Aksharathalukal

✨ഹൃദയത്താൽ ചേർന്നവർ✨ 3

ശ്രീനിലയത്തിൽ ദേവദത്തന്റെയും നന്ദിനിയുടേയും രണ്ടാമത്തെ സന്താനമാണ് നിഹാരിക എന്ന നിച്ചു. മൂത്തത് ദേവപ്രയാൺ എന്ന ദേവേട്ടൻ , ഒരു കോളേജ് അധ്യാപകനാണ്. ദേവദത്തൻ ഒരു ബാങ്ക് മേനേജറും നന്ദിനി ഒരു വീട്ടമ്മയുമാണ്. കൈലാസത്തിൽ ജയകൃഷ്ണന്റെയും സുഹാസിനിയുടെയും ഏകമകളായ നക്ഷത്ര എന്ന പാറു ആണ് നിച്ചുവിന്റെ ഉറ്റചങ്ങാതി. ജയകൃഷ്ണനും സുഹാസിനിയും സ്ക്കൂൾ അധ്യാപകരാണ്.ഉറ്റ ചങ്ങാതികൾ എന്നതിനുപരി ആരും അസൂയപ്പെട്ടുപോകുന്ന തരത്തിലുള്ള  ഒരാത്മബന്ധമായിരുന്നു ഇവർ തമ്മിൽ . ഒരാൾക്കെന്തെങ്കിലും പറ്റിയാൽ നോവുന്നത് മറ്റേയാൾക്കാവും. ഇരുവരും ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് നാട്ടിൽ തന്നെയുള്ള ഒരു കോളേജിൽ  ബിഎ ഇംഗ്ലീഷ്ന് അഡ്മിഷൻ എടുത്തിട്ടുണ്ട്. ഇന്ന് രണ്ട് പേരും ആദ്യമായി കോളേജിൽ പോവുകയാണ്. പക്ഷെ ഇന്നല്ലട്ടോ കോളേജ് തുറക്കുന്നത് . ക്ലാസ് തുടങ്ങുന്നതിന് മുൻപായി ഇവർക്ക് ഒരു മീറ്റിംഗ് വിളിച്ചിരുന്നു  ഇപ്പോ അതിനു പോകാനുള്ള തയ്യാറെടുപ്പിലാണ് നിച്ചുവും പാറുവും. ഇന്ന് രണ്ട്പേരേയും ദേവേട്ടൻ കൊണ്ടാക്കാം എന്നു പറഞ്ഞിരുന്നു. അങ്ങനെ നിച്ചു റെഡിയായി ഇറങ്ങി.

"അമ്മേ ഞാൻ ഇറങ്ങാട്ടോ പാറുവിനോട് വിളിച്ച് ഇറങ്ങിനിൽക്കാൻ പറയണേ ." (നിച്ചു)

" ആ ഞാൻ പറയാം നോക്കിപോവണ ട്ടോ " (അമ്മ )

" ആ അതൊക്കെ ഞങ്ങൾ പോയ്ക്കോണ്ട് അമ്മ പാറുനോട് ഞങ്ങളിറങ്ങി എന്നു പറ ." (ദേവ് )

" എട്ടോയ് ഞാൻ കേറട്ടെ " (നിച്ചു )

" നിന്ന് കഥകളി കളിക്കാതെ വേഗം കേറിക്കൂട് , എനിക്ക് പോയിട്ട് വേറെ പണിയുള്ളത. " (ദേവ്)

" ഓ പറച്ചിൽ കേട്ടാൽ തോന്നും വല്ല്യ കളക്ടർ ആണെന്ന് . " (നിച്ചു ആത്മ)

😏😏😏

"ഞാൻ കേറി " (നിച്ചു)

അങ്ങനെ രണ്ടാളും പാറുവിന്റെ വീട്ടിലെത്തിയപ്പോൾ അവൾ റെഡിയായി പുറത്തിറങ്ങി നിൽക്കുന്നുണ്ടായിരുന്നു അവൾ കയറിയതും.

