Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-36

റൂഹിന്റെ ഹൂറി_💖*
Part-36
 
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
ഹാദിക്ക് അടിവയറ്റിൽ നിന്നെന്തൊ ഉരുണ്ട് ഇറങ്ങും പോലെ തോന്നി.... വയര്‍ വല്ലാത്ത വേദന.... ഉറക്കത്തിൽ നിന്നവൾ നിരങ്ങി എഴുന്നേറ്റൂ... പൊതിഞ്ഞ് പിടിച്ചിരിക്കുന്ന aman ന്റെ കൈകൾ എടുത്ത് മാറ്റി.... 
 
അസ്സഹിനീമായ വേദന കാരണം അവളുടെ മുഖം ചുളിഞ്ഞു കണ്ണുകൾ ഇറുകെ അടച്ച് വയറിൽ കൈ അമർത്തി.... 
 
Date ന് ഇനിയും രണ്ട് ദിവസം കൂടി ഉണ്ട്... കുറച്ച് ദിവസം ആയിട്ടുള്ള tension കാരണം ആവാം നേരത്തെ.... 
 
അവൾ ബെഡ്ഡിൽ നിന്ന് പതിയെ എഴുന്നെൽക്കാന് നോക്കി പക്ഷേ കഴിയുന്നുണ്ടായിരുന്നില്ലാ... 
അവൾ കൈയ്യെത്തിച്ച് ബെഡ്ലാമ്പ് കത്തിച്ചു.... 
 
അപ്പൊഴാണ് ബെഡ് ഷീറ്റിൽ പടർന്ന ബ്ലഡ് അവളെ കണ്ണില്‍ പെട്ടത്.... അവൾ ഞെട്ടലോടെ വാ പൊത്തി..... 
"സ്.. ആഹ്.." അവൾ പോലുമറിയാതെ അവള് അങനെ പറഞ്ഞ്...
 
Aman എണീക്കുന്നു എന്ന് തോന്നിയതും അവൾ വെപ്രാളത്തോടെ എഴുന്നെൽക്കാന് നോക്കി....
 
"ഹാദീ.. എന്താ..." aman ചാടി എഴുന്നേറ്റു.... 
 
അവൾ ഒന്നും മിണ്ടാതെ തല താഴത്തിയെ ഒള്ളു.... 
 
അവളുടെ ഭാവം കണ്ട് അവന്‍ കാര്യം മനസ്സിലായി... Aman ബെഡ്ഡീൽ നിന്ന് എഴുന്നേറ്റ് അവളെ മുന്നിലേക്ക് ചെന്നു.... 
 
"ഞാൻ help ചെയ്യാം...." 
 
അവൾ ദയനീയമായി അവനെ നോക്കി... അവന്‍ ചെറു ചിരിയോടെ അവളെ പിടിച്ച് bathroom ല്‍ കൊണ്ടാക്കി കൊടുത്ത് തിരിച്ച് റൂമിലേക്ക് വന്നു... 
 
ഹാദി ക്ക് വല്ലാത്ത സങ്കടം തോന്നി...
 
ഇനി എങ്ങനെ aman നെ ഫേസ് ചെയ്യും... അവൾ ഒന്ന് fresh ആയി ഇറങ്ങി..... 
 
ഹാദി തിരിച്ച് വന്നപ്പോഴേക്കും aman ബെഡ് ഷീറ്റ് എല്ലാം ചേഞ്ച് ആക്കിയിരുന്നു.... 
 
അവള്‍ക്ക് വല്ലാതെ തോന്നി..... 
 
 
"നീ ഇവിടെ ഇരുന്നെ..." 
 
 
Aman അവളെ പിടിച്ച് ബെഡ്ഡിൽ ഇരുത്തി.... 
 
"ഞാൻ... സോ... Sorry..." 
 
"എന്തിനാ sorry..." 
തല താഴ്ത്തി പറയുന്ന അവളെ നോക്കി അവന്‍ നെറ്റി ചുളിച്ചു ചോദിച്ചു.... 
 
"ഇ...ഇങനെ ഒക്കെ...." അവള്‍ക്ക് എന്ത് പറയും എന്ന് അറിയുന്നുണ്ടായിരുന്നില്ലാ... അവളുടെ കണ്ണുകൾ നിറഞ്ഞു..... 
 
അവന്‍ താടിയിൽ പിടിച്ച് അവളെ മുഖം ഉയർത്തി... 
 
