Aksharathalukal

✨ ഹൃദയത്താൽ ചേർന്നവർ✨ 2

പെട്ടന്ന് ഇവരെ പൂട്ടിയിട്ടിരുന്ന വാതിൽ വലിയ ഒരു ശബ്ദ്ദത്തോടെ നിലത്തേക്ക് പതിച്ചു. വാതിൽ വീണയിടത്തെ പൊടി  വായുവിൽ ഉയർന്നു പൊങ്ങി.
                 തുടർന്നു വായിക്കുക....
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ശബ്ദ്ധം കേട്ട് നിച്ചു നോക്കിയപ്പോൾ അവൾ പ്രതീക്ഷിച്ചവർ തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്.. നിച്ചുവിന്റെ ഏട്ടനും ഇവരുടെ ഫ്രണ്ട്സും ജയ്യും മിത്തുവും അവരുടെ ഫ്രണ്ട്സും ആയിരുന്നു. അവരെ കണ്ടപ്പോൾ തന്നെ അവൾക്ക് ആശ്വാസമായി . പക്ഷെ അത് നീണ്ടു നിന്നില്ല ആ നിമിഷം തന്നെ പാറു നിച്ചുവിന്റേ ദേഹത്തേക്ക് കുഴഞ്ഞ് വീണിരുന്നു.
 
ഏട്ടാ...... പാറു
 
ഒന്നുല്ല്യട പേടിക്കണ്ട
നിച്ചുവിന്റെ ഏട്ടൻ പറഞ്ഞു.
 
അവന്മാരെവിടെ ഞാൻ വെറുതെ വിടില്ല അവരെ ( ജയ്)
 
"അവരൊക്കെ പോയ് ഞാൻ ഒക്കെ പിന്നെ പറയാം ആദ്യം നമ്മുക്കിവളെ ഹോസ്പ്പിറ്റിൽ കൊണ്ടാവാം പ്ലീസ് വേഗം " (നിച്ചു) 
 
അവരൊക്കെ അവിടെ നിന്ന് പോയി എന്ന് ബോധ്യപ്പെട്ടതു കൊണ്ടാകണം ആരും അവിടെ നിൽക്കാതെ വേഗം ഹോസ്പ്പിറ്റലിൽ പോയത്.
 
ഹോസ്പിറ്റലിൽ എത്തി പാറുവിനെ കാഷ്വാൽറ്റിയിൽ കേറ്റി.
 
" നിച്ചുട്ട എന്താണ്ടായി നിങ്ങൾ വീട്ടിലേക്ക് പോന്നതല്ലെ പിന്നെ എങ്ങനെ നിങ്ങൾ അവിടെ എത്തി. " (ദേവ് , നിച്ചുവിന്റെ ഏട്ടൻ )
 
" ഞങ്ങൾ രണ്ടാളും കൂടെ കോളേജിൽ നിന്നിറങ്ങി നടക്കായിരുന്നു. അപ്പോൾ പെട്ടന്നാ ഒരു ബ്ലാക്ക് സ്കോർപിയോ വന്ന് ഞങ്ങളെ വലിച്ച് അതിലേക്കിട്ട് കൊണ്ടു പോയത്. പെട്ടന്നായത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല പിന്നെയാ മനസ്സിലായി . അത് റയാന്റെ ആൾക്കാരാണെന്ന് "
 
നിച്ചു പറയുന്നതിന്റെ ഇടയിലാണ് ഡോക്ടർ പെട്ടന്ന് വന്ന് കുറച്ചു സീരിയസ് ആണ് പാറുവിനെ ICU വിലേക്ക് മാറ്റണം എന്ന് പറഞ്ഞത്  .അത് കേട്ടതോടു കൂടി നിച്ചു അവിടെയുള്ള ചെയറിൽ തളർന്നിരുന്നു പോയി.
 
"നിച്ചുട്ട നിനക്കും തീരെ വയ്യല്ലോ നമുക്ക് ഒന്ന് ഡോക്ടറെ കാണാം." (ദേവ് )
 
" വേണ്ട ഏട്ട എനിക്ക് കുഴപ്പൊന്നുല്യ "
 
" അത് നീ പറയുന്നതല്ലലോ നിനക്ക് നല്ല ക്ഷീണം ഉണ്ട് .നീ എണീക്ക് നമ്മുക്ക് ഡോക്ടറെ കാണാം. "
 
" ഏട്ടാ പ്ലീസ് എന്നെ നിർബന്ധിക്കല്ലെ എനിക്കൊന്നൊറ്റക്ക് ഇരുന്നാൽ മതി "
 
" എന്നാൽ ഞാൻ ഇനി നിർബന്ധിക്കുന്നില്ല , പക്ഷെ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടെങ്കിൽ പറയണട്ടോ . "
 
അവളോട് ഇനി പറഞ്ഞിട്ടും കാര്യമൊന്നുമില്ലെന്ന് അവനറിയാമായിരുന്നു.
 