"പാറു ശരിക്കുമ്പോലെ ഇരുന്നില്ലെ, രണ്ടാളും പിടിച്ച് ഇരുന്നോട്ടൊ . " (ദേവ)

അത് ചോദിക്കലും കഴിഞ്ഞു പിന്നെ ഒരു പറപ്പിക്കലായിരുന്നു.നിച്ചു ദേവേട്ടനെ പിടിക്കുന്നതിനോടൊപ്പം പാറുവിനേയും പിടിച്ചിട്ട ഇരുന്നിരുന്നത് കാരണം അങ്ങനെ സ്പീഡിലായിരുന്നു പോയിരുന്നത്. അങ്ങനെ വേഗം തന്നെ കോളേജിൽ എത്തി കോളേജിന്റെ ഗെയ്റ്റിന്റെ അവിടെ ഇറക്കി. കോളേജിലേക്ക് നോക്കുമ്പോൾ ആരെയും കാണാനില്ല.

" ഇവിടെ ആരെയും കാണനില്ലലോ " (നിച്ചു)

"നിങ്ങളോട് എത്ര മണിക്ക വരാൻ പറഞ്ഞ് 10 മണിക്ക് " (ദേവ് )

" 10 മണിക്ക് " (പാറു)

" ഇപ്പോ സമയം 9 മണി ആയിട്ടേയുള്ളു. ഞാൻ എന്താ ചെയ്യേണ്ടത്. " (ദേവ് )

" ഏട്ടൻ പോയ്ക്കോ ഞങ്ങൾ ഇവിടെ നിന്നോണ്ട് . " (നിച്ചു)

" എന്ന നിങ്ങളാ ഗെയ്റ്റിന്റെ ഉള്ളിലേക്ക് കയറി നിന്നോ, ഞാൻ പോവാണ് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക് " (ദേവ് )

"ശരി ഏട്ട "

അതും പറഞ്ഞ് ദേവേട്ടൻ പോയി ഞാനും പാറുവും കൂടി കോളേജിന്റെ ഗെയ്റ്റുനുള്ളിലേക്ക് നടന്നു . ഒരു കുന്നിന്റെ മുകളിലാണ് കോളേജ് . ഗെയ്റ്റാണെങ്കിൽ ഒരു ഒന്നൊന്നര ഗെയ്റ്റാണ് ഗെയ്റ്റ് പൂട്ടിയിട്ടില്ലാത്ത കാരണം ഞങ്ങൾ ഉള്ളിൽ കയറി നിന്നു നോക്കുമ്പോൾ അവിടെയൊന്നും ഒരു മനുഷ്യ കുഞ്ഞിന്റെ പൊടിപോലുമില്ല. ഞങ്ങൾ ഗെയ്റ്റിന്റെ ഉള്ളിൽ കയറി നിന്നു . ഉള്ളിലേക്ക് പോയില്ല അഥവ വല്ല പട്ടിയും നയയുമൊക്കെ ഉണ്ടെങ്കിൽ പണിയാവില്ലെ. അപ്പോ ഉള്ളിൽ നിന്ന് സെക്യൂരിറ്റി വരുന്നു. നോക്കുമ്പോൾ ഞങ്ങളുടെ നാട്ടുക്കാരനാണ് . വിനോദ് മാമൻ

"ആ നിങ്ങള് രാണ്ടാളും ഇവിടേണോ " ( വിനോദ് മാമൻ )

" ആ അതെ " (പാറു)

"എങ്ങനെ വന്ന് ബസ്സിനാണോ ." ( വിനോദ് )

"അല്ല ഏട്ടൻ കൊണ്ടുവന്നാക്കി തന്നു . " (നിച്ചു)

" എന്ന രണ്ടാളും ഉള്ളിലേക്ക് പോയ്ക്കോ ടീച്ചേഴ്സൊക്കെ വരാൻ സമയമാവുന്നതെയുള്ളു. " ( വിനോദ്)

" ആ എന്ന ശരി " (പാറു )

