Aksharathalukal

നിന്നിലേക്ക്💞 - 1

"ഇവളുടെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ...എടി ആരു..."
 
പുറത്തു നിന്ന് അവന്റെ ശബ്ദം കേട്ടതും കൺ മഷി ഇട്ടുകൊണ്ടിരുന്ന അവളുടെ കൈ ഒന്ന് സ്ലിപ്പായി... അവൾ പല്ല് കടിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി.... ആകെ കണ്ണിൽ പിരന്നു കിടക്കുന്ന കണ്മഷി കണ്ടതും അവൾ ദേഷ്യത്തോടെ വാഷ് റൂമിലേക്ക് നടന്നു...
 
"എടി ആരു... എനിക്ക് ലേറ്റ് ആവുന്നു "
 
മുഖമൊന്ന് കഴുകി... വീണ്ടും മുഖത്ത് പുട്ടി അടിച്ചു കൊണ്ടിരിക്കുമ്പോ ആണ് അവന്റെ ശബ്ദം കേട്ടത്... അവൾ പല്ല് കടിച്ചു കൊണ്ട് തന്നെ കണ്ണാടിയുടെ മുന്നിൽ വെച്ച ഒരു പൊട്ട് നെറ്റിയിൽ തൊട്ട് ബാഗും എടുത്ത് താഴേക്ക് ഇറങ്ങി...
 
 
"അമ്മാ..."
 
ഭദ്രയോട് എന്തോ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് പുറത്തു എന്തോ വന്നു വീണത്... അവൻ പുറം തടവി കൊണ്ട് തിരിഞ്ഞു നോക്കി... ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന *ആർദ്ര*യെ കണ്ടതും... അവൻ വെളുക്കനെ ചിരിച്ചു.
 
"എണീറ്റെ പോവാം... ഇനി ഞാൻ കാരണം ലേറ്റ് ആവണ്ട ഹും "
 
അവൾ അവന്റെ കൈ പിടിച്ചു വലിച്ചു....
 
"എന്താ ആരു... വന്നിരുന്നെ ചായ കുടിക്കാം "
 
ഭദ്ര അടുക്കളയിൽ നിന്ന് ചായ കൊണ്ടു വെക്കുന്നതിന്റെ ഇടയിൽ പറഞ്ഞു... അവൾ ടേബിൾ വെച്ച ചൂട് പാത്രം തുറന്നു നോക്കി... അട്ടിയ്ക്ക് വെച്ച പുട്ട് കണ്ടതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് ഭദ്രയെയും അടുക്കളയിൽ നിന്ന് വരുന്ന അച്ഛമ്മയെയും നോക്കി...
 
"ആയ്... പുട്ടാണോ ഇന്ന് "
 
ആദി ദേവ് കാസറോളിൽ നിന്ന് പുട്ട് എടുത്ത് പ്ളേറ്റിൽ ഇട്ടു.അത് കണ്ട് ആരു പല്ല് കടിച്ചു.
 
"എന്റെ പൊന്നമ്മ... അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ...എനിക്ക് ഇഷ്ടമില്ലാത്ത ഫുഡ്‌ മാത്രം എന്താ ഉണ്ടാക്കുന്നെ... അതും അല്ല ഈ കാലമാടന്റെ ആട്ടും തുപ്പും കേട്ട് കോളേജിലേക്ക് പോവാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നായി... ഒരു ഡിയോ വാങ്ങി തന്നുടെ എനിക്ക്... എനിക്ക് നല്ല സംശയം ഉണ്ട് എന്നെ നിങ്ങൾ വല്ല തവിടും കൊടുത്തു വാങ്ങിയതാണോ എന്ന് "
 
ആരു സങ്കടത്തോടെ പറഞ്ഞു.
 
"അങ്ങനെ ആണേൽ ഞങൾ നല്ലത് വാങ്ങില്ലേ "
 
ആദി പുട്ട് കുത്തി കഴറ്റുന്നത്തിന്റെ ഇടയിൽ പറഞ്ഞു.
 
"അയ്യേ...കോമഡിയാ.. ചിരിക്കണോ..."
 
അവൾ പുച്ഛത്തോടെ ചോദിച്ചു.
 
"എടി പെണ്ണെ മിണ്ടാതെ ഇരുന്ന് കഴിച്ചേ..."
 
"ഓഹ് അല്ലേലും അമ്മയ്ക്ക് ഏട്ടനെ അല്ലെ ഇഷ്ട്ടം... എപ്പോഴും ഞാൻ പുറത്താണല്ലോ... എവിടെ എന്റെ അച്ഛൻ "
 
ഭദ്രയെ നോക്കി കണ്ണുരുട്ടി കൊണ്ടവൾ പറഞ്ഞു.
 
