Aksharathalukal

DELIVERY BOY part-6

✍🏻SANDRA C.A#Gulmohar❤️
 
 
"മാ..നു..ഷി..."
 
ആ പേരിന്റെ ഒാരോ അക്ഷരങ്ങളും ഒരോ മന്ത്രണങ്ങൾ പോൽ അജിത്ത് ഉരുവിട്ടു..
 
 
"മാനുഷി ഒരു അദ്ഭൂതമാണ് മേഡം..
 
 
എെറീഷുക്കാരനായ എെഡിന്റെയും കന്നഡികയായ ആഥിതിയുടെയും പ്രണയം...!!!
 
 
രണ്ട് രാജ്യങ്ങളുടെ ചൂതാട്ടത്തിനൊടുവിൽ അച്ഛന്റെ മരണം...
 
 
ഒടുവിൽ തളരാത്ത പോരാട്ടവീര്യവുമായി അമ്മ പറന്നുയർന്നപ്പോൾ ചിറകായ് മാറിയവൾ..!!"
 
 
അജിത്തിന്റെ വർണ്ണനകൾ കേട്ടതും മാനുഷിയെക്കുറിച്ച് കൂടുതൽ അറിയാൻ എനിക്ക് ആകാംക്ഷ കൂടി..
 
 
വിടർന്ന കണ്ണുകളുമായി ഞാൻ അജിത്തിനെ നോക്കി..
 
 
"മാഡത്തിനറിയാമോ ..??
 
 
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരിയായ പെൺക്കുട്ടിയാണ് മാനുഷി...
 
 
തൂവെളള നിറവും,കൊത്തി വെച്ചിരിക്കുന്നത് പോലുളള ആകാരവടിവും സ്വർണ്ണ തലമുടിയും..
 
പക്ഷേ, ഏറ്റവും ആകർഷണം മാനുഷിയുടെ കണ്ണുകളാണ്..
 
 
രണ്ട് പളുങ്കു ഗോട്ടികൾ..
 
 
നീല നക്ഷത്രങ്ങളാണവ..
 
 
ആയിരം കഥകൾ ഒരുമ്മിച്ച് പറയാനുണ്ടെന്നും മൗനമാണ് ഭാഷയെന്നും ഒരുമ്മിച്ച് ദ്യൂതിപ്പിക്കുന്നവ...!!!"
 
 
അജിത്തിന്റെ വർണ്ണന കേട്ട് ഉളളിൽ ചെറിയൊരു കുശുമ്പു ഉണർന്നെങ്കിലും ചുണ്ടിലെ എന്റെ ചിരി മാഞ്ഞിരുന്നില്ല...
 
 
അതൊടൊപ്പം അജിത്തും മാനുഷിയും തമ്മിലുളള ബന്ധം എന്താണെന്നറിയാൻ ഉളളു തുടിക്കുന്നതും ഞാൻ അറിഞ്ഞു...
 
 
ആ ചിന്ത കൂടിയതിനാലാവാം അറിയാതെ നാവിൽ നിന്നും ആ ചോദ്യം ഉയർന്നു,
 
 
"നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം..??"
 
 
പെട്ടെന്നുളള എന്റെ ചോദ്യം കേട്ട് അജിത്തിന്റെ നെറ്റി ചുളിഞ്ഞപ്പോളാണ് എന്റെ ശബ്ദത്തിലെ ആകാംക്ഷയുടെ തോത് എനിക്ക് മനസ്സിലായത്..
 
നാവൊന്ന് കടിച്ച് അജിത്തിനെ നോക്കി ദയനീയമായി ഒന്നു ചിരിച്ചപ്പോൾ അവനും ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി...
 
 
 
"ഈ ഏരിയ കടന്നു ചെല്ലുന്നിടത്ത് കൊട്ടാരസാമാനമായ ഒരു വീടുണ്ട്..
 
ശരിക്കും അതൊരു എെറീഷ് പാലസാണ്...!!
 
 
വെണ്ണക്കൽ കൊട്ടാരമെന്ന് എപ്പോഴും എന്നെ തോന്നിക്കുന്നവ..
 
 
" എെഡിൻ'സ് പാലസ്..!!"
 
 
എത്രയോ തവണ അതിന്റെ സൗന്ദര്യമെന്നെ ഉന്മത്തനാക്കിയിട്ടുണ്ടെന്ന് അറിയാമോ..??
 
 
കൊതിച്ചിട്ടുണ്ട് അതിന്റെ ഗേറ്റ് കടന്ന് ഒന്ന് അകത്തെത്താൻ..
 
ചില രാത്രികളിൽ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് അങ്ങോട്ടേക്ക് പോകും..
 
 
ഇതുവരെ ആരും കാണാത്ത ഒരു രാജകുമാരിയെ സങ്കൽപ്പിക്കും...
 
 
അങ്ങനെ ആ പാലസുമായി മാനസികമായി ഒരു അടുപ്പം വളർന്ന സമയത്താണ് യാദൃശ്ചികമായി അങ്ങോട്ടേക്ക് ഒരു വെജ് പനീർ പീസ ഡെലിവെറി വേണമെന്ന് ആവശ്യപ്പെടുന്നത്..
 
