നിനക്കായ് സൂക്ഷിച്ച ഒരു പൂക്കാലമുണ്ട് ഹൃദയത്തിൽ...
നീ കാണുവാനായി മാത്രം സംരക്ഷിച്ച,
നമ്മൾ ഒന്നിച്ചു പൂർത്തിയാക്കാനായി കണ്ടു തീർത്ത സ്വപ്നങ്ങളുടെ ഒരു പൂക്കാലം...
മൗനം പോലും വാചാലമാകുന്ന സന്ദർഭങ്ങൾ..
വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്തത്
മൗനത്തിലൂടെ സാധിച്ചിരുന്നു...
കണ്ണുകളുടെ ആഴങ്ങളിൽനമ്മൾ ഒളിപ്പിച്ച രഹസ്യങ്ങൾ...
എന്നിലേക്ക് ആഴ്ന്നിറങ്ങിയ നിന്റെ വേരുകൾ എന്നിൽ നിന്ന് അകലാതിരുന്നെങ്കിൽ...
നിശബ്ദതയ്ക്ക് വിരാമമിട്ട് എനിക്കായ് ശബ്ദമായി മാറിയതും നീ തന്നെയായിരുന്നു...
നിന്നിൽ നിന്നും ഒരു മോചനം ഒരു നിമിഷത്തേക്ക് പോലും ആലോചിക്കാൻ ആവുന്നില്ല...
സത്തകൾ നഷ്ടപ്പെടുന്നതുപോലെ... അസ്തിത്വം ഇല്ലാതാവുന്നന്നതുപോലെ...
നീയില്ലാതെ അപൂർണമാകുന്നത് പോലെ ...
നിനക്കായ് മാത്രം...
നിന്നിലേക്കായ് മാത്രം...
ഇനിയും എന്നുമെന്നും, നിന്നിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നെങ്കിൽ...