നീട് അവന്‍ പറഞ്ഞ കാര്യങ്ങൾ ഒന്നും വിശ്വസിക്കാന് ഇപ്പോഴും ആവുന്നില്ല..... ഒട്ടും പ്രതീക്ഷിച്ച ട്വിസ്റ്റാണ് ഉണ്ടായത്... 

'നിന്നോട്  സഹതാപം തോന്നുന്നു ഹാദി.... നീയൊന്നും അറിയുന്നില്ല... അവിടെ അവന്‍ നിനക്ക് വേണ്ടി കൊല്ലുന്നു.... അവസാനം നിന്നിലേക്ക് എത്താന്‍...  അവന്റെ ലക്ഷ്യം നീയാണ്.... നിന്നെ ചിരിപ്പിക്കുന്ന ഓരോരുത്തരോടും അവന്‍ പകയാണ്.....' ഓര്‍ത്തോർത്ത് അവന്‍ പ്രാന്തെടുക്കും പോലെ തോന്നി...... 

അവസാനം ഒരു deep breath എടുത്ത് ആച്ചി മനസ്സിനെ ശാന്തമാക്കി..... 


                           🦋🦋🦋🦋

രാത്രി ആയിട്ടും ആച്ചിയെ കാണാത്തത് കൊണ്ട്‌ rifa sit out ൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി....

അത് കണ്ടു അങ്ങോട്ട് വന്ന് aman പൊട്ടിച്ചിരിച്ചു...

"എന്താടാ മരമാക്രി... ഇളിക്കുന്നെ"

"നിന്റെ ആരാടി labour room ല്‍..."

"😬😬 നിന്റെ കട്ട്യോൾ..." അത് കേട്ടതും അവന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു....

"അതെപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ...."അവന്‍ വീണ്ടും ചിരിച്ച് കൊണ്ട്‌ പറഞ്ഞതും അവൾ അവനെ നോക്കി പല്ല് കടിച്ചു ടിപോയിൽ ഇരുന്നിരുന്ന ന്യൂസ് പേപ്പർ എടുത്ത് അവന്റെ മേലേക്ക്  എറിഞ്ഞു....

അവന്‍ അത് തിരിച്ച് അവന്‍ നേരെ തന്നെ എറിഞ്ഞു.... അവൾ അവന്റെ പുറത്ത്‌ ഒരു അടി കൊടുത്തു അതവൻ നല്ലോണം വേദനിച്ചു... അവന്‍ അവളെ മുടി പിടിച്ച് വലിച്ചു....

രണ്ടും പൊരിഞ്ഞ അടി ആയി....


"എന്താ ഇത്..." പെട്ടന്ന് ആചിന്റെ sound കേട്ടതും നിലത്ത് കിടന്ന് തല്ല് പിടിച്ചിരുന്ന രണ്ടാളും അവനെ നോക്കി.....

"നാണല്ലല്ലോ... രണ്ടിനും പൊത്ത് പോലെ ആയിട്ടുണ്ട് എന്നിട്ട്.. നിനക്കെങ്കിലും ലേശം ഉളുപ്പ്.."

Avan aman ne നോക്കി പറഞ്ഞു.... രണ്ടാളും അവനെ നോക്കി ഇളിച്ചു കാണിച്ച് പരസ്പരം പല്ല് കടിച്ചു......

"നിനക്ക് ഞാന് വച്ചിട്ടുണ്ട്....." aachi അകത്തേക്ക് കയറി പോയതും rifa യും അതും പറഞ്ഞ്‌ അവന്‍ പിന്നാലെ പോയി.....

'" ആചിക്കാ... എങ്ങോട്ടാ പോയിരുന്നേ.. "ആച്ചിക്ക് പിന്നാലെ അവന്റെ റൂമിൽ കയറി പോയി കൊണ്ട്‌ അവൾ ചോദിച്ചു....

"ഒരു friend നെ കാണാൻ..."

"ഇത്രയും സമയമോ... രാവിലെ പോയതാണല്ലോ... ഇത്പ്പോ രാത്രി ആയി...."

"കുറച്ച് long ഉണ്ടായിരുന്നു...."

"Long ല്‍ ഒക്കെ പോയി കണ്ട് വരാൻ ഇത്ര അടുത്ത ഫ്രണ്ട് ആണോ...."

"ആണെങ്കിൽ...." അവന്‍ പുരികം പൊന്തിച്ച് അവളെ നോക്കി...

"അല്ല ഞാൻ... ഞാൻ ചോദിച്ചെന്നെ ഒള്ളു..."

"rifa... ഞാൻ ഇത്തിരി tired ആണ്‌....fresh ആയിട്ടൊന്ന് കിടക്കണം.."