"ആ അത് പറഞ്ഞപ്പോഴാ നിങ്ങൾ കഴിക്ക് ഞാൻ അച്ഛന്റെ ഡ്രസ്സ്‌ അയൺ ചെയ്ത് വരാം"
 
ഭദ്ര സാരിയിൽ കൈ തുടച്ചു റൂമിലേക്ക് പോയി...
 
"എന്താ നോക്കി ഇരിക്കുവാ ഒന്ന് വേഗം കഴിക്ക് "
 
കൈ നക്കി തോത്തുന്നതിന്റെ ഇടയിൽ അവളുടെ പ്ളേറ്റിലേക്ക് ഒരു കഷ്ണം പുട്ടും ഇട്ട് ആദി പോയി...
ആരു ചുണ്ട് ചുളുക്കി കൊണ്ട് പുട്ടിനെ ഒന്ന് നോക്കി...ഇഷ്ടമില്ലാത്ത ഒരു സാധനമാണ് പുട്ട്.. അവൾ നിഷ്കു ഭാവത്തോടെ അവൾക്കുന്ന ചായ ഗ്ലാസിലേക്ക് ഒഴിക്കുന്ന അച്ഛമ്മയെ നോക്കി...
 
"അച്ഛമ്മാ...
 
അവൾ കൊഞ്ചി കൊണ്ട് വിളിച്ചു.
 
"ഇന്നലെ അല്ലെ പെണ്ണെ നീ പറഞ്ഞിട്ട് ഇടിയപ്പം ഉണ്ടാക്കിയെ... ഇന്ന് ഇത് കഴിക്ക് നീ "
 
"ഓഹ്
ആരു ഒന്ന് പുച്ഛിച്ചു കൊണ്ട് പുട്ട് കഴിക്കാൻ തുടങ്ങി.
 
____________
 
"ഒന്ന് വാ ആരു..."
 
ചായ കുടിച് ഭദ്രയുടെ സാരി തുമ്പിൽ മുഖം തൂത്തു കൊണ്ട് അവൾ കാറിൽ വെയിറ്റ് ചെയ്തു നിൽക്കുന്ന ആദിയെ നോക്കി... പിന്നെ പുറത്തു ആരോടോ എന്തോ പറഞ്ഞു നിൽക്കുന്ന ദാസിനെയും...
 
"അച്ചോ... ഉമ്മാ😘
 
അവളൊരു ഫ്ലയിങ് കിസ്സ് കൊടുത്ത് കാറിൽ കയറി.
അവൾ കയറിയതും ആദി കാർ പറപ്പിച്ചു...
 
 
ഇതാണ് അഡ്വക്കേറ്റ് ദാസ്സിന്റെയും ഭാര്യ ഭദ്രയുടെയും രണ്ടു മക്കൾ... ആദി ദേവ് എന്ന ആദിയും അർദ്ര എന്ന ആരുവും....)
 
 
"സത്യത്തിൽ എന്താ ഏട്ടൻ എനിക്ക് ഡിയോ വാങ്ങി തരാൻ അയക്കാത്തെ എന്ന് എനിക്ക് അറിയാം "
 
ഡാഷ് ബോഡിൽ താളം പിടിച്ചു കൊണ്ട് ആരു പറഞ്ഞതും അവൻ അവളെ നോക്കി നെറ്റി ചുളിച്ചു...
 
"കളക്ഷൻ എടുക്കാൻ പറ്റില്ല... അതല്ലേ😌"
 
അവൾ ഒരു ഇളിയോടെ ചോദിച്ചതും അവൻ കണ്ണ് ഉരുട്ടി.
 
"ഈൗ... അവിടെ നിർത്ത് ഏട്ടാ മിയ ഉണ്ട് "
 
 
ഹ്മ്മ് അവനൊന്നു മൂളി...
 
കൊല്ലം ഇച്ചിരി ആയി നമ്മുടെ ആർദ്ര ഒരു ഡിയോ വാങ്ങി തരാൻ പറഞ്ഞു ദാസിന്റെയും ആദിയുടെയും പുറകെ നടക്കുന്നു...പക്ഷെ ഇതുവരെ പെണ്ണിന് അത് കിട്ടിയിട്ടില്ല...
 
