Aksharathalukal

✨ഹൃദയത്താൽ ചേർന്നവർ✨ 1

ഹാ..............
എന്നെ വിട്  വിടാനാ പറഞ്ഞ്

മുടി കുത്തി പിടിച്ച വേദനയിൽ അവൾ കരഞ്ഞു കൊണ്ട്  പറഞ്ഞു.

പാറു .............

അവളെ ഒന്നും ചെയ്യരുത് പ്ലീസ് ഞങ്ങളെ എന്തിനാ ഇവിടെ കൊണ്ടുവന്നത് പറ ആരാ നിങ്ങളൊക്കെ .

നിച്ചു അത് ചോദിച്ചപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരു രൂപത്തിന്റെ ശബ്ദം ഉയർന്നു .
             
"ഇപ്പോൾ മനസ്സിലായോ ആരാ ഇവരൊക്കെ എന്ന് . "
              
          റയാൻ ......

"അതേഡി റയാൻ തന്നെ .നീ ഒക്കെ എന്താ വിചാരിച്ച് നിന്നെയൊക്കെ പേടിച്ച് ഞാൻ ഒതുങ്ങിയെന്നോ, എന്നാൽ നിങ്ങൾക്കൊക്കെ തെറ്റി അങ്ങനെ ഒന്നും ഒതുങ്ങുന്നവനല്ല ഈ റയാൻ . എനിക്കെതിരെ നിൽക്കുന്നവരെ വേരോടെ  പിഴുതെടുത്തേ ഞാൻ അടങ്ങുള്ളു. പിന്നെ ഞാൻ ഇത്ര കാലം   ഒന്നും ചെയ്യാതിരുന്നത്  നിങ്ങളെ പേടിച്ചിട്ടല്ല ഒരു അവസരം കാത്തിരുന്നത നിങ്ങളെ മാത്രം ഒതുക്കിയാൽ പോരല്ലോ ? ദ ഗ്രേറ്റ് മൃത്യുഞ്ജയ് ഹരി പത്മനാഭനേയും ധനഞ്ജയ്  മഹാദേവനേയും ഒപ്പം നിങ്ങളുടെ ഒക്കെ വാല് പോലെ കൂടെ നടക്കുന്ന കുറേ എണ്ണം ഉണ്ടല്ലോ അവരെ കൂടി ഒതുക്കണ്ടേ, അതിനു വേണ്ടി ഒരവസരം കാത്തിരുന്നതാട്ടോ.

ആ പിന്നെ നീയെന്താ പറഞ്ഞത് അവളെ ഒന്നും ചെയ്യരുതെന്നോ
അതെങ്ങനെയാ ശരിയാവുന്നത് അവളെ തൊട്ടാലല്ലെ നിനക്ക് നോവുള്ളു.

( ഇത് പറയുന്നതിനോടൊപ്പം റയാൻ നിച്ചുവിന്റെ കൈ പുറകിലേക്ക്പിടിച്ച് തിരിക്കുനുണ്ട് അതിന്റെ അസഹ്യമായ വേദന കൊണ്ട് അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്.)

അതുപോലെ തന്നെ അല്ലെ അവൾക്കും .പിന്നെ നിങ്ങൾടെ മറ്റവ...

   ആാ..................

റയാൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ അവന്റെ തലയിലേക്ക് ഒരു പ്രഹരം ഏറ്റിരുന്നു. പാറുവിന്റെ വകയായിരുന്നു അത്.നിച്ചുവിന് വേദനിക്കുന്നത് പാറുവിന് കണ്ട് നിൽക്കാൻ ആകുമായിരുന്നില്ല.

ഡീ ....

പിടിക്കടാ അവളെ

വേണ്ട വേണ്ട എന്നു വെക്കുമ്പോൾ ഒക്കെ കൂടി തലയിൽ കേറി നിരങ്ങാൻ വരുന്നോ .

( അവളുടെ ഇരു കവിളിലേക്കും മാറിയടിച്ചു കൊണ്ട് അവൻ പറഞ്ഞു.)          

നിന്നെ ഞങ്ങൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നതായിരുന്നു. പക്ഷെ നിനക്ക് പോകാൻ വയ്യ എന്നു പറഞ്ഞ് വന്നാൽ ഞങ്ങൾ എന്താ ചെയ്യ. പിന്നെ നിങ്ങളുടെയൊക്കെ മറ്റവൻമാരുണ്ടല്ലോ മിത്തുവും ജയും നിങ്ങളെയൊക്കെ തൊട്ടാലല്ലെ അവന്മാർക്കും വേദനിക്കു . അപ്പോ ഒരവസരം കാത്തു നിൽക്കായിരുന്നു. ഇപ്പോഴാ ഒന്ന് ഒത്ത് വന്നത്.നിങ്ങളെ എന്തായാലും കൊല്ലാനൊന്നും പോണില്ല ഞങ്ങൾക്കെതിരെ നിൽക്കാൻ ഇനി നിങ്ങൾക്ക് തോന്നുമ്പോൾ ഓർക്കാൻ വേണ്ടി  ഒരു ചെറിയ ഡോസ് .