"ആഹ്... '" അതും പറഞ്ഞ്‌ തിരിഞ്ഞ് നടന്ന അവൾ തിരിഞ്ഞ് അവനെ നോക്കി.....

"അല്ല ഫുഡ് കഴിക്കണ്ടേ..."

"ഞാൻ പുറത്ത്ന്ന് കഴിച്ചിട്ടാ വന്നത്...."

"hmm.. എന്ന good night..."

"hmm.."

' എന്തൊരു മനുഷ്യനാപ്പാ ഇത്..... ജാഡ കൈയും കാലും വെച്ചതാ... എങ്ങനെ ഇതൊക്കെ ഞങ്ങടെ കുടുംബത്തിൽ വന്ന് പെട്ടൊ ആവോ...' അവൾ പിറുപിറുത്തു കൊണ്ട്‌ നടന്നു....

                            🦋🦋🦋🦋

Food കഴിക്കാൻ എല്ലാരും വന്നപ്പോഴും amna വന്നില്ല ഉറക്കം വരുന്നു ഫുഡ് കഴിച്ച അത് പോവും എന്ന് പറഞ്ഞ്‌.... അപ്പോഴാണ് ഹാദി ക്ക് അവളെ ഓര്‍മ വന്നത്.... 

' ഈ പെണ്ണ് ഇതുവരെ അത് വിട്ടില്ലേ റബ്ബേ....' അവൾ സ്വയം തലക്ക് അടിച്ചു.... '

ഹാദി എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി വേഗം എണീറ്റ് AMNA ടെ റൂമിലേക്ക് ചെന്ന്.... 

Amna ബെഡ്ഡിൽ കിടക്കുവായിരുന്നു.... ഹാദി അവള്‍ക്കടുത്ത് ചെന്ന് അവളെ തട്ടി വിളിച്ചു.... 

Amna അവളെ നോക്കി എണീറ്റു ഇരുന്നു.... 

അവളുടെ മുഖം കരഞ്ഞ് കരഞ്ഞ് ആകെ തളർന്ന് പോയിരുന്നു... ഹാദി ക്ക് എന്തോ പാവം തോന്നി.. 

"amna... ഞാ...." 

"വേണ്ട ബാബി... ബാബി പറഞ്ഞത് എനിക്ക് മനസ്സിലാകും.... ഞാ... Sorry.... Ini അങനെ ഒന്നും ഉണ്ടാവില്ല.... '" അവൾ അതും പറഞ്ഞ്‌ ഹാദി എന്തെങ്കിലും പറയുന്നതിന്റെ മുന്നേ അവൾ bathroom ലേക്ക് നടന്നു..... 

ഹാദി ക്ക് സങ്കടം വന്നു...' വെറുതെ അവളെ കളിപ്പിക്കാന് വേണ്ടി പറഞ്ഞതാണ്... പക്ഷേ അവൾ ഇത്ര serious ആക്കും എന്ന് പ്രതീക്ഷിച്ചില..
പിന്നെ അവളെ കാണത്തതും... ഉറങ്ങി കഴിഞ്ഞതും ഞാൻ എല്ലാം മറന്നിരുന്നു...' 

"ഹാദി നീ ഇവിടെ ഇരിക്കാണോ... വാ കിടക്കണ്ടേ.. സമയം ഒരുപാട്‌ ആയല്ലോ....." പെട്ടന്ന് റൂമിലേക്ക് വന്ന് aman ചോദിച്ചതും അവൾ അവന്റെ മുഖത്തേക്ക് നോക്കി... 

"ആ... അത് amna...." 

അവളെ നാളെ രാവിലെയും കാണാ... അവൾ ഇങ്ങോട്ടും പോകുന്നില്ല... ഇപ്പൊ നീ വാ....' aman അവളെയും വലിച്ച് റൂമിലേക്ക് നടന്നു....

                           🦋🦋🦋🦋

ആഷി ഫോൺ എടുത്ത് amna ന്റെ ഫോണിലേക്ക് call ചെയ്തു... 

രണ്ട് മൂന്ന്‌ പ്രാവിശ്യം റിംഗ് ചെയ്തപ്പോഴേക്കും ഓൾ ഫോൺ attend ചെയ്തിരുന്നു..... 

"ന്താണ് പെണ്ണേ...രാവിലത്തെ പിണക്കം ഇത് വരെ മറീലെ.." phone എടുത്തിട്ടും കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ ഒന്നും പറയാത്തത് കണ്ട് അവന്‍ അവളോട് ചോദിച്ചു..... 

"sorry.. ഇനി എന്നെ വിളിക്കണ്ട... ബാബി പറഞ്ഞത് കേൾക്കണം.." അവൾ വേറൊന്നും പറയാതെ ഫോൺ കട്ട് ആക്കി.... 

