Aksharathalukal

കറുപ്പ് 1

കറുപ്പ്
*******
 
 
"കാക്കച്ചിയെ ".......
 
നീട്ടിയുള്ള വിളികേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത്... മാവിൽ ഇരിക്കുന്ന വികൃതി പിള്ളേരാണ്..
 
അവൾ മിണ്ടാതെ തലകുനിച്ചു നടന്നു...
ക്ലാസ്സിൽ കേറി ഇരിക്കാൻ തുടങ്ങുമ്പോഴാണ് ബെനാസിർ ന്റെ വക
"എങ്ങോട്ടാ പുറകിലെങ്ങാനും പോയി ഇരിക്ക് "പുച്ഛത്തോടെ ഉള്ള വാക്ക് കേട്ട് അവൾക്ക് ഒന്നും തോന്നിയില്ല കാരണം കഴിഞ്ഞ +2കാലത്തോളം ഇത് തന്നെയാ അവൾ അനുഭവിക്കുന്നെ....
 
അവൾ പുറകിൽ ചെന്നിരുന്നു..
 
 
ഓഹ് സോറി പരിചയപെടുത്താൻ മറന്നു... ഇവളാണ് ഷഹാന.. ആൾ ഇച്ചിരി അല്ല നല്ലോണം കറുത്തിട്ടാ.. അതാ അവളെ അവർ അകറ്റുന്നെ...
 
ഉമ്മ ഇല്ല വാപ്പയും രണ്ടാനുമ്മയും മകളുമാണ് അവൾക്ക് ഉള്ളത്.... വാപ്പ ഒഴിച്ച് ബാക്കി ഉള്ളോർക്കും വെറുപ്പാ ഷഹാനയെ....
 
ഇപ്പൊ ഡിഗ്രി ക്ക് ചേർത്തതൊന്നും രണ്ടാനുമ്മക്കും മോൾക്കും ഇഷ്ട്ടായിട്ടില്ല അതിന്റെ അങ്കം ഉണ്ടാകും വീട്ടിൽ..
 
ഇന്നത്തെ ക്ലാസ്സ്‌ നന്നായി കഴിഞ്ഞു... ഉച്ചവരെ ഉണ്ടായിരുന്നുള്ളൂ...
 
ഇറങ്ങാൻ നേരം ഷഹാനയുടെ കൈ  ഒരാൾ പിടിച്ചു...അവളൊന്ന് ഞെട്ടി...
 
 
@@@തുടരും @@@

കറുപ്പ് 2

കറുപ്പ് 2

4.2
2011

കറുപ്പ് 2 *******   "താൻ എന്തിനാ പേടിക്കുന്നെ ഞാൻ ഫാത്തിമ പാത്തൂന്ന് വിളിക്കും,  "താൻ എന്താ ഒഴിഞ്ഞു മാറി ഇരിക്കുന്നെ"   " ആരും കൂടെ കൂട്ടാറില്ല കറുതവളായോണ്ടാ 😪"   "കറുപ്പും  വെളുപ്പും പടച്ചോൻ വെക്കുന്നതല്ലേ അതിനെന്താ..? അത് വിട് തന്റെ പേരെന്താ "   "ഷഹാന "     "ഞാൻ ഷാനൂന്ന് വിളിക്കൊള്ളൂട്ടോ "   ഷഹാന ഒന്ന് പുഞ്ചിരിച്ചു   അവർ വിശേഷങ്ങൾ പങ്കിട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി...     വാ തോരാതെ പാത്തു സംസാരിച്ചുകൊണ്ടിരുന്നു   ഷഹാന വീടെത്തിയപ്പോൾ ഐഷുമ്മ(രണ്ടാനുമ്മ ) പുറത്തു തന്നെ ഉണ്ടായിരുന്നു..   "ഇത്ര നേരം നീ എവി