" എന്തിനാ കരയുന്നേ.... അതിന്‌ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ... ഇത് ഇത്ര മോശം കാര്യം ഒന്നും അല്ല.... സ്ത്രീയിൽ നിന്ന് അമ്മയാകാന്‍ പ്രകൃതി തരുന്ന കഴിവല്ലേ ഇത്.... സ്ത്രീയെ ബഹുമാനിക്കുന്ന ഒരാൾക്കും ഇത് അറപ്പ് ഉണ്ടാക്കില്ല....  ഒന്നുമില്ലങ്കിലും നമ്മുടെ മക്കള്‍ക്ക് വേണ്ടി അല്ലെ.... " അവന്‍ കുസൃതിയോടെ പറഞ്ഞതും അവൾ വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി. ... അവന്‍ ചിരിയോടെ അവളെ മൂക്കില്‍ മൂക്ക് മുട്ടിച്ചു.... 
 
അവന്‍ അവളെ ബെഡ്ഡിൽ കിടത്തി അവള്‍ക്ക് അരികെ ആയി കിടന്നു... 
 
അവളെ പുറം അവന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി... ഒരു കൈ അവളുടെ മുടിയിലൂടെ തലോടി കൊണ്ടിരുന്നു മറു കൈ അവളുടെ ഇടുപ്പിലെ ടോപ്പ് കുറച്ച് പൊന്തിച്ച് അവളുടെ വയറിലും... 
നഗ്നമായ വയറില് അവന്റെ കൈ പതിച്ചപ്പോൾ അവള്‍ ഒന്ന് പുളഞ്ഞു.... 
 
"അടങ്ങി കിടക്ക് പെണ്ണെ..." അവന്‍ അവളെ ഒന്ന് കൂടി അണച്ച് പിടിച്ചതും അവൾ പൂച്ച കുഞ്ഞിനെ പോലെ അവനിലെക്ക് ഒതുങ്ങി കിടന്നു.... എപ്പോഴും ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.... 
 
സൂര്യപ്രകാശം കണ്ണില്‍ കുത്തിയപ്പോൾ ഹാദി പതുക്കെ കണ്ണ് തുറന്നു...പൊതിഞ്ഞ് പിടിച്ചിരിക്കുന്ന aman ന്റെ കൈകൾ എടുത്ത് മാറ്റി അവൾ അവന്റെ മുഖത്തേക്ക് നോക്കി..... അവൾ പോലുമറിയാതെ അവളുടെ ചുണ്ടുകള് അവന്റെ നെറ്റിയില്‍ പതിച്ചു..... 
 
അവന്റെ ചുണ്ടുകള്‍ ഒന്ന് മന്ദഹസിച്ചു എന്ന് തോന്നി അവള്‍ക്ക്.... അവൾ കണ്ണ് വിടര്‍ത്തി അവന്റെ മുഖത്തേക്ക് നോക്കി കുറച്ച് സമയം കൂടി കിടന്നു....... പിന്നെ എണീറ്റു bathroom ലേക്ക് പോയി..... 
 
.................................. 
 
" ഇങനെ കെട്ടിപിടിച്ചാലും kiss ചെയ്താലും  ഒന്നും മക്കള്‍ ഉണ്ടാവില്ല.... "
 
Towel എടുത്ത് bathroom ലേക്ക് കടക്കാന് aman അവളെ സംസാരം കേട്ട് സ്വിച്ച് ഇട്ട പോലെ നിന്നു... 
 
"എ... എന്താ...." അവന്‍ കണ്ണും മിഴിച്ച് അവളെ മുഖത്തേക്ക് നോക്കി.... 
 
"ആ.. അത്.. ഒന്നൂല്ല... "അവൾ മുഖം തിരിച്ച് സ്വയം തലക്ക് അടിച്ചു.... അവന്‍ വല്ലാത്തൊരു ചിരി ചിരിച്ച്  bathroom ലേക്ക് കയറി... 
 
ഹാദി വയറില് അമർത്തി പിടിച്ച് ഹെഡ് ബോര്‍ഡിൽ തല വെച്ച് കണ്ണടച്ച് കിടന്നു.... 
 
അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി തത്തി മൊട്ടിട്ടു.... 
 
Aman collage ല്‍ പോവണ്ട താഴേക്കും ഇറങ്ങേണ്ട എന്ന് തക്കീത് കൊടുത്തു പോയി....
 