 
ശരിക്കും അന്ന് ആകാംക്ഷ കൊണ്ട് എന്റെ വണ്ടി പറക്കുകയായിരുന്നു..
 
 
പാറാവുകാരന്റെ അനുമതിയോടെ ഗേറ്റ് കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ എന്റെ ഹൃദയം എനിക്ക് കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു മിടിച്ചുക്കൊണ്ടിരുന്നത്...
 
 
 
പെട്ടെന്നാണ് എന്റെ ശ്രദ്ധ ഗാർഡനിലെ വിശാലമായ പുൽത്തകിടിയിൽ വിശ്രമത്തിലായിരുന്ന ഒരു മാലാഖയിൽ പതിയുന്നത്..
 
 
കുറച്ചു നിമിഷങ്ങൾ എന്റെ ശ്രദ്ധ അവളിൽ മാത്രമായി ഒതുങ്ങി..
 
പിന്നെയാണ് സമയത്തെക്കുറിച്ച് ബോധാവാനാകുന്നത്...
 
 
അവളുടെ അടുത്തേക്കെത്താൻ പായുന്ന കാലുകളെ അടക്കി വളരെ സാവാധാനമാണ് ഞാൻ അവൾക്കരികിലെത്തിയത്...
 
 
അവൾക്കടുത്തെത്തിയതും വളരെ യാന്ത്രികമായി ഞാൻ മുരടനക്കി..
 
 
എന്തോ ചിന്തയിലായിരുന്ന അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു...
 
 
പക്ഷേ പെട്ടെന്ന് തന്നെ എനിക്ക് നേരെ അവൾ മനോഹരമായ പുഞ്ചിരി നൽകി...
 
 
അവൾക്ക് ആ പിസ കെെ മാറുമ്പോൾ എന്തുക്കൊണ്ടോ എന്റെ കെെകൾ വിറച്ചിരുന്നു..
 
 
അത് വാങ്ങിയ അവളാകാട്ടെ ആ ബോക്സ് നെഞ്ചോട് ചേർത്ത് വീണ്ടും ഇരിപ്പിടത്തിലെക്കമർന്നു..
 
 
ഒാൺലെെനായി നേരത്തേ പണമടച്ചതിനാൽ ഞാനും ഒന്നും മിണ്ടാതെ അവിടെ നിന്നും പോന്നു...
 
 
 
പിന്നീടും പലവട്ടം അവിടേക്ക് ആ പിസ ഒാർഡർ വന്നു..
 
അപ്പോഴെല്ലാം ആ പെൺക്കുട്ടി ഗാർഡനിലെ ഇരിപ്പിടത്തിലായിരിക്കും..
 
 
ഞാൻ വിളിക്കും,അവൾ പിസ വാങ്ങും,നെഞ്ചോട് ചേർക്കും,ഞാൻ മൗനമായി പിൻവാങ്ങും..
 
 
എന്തുക്കൊണ്ടാണ് അവളാ പിസയോട് ഇത്രയെറെ അടുപ്പം കാണിക്കുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..
 
 
എന്തായാലും അടുത്ത തവണ അവളോട് വിവരങ്ങൾ തിരക്കണമെന്നുറച്ചാണ് ഇറങ്ങിയത്..
 
 
പിറ്റെ തവണയും അവൾ അതു വാങ്ങി നെഞ്ചോട് ചേർത്തു,അതിന്റെ കാരണം തിരക്കാനായി ഞാൻ അവളോട് കുറച്ചു കൂടി അടുത്തേക്ക് വന്നപ്പോളാണ് ആ ഇരിപ്പിടത്തിലിരിക്കുന്ന വാക്കിങ് സ്റ്റിക്ക് എന്റെ കണ്ണിൽ പതിയുന്നത്..
 
 
ദൂരെയ്ക്ക് നോക്കി കണ്ണീർ വാർക്കുന്ന അവളുടെ കണ്ണുകൾക്ക് തിളക്കമില്ലെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി..
 
 
മനസ്സിൽ വല്ലാത്തൊരു ഭാരത്തോടെ ഞാൻ തിരികെ നടക്കുമ്പോളാണ് പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ അമ്മയെ ഞാൻ കാണുന്നത്..
 
 
എനിക്ക് നേരെ നീട്ടിയ പുഞ്ചിരിക്ക് പകരമായി ഞാനും വിളറിയ ഒരു ചിരി തിരികെ നൽകി..
 
 
പിന്നെയും പല തവണ ഞാൻ അവിടേക്ക് ഡെലിവെറിക്കായി പോയി..
 
ചിലപ്പോൾ ഒരു ദിവസം തന്നെ പല തവണ...
 
 
അങ്ങനെയുളള ദിവസങ്ങളിൽ ഗാർഡനിന്റെ ഒരറ്റത്തായി മുൻപ് കൊണ്ട് വന്ന പിസാ ബോക്സുകൾ പൊട്ടിക്കുക പോലും ചെയ്യാതെ ഉപേക്ഷിച്ചിരിക്കുന്നത് കാണാം...
 
 
അങ്ങനെ ഒരു ദിവസമാണ് വീണ്ടും ഞാൻ മാനുഷിയുടെ അമ്മയെ കാണുന്നത്..
 