അതും പറഞ്ഞ് ഞാനും പാറുവും കോളേജിനുള്ളിലേക്ക് നടന്നു. ആ അത്യാവശ്യം പ്രകൃതി രമണീയതയൊക്കെയുണ്ട് ഞങ്ങൾ രണ്ടാളും ചുറ്റുപാടും വീക്ഷിച്ച് നടന്നു. ലിപിയിലൊക്കെ ഓരോ കഥകൾ വായിക്കുമ്പോൾ നായികയുടെയൊക്കെ കോളേജിലേക്കുള്ള ഫസ്റ്റ് എൻട്രി ഒന്നു കാണണം മുഴുവൻ ആളും ബഹളവുമൊക്കെയായി. ഇവിടെയിപ്പോ സെക്യൂരിറ്റിയെങ്കിലും ഉണ്ടായത് ഭാഗ്യം . ഹ യോഗല്യ ഇനി സെക്കന്റ് എൻട്രിക്ക് നോക്കാം. അങ്ങനെ ഞങ്ങൾ  മേയിൻ ബ്ലോക്കിന്റെ അവിടെയെത്തിയപ്പോൾ രണ്ട് ചേച്ചിമാര് അവിടെയൊകെ ക്ലീൻ ചെയ്യുന്നുണ്ട്. അഡ്മിഷന് വന്നപ്പോൾ തന്നെ ഏകദേശം ഒക്കെ ഞങ്ങൾ നോക്കി മനസ്സിലാക്കി വച്ചിരുന്നു. ഇനിയുള്ള മൂന്ന് കൊല്ലം ഇവിടെയൊക്കെ തന്നെ ഉണ്ടാവണ്ടതല്ലെ .

"നിങ്ങളൊക്കെ ഏതാ ക്ലാസ് " ( ചേച്ചി 1 )

"ഫസ്റ്റ് ഇയർ BA ." (നിച്ചു)

" രണ്ടാളും , നിങ്ങൾ കൂട്ടുകാരികളാണോ " (ചേച്ചി)

" ആ അതെ ഞങ്ങൾ കുഞ്ഞിലെ മുതൽ ഒന്നിച്ചു പഠിക്കുന്നത" (പാറു)

"എന്താ രണ്ടാൾടേം പേര് " (ചേച്ചി )

" ഞാൻ നീഹാരിക ഇവൾ നക്ഷത്ര " (നിച്ചു)

" ചേച്ചിടെ പേരെന്താ . " (പാറു )

" ഞാൻ ജയ.ഒരു 9.30 ഒക്കെ കഴിയും ടീച്ചർമ്മാരും  കുട്ട്യോളൊക്കെ അതിവരെ രണ്ടാളും ഇവിടെയൊക്കെയൊന്ന് നടന്ന് കണ്ടോ ." (ചേച്ചി)

" ആ എന്ന ഞങ്ങൾ ഒന്നു ചുറ്റിയടിച്ച് വര . " (നിച്ചു )

ഞങ്ങൾ രണ്ടാളും കൂടെ കോളേജ് ഏകദേശം കണ്ടു. കോളേജിൽ നിന്ന് നോക്കിയാൽ ഒരു കുന്ന് കാണാം അത് കാണാൻ നല്ല ഭംഗിയുണ്ട് പിന്നെ ഒരു പ്രശ്നം എന്താന്നു വെച്ചാൽ ആ കുന്നിന്റെ ഒരു ഭാഗം ഇടിച്ചു നിരപ്പാക്കിയ പോലെ ഉണ്ട് അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വിഷമമായി. ഞങ്ങൾ എപ്പോഴും വായക്കൊരൊഴിവ് ഇല്ലാതെ സംസാരിച്ചു കൊണ്ടിരിക്കും. പക്ഷെ പ്രകൃതി ഭംഗി ആസ്വദിക്കുമ്പോൾ മാത്രം സൈലന്റ് ആണ് .

"പാറു അങ്ങോട്ട് നോക്ക് ആ കുന്ന് ഇടിച്ചത്. " (നിച്ചു)

" ആ ഡാ അത് കാണുമ്പോൾ ഒരു സുഖല്യ നമ്മുക്ക് കുളത്തിലൊന്ന് പോയി നോക്കിയാലോ ." (പാറു)

" ആ പോവാം ഞാൻ അത് പറയാൻ വരികയായിരുന്നു. "