അവന്‍ ആരാ ഇവിടെ പടക്കം പൊട്ടിച്ചെ എന്ന പോലെ ഫോണിലേക്ക് നോക്കി..... 

"ആ കുരിപ്പ് ഇനി ഒളോട് എന്താ പറഞ്ഞത്... അല്ലെങ്കിലേ അതിന്‌ വിവരം കുറവാ..."

ആഷി വീണ്ടും try ചെയ്തതും അവൾ അവനെ ബ്ലോക്ക് ആക്കിയിരിക്കുന്നു.... Wp ലും block ആക്കി.... 

"തീരുമ്പോ തീരുമ്പോ ഇങ്ങനെ പണി തരാന് ഞാൻ എന്താടീ കുപ്പീൽന്ന് വന്ന ഭൂതമോ... നിനക്കിനിയും മതിയായില്ല അല്ലെ.... " അവൾ frame ചെയ്ത ഹാദി യുടെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു..... 

അവൾക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും time ഒരുപാട്‌ ആയല്ലോ എന്നോര്‍ത്ത് അവന്‍ വേണ്ട എന്ന് വെച്ചു....

                                  🦋🦋🦋🦋

" നിനക്ക് ഉറക്കില്ലേ ഹാദി... "ഉറങ്ങാതെ തന്റെ താടിയിലും മുടിയിലും

  
  പിടിച്ച് കളിക്കുന്ന ഹാദി യെ നോക്കി aman ചോദിച്ചു... 

"ഊഹും... ഉറക്കം വരുന്നില്ല...."

"അതങ്ങനെ വരും... രാവിലെ മുഴുവന്‍ കിടന്ന് ഉറങ്ങിയ ഇങ്ങനെ തന്നെ ആണ്‌...."  അവൾ അവളെ ഒന്ന് കൂടെ ചേര്‍ത്ത് പിടിച്ചു....

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ... എന്നെ വഴക്ക് പറയോ..." അവന്റെ നെഞ്ചില്‍ നിന്ന് മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു...

" അത് നിന്റെ ചോദ്യം പോലെ ഇരിക്കും.... "അവന്‍ അവളുടെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു...

"ഇപ്പോഴും ആ പഴയ കാമുകി യെ കാത്തിരിക്കുന്നുണ്ടോ... "അവൾ മുഖം അവന്റെ നെഞ്ചില്‍ ഒളിപ്പിച്ച് പതുക്കെ ചോദിച്ചതും അവന്‍ കണ്ണ് മിഴിച്ച് അവളെ നോക്കി...

"അതെന്താ ഇപ്പൊ അങ്ങനെ ഒരു ഡൌട്ട്.... "

" അത്.. Onnulla.... വെറുതെ.... പറാ.. ഉണ്ടോ.."

"അവളെ ഓര്‍ക്കാന് കൂടി ഇപ്പൊ സമയം വേണ്ടെ... എപ്പോഴും നീയല്ലേ അവിടെ... " അവന്‍ പതുക്കെ പറഞ്ഞതും അവൾ കണ്ണ് വിടര്‍ത്തി അവനെ നോക്കി.... അവന്‍ അവളെ രണ്ട് കൈ കൊണ്ട്‌ ഒന്ന് ഇറുകെ കെട്ടിപിടിച്ചു....

" ഹാദി... "

" hmm"

"Do you love me♥️..." അവന്റെ നിശ്വാസം ചെവിയില്‍ തട്ടിയതും എന്നത്തേയും പോലെ ക്രമം തെറ്റി അവളുടെ ഹൃദയം കുതിച്ച് പാഞ്ഞു.....

അവൾ ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്ക് കണ്ണ് പായിച്ചു... 

പറയാൻ വന്ന എന്തൊക്കെയോ അവള്‍ക്ക് തൊണ്ട കുഴിയിൽ കുടുങ്ങി കിടന്നു.... അവളുടെ കണ്ണിലെ പിടപ്പ് അവന്റെ കണ്ണുകൾ ചിരിയോടെ ഒപ്പിയെടുത്തു....  

"നീ പറയാതെ തന്നെ നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ട്..... ഞാൻ അടുത്ത് വരുമ്പോൾ മാത്രം പിടയ്ക്കുന്ന കണ്ണുകളും കുതിച്ചുയരുന്ന ഹൃദയമിടിപ്പും എല്ലാം എന്നോട് വിളിച്ച് പറയുന്നുണ്ട്.. എത്രമാത്രം ഞാൻ നിന്നിലുണ്ട് എന്നത്...." 

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി കിടന്നതേ ഒള്ളു.... 

അവളുടെ ചുണ്ടുകള്‍ വിറകൊണ്ടിരുന്നു.. 