 
"പണത്തിന്റെ അഹങ്കാരം കൊണ്ടാണോ മേഡം ഇങ്ങനെ ആഹാരം കളയുന്നത്..?" എന്ന എന്റെ ദയനീയമായ ചോദ്യത്തിന് അവരായിരുന്നു മാനുഷിയുടെ കഥ എനിക്ക് പറഞ്ഞു തന്നത്..
 
 
 
"ഒരുപാട് സ്വപ്നങ്ങളുളള കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത ഒരു മിടുക്കിയായിരുന്നു മാനുഷി...
 
 
കണ്ണിൽ സ്വപ്നങ്ങൾ വിരിയുന്നവൾ..
 
 
വളരെ ചെറുപ്പത്തിൽ തന്നെ അഭിനയവും മോഡേലിങും നെഞ്ചിലേറ്റിയവൾ..
 
 
വളരും തോറും അവളുടെ ആഗ്രഹം അഭിനിവേശമായി...
 
 
അങ്ങനെ ഇരിക്കെ ഒരു മാഗസിന് വേണ്ടി അവളുടെ ചിത്രങ്ങളെടുക്കാൻ വന്നവനായിരുന്ന തമിഴ്നാടുകാരനായ ഒരു ശരവണൻ...!!
 
 
കറുപ്പൊരു അഴകായി പരിണമിച്ചവൻ...!!
 
 
സൗഹൃദം പതിയെ പതിയെ പ്രണയത്തിലേക്ക് ചേക്കേറി...
 
 
അവളുടെ സ്വപ്നങ്ങൾക്ക് ചിറകായിരുന്നു അവൻ...
 
 
അവളുടെ ഏറ്റവും വലിയ സ്വപ്നമായ അവളുടെ ചിത്രം ഇന്ത്യ ടുഡെെയിൽ കവർ പികായി വരണമെന്ന അവളുടെ ആഗ്രഹവുമായി അവൻ മുംബെെയ്ക്ക് വണ്ടി കയറി...
 
 
അവളുടെ സ്വപ്ത്തെക്കാൾ കൂടുതൽ അവന്റെ വരവിനായി അവൾ കാത്തിരുന്നു..
 
ഒടുവിൽ നാല് മാസങ്ങൾക്കിപ്പുറം അവളുടെ ചിത്രം കവർ പിക്കായി അച്ചടിച്ച ആ മാഗസിൻ പുറത്തിറങ്ങിയെങ്കിലും അവൻ മാത്രം വന്നില്ല..
 
 
 
പല വഴിയിൽ അവനെ അന്വേഷിച്ചവൾ നടന്നു...
 
 
അവനെ തിരക്കി അവന്റെ നാട്ടിലും മഹാരാഷ്ട്രയിലും അവൾ അലഞ്ഞു..
 
 
അവനെ മാത്രം കണ്ടു കിട്ടിയില്ല..
 
 
അവൾക്ക് കാണാൻ പറ്റാത്തൊരിടത്ത് അവൻ മറഞ്ഞിരുന്നു...
 
 
അവനെ കാണാത്തതിലെ ത്രീവമായ ദുഃഖം മാനുഷിയെ വല്ലാതെ തളർത്തി...
 
 
അവളുടെ സ്വപ്നങ്ങളെല്ലാം അവന്റെ തിരിച്ചു വരവിനായി അവൾ ബലി കഴിച്ചു...
 
 
ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തിയിട്ടും അവൾ അനങ്ങിയില്ല..
 
 
അവസാനം ദുഃഖഭാരം പേറിയവളുടെ കാഴ്ച്ചകൾക്ക് മങ്ങലേറ്റു...
 
 
 
എന്നിട്ടും ഒാരോ തെരുവിഥീയിലൂടെയും അവനെ തെരെഞ്ഞ് അവൾ നടന്നു...
 
 
ഒടുവിൽ പൂർണ്ണമായി കാഴ്ച്ച നഷ്ട്ടപ്പെട്ട അന്ന് മുതൽ അവളുടെ സുരക്ഷയെ കരുതി അവളുടെ അമ്മ ആഥിതി അവളെ ഈ കൊട്ടാരത്തിൽ അടച്ചിട്ടു...
 
 
എങ്കിലും അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റില്ല..
 
 
എന്നെങ്കിലും അവന്റെ തിരിച്ചു വരവിനായി അവൾ കാത്തിരുന്നു...
 
 
അവൻ വരുമ്പോൾ അവനായി കാത്തു വെച്ചിരുന്ന ഒരു സമ്മാനമായാണ് അവളാ വെജ് പിസ വാങ്ങുന്നത്...
 
തണുത്താൽ അവനത് കഴിക്കില്ല എന്ന ചിന്തയിൽ അവൾ അവന് വേണ്ടി വീണ്ടും വീണ്ടും അത് ആവശ്യപ്പെടുന്നതാണ്...
 
 
 
സ്വയം ഒരു ഉന്മാദത്തിൽ ജീവിക്കുന്നു..
 
കാശും സ്വാധീനവും ആവശ്യത്തിനുണ്ടെങ്കിലും അവൻ വന്നിട്ട് മാത്രമെ ചികിത്സയ്ക്ക് ഒരുങ്ങുവെന്ന് ശഠിക്കുകയാണവൾ...
 