ഞങ്ങളുടെ കോളേജിൽ ഒരു കുളം ഉണ്ട്ട്ടോ ആദ്യ ദിവസം വന്നപ്പോൾ തന്നെ അത് നോക്കി വച്ചതാണ്. ഇപ്പോ അതിൽ അധികം വെള്ളം ഒന്നും ഇല്ല . അങ്ങനെ ഞങ്ങൾ രണ്ടാളും കുളം കാണാൻ പോയി. കുളം കാണാൻ നല്ല ഭംഗിയുണ്ട് വെള്ളം കുറവാണന്നെ ഉള്ളു. കുളത്തിനു ചുറ്റുമായി ഈ സൂര്യകാന്തി പൂ ഇല്ലെ അതുപോലത്തെ ഒരു ചെറിയതരം പൂ നട്ടു പിടിപ്പിച്ചിട്ടുണ്ടായിരുന്നു.

 

ഞങ്ങൾ രണ്ടാളും കുറെനേരം കുളമൊക്കെ നീരിക്ഷിച്ച് നിന്നു .അതിൽ നിറയെ മീനുകളുണ്ട് കുറച്ച് വലിയ ഒരു കൊമ്പുള്ള മീനിനെ കണ്ടു. പിന്നേ നോക്കിട്ട് കാണാൻ ഇല്ല . അപ്പോഴാ ജയ ചേച്ചി വിളിച്ച് പറഞ്ഞ് .

"ആ വക്കിൽ പോയിൽ നിന്ന് കുളത്തിൽ വീഴണ്ടട്ടോ , ഇങ്ങോട്ട് പോരിൻ . "

അത് കേട്ടപ്പോ ഞങ്ങൾ നല്ല അയതു കൊണ്ട് വേഗം തന്നെ അവിടന്ന് പോന്നു.

എന്നിട്ട് മെയിൽ ബ്ലോക്കിന്റെ ഫ്രണ്ടിൽ തന്നെ തിന്നു .

"ഡാ ഇതൊക്കെ ഒരു കോളേജ് ആണോ ? ഇവിടെ ഒരു വാകയെങ്കിലും ഉണ്ടോ ?" (നിച്ചു)

"അതെ പേരിനുപോലും ഒരു വാകയില്ല പിന്നെ പൊട്ടി പൊളിഞ്ഞ ബിൽഡിങ്ങും ഇല്ല്യ ഇതിനൊക്കെ ആരാണാവോ കോളേജ്ന്ന് പേരിട്ടത്. (പാറു )

ഞങ്ങൾ  കോളേജിനെക്കുറിച്ച് സംസാരിച്ചുക്കൊണ്ടിരിക്കുമ്പോഴാ വീട്ടിൽ നിന്നാരോ വിളിച്ചത്.

" ഹെലോ എക്സ്ക്യൂസ് മീ "

                      തുടരും .....

ആരാവും അത് . ആ വിളിച്ചയാൾ രണ്ടാൾക്കും പാരയാകുമോ. നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങൾ പോരട്ടെ .


✨ ഹൃദയത്താൽ ചേർന്നവർ✨4

✨ ഹൃദയത്താൽ ചേർന്നവർ✨4

5
1816

"ഡാ ഇതൊക്കെ ഒരു കോളേജ് ആണോ ? ഇവിടെ ഒരു വാകയെങ്കിലും ഉണ്ടോ ?" (നിച്ചു) "അതെ പേരിനുപോലും ഒരു വാകയില്ല പിന്നെ പൊട്ടി പൊളിഞ്ഞ ബിൽഡിങ്ങും ഇല്ല്യ ഇതിനൊക്കെ ആരാണാവോ കോളേജ്ന്ന് പേരിട്ടത്. (പാറു ) ഞങ്ങൾ  കോളേജിനെക്കുറിച്ച് സംസാരിച്ചുക്കൊണ്ടിരിക്കുമ്പോഴാ വീട്ടിൽ നിന്നാരോ വിളിച്ചത്. " ഹെലോ എക്സ്ക്യൂസ് മീ "                    തുടരുന്നു............ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആരാപ്പോത് എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺക്കുട്ടി . ആ എക്സ്ക്യൂസ്മി കേട്ടപ്പോൾ ഒന്ന് അന്തം വിട്ടു .എന്താന്നല്ലെ ഇന്നേവരെ ഇവിടെയാന്നും ആരും ഇങ്ങനെ പറഞ്ഞ്   കേ