അവൾ aman പോയ ഭാഗത്തേക്ക് നോക്കി കിടന്നു...
 
അറിയാതെ അവളുടെ ഉള്ളില്‍ എവിടെയോ ഒരു നോവ് പടർന്നു....
 
'ഇത്രമാത്രം സ്നേഹിക്കുന്നുണ്ടൊ എന്നെ....'
 
അവൾ സ്വയം ചോദിച്ചു....
മനസ്സ് കടിഞ്ഞാണ്‍ കിട്ടാതെ ഒഴുകാന്‍ തുടങ്ങിയതും അവൾ shelf ല്‍ നിന്ന് ഒരു book എടുത്തു തുറന്ന് വായിക്കാൻ തുടങ്ങി......
 
*"പ്രിയപ്പെട്ട സാറാമ്മെ...
 
ജീവിതം യൗവ്വനതീക്ഷണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലത്തെ എന്റെ പ്രിയ സുഹ്രുത്ത് എങ്ങനെ വിനിയോഗിക്കുന്നു..? 
 
ഞാനാണെങ്കില് എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രായത്തില്‍ കഴിയുകയാണ്. സാറാമ്മയോ?
 
ഗാഢമായി ചിന്തിച്ച് മധുരോധാരയായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്‌...
 
സാറാമ്മയുടെ
കേശവന്‍നായര്‍"*
 
ആദ്യ വരികള്‍ വായിച്ചപ്പോ തന്നെ അവളുടെ ചുണ്ടില്‍ ചിരി വിടര്‍ന്നു..... പിന്നീടുള്ള ഓരോ വരികളും അവളെ ആ പുസ്തകത്തിൽ ലയിപ്പിച്ചു...
 
                               🦋🦋🦋🦋
 
തലയിലൂടെ കവിളിനെ ചുംബിച്ച് ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികളുടെ കൂടെ അവന്റെ ദേഷ്യവും പകയും കുറ്റബോധവും എല്ലാം ഇറങ്ങി പോയി.... 
 
'എല്ലാം വിധി ആയിരുന്നു... അതിനിടയിലേക്ക് ആരോ കൂട്ടി ചേര്‍ത്ത പേര്‌ മാത്രമായിരുന്നു ഹാദി... അവൾ ഒരു തെറ്റും ചെയ്തിട്ടില്ല... അവളുടെ റൂഹിനെ സ്നേഹിച്ചിട്ടേ ഒള്ളു.... ആഷി പറഞ്ഞത് നോക്കുമ്പോള്‍ ആരോ മനഃപൂര്‍വ്വം അവള്‍ക്ക് എതിരെ കളിക്കുകയാണ്.... അങ്ങനെയെങ്കില്‍ ആര്...... എന്തിനാണ് ഹാദി യോട് പക...... ' 
 
അവന്റെ മനസ്സിൽ ഉത്തരം കിട്ടാതെ ഒരായിരം ചോദ്യങ്ങള്‍ ഉരുണ്ട് കൂടി..... 
 
'"അവള്‍ക്ക് പോലുമറിയാത്ത അവളുടെ ശത്രുക്കൾ.... അവളില്‍ ഇനിയും എന്തൊക്കയോ ഒളിഞ്ഞിരിപ്പുണ്ട്...'
 
അവന്‍ സ്വയം പറഞ്ഞ്‌ നിർത്തി...... 
 
ആച്ചി കുളി കഴിഞ്ഞ് bath towel ലും എടുത്ത് ഇറങ്ങി...... 
 
അവന്‍ കണ്ണാടിയിലേക്ക് നോക്കി..... 
 
പെട്ടന്ന് rifa door തുറന്ന് അകത്തേക്ക് കയറി..... Aachi ഞെട്ടി അവളെ നോക്കി.... അവന്റെ വേഷം കണ്ട് അവൾ അതെ നിര്‍ത്തം നിന്നു.... ഒട്ടും രോമമില്ലാത്ത അവന്റെ വെളുത്ത നെഞ്ചില്‍ അവളുടെ നോട്ടം എത്തി നിന്നു.... 
 
"ഡീ...." അവന്റെ അലര്‍ച്ചയാണ് അവളെ സ്വബോധത്തിൽ.... 
 
"എന്ത് നോക്കി നില്‍ക്കാടി..." 
 
"അത് ഞാൻ കോഫി..." അവൾ കൈയിലുള്ള കപ്പിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട്‌ പറഞ്ഞു.... 
 