 
ഇടയ്ക്ക് എപ്പോഴെങ്കിലും അമ്മയുടെ കണ്ണു വെട്ടിച്ച് അവൾ ശരവണനെ തിരക്കിയിറങ്ങും..
 
 
അങ്ങനെ ഇറങ്ങിയ അന്നാണ് ആ ആക്സിഡന്റ് ഉണ്ടായത്...!!"
 
 
അജിത്തിന്റെ വാക്കുകളിൽ മുഴുകി എനിക്ക് മാനുഷിയോട് വല്ലാത്തൊരു ആരാധന തോന്നി...
 
 
"എനിക്ക് എന്തൊ അവരോട് വലിയ ബഹുമാനമാണ്...
 
 
ഇടയ്ക്കിടയ്ക്കുളള എന്റെ സന്ദർശനം ഞാനും മാനുഷിയുമായി നല്ലൊരു സൗഹൃദം ഉടലെടുക്കാൻ കാരണമായി...
 
ശരിക്കും ആരാധനയാണ് അവരോട് എനിക്ക്...
 
 
അത്രയെറെ കഴിവും സൗന്ദര്യവുമുണ്ടായിട്ടും ഒരു പ്രണയത്തിനായി സ്വയം എരിഞ്ഞടങ്ങുകയാണവർ...
 
 
'എന്നെ പേരു വിളിക്കുന്നതാണ് ഇഷ്ട്ടമെന്ന് പറഞ്ഞു' എന്നെ അവർ അദ്ഭൂതപ്പെടുത്തി...
 
 
എല്ലാവരും ഭ്രാന്തെന്ന് മുദ്ര കുത്തുമ്പോൾ എനിക്ക് ശരിക്കും അവൾ ഒരു വിസ്മയമായിട്ടാണ് തോന്നിയിട്ടുളളത്...!!"
 
 
 
അജിത്ത് പറഞ്ഞു നിർത്തിയതും ഒരു ചിരിയോടെ ഞാനും അത് ശരി വെച്ചു...
 
 
പെട്ടെന്നാണ് എന്റെ നേരെ അജിത്തിന്റെ ഒരു കുസൃതി ചോദ്യം നീണ്ടത്...
 
 
 
"മേഡം ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...??"
 
 
 
ആ ചോദ്യം കേട്ടതും ഹൃദയ ധമനികൾ വിണ്ടു കീറി രക്തം പരക്കുന്നത് ഞാൻ അറിഞ്ഞു...
 
തലയ്ക്ക് അകത്ത് പേടിയുടെ വണ്ടുകൾ മൂളിപായുന്നത് സഹിക്ക വയ്യാതെ ഞാൻ ചെവികൾ കൊട്ടിയടച്ചു...
 
 
അപ്പോഴും കൺമുന്നിൽ ചിരിയോടെ നിൽക്കുന്ന ഒരു അച്ഛന്റെ മുഖം നിറവോടെ തെളിഞ്ഞു...
 
 
 
 
 
 
"എന്തു പറ്റി മേഡം...??"
 
 
പെട്ടെന്നുളള എന്റെ ഭാവമാറ്റം കണ്ടിട്ടായിരിക്കും അജിത്ത് എന്നോട് ചോദിച്ചു..
 
 
അപ്പോഴും ക്രമാതീതമായ ഉയരുന്ന എന്റെ നെഞ്ചിടിപ്പ് പാടുപ്പെട്ടടക്കി ഒന്നുമില്ലെന്ന് ഞാൻ ചുമൽക്കൂപ്പി...
 
 
 
"Are you okay maadam...??"
 
 
അജിത്തിന്റെ കണ്ണിൽ സംശയത്തിന്റെ ലാഞ്ചനകൾ കണ്ടതും ഒരു സ്വയം ഒന്ന് ശാന്തമായി ഒരു ദീർഘനിശ്വാസത്തിനപ്പുറം അജിത്തിനോട് ഒരു മറു ചോദ്യമെറിഞ്ഞു...
 
 
 
"അജിത്ത് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ..??"
 
 
 
 
അജിത്തിന്റെ ചുണ്ടിൽ ഒരു കളള ചിരി വിരിഞ്ഞു...
 
 
അതു കണ്ടതും കണ്ണുകൾ കൊണ്ട് തന്നെ പറഞ്ഞുക്കൊളളാൻ ഞാൻ ആവശ്യപ്പെട്ടു...
 
 
 
"പ്രണയമെന്നൊക്കെ പറയാമോ എന്നറിയില്ല...
 
 
ഒരു ഇഷ്ട്ടം...അത്രമാത്രം...!!"
 
 
"ആരാ കക്ഷി...??"
 
 
 
അജിത്ത് പറഞ്ഞു നിർത്തിയതും ഞാൻ ആകാംക്ഷയോടെ ചോദിച്ചു...
 
 
 
ചുണ്ടിൽ വിരിഞ്ഞ ആ കളള ചിരിയോടെ തന്നെ അജിത്ത് തുടർന്നു...
 
 
 
"എന്റെ ക്ലാസിൽ തന്നെയുളള കുട്ടിയാ...
 
 
അഹസന...!!!
 
 
ഒരു മൊഞ്ചത്തി ഉമ്മച്ചിക്കുട്ടി...
 
