എന്നെന്നും നിൻചാരെ
✍️ 🔥 അഗ്നി 🔥
ഭാഗം : 13
" നിക്കി... " അവളുടെ ഉള്ളിൽ ഒരു വിറയൽ അനുഭവപെട്ടു.
എന്നാൽ അവളെ കണ്ടെന്നഭാവം പോലും കാണിക്കാതെ അവൻ ഭാര്യയ്ക്ക് ഒപ്പം ഡോക്ടറിന്റെ റൂമിലേക്ക് കയറി. അവിടെ തറഞ്ഞു നിന്ന പാറുവിനെയും കൂട്ടി ആദി ഫാർമസിയിലേക്ക് നടന്നു. അവിടെ ഉള്ള ചെയറിൽ അവളെ ഇരുത്തി അവൻ മരുന്ന് വാങ്ങാൻ നിന്നു.
പാറുവിന്റെ മനസ്സിലേക്ക് അവനുമായുള്ള അവസാന കൂടി കാഴ്ച കടന്നുവന്നു. ഓർമകൾ അവൾക്കുള്ളിൽ തിരയിളക്കം സൃഷ്ട്ടിച്ചു.
==============================
" ഹ... ആരിത് പ്രാർഥനയോ... " നിഖിലായിരുന്നു അവളെ കണ്ടതും സംസാരത്തിന് തുടക്കം കുറിച്ചത്.
അവൻ ആദ്യമായാണവളെ പ്രാർത്ഥന എന്ന് വിളിക്കുന്നത്... അതിൽ നിന്ന് തന്നെ താൻ അറിഞ്ഞതിൽ പലതും സത്യങ്ങൾ ആണെന്ന് ഊഹിച്ചു. അത് മറച്ചുവെച്ച് അവൾ സംസാരിച്ചു.
" എന്താ... നിക്കി പതിവില്ലാത്ത വിളി ഒക്കെ... "
" എന്താണെന്ന് അറിഞ്ഞിട്ട് തന്നെയായിരിക്കുമല്ലോ നിന്റെ ഈ വരവ്. "
" എന്തറിയാൻ... " ഭാവവ്യത്യാസമില്ലാതെ അവൾ പറഞ്ഞു.
" ഓഹോ... അങ്ങനെ ആണേൽ ഞാനായിട്ട് തന്നെ പറയാം. ഈ വരുന്ന 12th നു എന്റെ കല്യാണം ആണ്... അറിഞ്ഞിട്ടും അറിയാത്തപോലുള്ള അഭിനയം നന്നായിട്ടുണ്ട്.. പിന്നെ കരഞ്ഞുവിളിച്ചു കൂവിയിട്ടൊന്നും കാര്യമില്ല.. "
" നിക്കി... പലരും പലതും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല.... പക്ഷെ നീ ഇന്ന് എന്നെ പ്രാർത്ഥന എന്ന് വിളിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.... കുറച്ചു ദിവസം ആയിട്ടുള്ള തിരക്കും ദേഷ്യവും ഒക്കെ എന്നെ ഒഴിവാക്കുന്നതായിരുന്നല്ലേ.... എന്റെ ശരീരത്തെ കാമിക്കുക മാത്രമായിരുന്നല്ലേ ആ സ്നേഹാഭിനയത്തിനു പിന്നിലെ ലക്ഷ്യം... "
" നീ എന്തുവേണേലും കരുതിക്കോ... ഞാൻ പ്രണയിച്ചുട്ടുള്ളതിൽ ഒരു പെണ്ണ് മാത്രമാണ് നീ... അല്ലെങ്കിൽ നിന്നെപ്പോലെ ഒരുപാട് എണ്ണത്തിനെ ഞാൻ പ്രണയിച്ചിട്ടുണ്ടെന്നും പറയാം... "
" അതൊക്കെ പ്രണയായിരുന്നോ... വെറും അഭിനയമല്ലെടോ... വെറും അഭിനയം... " ആക്രോശത്തോടെ അവൾ അവന്റെ ഷിർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചു...