" iam in madly love with you♥️.." പറഞ്ഞ്‌ നിര്‍ത്തുമ്പോ എന്തിനോ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... അവന്‍ അവളെ ഒന്നുകൂടി തന്നിലേക്ക് അണച്ച് പിടിച്ച് അവളുടെ വിറയാർന്ന ചുണ്ടിലേക്ക് നോക്കി..... 

"Can I..." 

അവന്‍ അവളെ ചുണ്ടില്‍ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.... അവൾ മൗനം കൊണ്ട്‌ അവന്‍ സമ്മതം അറിയിച്ചു..... 

അവന്റെ ചുണ്ടുകള്‍ അതിന്റെ ഇണയെ തൊട്ട് തലോടി അതിനെ സ്വന്തമാക്കി..... 
അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു... അവള് വിറയലോടെ അവന്റെ shirt ല്‍ പിടി മുറുക്കി...
അവന്‍ അവളുടെ കീഴ്ചുണ്ടിനെ ഒരു മിഠായിയുടെ ലാഖവത്തോടെ നുണഞ്ഞ് കൊണ്ടിരുന്നു...
സമയം കടന്ന് പോകുംതോറും അവന്റെ ചുണ്ടുകള്‍ അവളിലേക്ക് ആഴ്ന്നിറങ്ങി....  അവരിലൂടെ ഒഴുകി നടന്ന കാറ്റിന് പോലും ഇടമില്ലാത്ത അവരുടെ ശരീരങ്ങള്‍ അടുത്തു.... ചുണ്ടുകള്‍ നിന്ന് വിട്ടുമാറി നാവുകള്‍ തമ്മില്‍ കെട്ടി പിണഞ്ഞ് ചുംബനം അതിന്റെ തീവ്രതയിൽ എത്തി...  
വായില്‍ ഇരുമ്പ് ചുവ കലര്‍ന്നതും അവന്‍ അവളില്‍ നിന്ന് പതുക്കെ അകന്ന് മാറി... അവൾ അവന്റെ നെഞ്ചിലേക്ക് വീണു... രണ്ട് പേരും നന്നായി കിതച്ചിരുന്നു... അവന്‍ അവളെ അവനിലേക്ക് ഒന്ന് കൂടെ അണച്ച് പിടിച്ചു..... 

( നോക്കണ്ട ഉണ്ണി ഇത് ഞാന് അല്ല.... ഈ scene ഞാനും തമ്മില്‍ ഒരു ബന്ധവും ഇല്ല... കണ്ട kissing scene മൊത്തം ഇരുന്ന് വായിച്ച് എങ്ങനെയൊക്കെയോ എഴുതി ഇങനെ ആക്കിയതാ.. അല്ലാതെ നിക്ക് ഇതൊന്നും അറീല പിള്ളേരെ🙊🙊🙈...) 

....തുടരും🦋

എപ്പഴും ഉണ്ടാകുന്ന പോലെ കാടും ലൈറ്റും റിങും ഒന്നും വേണ്ട എന്ന് തോന്നി അതാ അവരെ ഇങനെ സെറ്റ് ആക്കിയെ.. ഇഷ്ട്ടായോ അതോ ബോര്‍ ആയോ... എന്തായാലും അഭിപ്രായം പറയിംട്ടോ doubts ഒക്കെ നമ്മക്ക് തീര്‍ക്കാം...

Cmnt മുക്യം... (Pls അപേക്ഷയാണ് ഇമോജി സ്‌ മാറ്റി എന്തേലും പറയണം.. 🥺🥲)


റൂഹിന്റെ ഹൂറി_💖 Part-38

റൂഹിന്റെ ഹൂറി_💖 Part-38

4.7
4333

*റൂഹിന്റെ ഹൂറി_💖* Part-38 ✍️🦋Hina_rinsha🦋 ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                          °°°°°°°°°°°°°°°°°°°°°°°°° "നിനക്ക് ഒട്ടും സ്റ്റാമിന പോരല്ലോടി...." aman ഹാദി യുടെ തലയില്‍ ചുണ്ട് ചേര്‍ത്ത് കുസൃതിയോടെ പറഞ്ഞു.....  "ശ്വാസം മുട്ടിച്ച് കൊല്ലാന്‍ നോക്കിയതും പോര... എന്നിട്ടിപ്പോ stamina ഇല്ല എന്ന്..."  അവൾ അവന്റെ നെഞ്ചില്‍ കുത്തി....  "haha... വേദനിച്ചോടി..."  "വേദനയിച്ചെങ്കില്... " അവൾ അവനെ നോക്കി പുരികം പൊന്തിച്ചു... "ഇപ്പൊ ശെരിയാക്കി തരാം.." അ