"ഞാൻ ആ വഴിക്ക് അല്ലെ ഓഫീസിൽ പോവുന്നെ... എന്റെ കൂടെ പോന്ന മതി "
എങ്ങനെയെങ്കിലും ദസിനെയും ഭദ്രയെയുമൊക്കെ സോപ്പിട്ട് വരുമ്പോയേക്കും ആദി വന്നു കുളമാക്കും... പെണ്ണ് ഇപ്പൊ ആ സങ്കടത്തിൽ ആണ്.
 
 
"എന്താണ് ഇവിടെ ഒരു മൂകത "
 
ബാക്ക് സീറ്റിൽ വന്നിരുന്നു കൊണ്ട് മിയ ചോദിച്ചു... ആരുവിന്റെ ഫ്രണ്ട് ആണ് കക്ഷി... മിയ മിസ്രി!ഇനിയും ഉണ്ട് രണ്ടു പേർ കൂടെ.
 
"നീ ആ  തനുവിനെ ഒന്ന് വിളിച്ചേ... ഇന്നും വന്നില്ലേങ്കി ഉറപ്പാണെ അവളുടെ വീട്ടിൽ പോയി പൊക്കി കൊണ്ടുവരും ഞാൻ "
 
ആരു മിയയെ നോക്കി പറഞ്ഞു... മിയ ഒന്ന് തലയാട്ടി ഫോൺ എടുത്തു...
 
"അവൾ അവിടെ എത്തിപ്പോലും "
 
ഫോൺ കട്ടാക്കി മിയ പറഞ്ഞതും ആരു മൂളി....
 
 
 
"ഈവെനിംഗ് എനിക്കൊരു മീറ്റിംഗ് ഉണ്ട്... നീ ബസ്സിൽ പൊക്കോ "
 
ആദി കോളേജിന്റെ മുന്നിൽ കാർ നിർത്തി കൊണ്ട് പറഞ്ഞു.
 
"അതാ... പറഞ്ഞെ എനിക്കൊരു ഡിയോ വാങ്ങി തന്നാൽ ഇങ്ങനെ ബസ്സിൽ പൂവാലന്മാരുടെ ശല്ല്യവും സഹിച്ച് പോവേണ്ട വല്ല ആവിശ്യവും ഉണ്ടോ... അതും അല്ല എന്റെ സൗന്ദര്യം ഒക്കെ പോവും ഏട്ടാ "
 
അവൾ ചുണ്ട് ചുളുക്കി പറഞ്ഞു.
 
"ഓഹ് പിന്നെ ഐശ്വര്യ റോയ് അല്ലെ "
 
ആദിയൊന്ന് പുച്ഛിച്ചു.
 
"നീ പോടാ കരിഞ്ഞ ഉണ്ണി മുകുന്ദാ"
 
അവൾ ഡാഷ് ബോഡിൽ നിന്ന് അവന്റെ ക്രെഡിറ്റ്‌ കാർഡ് എടുത്ത് പുറത്തേക്ക് ഓടി.. ബാക്കിൽ നിന്ന് അവൻ വിളിച്ചെങ്കിലും നിന്നില്ല അവൾ.... അവൾ പോയതും ഒരു ചിരിയോടെ അവൻ വണ്ടി എടുത്തു...
 
വണ്ടി തിരിക്കുമ്പോൾ കണ്ടു ആരുവിന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന തനുവിനെ... അവനൊന്നു നിശ്വസിച്ചു കൊണ്ട് വണ്ടി എടുത്തു...
 
 
_________________❤️❤️❤️
 
 
"ഏയ് ഞാൻ എത്തി മക്കളേ..."
 
ഗേറ്റിന്റെ മുൻപിൽ തന്നെ കാത്തു നിൽക്കുന്ന മിയയെയും ആരുവിനെയും കെട്ടിപിടിച്ചു കൊണ്ട് തൻവി എന്ന തനു പറഞ്ഞു... കക്ഷി രണ്ടു ദിവസം പനിയെന്ന് കള്ളം പറഞ്ഞു വീട്ടിൽ ഇരിക്കുവായിരുന്നു... പിന്നെ ആരു ഇന്നലെ വിളിച്ചു ഭീക്ഷണി പെടുത്തിയത് കൊണ്ട് രാവിലെ തന്നെ ഇങ് പോന്നു...
 
 
"കനി വന്നില്ലേ..."
 
മിയ ചോദിച്ചു...
 
"ആ വന്നുകാണും വല്ലവനെയും വായിനോക്കി നിൽകുവായിരിക്കും"
 
തനു ചിരിയോടെ പറഞ്ഞു.
 