നിഷ്കരുണം തന്നെ തട്ടിയകറ്റി ഇനി അവനെ തേടിവന്നാൽ നഷ്ടം തനിക്കായിരിക്കും എന്ന് ഭീഷണി മുഴക്കി പോയശേഷം ആ മുഖം ഇത്ര അടുത്ത് കാണുന്നത് ഇന്നായിരുന്നു...
പിന്നീട് താൻ ഗർഭിണിയാണെന്ന് അറിഞ്ഞു പലപ്പോഴും നേരിട്ട് കാണാൻ ശ്രമിച്ചിരുന്നപ്പോഴും ഒഴിഞ്ഞുമാറി... അവസാനം ഫോണിലൂടെ അറിയിച്ചെങ്കിലും അവിടെയും തിരസ്കരണം ആയിരുന്നു... പിന്നെ ആരോടും ഒന്നും പറഞ്ഞില്ല... എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറ്റം... അങ്ങനെ ഇവിടെ ഇന്നീ അവസ്ഥയിൽ...
=============================
" എന്താടാ... എന്തെങ്കിലും വയ്യായിക വല്ലതും." ആദിയുടെ ചോദ്യമാണ് ചിന്തകളിൽ നിന്നും അവളെ ഉണർത്തിയത്.
" എനിക്ക്..... എനിക്ക് കുഴപ്പമൊന്നുമില്ല..." അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
" പിന്നെ എന്തിനാ നീ കരഞ്ഞത്...." അവൻ ചോദിച്ചു.
അപ്പോഴാണ് പഴയ ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവളും അരിഞ്ഞത്...
" അത്... അത്... ഒന്നുമില്ല.. "
" അവനെ കണ്ടത് കൊണ്ടാണോ.... "
അവന്റെ ആ ചോദ്യത്തിന് അവളുടെ കയ്യിൽ മറുപടിയൊന്നുമില്ലായിരുന്നു. അവളെ കൂടുതൽ ചോദ്യങ്ങൾകൊണ്ട് വിയർപ്പുമുട്ടിക്കാൻ അവനും ആഗ്രഹിച്ചിരുന്നില്ല.
" വരും പോകാം... " അതും പറഞ്ഞു അവളെയും കൂട്ടി അവൻ മടങ്ങി...
=========================
അവർ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും നിഖിൽ മാറിനിന്നവരെ കാണുന്നുണ്ടായിരുന്നു. കണ്ണുകളിൽ എവിടെയെല്ലാമോ നഷ്ടബോധം തെളിഞ്ഞു.
" ഹോ... എന്തൊരു കഷ്ടപാടാണ് ഇതൊക്കെ... കണ്ടില്ലേ ഓരോരുത്തരും വയറും താങ്ങിപിടിച്ചു നടക്കുന്നത്. " അടുത്ത് കൂടെ പോകുന്ന ഗർഭിണിയെ നോക്കി നിഖിലിനോട് ഭാര്യ പറഞ്ഞു.
അവൻ നോക്കികൊണ്ടിരുന്നതും ഒരു ഗർഭിണിയെ ആയിരുന്നു... തന്റെ രക്തത്തെ ഉദരത്തിൽ ചുമക്കുന്ന പെണ്ണൊരുത്തിയെ .
" എനിക്ക് വയ്യ ഈ കഷ്ടപ്പാടൊന്നും... നമുക്ക് കുട്ടികൾ വേണമെന്ന് തോന്നുമ്പോൾ ഒരു സറോഗേറ്റ് മദറിനെ നോക്കാം... വെറുതെ എന്റെ സൗന്ദര്യം ഒന്നും കളയാൻ എനിക്ക് വയ്യാ... "
അവൾ പറയുന്നത് കേൾക്കെ അവൻ അവനോടു തന്നെ വെറുപ്പ് തോന്നി... തന്റെ
പാപങ്ങൾക്കുള്ള ശിക്ഷയായിരിക്കും ദൈവം തനിക്കി കരുതിവെച്ച ജീവിതം... അപ്പോഴേക്കും അവന്റെ കണ്ണിൽ നിന്നും ആദിയും പാറുവും മറഞ്ഞിരുന്നു.
