സമയം ഓച്ചിനെ പോലെ ഈഴയുന്നതായി അവനു തോന്നി. അവന്റെ മനസ്സ് മുഴുവനും അവന്റെ അച്ചു ആയിരുന്നു. ഒന്നിലും ഒരു ശ്രെദ്ധ കേന്ദ്രികരിക്കാൻ അവനു കഴിഞ്ഞില്ല. എല്ലാം ചെന്ന് അവസാനിക്കുന്നത് തന്റെ അച്ചുവിൽ മാത്രം.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെകിൽ നീ എന്റെ അടുത്തേക്ക് തന്നെ വരും കാരണം അന്മാവ് തൊട്ടറിഞ്ഞ സ്നേഹത്തിനു അദൃശ്യമായ ഒരു ശക്തി ഉണ്ട്.... ആ ശക്തി നിന്നെ എന്നിൽ എത്തിക്കും.... അവന്റെ ചുണ്ടുകൾ സ്വയം മന്ദ്രിച്ചു.... എന്തൊക്കെയോ ആലോചിച്ചു അവനും നിദ്രയെ പുൽകി
❤❤❤❤❤❤❤❤❤❤❤❤❤❤
ഇളം വെയിൽ മുഖത്തു മുത്തം ഇട്ടപ്പോളാണ് ഞാൻ ഉണർന്നത്. ദൈവമേ ഞാൻ ഇന്നലെ ഇവിടെ ആണോ കിടന്നേ.
എഴുന്നേറ്റു റൂമിലേക്ക് നടക്കുമ്പോൾ വാതിക്കൽ തന്നെ അമ്മ ഉണ്ടായിരുന്നു
എന്റെ മോൻ ഇപ്പോൾ പരിസരവും മറന്നുതുടഗിയോ. അല്ല ബെഡ്‌റൂം ആണെന്ന് കരുതി ബാൽക്കാണിയിലായോ കിടപ്പും
എന്തെ കണ്ണാ നീ ഒന്നും മിണ്ടാതെ
അവൻ ഒരു ചമ്മിയ ചിരി പാസ്സാക്കി കുളിക്കാൻ ബാത്‌റൂമിൽ ക്ക് കയറി.
അധിക നേരം അമ്മക്ക് അരികിൽ നിൽക്കുന്നത് പന്തിയല്ല എന്ന് അവനു മനസിലായി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഡി അച്ചു ഒന്നു നിക്കെടി. വാണം വിട്ട് പോകാതെ വല്ലാടത്തും വീഴും നീ.
പറഞ്ഞു നാവു അകത്തേക്കിട്ടില്ല ദേ കിടക്കുന്നു അച്ചു താഴെ
എന്റെ പൊന്നു അപ്പു നിന്റെ വല്ല കരിനാക്കണോ?
സോറി ഡി ഞാൻ വെറുതെ.... വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം.
സാരില്ല ചെറിയൊരു വേദന ഉള്ളു. അത് കുറച്ചു കഴിഞ്ഞു മാറിക്കോളും.
എന്ന പിന്നെ നമുക്ക് വീട്ടിലേക്കു പോയാലോ...
വേണ്ടടാ നമുക്ക് ഒരു ഓട്ടോ പിടിച്ചു കോളേജ് ക്ക് പോകാം.
❤❤❤❤❤❤❤❤❤❤❤❤❤❤
കോളേജ് ഇൽ എത്തിയട്ടും അച്ചുനെ കാണാത്തത്തിൽ അവന്റെ മനസ്സ് അസ്വാസ്ഥമായി. ആരോട് ചോദിക്കും ചോദിച്ചാൽ തന്നെ എന്ത് വിചാരിക്കും അവൻ ആകപ്പാടെ വിഷമിച്ചു.
അച്ചു ഓട്ടോ ഇൽ വന്നിറങ്ങുന്നത് ദൂരെ നിന്ന് ഒരാൾ കാണുന്നുണ്ടായിരുന്നു.
ഒരു കൈ അപ്പുവിന്റെ തോളിൽ ഇട്ടു നടന്നു വരുന്നവളെ അവൻ കൺ ഇമ ചിമ്മാതെ നോക്കി നിന്നു.....
❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️
അവൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു.
എന്തു പറ്റി കാലിനു.
ഒന്നുല്ല ചേട്ടാ ഒന്ന് വീണതാ അവൾ പറഞ്ഞൊപ്പിച്ചു.
അയ്യോ എന്നിട്ട് ഹോസ്പിറ്റലിൽ പോയില്ലേ.
വായോ നമുക്ക് ഹോസ്പിറ്റലിൽ പോയി വരാം അവൻ പറഞ്ഞു.
വേണ്ട ചേട്ടാ
ചെറുതായൊന്നു മടങ്ങിയതാ. കുറച്ചു കഴിഞ്ഞു മാറിക്കോളും.
എന്നാലും എന്റെ... സോറി എനിക്ക് പേര് അറിയില്ല....
ഞാൻ അശ്വതി ഇവൾ അപർണ.
ഓക്കേ ഞാൻ സഞ്ജയ്.
Thank you ചേട്ടാ..
എന്തിനു?
അന്ന് റാഗിംഗ് ന്ന് രക്ഷപ്പെടുത്തിലെ അതിനു. അന്ന് പേടി കാരണം ഒരു താങ്ക്സ് പറയാൻ പറ്റില്ല അതാ.
Its ok.
അവൻ അവൾ പോകുന്നത് നോക്കി നിന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാലിനു വയ്യാത്തത് കൊണ്ടു അച്ചു ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിയില്ല.
അവസാനത്തെ ക്ലാസ്സായിരുന്നു അവനു അച്ചു ന്റെ ക്ലാസ്സിൽ. ക്ലാസ്സിലേക്ക് കയറി അച്ചുന്റെ ബഞ്ചിലേക്ക് നോക്കിയ അവൻ ഞെട്ടി പോയി. ടെക്സ്റ്റ് ബുക്ക് ഇൽ തലകുമ്പിട്ട് കിടക്കുന്നവളെ കണ്ട്. ഇവൾ എന്ന് വന്നിരുന്നോ. ക്ലാസ്സിൽ വന്നു നോക്കാത്തത്തിൽ അവൻ സ്വയം പഴിച്ചു.
അന്ന് മറ്റുള്ള ക്ലാസ്സിൽ എന്തൊക്കെയോ വായിച്ചു സമയം കളഞ്ഞ അവൻ അവളുടെ ക്ലാസ്സിൽ നന്നായി പഠിപ്പിച്ചു. ഇടക്ക് അവളുടെ കണ്ണിലേക്കു നോട്ടം വഴുതി വീഴുമ്പോൾ തന്റെ ശ്രെദ്ധ പഠിപ്പിക്കുന്നതിൽ നിന്നും മാറുന്നുണ്ട്‌ടോ എന്നൊരു സംശയം അവനു തോന്നാത്തിരുന്നില്ല.
എകിലും അവൻ നന്നായി തന്നെ പഠിപ്പിച്ചു.
ക്ലാസ്സ് കഴിഞ്ഞു എല്ലാവരും ഇറങ്ങിയ ശേഷം ആണ് അച്ചുവും അപ്പുവും ഇറങ്ങിയത്.
അവൾ വരുന്നതും കാത്തു അവൻ ഗുൽമോഹറിന്റ ചുവട്ടിൽ നിൽപ്പുടായിരുന്നു.
( തുടരും )