 
നല്ല കാശുളള കുടുംബത്തിലെയാ..
 
അതിന്റെ തണ്ട് ആവശ്യത്തിനുണ്ടെങ്കിലും എന്നെ കാണുമ്പോൾ മാത്രം ആ കരീനില കണ്ണുകളിൽ ഒരു പിടച്ചിൽ വരുന്നത് ഞാൻ കണ്ടുപിടിച്ചിരുന്നു...
 
 
ആദ്യമൊക്കെ അതൊരു തോന്നലാണെന്ന് ഉറപ്പിച്ചെങ്കിലും എന്നെ തെരെയുന്ന ആ കണ്ണുകൾ പതിയെ ഒരു യാഥാർത്ഥ്യമാണെന്ന് ഞാൻ ഉൾക്കൊണ്ടു...
 
 
പിന്നെ അവളെ കാണുന്നത് തന്നെ എനിക്ക് വല്ലാത്തൊരു ഭയമായിരുന്നു....!!"
 
 
അല്പം നാണത്തോടെ അജിത്ത് പറഞ്ഞു  നിർത്തിയതും എനിക്ക് ചിരിപ്പൊട്ടി...
 
 
അജിത്തിന്റെ കൂർപ്പിച്ചുളള നോട്ടം കൊണ്ട് കഷ്ട്ടപ്പെട്ട് ചിരിയടക്കാൻ ഞാൻ ശ്രമിച്ചു,അതു കണ്ട് അല്പം കെറുവോടെയാണ് അജിത്ത് ബാക്കി പറഞ്ഞത്...
 
 
"അതെ ഈ ആദ്യമായ് പ്രണയം തോന്നുന്ന ഒരാണിന് 
താൻ സ്നേഹിച്ച പെണ്ണിന്റെ മുന്നിൽ ചെല്ലാൻ ഒരു ഭയമൊക്കെ തോന്നും...
 
 
അത് ഹോർമോണിന്റെ പ്രശ്നമാ,അല്ലാതെ പാവം ഞങ്ങൾ ആണുങ്ങളുടെ കുറ്റമല്ല..!!"
 
 
അജിത്ത് പറഞ്ഞു നിർത്തിയതും ഞാൻ ചിരിയടക്കി ശരിയെന്ന രീതിയിൽ തലയാട്ടി..
 
 
 
 
"അങ്ങനെ അവസാനം അവളെ ഒളിച്ചു നടക്കാൻ വരെ തുടങ്ങി..
 
 
കാരണം വെറെയൊന്നുമല്ല,അവൾ വെളുത്തു നല്ല സുന്ദരി..
 
 
നല്ല കാശുളള കുടുംബത്തിലെ പെൺക്കൊച്ച്..
 
പൊരാത്തതിന് ഒരു മുസ്ലീമും...
 
 
ഈ ഇൗഴവച്ചെക്കന്റെ
കെെയ്യിൽ എന്തുണ്ട്...??
 
 
 
ഒരു നോട്ടം കൊണ്ട് പോലും അവൾക്ക് ഒരു പ്രതീക്ഷ നൽകരുതെന്ന് ഞാൻ വിചാരിച്ചെങ്കിലും ഒളിച്ചു നിന്ന് അവളുടെ ചിരിയും കുറുമ്പുകളുമൊക്കെ ഞാൻ ആവോളം ആസ്വദിച്ചിരുന്നു...
 
 
അങ്ങനെയിരിക്കെ ഒരു ദിവസം...
 
 
കുഞ്ഞിലെ തൊട്ട് ഞാൻ ഉച്ച ഭക്ഷണം എടുക്കാറില്ല,കുറച്ചു കൂടി മുതിർന്നപ്പോൾ എനിക്ക് ഒരു കൂട്ടുക്കാരനെ കിട്ടി ഷെഫീക്ക്...
 
 
അവന്റെ ഉമ്മച്ചിക്കും ഉപ്പച്ചിക്കുമൊക്കെ എന്നോട് വലിയ സ്നേഹമാ..
 
അതുക്കൊണ്ട് തന്നെ കുട്ടിക്കാലം മുതൽ അവനൊരു പൊതി കെട്ടി കൊടുത്തു വിടുമ്പോൾ അവന്റെ ഉമ്മച്ചി അതിനേക്കാൾ വലിയൊരു പൊതി സ്നേഹം നിറച്ച് എനിക്കായും തന്നു വിടും...
 
 
എന്തു രുചിയാന്നോ ഉമ്മച്ചിയുടെ നെയ്യ് പത്തിരിക്കും ബിരിയാണിക്കുമൊക്കെ...
 
 
ഇപ്പോളും നാവിൽ കപ്പലോടും...!!"
 
 
"ഒരു നനവോർമ..."
 
 
ഒരിട നിർത്തിയിട്ട് അജിത്ത് തുടർന്നു...
 
 
"എന്നെ ഒഴിച്ച് അഹസനയുടെ കാര്യം അറിയാവുന്ന ഒരേ ഒരാൾ എന്റെ ഷെഫീക്കാണ്..
 
 
 
ഞങ്ങൾ ഒരു മനസ്സും ഇരു ശരീരവുമായിരുന്നു...!!
 