"അവിടെ വെച്ചോ...." അവന്‍ അതും പറഞ്ഞ്‌ sofa യില്‍ ഇരുന്നിരുന്ന റ് shirt എടുത്ത് വലിച്ച് കയറ്റി....
 
Rifa ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു.....
 
" രാവിലെ തന്നെ മനുഷ്യന്റെ control കളയാന്..." അവൾ പിറുപിറുത്തു....
 
"എന്താണ്‌ മോളെ വലതും നടക്കുവോ.." കിളി പോയ പോലെ നടന്ന് വരുന്ന റിഫ യെ കണ്ട് aman ചോദിച്ചു. 
 
"പാട് പെടും..." അവൾ അവനെ നോക്കി പറഞ്ഞു. 
 
                                  🦋🦋🦋🦋
 
"Ashiq താനിതൊന്ന് cross check ചെയ്യണം..." 
 
"Okey sir..." 
 
പെട്ടന്ന് ആഷി ന്റെ ഫോൺ റിംഗ് ചെയതു 
 
"excuse me sir.." 
 
"യാ..." 
 
അവന്‍ ഫോൺ എടുത്ത് നോക്കിയതും അതിൽ തെളിഞ്ഞ പേര്‌ കണ്ട് അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.... അത് മായ്ച്ച് കളഞ്ഞ്.. ഫോൺ കട്ട് ആക്കി.... അവന്‍ ചെയറിൽ ഇരിക്കുന്ന ബോസ്സിന് നേരെ തിരിഞ്ഞു... 
 
"എന്താടോ attend ചെയ്യാത്തത്...." 
 
"ഏയ് Argent ഒന്നും അല്ല... "
 
"oki... You may go now..." 
 
ആഷി boss ന്റെ cabin ല്‍ നിന്ന് ഇറങ്ങിയതും അവന്റെ ഫോൺ വീണ്ടും ring ചെയ്തു.... 
 
'ഈ പെണ്ണിനെ കൊണ്ട്‌...' 
 
"hello...." 
 
"ഹലോ.." 
 
"ആരാ.." അവന്‍ ചിരി കടിച്ചമർത്തി കൊണ്ട് ചോദിച്ചു... 
 
"ഞാനാ..." 
 
"ഞാൻ എന്ന് പറയുമ്പോ ആരായിട്ട് വരും..." 
 
അവൾ പല്ല് കടിക്കുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു... 
 
"😬😬😬Amna..." 
 
"oo നീയായിരുന്നോ... എന്തിനാ വിളിച്ചേ..." 
 
"അതെന്താ ഞാൻ ആണ്‌ എന്ന്‌ പറഞ്ഞിട്ട് ഒരു സന്തോഷം ഇല്ലാത്തെ..." 
 
"പിന്നെ..... ഞാൻ സന്തോഷം കൊണ്ട്‌ തുള്ളി ചാടി കൊണ്ടിരിക്കാ..." 
 
 
"ആക്കിയതാണല്ലേ..." 
 
"അല്ല... Serious ആയിട്ട്.... നീയിപ്പോ എന്തിനാ വിളിച്ചത് എനിക്കിവിടെ വേറെ പണി ഉണ്ട്.... "
 
'" പണിയും കെട്ടിപിടിച്ചു അവിടെ ഇരുന്നു.... അറിയാതെ വിളിച്ച് പോയതാ sorry.... " അവൾ അതും പറഞ്ഞ്‌ ഫോൺ കട്ട് ആക്കി.... 
 
അവന്‍ അറിയാതെ ചിരിച്ച് പോയി.... 
 
' ഇങനെ ഒരു പെണ്ണ്.... ഇതിനി ശെരിക്കും സൈക്കൊ ആണോ...." 
 
അവന്‍ അതും ചിന്തിച്ച് അവന്റെ പണിയില്‍ മുഴുകി..... 
 
                            🦋🦋🦋🦋
 
 
 
ദുഷ്ട്ടന്... ഒരു ദിവസം ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു എന്ന് കരുതി... പിന്നെ ഒരിക്കലും വരരുത് എന്നാണോ..... 
 
അവൾ പിറുപിറുത്തു കൊണ്ട്‌ ഹാദി ന്റെ റൂമിലേക്ക് നടന്നു...... 
 