ഇതും പറഞ്ഞ് അവൻ പാറുവിനെ പുറകിലേക്ക് തള്ളി അവളുടെ തല ചുവരിൽ പോയി ഇടിച്ചു അവൾ നിലത്തേക്ക് വീണു. ആ വീഴ്ച്ചയിൽ പാറുവിന്റെ കൈ  പൊട്ടിയ ജനാലയുടെ ചില്ലു കൊണ്ട് മുറിയുകയും ചെയ്തിരുന്നു. വീണ പാറുവിനെ നിച്ചു ചെന്ന് വേഗം താങ്ങി .

"ഡാ മതി ഇനി ഇവർ ഇവിടെ കിടക്കട്ടെ കുറച്ചു കഴിയുമ്പോഴേക്കും മറ്റവന്മാരൊക്കെ എത്തി കൊള്ളും അവരല്ലെ ഇവരുടെ രക്ഷകന്മാർ "

ഇതും പറഞ്അവരെല്ലാവരും നിച്ചുവിനേം പാറുവിനേം അവിടെ പുട്ടിയിട്ട് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ആരെങ്കിലും അവരെ അവിടെ നിന്ന് രക്ഷിക്കാൻ വരുമെന്നുറപ്പുണ്ടെങ്കിലും രണ്ടു പേരുടേയും മനസ്സിൽ ചെറിയ ഒരു ഭയവും ഉടലെടുത്തിരുന്നു. ഇരുവരും നന്നേ അവശരായിരുന്നു. ഏറ്റവും കൂടുതൽ  അവശത പാറുവിനായിരുന്നു , കൈ എന്തിലോ കൊണ്ട് മുറിഞ്ഞ് ചോര വരുന്നുണ്ട്. അതുപോലെ തന്നെ നേരത്തെ തല ഇടിച്ച ഇടത്ത് നിന്ന്   ചുടു രക്തം ഒഴുകുന്നുണ്ട്. പാറുവിന്റെ ഈ അവസ്ഥയിൽ എന്താ ചെയ്യേണ്ടതെന്ന് നിച്ചുവിന് അറിയതെ  നിസ്സഹായി ഇരുന്നു. സമയം കൂടുന്തോറും അവരുടെ ഭയവും ഇരട്ടിച്ചു. പാറുവിന്റെ തലയിടിച്ചതിൽ നിന്നും കയ്യിലെ മുറിവിൽ നിന്നും ചുടു രക്തം ഒഴുകിക്കൊണ്ടേയിരുന്നു. അതിനനുസരിച്ച് അവളുടെ അവസ്ഥയും മോശമായിക്കൊണ്ടിരുന്നു. പാറുവിന്റെ അവസ്ഥ മോശമാകുന്നതിനനുസരിച്ച് നിച്ചുവിന്റെ ധൈരവും ചേർന്നുക്കൊണ്ടിരുന്നു.

പെട്ടന്ന് ഇവരെ പൂട്ടിയിട്ടിരുന്ന വാതിൽ വലിയ ഒരു ശബ്ദ്ദത്തോടെ നിലത്തേക്ക് പതിച്ചു. വാതിൽ വീണയിടത്തെ പൊടി  വായുവിൽ ഉയർന്നു പൊങ്ങി.

 

                    തുടരും ........

ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ .ഒപ്പം നിങ്ങളുെടെ അഭിപ്രായങ്ങളും രേഖപ്പെടുത്തണേ.😊

 

 

 


✨ ഹൃദയത്താൽ ചേർന്നവർ✨ 2

✨ ഹൃദയത്താൽ ചേർന്നവർ✨ 2

4.7
2709

പെട്ടന്ന് ഇവരെ പൂട്ടിയിട്ടിരുന്ന വാതിൽ വലിയ ഒരു ശബ്ദ്ദത്തോടെ നിലത്തേക്ക് പതിച്ചു. വാതിൽ വീണയിടത്തെ പൊടി  വായുവിൽ ഉയർന്നു പൊങ്ങി.                  തുടർന്നു വായിക്കുക.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശബ്ദ്ധം കേട്ട് നിച്ചു നോക്കിയപ്പോൾ അവൾ പ്രതീക്ഷിച്ചവർ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്.. നിച്ചുവിന്റെ ഏട്ടനും ഇവരുടെ ഫ്രണ്ട്സും ജയ്യും മിത്തുവും അവരുടെ ഫ്രണ്ട്സും ആയിരുന്നു. അവരെ കണ്ടപ്പോൾ തന്നെ അവൾക്ക് ആശ്വാസമായി . പക്ഷെ അത് നീണ്ടു നിന്നില്ല ആ നിമിഷം തന്നെ പാറു നിച്ചുവിന്റേ ദേഹത്തേക്ക് കുഴഞ്ഞ് വീണിരുന്നു.   ഏട്ടാ...... പാറു   ഒന്നുല്ല്യട പേടിക്