 
അവനാണെങ്കിൽ ഞങ്ങളുടെ കോളേജിലേ ജൂനിയറായ ഫാത്തിമ എന്നു പറഞ്ഞ ഒരു കൊച്ചുമായി കട്ട പ്രേമത്തിലായിരുന്നു ആ സമയത്ത്....!!
 
 
അങ്ങനെയിരിക്കെ ഒരു ദിവസം അവനും അവന്റെ പാത്തുവും കൂടി എവിടെയോ കറങ്ങാൻ പോയി..
 
 
അതിന് മുൻപ് എന്റെ കെെയ്യിൽ ഉച്ചയ്ക്ക് വല്ലതും വാങ്ങി കഴിക്കാനുളള പെെസ നിർബന്ധിച്ച് തന്നിരുന്നു,എന്നീട്ടും ഉച്ചയ്ക്ക് അവനില്ലാത്തത് കൊണ്ട് ഒന്നും കഴിക്കാതെ ഞാൻ കോളേജ് ഗ്രൗണ്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് നമ്മുടെ കഥാനായികയുടെ വരവ്..
 
 
കെെയ്യിൽ ഒരു പൊതി ബിരിയാണിയുമുണ്ട്..
 
 
എനിക്ക് എന്തുക്കൊണ്ടോ വല്ലാത്തൊരു വെപ്രാളം തോന്നി അവിടെ നിന്നും രക്ഷപ്പെടാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല...
 
 
അവസാനം അവളാ ബിരിയാണി മുഴുവൻ എന്നെ കൊണ്ട് കഴിപ്പിച്ചു...
 
 
 
സത്യം പറയാല്ലോ..??
 
 
അന്ന് വരെ ഷെഫീക്ക് അല്ലാതെ ആരും എനിക്കൊരു കട്ടൻ കാപ്പി പോലും വാങ്ങി തന്നിട്ടില്ലായിരുന്നു..
 
 
അവളുടെ ആ സ്നേഹം കണ്ട് എന്റെ കണ്ണു നിറഞ്ഞിരുന്നു...
 
 
'ഇനി എന്തു വന്നാലും അവളെ ആർക്കും വിട്ടു കൊടുക്കില്ല' എന്ന് അവളോട് പറയാൻ ചെന്നപ്പോഴാണ് ട്വിസ്റ്റ്...!!!"
 
 
 
"എന്താ...??"
 
 
ബാക്കി അറിയാനുളള ത്വരയിൽ ഞാൻ ഉറക്കെ ചോദിച്ചു പോയി...
 
 
 
അപ്പോഴേക്കും അജിത്ത് താടിയ്ക്ക് കെെ കൊടുത്തു..എന്നിട്ട് പറഞ്ഞു...
 
 
 
"ആ വർഷം ഞങ്ങൾക്ക് Quantitative Economicsന്റെ Assignment വെക്കണമായിരുന്നു...
 
 
 
പൊതുവെ എല്ലാവർക്കും പാടായ ആ വിഷയം എന്റെ ഇഷ്ട്ട വിഷയമായിരുന്നു...
 
മാത്രമല്ല,ഞാൻ അതിന്റെ എല്ലാ വർക്കുകളും നേരത്തെ തന്നെ സബ്മിറ്റ് ചെയ്തിരുന്നു...
 
 
അതിന് അവളുടെ Assignment ഞാൻ ചെയ്തു കൊടുക്കാമോ എന്ന് ചോദിക്കാനായിട്ടാണ് പെണ്ണ് എന്നെ നോക്കിക്കൊണ്ടിരുന്നത്..
 
 
ഒറ്റ നിമിഷം കൊണ്ട് ഞാൻ ഉരുകിയൊലിച്ചു പോയി...
 
 
എത്രയൊക്കെ വേണ്ടെന്ന് വെച്ചിട്ടും അപ്പോഴെക്കും മനസ്സിൽ ഞാനും അവളും രണ്ട് കുട്ടികളുമായിരുന്നു,പോരാത്തതിന് മൂന്നാറിലെ ലൗ സീൻസും മൂന്ന് പാട്ടുകൾ വെറെയും...!!!
 
 
അപ്പോഴാണ് അവളുടെ  ഒരു Assignment...!!
 
 
ആ ബിരിയാണി അവൾ എനിക്ക് തന്ന കെെക്കൂലി കൂടിയാണെന്നോർത്തപ്പോൾ നെഞ്ചിൻക്കുഴിയിൽ നിന്നും ഒരാന്തൽ കേറി..പിന്നെ അത് നിന്നത്  അവളുടെ നിക്കാഹ് കൂടാൻ പോയപ്പോഴായിരുന്നു ..!!"
 
 
 
"അപ്പോൾ assignment ഒാ..??"
 
 
ഞാൻ സംശയത്തോടെ ചോദിച്ചതും അതും ചെയ്തു കൊടുത്തുവെന്ന അർത്ഥത്തിൽ നിരാശയോടെ അജിത്ത് തലക്കുലുക്കിയതും ഞാൻ ചിരി തുടങ്ങി...
 
 
എന്റെ തലക്കുത്തി മറിഞ്ഞുളള ചിരി കണ്ട് അജിത്തും ഇടയ്ക്ക് വെച്ച് എന്റെ ചിരിയിൽ പങ്കു ചേർന്നു...
 