ആരു, മിയ, കനി, തനു ഇവർ നാലു പേരും വാലുകൾ ആണ്... എന്ത് ഉടായിപ്പ് ഉണ്ടെങ്കിലും നാലും ഒരുമിച്ച് ആയിരിക്കും... പിന്നെ കൂട്ടത്തിൽ കുറച്ചു പാവം ഉണ്ടെങ്ങി അത് മിയ ആണ്... ബാക്കി ഒക്കെ കണക്കാണ്...
 
'"അവളൊരുത്തി കാരണം നമ്മുടെ ആരു ആണ് കഷ്ട്ടപ്പെട്ടത് "
 
തനു ആരുവിന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് ചിരിയോടെ പറഞ്ഞതും... അത്രയും നേരം ചിരിയോടെ നിന്ന ആർദ്രയുടെ മുഖം മങ്ങി... അവൾ ദേഷ്യത്തോടെ തനുവിന്റെ കൈ തട്ടി ക്ലാസ്സിലേക്ക് പോയി....
 
"പറയുമ്പോലെ രണ്ടു ദിവസം ഇവിടെ എന്തൊക്കെ ഉണ്ടായി പറ പെണ്ണെ "
 
മിയയെ പിടിച്ചു വെച്ചുകൊണ്ട് തനു ചോദിച്ചു.
 
"എന്ത് ഉണ്ടാവാൻ... സ്ഥിരം ഉണ്ടാവുന്നത് തന്നെ അവളോട് മാത്രം ചോദ്യങ്ങൾ ചോദിച്ചു അയാളും...ഉത്തരം അറിയുമെങ്കിലും പറയില്ലെന്ന് വാശിയിൽ അവളും..."
 
മിയ പറഞ്ഞു...രണ്ടും ക്ലാസ്സിലേക്ക് നടന്നു...
 
 
______________❤️❤️❤️
 
"ഡാ... നീ ഇനി എന്ന എത്തുക... നീയില്ലാതെ ഒരു രസവും ഇല്ലെടാ "
 
ഫോണിലൂടെ ജീവ പറഞ്ഞു.
 
'"ഹ്മ്മ് ഒക്കെ വെച്ചേര്... ഞങ്ങൾ ഉണ്ടല്ലോ ഇവിടെ "
 
'"ഡാ പിന്നെ നിന്റെ ആൾ ഇവിടെ എത്തിയിട്ടുണ്ട് കേട്ടോ...കലി തുള്ളി ക്ലാസ്സിലേക്ക് പോവുന്നത് കണ്ടു. "
 
ജീവ പറഞ്ഞതും മറു വശത്ത് നിന്ന് ഭരണി പാട്ട് തുടങ്ങി... ജീവ ഫോൺ കുറച്ചു മാറ്റി പിടിച്ചു. 
 
"ഓഹ് ഇവൻ പഠിപ്പിക്കുന്ന പിള്ളേരെ സമ്മതിക്കണം "
 
ചെവിയൊന്ന് കുടഞ്ഞു കൊണ്ട് ജീവ പറഞ്ഞു.
 
 
തുടരും....
 

നിന്നിലേക്ക്💞 - 2

നിന്നിലേക്ക്💞 - 2

4.6
9220

Part 2     "എവിടെ ആയിരുന്നു ഡീ ഇത്രയും നേരം "   ക്ലാസ്സില്ലേക്ക് വന്ന കനിയോട് ആർദ്ര ചോദിച്ചു.   ''അത്... പിന്നെ ഈൗ"   ഒന്ന് ഇളിച്ചു കൊണ്ട് കനി പറഞ്ഞു... കക്ഷി ഒരു വായിനോക്കിയാണ്... എന്താ പറയാ ഏതെങ്കിലും നല്ല പയ്യന്മാരെ കണ്ടാൽ തവിടും പിണ്ണാക്കും ഇട്ടു കൊടുക്കുന്ന ജാതി... ഈ ഒരൊറ്റ ആൾ കാരണം ആരു ആകെ പെട്ടിരിക്കുവാണ്...     "നിനക്ക് ഈ വായിനോക്കി നടക്കുന്ന നേരം ആരെങ്കിലും സെറ്റാക്കിക്കൂടെ "   അവളുടെ അടുത്ത് ഇരുന്നു കൊണ്ട് മിയ ചോദിച്ചു.   "ഏയ് അതിന് ഈ സുഖം കിട്ടില്ലെന്നേ "   കനി ചിരിയോടെ പറഞ്ഞു കൊണ്ട് ആരുവിന്റെ തോളിലേക്ക് ചാഞ്ഞു... &nb