================================
ബസിനായി കാത്തിരിക്കുകയായിരുന്നു സാവിത്രി... നാട്ടിലെ വിശേഷങ്ങൾ ചൂടാറും മുൻപ് പലരെയും അറിയിക്കാനായിട്ടാണ് ഈ തിടുക്കപ്പെട്ടുള്ള യാത്ര. തനിക്കു അരികിലേക്ക് നടന്നു വരുന്ന അരുണിനെ കണ്ടതും അവരിൽ ഒരു വിറയൽ പടർന്നു കയറി... അവർ അവനെ കാണാത്ത രീതിയിൽ തിരിഞ്ഞു നിന്നു. ബസ്റ്റോപ്പിൽ മറ്റാരും ഇല്ലാതിരുന്നത് സാവിത്രിയ്ക്ക് വിനയായി.
" ആഹാ.... ആരിത് സാവിത്രി അമ്മായിയോ... എങ്ങോട്ടാ അമ്മായി തിടുക്കപ്പെട്ട്.. " അരുൺ അല്പം പുച്ഛം കലർത്തി ചോദിച്ചു.
" ആ അരുൺമോൻ ആയിരുന്നോ... ഞാൻ കണ്ടില്ലാ... മോൻ ഇന്ന് ജോലി ഇല്ലെ..."
" എനിക്ക് തോന്നി അമ്മായി എന്നെ കണ്ടില്ലെന്ന്... പണി ഒക്കെ ഉണ്ട്... ഇപ്പൊ ഒന്ന് പുകക്കാൻ ആയി ഇറങ്ങിയതാ... "
" ഹ്മ്മ്... ലക്ഷ്മിയേച്ചിക്ക് ഒക്കെ സുഖല്ലേ... അന്ന് കല്യാണത്തിന് കണ്ടതാ പിന്നെ ഒന്ന് വരണം എന്ന് വെച്ചിട്ടു പറ്റിയില്ല... "
" അമ്മയ്ക്ക് ഒക്കെ സുഖാണ്... ഒഴിവ് കിട്ടുമ്പോൾ അവിടേക്ക് ഒക്കെ ഇറങ്ങു.. നമുക്ക് കുറച്ചു കുടുംബം കലക്കൽ ഒക്കെ ആയി അവിടെ കൂടാന്നെ... "
അരുണിന്റെ ചോദ്യത്തിൽ അവരൊന്ന് പതറി.... പെട്ടെന്ന് പതർച്ച മറച്ചുവെച്ചു ചോദിച്ചു.
" അല്ലാ... മോനെന്താ അങ്ങനെ പറയുന്നേ... "
" ഒന്നുല്ലേ... എവിടേക്കാണെന്ന് മാത്രം പറഞ്ഞില്ല.. "
" അത് വീട്ടിൽ വരെ... "
" അവിടേക്ക് തന്നെയോ... അതോ ചിറ്റേട്ടത്തേക്കോ... " അരുൺ ശബ്ദം കനപ്പിച്ചു ചോദിച്ചു.
" ചി.... ചിറ്റേ.... ട്ടത്തേക്കോ... എനിക്ക്... അല്ല... ഞാൻ എന്തി.... നു.... അവിടെ
പോണു..." പറഞ്ഞു പൂർത്തിയാക്കും മുന്നേ അവരുടെ മുഖമാകെ പരിഭ്രമത്താൽ വിയർപ്പ് തുള്ളികൾ പടർന്നിരുന്നു.