 
അവസാനം ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെളളം വരാൻ തുടങ്ങിയപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്...
 
 
 
ഒരു നിമിഷം കൊണ്ട് എന്റെ ചിരി നിന്നു...
 
 
വല്ലാത്തൊരു പേടി എന്നെ ബാധിക്കുന്നത് ഞാൻ അറിഞ്ഞെങ്കിലും അജിത്ത് ഒന്നും സംഭവിക്കാത്തത് പോലെ പോയി വാതിൽ തുറന്നു...
 
 
 
കഴിഞ്ഞു പോയ രണ്ട് മണിക്കുറുകളിൽ എല്ലാം മറന്ന് ശരിക്കും ഞാൻ ആസ്വദിക്കുകയാണ് ചെയ്തതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്...
 
 
അതിന്റെ നന്ദിയിൽ അജിത്തിനെ നോക്കുമ്പോഴാണ് കസ്തൂരിയും കണ്ണേട്ടനും അകത്തേക്ക് വന്നത്...
 
 
 
കസ്തൂരിയുടെ ഒരു അകന്ന ബന്ധുവാണ് കണ്ണേട്ടൻ...!!
 
 
എന്നെയും അവളെയും സ്വന്തം പെങ്ങന്മാരെ പോലെ നോക്കുകയും ഈ അന്യദേശത്ത് എന്താവശ്യം വന്നാലും ഒാടിയെത്തുകയും ചെയ്യുന്നത് കണ്ണേട്ടനാണ്...!!
 
 
 
കണ്ണേട്ടൻ സിറ്റിയിൽ നിന്നും കുറച്ചു മാറി ഹൊഗനഹളളിയിൽ ഒരു ഹോട്ടൽ നടത്തുകയാണ്..
 
 
ഭാര്യയും രണ്ട് ആൺമക്കളും...
 
 
അവരും കണ്ണേട്ടനെ പോലെ സ്നേഹം മാത്രം വിളമ്പാൻ അറിയുന്നവർ...!!
 
 
കണ്ണേട്ടന്റെയും കസ്തൂരിയുടെയും മുഖത്ത് കണ്ട ഭീതിയിൽ നിന്ന് തന്നെ ഡേവിഡ് എനിക്ക് അരികിലെത്തിയെന്നതിന്റെ സൂചന എനിക്ക് മനസ്സിലായി...
 
 
ഒരു തളർച്ചയോട് കൂടി ഞാൻ നിലത്തേക്ക് ഇരുന്നു....
 
 
 
ആദ്യം മനസ്സിൽ തെളിഞ്ഞത് ഏട്ടന്റെ മുഖമായിരുന്നു...
 
 
ഏട്ടനെ വിളിക്കാൻ മനസ്സ് പറഞ്ഞെങ്കിലും അച്ഛനൊപ്പം മറ്റൊരു നഷ്ട്ടം കൂടി താങ്ങാനാവത്തത് കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ ഞാൻ തളർന്നു..
 
 
 
എന്നെ ആശ്വസിപ്പിക്കാനായി കസ്തൂരി എന്റെ അടുത്തേക്ക് വന്നതും കണ്ണേട്ടനും അജിത്തും തമ്മിൽ പരിചയപ്പെടുന്നത് ഞാൻ ദൂരെയെന്ന പോലെ കണ്ടു...
 
 
 
 
 
 
        💫💫💫💫💫💫💫💫💫💫
 
 
 
 
"മേഡം....!!"
 
 
 
കണ്ണേട്ടന്റെ വീട്ടിലെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് ടെറസിലെ നിശ്ശബ്ദയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് കെെയ്യിലൊരു പ്ലേറ്റിൽ ഭക്ഷണവുമായി അജിത്ത് അങ്ങോട്ടേക്ക് വന്നത്...
 
 
 
അയാൾക്ക് നേരെ ഒരു പുഞ്ചിരി നൽകി ഭക്ഷണം വേണ്ടെന്ന് പറയുമ്പോൾ അജിത്തിൽ നിന്നും ഒരു കൂർത്ത നോട്ടം എനിക്ക് നേരെ നീണ്ടു...
 
 
ഭക്ഷണം കഴിക്കാതെ വാശി പിടിക്കുന്ന കുഞ്ഞിന് നേരെ അമ്മ എറിയുന്ന ദേഷ്യത്തിന്റെ ചാലുകൾക്ക് സമാനമായ എന്തൊ ഒന്ന് അതിനുളളിൽ നിറഞ്ഞതിനാൽ ഒന്നും മിണ്ടാതെ ഞാൻ അത് വാങ്ങി വളരെ സാവാധാനം കഴിച്ചു തുടങ്ങി...
 
 
 
ഒരു മണിക്കൂറോളമെടുത്ത് ഞാനത് കഴിച്ചു തീരുന്നത് വരെ ഒരു വാക്ക് പോലും മിണ്ടാതെ അജിത്ത് എന്നോടൊപ്പം ഇരുന്നു...
 
 
 
കഴിച്ചു തീർന്നതും ഒരു ഗ്ലാസ് വെളളം എനിക്ക് നേരെ നീട്ടി...
 