Rifa കൊണ്ട്‌ കൊടുത്ത ഫുഡ് ഒക്കെ കഴിച്ച് വീണ്ടും ബുക്ക് എടുത്ത് ഇരുന്നതായിരുന്നു... 
 
"ബാബീ😬" 
 
"hmm" അവൾ ഒന്ന് മൂളിയതല്ലാതെ ഒന്നും പറയാതെ ബുക്ക് ല്‍ നോക്കി തന്നെ ഇരുന്നു.... 
 
"അതങ്ങോട്ട് മാറ്റ്‌... Serious ആയിട്ട് ഒരു കാര്യം പറയാം വന്നപ്പോഴാ..." Amna അവളെ കൈയിൽ നിന്ന് book വാങ്ങി. ... 
 
"എന്താ Amna.... നല്ല രസമുള്ള story ആയിരുന്നു...." 
 
"ooh അതവിടെയും പോവില്ല.. പിന്നെ വായിച്ചാലും മതി...." 
 
"നീയിന്നും collage ല്‍ പോയില്ലേ...." 
 
"ബാബി പോയില്ലല്ലോ... അപ്പൊ ഞാനും പോയില്ല.." 
 
"അയ്യടാ... എന്തൊരു സ്നേഹം.... നീയാ book ഇങ്ങ് തന്നെ ഞാൻ വായിക്കട്ടെ...." 
 
"അത് പിന്നെ വായിച്ച മതി.... ഞാൻ ഒരു serious കാര്യം പറയാനാ വന്നത്.... "
 
" അതെന്താണാവോ ഈ serious കാര്യം.... "
 
" ബാബി ന്റെ കാക്കു എന്ത് ദുഷ്ടന്‍ ആണ്‌.... "
 
" കാക്കു നിന്നെ എന്താ ചെയ്തു.... "
 
" എന്നെ ഒന്നും ചെയ്തില്ല.... അയാള്‍ക്ക് ബാബിനോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടോ.... ഇന്നലെ ബാബിക്ക് BP കൂടി... തല കറങ്ങി വീണു... എന്നിട്ടൊന്ന് കാണാൻ വന്നോ.... ദുഷ്ട്ടന്... "
 
എങ്ങോട്ടോ നോക്കി പല്ല് കടിച്ച് പറയുന്ന Amna യെ കണ്ട് ഹാദി ക്ക് ചിരി വന്നു.... 
 
അവൾ മുഖത്ത് ഗൗരവം വരുത്തി അവളെ ചെവിയില്‍ പിടിച്ചു...... 
 
" നിങ്ങൾ എന്താ കരുതിയേ ആരും ഒന്നും അറിയില്ല എന്നോ.... Eeh... '"
 
" ആ... ബാബി ഞാൻ..... "
 
" ഒന്നും പറയേണ്ട.... നീ വെറുതെ സ്വപ്നം കാണാന് നിക്കണ്ട.... ഇത് ഒരിക്കലും നടക്കില്ല.... ഞാൻ സമ്മതിക്കില്ല..... ഒരു മതില്‍ ചാട്ടം...എല്ലാം നിർത്തിക്കോണം... "
 
ഹാദി കടുപ്പിച്ച് പറഞ്ഞതും... Amna ന്റെ കണ്ണ് നിറഞ്ഞു.....
 
" ബാബി.. ഞാ... അങ്ങനൊ... "
 
" വേണ്ട Amna ഒന്നും പറയേണ്ട.... ഞാൻ പറഞ്ഞത് കേട്ടാല്‍ മതി..... "
 
Amna ഒന്നും മിണ്ടാതെ കണ്ണും നിറച്ച് റൂമിൽ നിന്ന് ഇറങ്ങി പോയി..... അവൾ പോയി എന്ന് കണ്ടതും ഹാദി പൊട്ടി ചിരിച്ചു......
 