" മ് " 
നിച്ചു മറുപടി  ഒരു മൂളലിൽ ഒതുക്കി.
 
നിച്ചുവിന്റെ അവസ്ഥകൂടി കണ്ടപ്പോൾ  ജയ്ക്ക് സ്വയം നിയന്ത്രിക്കാൻ ആയില്ല .അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ നടന്നു. ജയ് യുടെ ആ പോക്കിൽ എന്തോ പന്തിക്കേട് മണത്തെന്നോണം മിത്തു അവനെ പുറകിൽ നിന്നു വിളിച്ചു.
 
"ജയ് നീ എങ്ങോട്ടാ "
 
" ഞാൻ ഒന്നു പുറത്തേക്ക് പോവ ."
 
"നിനക്കെന്ത ഇപ്പോൾ പുറത്ത് പോയിട്ട് ഇത്ര അത്യാവശ്യം ഉള്ളത് ? സത്യം പറ നീ ആ റയാനെ കാണാൻ അല്ലേ പോകുന്നത്."
 
"അതെ മനസ്സിലായല്ലോ ഇനി നീ മുന്നിൽന്ന് മാറ് ഞാൻ പോട്ടെ, എന്നിട്ട് എനിക്ക് അവനെ ഒന്ന് നല്ലതുപോലെ ഒന്നു കാണണം . "
 
" ഡാ നീ ഒന്ന് അടങ്ങ് ആദ്യം തന്നെ എടുത്തു ചാടി ഒരോന്ന് ചെയ്തിട്ട് ഒരു കാര്യവുമില്ല. "
 
"പിന്നെ നീ എന്താ പറയുന്നത് അവൻ ഇത്രയൊക്കെ ചെയ്ത് കൂട്ടീട്ട് ഒന്നും പ്രതികരിക്കാതെ ഇരിക്കണമെന്നാണോ നീ ഈ പറഞ്ഞു വരുന്നത്. "
 
ജയ്ക്ക് അവന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി ചുവരിൽ ഇടിച്ചു കൊണ്ട് ചോദിച്ചു.
 
" ഞാൻ അങ്ങനെയാണോ പറഞ്ഞത് , ഇപ്പോ എടുത്ത് ചാടി ഒന്നും ചെയ്യണ്ട എന്നല്ലേ . അല്ലാതെ നമ്മുടെ പാറുവിനെ ഈ അവസ്ഥയിലാക്കിയവനെ ഞാൻ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ , ഇതിന് തിരിച്ച് അവന് ഒരൊന്നന്നര പണി തന്നെ കൊടുക്കണo പക്ഷെ എടുത്തു ചാടി ഒന്നും ചെയ്യണ്ട . നി ഇപ്പോൾ ഇവിടെ ഒരു ഭാഗത്ത് വന്നിരിക്ക്. "
 
മിത്തു ജയ്‌യെ അവിടെ ഉള്ള ചെയറിൽ കൊണ്ടിരുത്തി.
 
നിച്ചുവും പാറുവും  വീട്ടിലെത്തേണ്ട സമയമായിട്ടും കാണത്തതിനാലും രണ്ടു പേരുടേയും ഫോണിലേക്ക് വിളിച്ച് എടുക്കാത്തതിനാലുമാണ്. ദേവൻ സഞ്ചുവിന് വിളിച്ച് അവർ കോളേജിൽ നിന്ന് പോന്നില്ലെ എന്നു ചോദിച്ചത് . പക്ഷേ  അവർ പോന്ന സമയം വെച്ച് നോക്കുമ്പോൾ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിരുന്നു. ഇതിൽ എന്തോ വശപിശക് തോന്നിയാണ് സഞ്ചു ജയ്ക്കും മിത്തുവിനും വിളിച്ചത്  അവർ ഇന്ന് കോളേജിലും വന്നിട്ടുണ്ടായിരുന്നില്ല. അവർക്ക് രണ്ടു പേരേയും തിരഞ്ഞ് അധികം അലയേണ്ടി വന്നില്ല കോളേജിനടുത്തിയി ഒരു പഴയ വീട് ഉണ്ട് റയാന്റെയും സംഘത്തിന്റെയും താവളം ഇവരുടെ സംശയം പോലെ രണ്ടു പേരും അവിടെ ഉണ്ടായിരുന്നു.നിച്ചുവിന്റെയും പാറുവിന്റേയും വീട്ടിൽ ദേവ്നൊഴികെ വേറെ ആർക്കും ഇവരുടെ മിസിംഗ് വിവരം അറിയുന്നുണ്ടായിരുന്നില്ല. അതുപോലെ തന്നെ അവരുടെ ഫ്രണ്ട്സിൽ പെൺകുട്ടികളോടും പറഞ്ഞിരുന്നില്ല. സഞ്ജയ് (സഞ്ചു), വിഷ്ണു (വിച്ചു ), നിരഞ്ജൻ (രഞ്ജു ), സായന്ദന (നന്ദു), വേദമിത്ര ( മിച്ചു ), വാമിക (ആമി ) നവന്യ (നീനു ), പല്ലവി (പവി ) ഇതാണ് നിച്ചുവിന്റേയും പാറുവിന്റേയും ഫ്രണ്ട്സ്. (ബാക്കിയുള്ളവരെയൊക്കെ പതിയെ പരിചയപ്പെടാം)
 