 
ഞാൻ അത് വാങ്ങിയതും പ്ലേറ്റും മറ്റുമായി തിരികെ പോയി,കുറച്ചു നേരം കഴിഞ്ഞ്  മടങ്ങി വന്ന് വീണ്ടും എന്റെ അടുത്തു വന്നിരുന്നു അവൻ...
 
 
എല്ലാ ഭാരവും ഒരാളുടെ മേൽ ഇറക്കി വെയ്ക്കാൻ ഞാനും ആഗ്രഹിക്കുകയായിരുന്നു...
 
 
 
 
 
 
 
 
 
"ഹൗസ് സർജൻസി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഡേവിഡ് എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നത്...
 
 
 
 
 
 
 
അതൊരു മഴക്കാലമായിരുന്നു..!!!
 
 
 
പുതിയ VCയെ സ്വാഗതം ചെയ്യുന്ന ഫംങ്ഷനിൽ എന്റെ ഒരു പാട്ട് വേണമെന്ന് എല്ലാവരും നിർബന്ധം പിടിച്ചപ്പോൾ സഹിക്കെട്ട് അവസാനം ഞാൻ സമ്മതിച്ചു...
 
 
 
 
വരാനുളളത് വഴിയിൽ തങ്ങില്ലലോ..??"
 
 
 
ഒരു നിരാശയോടെ ഞാൻ പറഞ്ഞതും അജിത്ത് എന്നെ സൂക്ഷിച്ച് നോക്കി..
 
 
അതു കാര്യമാക്കാതെ ഞാൻ തുടർന്നു..
 
 
 
"ഒരു ഫംഗ്ഷൻ ആയത് കൊണ്ടും  എന്റെ പ്രോഗ്രാമുളളത് കൊണ്ടും അമ്മ തന്ന സെറ്റ് സാരി ഉടുത്താണ് ഞാൻ അന്ന് കോളേജിൽ ചെന്നത്..
 
ടെൻഷൻ അടിച്ച് സ്റ്റേജിൽ കയറിയപ്പോഴെ കണ്ടു കോളേജിന്റെ രോമാഞ്ചമായ 'ഡേവിഡ് ആന്റണി കുരിശുങ്കലിനെ...!!"
 
 
ആളൊരു ചൂടൻ ലെക്ചററായത് കൊണ്ട് തന്നെ വീണ്ടും ഒരു നോട്ടം പോലും കൊടുക്കാതെ ഞാൻ മനസ്സിൽ ദെെവത്തെ വിളിച്ച് പാടി തുടങ്ങി....
 
 
 
 
 
 
 
"വരമഞ്ഞളാടിയ രാവിന്റെ മാറില്‍
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീര്‍ മലരാക്കി...
 
കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരേ..
അവളുടെ മിഴിയില്‍ കരിമഷിയാലേ
കനവുകളെഴുതിയതാരേ‍..
നിനവുകളെഴുതിയതാരേ അവളേ
തരളിതയാക്കിയതാരേ..
 
മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
മഴയായ് ചാറിയതാരേ...
ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
കുയിലായ് മാറിയതാരേ..
അവളുടെ കവിളിലില്‍ തുടു വിരലാലേ
കവിതകളെഴുതിയതാരേ..
മുകുളിതയാക്കിയതാരേ അവളേ
പ്രണയിനിയാക്കിയതാരേ..!!!!!"
 
 
 
 
 
 
 
 
നിർത്താതെയുളള കരഘോഷം കേട്ടാണ് ഞാൻ കണ്ണു തുറന്നത്...
 
 
എന്റെ പാട്ട് എല്ലാവരും ഏറ്റെടുത്ത സന്തോഷത്തിൽ സദസ്സിനെ വണങ്ങി ഇറങ്ങുമ്പോഴാണ് എനിക്ക് നേരെ തിളങ്ങുന്ന ആ ചാര നിറ കണ്ണുകളിൽ എന്റെ മിഴികൾ കൊരുത്തത്....!!!
 
 
 
 (തുടരും)

DELIVERY BOY(last part )

DELIVERY BOY(last part )

4.8
4625

DELIVERY BOY ✍🏻SANDRA C.A#Gulmohar❤️   "പിന്നീട് പലപ്പോഴും ആ ചാരനിറ കണ്ണുകൾ എന്നെ പിന്തുടരുന്നതായി ഞാൻ അറിഞ്ഞു...   ദേഷ്യക്കാരനായ,നല്ല സ്റ്റെലീഷായ, കാശുക്കാരനായ ഡേവിഡ് സാർ എല്ലാ പെൺക്കുട്ടികളുടെയും ആരാധനാപാത്രമായിരുന്നു... ആൺക്കുട്ടികൾക്കാകട്ടെ പേടി സ്വപ്നവും...!! സാറിന്റെ ക്ലാസ് കട്ടാക്കുക,പ്രൊജക്ട് സബ്മിറ്റ് ചെയ്യാതിരിക്കുക എന്നതൊക്കെ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം മാത്രമായിരുന്നു...   അദ്ദേഹത്തിന്റെ സബിന് മാത്രം എല്ലാവരും നല്ല മാർക്കും സ്കോർ ചെയ്തിരുന്നു... ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ വി.സി.ക്ക് വരെ അയാളോട് പേടി കലർന്നൊരു ബഹുമാനമായിരുന്നു...   ക