                              🦋🦋🦋🦋
 
'ഇതിനൊക്കെ പിന്നില്‍ ആരായാലും കണ്ട് പിടിക്കണം.... എന്റെ ആച്ചിയെ ഇല്ലാതാക്കിയവർ ആരായാലും ഞാൻ പകരം ചോദിച്ചിരുക്കും..... ആഷിക്ക് എല്ലാം അറിയാം.... അവന്‍ പറയാതെ ഒരിക്കലും എനിക്ക് അവരിലേക്ക് എത്താന്‍ കഴിയില്ല.... ഹാദിയോട് ഇത്രയും ശത്രുത ഉള്ളത് ആര്‍ക്കായാലും കണ്ട് പിടിക്കണം.... അന്ന് aman നടന്ന accident... അതൊരു പക്ഷേ അവരുടെ പ്ലാൻ തന്നെ ആയിരിക്കില്ലേ.... അവരെ കണ്ടെത്താത്തിടതോളം കാലം aman ന്റെ ലൈഫ് um അപകടത്തിൽ ആണ്‌..... എല്ലാത്തിനും ഇപ്പൊ ഒരൊറ്റ ഉത്തരം മാത്രമേ ഒള്ളു...... ആഷി.... '
 
Aachi എന്തൊക്കെയോ മനസില്‍ ഊട്ടി ഉറപ്പിച്ച് ആഷിന്റെ number ലേക്ക് dial ചെയ്തു..... 
 
                             🦋🦋🦋🦋
 
"മോനെ ഇനിയും അവളെ ഉപദ്രവിക്കരുത്... അതൊരു പാവം ആണ്‌...." 
 
വാതിലിന്റെ ഭാഗത്ത് നിന്ന് കേള്‍ക്കുന്ന വാക്കുകൾ അവന്റെ ഞരമ്പിനെ വരിഞ്ഞ് മുറുക്കി....  കൈയിലുള്ള sig താഴേക്ക് വലിച്ചെറിഞ്ഞ് അവന്‍ ആ മധ്യവയസ്ക നേരെ തിരിഞ്ഞു..... 
 
"ദേ... പെറ്റ തള്ള ആണ്‌ എന്നൊന്നും ഞാൻ നോക്കില്ല... തൂക്കി എടുത്ത് വെളിയില്‍ കളയും... 
അവള്‍ക്ക് വക്കാലത്ത് പറയാൻ ആരും എന്റെ അടുത്തേക്ക് വരണ്ട..... എത്ര പുണ്യാളത്തി ആണെന്ന് പറഞ്ഞാലും അവൾ കാരണം  നഷ്ട്ടപ്പെട്ടത് എനിക്കെന്റെ ജീവനെ ആണ്‌....." 
 
ചുവന്ന അവന്റെ കണ്ണിലെ ഞരമ്പുകൾ പൊന്തി.... 
 
വെള്ള പുതച്ച ഒരു ശരീരം അവന്റെ കണ്‍മുന്നില്‍ തെളിഞ്ഞു..... കലപില ശബ്ദങ്ങള്‍ ചെവിയില്‍ അലയടിച്ചു കേട്ടതും അവന്‍ കണ്ണ് ഇറുകെ അടച്ച് ചെവി അടച്ച് പിടിച്ചു.......
 
ആ സ്ത്രീ ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി പോന്നു..... ഒഴുകി ഇറങ്ങിയ കണ്ണ്നീരിനെ shall ന്റെ തലപ്പ് കൊണ്ട്‌ തുടച്ചു...... 
 
 
.....തുടരും🦋
 
ബോര്‍ ആയോ ആവോ.... പെട്ടന്ന് തട്ടികൂട്ടിയതാണ്... തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി വായിക്കണേ... 
 
അപ്പൊ cmnts മറക്കണ്ടാട്ടാ...

റൂഹിന്റെ ഹൂറി_💖 part-37

റൂഹിന്റെ ഹൂറി_💖 part-37

4.7
4205

റൂഹിന്റെ ഹൂറി_💖* Part-37 ✍️🦋Hina_rinsha🦋 ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                          °°°°°°°°°°°°°°°°°°°°°°°°° Aman office ല്‍ നിന്ന് തിരിച്ച് വന്നപ്പോ ഹാദി ഉറക്കം ആയിരുന്നു.... അവന്‍ ശബ്ദം ഉണ്ടാക്കാതെ bathroom ലേക്ക് കയറി.... ഫ്രെഷ് ആയി ഇറങ്ങിയതും അവന്‍ അവള്‍ക്ക് അരികെ ചെന്നിരുന്നു... Fan ന്റെ കാറ്റിനാൽ മുന്നില്‍ പാറി പറക്കുന്ന കുഞ്ഞ് മുടികളെ ഒതുക്കി വെച്ച് അവളെ മുഖത്തേക്ക് നോക്കി.... ഏറെ ആര്‍ദ്രമായി അവന്‍ അവളുടെ കവിളില്  ചുണ്ട് ചേര്‍ത്തു...... അവന്റെ താടി