ഏറേ നേരത്തിനുശേഷവും ഡോക്ടർ പാറുവിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞിരുന്നില്ല.
 
ICU വിന് മുൻപിൽ തലക്ക് കൈ കൊടുത്തിരിക്കുന്ന ജയ് തന്റെ തോളിലെ കരസ്പർശം അറിഞ്ഞാണ് തലയുയർത്തി നോക്കിയത് . മിത്തുവായിരുന്നു അത് അവൻ ജയ്നെ ചേർത്തു നിർത്തി. ജയ്യെ എന്ത് പറഞ്ഞ്  ആശ്വസിപ്പിക്കണം എന്ന് അവന് അറിയുമായിരുന്നില്ല. പാറു ജയ്ക്ക് അവന്റെ പ്രണയിനിയായിരുന്നെങ്കിൽ മിത്തുവിന് അവന്റെ അനിയത്തികുട്ടിയായാണ് . കുറുമ്പുക്കാട്ടി നടക്കുന്ന കാന്താരി പാറു. അതുകൊണ്ടുതന്നെ പാറുവിന്റെ ഇപ്പോഴത്തെ അവസ്ഥ അവനേയും ഒരുപാട് വേദനിപ്പിച്ചു. പക്ഷെ ഇങ്ങനെയൊരസ്ഥയിൽ താനും കൂടെ തകർന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലെന്ന് അവനറിയിരുന്നു.
 
"ഡാ മിത്തു നീ ഇങ്ങനെ വിഷമിച്ചിരിക്കാതെ അവൾക്ക് ഒന്നും പറ്റില്ലഡ , നമ്മുടെ കുറുമ്പി പാറു പഴയതു പോലെ തന്നെ തിരിച്ചു വരും, നീ ഇങ്ങനെ ഇരിക്കല്ലഡ. "
 
" എനിക്ക്  അവളുടെ കിടപ്പ് കണ്ട് സഹിക്കണില്ലഡ , നമ്മളൊന്നും കൂടെ  ശ്രദ്ധിച്ചിരുന്നെങ്കിൽ അവൾക്ക് ഇന്നീ അവസ്ഥ വരുമായിരുന്നോ , നമ്മൾ ആരെങ്കിലും ഒരാൾ കോളേജിൽ തന്നെ വേണ്ടതായിരുന്നു. നമ്മൾ ശ്രദ്ധക്കാത്തതു കൊണ്ടല്ലെ ഇന്ന് ഇങ്ങനെയൊരവസ്ഥ ഉണ്ടായത് എന്തോ ഒരു ഭാഗ്യത്തിനല്ലെ നിച്ചുവിന് കൂടുതൽ ഒന്നും സംഭവിക്കാതിരുന്നത്. "ഇതും പറഞ്ഞ് മിത്തുവിന്റെ വയറിൽ മുഖമമർത്തി അവൻ കരഞ്ഞു . മിത്തു അത് തടയാനും പോയില്ല ജയ് ടെ അപ്പോഴത്തെ മാനസികാവസ്ഥ എല്ലാവരേക്കാളും ഏറ്റവും കൂടുതൽ മനസ്സിലാവുന്നത് മിത്തുവിന് തന്നെയായിരുന്നു.
 