" വല്ലാതെ ഒളിക്കല്ലേ സ്ത്രീയെ... ആദിയുടെ അച്ഛൻ വീട്ടിൽ നിങ്ങളെ കണ്ടപ്പോൾ തൊട്ട് ഞാൻ പലകാര്യങ്ങളും തിരക്കി... പലതും ഞാൻ അറിഞ്ഞു കഴിഞ്ഞു... കുറച്ചുകൂടി അറിയാൻ ഇനിയും ബാക്കി ഉണ്ട്.... എല്ലാം കഴിഞ്ഞു നമുക്കൊന്ന് കാണാം... അന്ന് എന്റെ പല ചോദ്യങ്ങൾക്കും മറുപടി നിങ്ങളെക്കൊണ്ട് ഞാൻ പറയിക്കും... പിന്നെ ഉള്ള വിധിനിർണ്ണയം ഭർത്താവും മരുമകനും കൂടി നൽകും... "
" അരുണേ... വാടാ സമയം പോണു... " മറുവശത്തു നിന്ന് കൂട്ടുകാരൻ അവനെ വിളിച്ചു.
" ദാ... വരുന്നെടാ... ഒരുനിമിഷം.. " കൂട്ടുകാരന് മറുപടി നൽകി അവൻ വീണ്ടും സാവിത്രിക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
" ഇപ്പോൾ നിങ്ങൾ ചെല്ല്... ഇവിടുത്തെ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്താവിടെ ചെന്നു ഛർദിച്ചുകൊടുക്ക്... കൂട്ടുകാരി അറിയട്ടെ എല്ലാം... "
അരുൺ പോയതും സാവിത്രി അവൻ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു... സത്യങ്ങൾ പുറത്തു വന്നാൽ തന്റെ നിലനിൽപ്പ്... അവർക്കതോർക്കേ ഒരു ഭയം ഇരച്ചു കയറി..മുന്നിൽ ബസ് വന്നു നിർത്തിയതും അവർ അതിൽ കയറി യാത്ര തുടങ്ങി... താൻ ചെയ്ത ചതിയുടെ ഏടുകൾ ഒളിഞ്ഞിരിക്കുന്നിടത്തേക്ക്.
=============================
" പാറു... നിനക്കെന്തെങ്കിലും കഴിക്കാൻ കൊതിതോന്നുന്നുണ്ടോ... " മൗനമായിരിക്കുന്ന പാറുവിനോട് ആദി തിരക്കി.
" അങ്ങനെ... ഒന്നും തോന്നുന്നില്ല...."
" നിഖിലിനെ കണ്ടത് മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നു..."
" അത്... പഴയ ചില ഓർമ്മകൾ....." പാതിയിൽ അവൾ നിർത്തി...
" കഴിഞ്ഞതൊക്കെ മറന്നേക്ക്... മറക്കുക എളുപ്പമല്ല... പക്ഷെ അതൊന്നും ഇനിയും ഓർത്തിരിക്കുന്നതുകൊണ്ട് നേട്ടമൊന്നുമില്ലല്ലോ... "
" ഹ്മ്മ്.... " അലസമായൊന്നവൾ മൂളി.
അവൻ വണ്ടി അടുത്ത് കണ്ട വെജിറ്റേറിയൽ ഹോട്ടലിലേക്ക് വണ്ടി നിർത്തി...
" ഇനി വീട്ടിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ... നമുക്ക് കഴിച്ചിട്ട് പോകാം.. " ഹോട്ടലിൽ വണ്ടി നിർത്തിയത് കണ്ടു തന്നെ നോക്കുന്ന പാറുവിനെ നോക്കി ആദി പറഞ്ഞു.
ഇരുവരും ഒരുമിച്ചു അകത്തേക്ക് നടന്നു...
==========================
പഴമ വിളിച്ചോതുന്ന തറവാട്ടു വീട്ടിലേക്ക് സാവിത്രി കയറിചെന്നു.. ഉമ്മറത്തിരിക്കുന്ന വൃദ്ധന്റെ മുഖം വരുന്ന ആളെ തിരിച്ചറിഞ്ഞതും കാർമേഘം മൂടിയ വാനം പോലെ ഇരുണ്ടു...
തുടരും....
വായിച്ചുനോക്കി കമന്റ് കുറിക്കാൻ മറക്കല്ലേ...