"ഡാ മതി നീ കരച്ചിലൊക്കെ നിർത്തി ആ കണ്ണ് തുടച്ചേ , ഞാൻ പറഞ്ഞില്ലെ അവൾക്കൊന്നും സംഭവിക്കില്ലാന്ന്. കുറച്ച് കഴിഞ്ഞ് അവൾക്ക് ബോധം വന്നാൽ നിന്നെ ഈ കോലത്തിൽ കണ്ടാൽ അത് മതീട്ടോ കളിയാക്കാൻ . നീ എണീച്ച് കണ്ണ് തുടച്ചേ "
 
അപ്പോൾ തന്നെ ജയ് തന്റെ കണ്ണൊക്കെ തുടച്ചു നേരേ ഇരുന്നു. അവന്റെ മനസ്സ് പറഞ്ഞിരുന്നു തന്റെ പാറുവിന് ഒന്നും പറ്റില്ലെന്ന് .
 
" മിത്തു ഡാ നിച്ചു "
 
" അവൾ അവിടെ ദേവേട്ടന്റെ കൂടെ ഇരിക്കുന്നുണ്ട്. ഡോക്ട്ടറെ ഒന്നു കാണാൻ ഒന്ന് കാണാൻ പോലും സമതിച്ചില്ല."
 
" മ് "
ഒരു മുളലിൽ ഒതുക്കി മിത്തു അവന്റെ മറുപടി. ഇതൊക്കെ തന്നെയാവും അവളുടെ അവസ്ഥ എന്ന് അവന് അറിയാമായിരുന്നു. കാരണം കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവർ രണ്ട് പേരും തമ്മിലുള്ള ആത്മബന്ധം മനസ്സിലായതാണവന് .
 
ഇതേ സമയം മറ്റൊരിടത്ത് തന്റെ ഏട്ടന്റെ തോളിൽ തല ചായ്ച്ചിരിക്കുകയാണ് നിച്ചു. അത് നിച്ചുവിന്റെ വെറുമൊരു രൂപം മാത്രമേണന്ന് തോന്നുന്ന വിധത്തിലായിരുന്നു ഈ ചുരിങ്ങിയ സമയം കൊണ്ടു തന്നെ അവളുടെ കോലം.
  തന്റെ ശരീരത്തിലെ മുറിവുകളുടെ വേദനയൊന്നും അവളെ തളർത്തിയിരുന്നില്ല . പകരം പാറുവിന്റെ അവസ്ഥയായിരുന്നു അവളെ തളർത്തിയത് . തന്റെ ഉറ്റ ചങ്ങാതിയുടെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് അറിഞ്ഞ് കൊണ്ടല്ലങ്കിലും താനും ഒരു കാരണക്കാരിയാണല്ലോ എന്ന ചിന്ത അവളെ കൂടുതൽ വിഷമിപ്പിച്ചു.
 
അവളുടെ മനസ്സ് മാസങ്ങൾ പുറകോട്ട് സഞ്ചരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം തന്റെ ജീവിതം തന്നെ മാറ്റിമറിച്ച കലാലയത്തിലെ ആദ്യദിനത്തിലേക്ക് .
       
                            തുടരും ...............
ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യണേ .😊

✨ഹൃദയത്താൽ ചേർന്നവർ✨ 3

✨ഹൃദയത്താൽ ചേർന്നവർ✨ 3

5
2140

ശ്രീനിലയത്തിൽ ദേവദത്തന്റെയും നന്ദിനിയുടേയും രണ്ടാമത്തെ സന്താനമാണ് നിഹാരിക എന്ന നിച്ചു. മൂത്തത് ദേവപ്രയാൺ എന്ന ദേവേട്ടൻ , ഒരു കോളേജ് അധ്യാപകനാണ്. ദേവദത്തൻ ഒരു ബാങ്ക് മേനേജറും നന്ദിനി ഒരു വീട്ടമ്മയുമാണ്. കൈലാസത്തിൽ ജയകൃഷ്ണന്റെയും സുഹാസിനിയുടെയും ഏകമകളായ നക്ഷത്ര എന്ന പാറു ആണ് നിച്ചുവിന്റെ ഉറ്റചങ്ങാതി. ജയകൃഷ്ണനും സുഹാസിനിയും സ്ക്കൂൾ അധ്യാപകരാണ്.ഉറ്റ ചങ്ങാതികൾ എന്നതിനുപരി ആരും അസൂയപ്പെട്ടുപോകുന്ന തരത്തിലുള്ള  ഒരാത്മബന്ധമായിരുന്നു ഇവർ തമ്മിൽ . ഒരാൾക്കെന്തെങ്കിലും പറ്റിയാൽ നോവുന്നത് മറ്റേയാൾക്കാവും. ഇരുവരും ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ന