Part 2
"എവിടെ ആയിരുന്നു ഡീ ഇത്രയും നേരം "
ക്ലാസ്സില്ലേക്ക് വന്ന കനിയോട് ആർദ്ര ചോദിച്ചു.
''അത്... പിന്നെ ഈൗ"
ഒന്ന് ഇളിച്ചു കൊണ്ട് കനി പറഞ്ഞു... കക്ഷി ഒരു വായിനോക്കിയാണ്... എന്താ പറയാ ഏതെങ്കിലും നല്ല പയ്യന്മാരെ കണ്ടാൽ തവിടും പിണ്ണാക്കും ഇട്ടു കൊടുക്കുന്ന ജാതി... ഈ ഒരൊറ്റ ആൾ കാരണം ആരു ആകെ പെട്ടിരിക്കുവാണ്...
"നിനക്ക് ഈ വായിനോക്കി നടക്കുന്ന നേരം ആരെങ്കിലും സെറ്റാക്കിക്കൂടെ "
അവളുടെ അടുത്ത് ഇരുന്നു കൊണ്ട് മിയ ചോദിച്ചു.
"ഏയ് അതിന് ഈ സുഖം കിട്ടില്ലെന്നേ "
കനി ചിരിയോടെ പറഞ്ഞു കൊണ്ട് ആരുവിന്റെ തോളിലേക്ക് ചാഞ്ഞു...
______________❤️❤️❤️❤️
"ഹായ് ആദി "
ആദി ഓഫീസിലെ എന്തോ ഫയൽ ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ കൂടെ വർക്ക് ചെയ്യുന്ന നീനു വന്നത്... അവളെ കണ്ടതും അവനൊന്നു ചിരിച്ചു കൊണ്ട് സിസ്റ്റത്തിലേക്ക് തന്നെ നോക്കി.
"മ്മ്മ്... ആദി ഇപ്പൊ ഫ്രീയാണോ... നമുക്ക് ഒരു കോഫി കുടിച്ചാലോ "
അവൾ അവന്റെ അടുത്തേക്ക് ചാഞ്ഞു കൊണ്ട് ചോദിച്ചു.
"Nop... താൻ അഭിയുടെ കൂടെ പൊക്കോ "
ആദി താല്പര്യം ഇല്ലാതെ പറഞ്ഞു.അവളുടെ മുഖം മങ്ങി... അവൾ അവനെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് പോയി...
അവൾ പോവുന്നത് നോക്കികൊണ്ട് തന്നെ അവൻ സിസ്റ്റത്തിലേക്ക് നോക്കി...
_____________❤️❤️❤️
ജീവ സ്റ്റാഫ് റൂമിൽ നിന്ന് ബുക്ക് എടുത്ത് ആരുവിന്റെ ക്ലാസ്സിലേക്ക് നടന്നു...
അവരിപ്പോൾ ബി കോം സെക്കന്റ് ഇയർ ആണ്.
"Gud mrng all "
ഒരു ചിരിയോടെ ജീവ എല്ലാവരെയും വിഷ് ചെയ്തു... ആരെയോ വായി നോക്കി ഇരുന്ന കനി അവന്റെ ശബ്ദം കേട്ടതും കണ്ണ് വിടർത്തി അവനെ നോക്കി... നെവി ബ്ലൂ കളർ ഷർട്ടും പാന്റും ആണ് അവന്റെ വേഷം...
"ഓഹ്... പഠിപ്പിക്കുന്ന ആളെയെങ്കിലും വെറുതെ വിട്ടൂടെ ഡീ "
കനിയെ നോക്കികൊണ്ട് മിയ പറഞ്ഞു...
"നമുക്കങ്ങനെ സർ, കുട്ടി എന്നൊന്നും ഇല്ല... എല്ലാവരെയും നോക്കും "
കനി ഇളിച്ചു കൊണ്ട് പറഞ്ഞതും ആർദ്ര അവളുടെ തലയിൽ ഒന്ന് കൊട്ടി...
"സർ പോവുന്നില്ലേ "
ജീവയുടെ ഹവർ കഴിഞ്ഞിട്ടും പിന്നെയും ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്ന അവനെ നോക്കി ക്ലാസ്സിലെ ഒരുത്തൻ ചോദിച്ചു.ജീവ അവനെ ഒന്ന് നോക്കി...
"അല്ല ഈ ഹവർ *ആരവ്*സർ ആണേ "
അവൻ ആരുവിനെ നോക്കി ഒന്ന് ആക്കികൊണ്ട് പറഞ്ഞു... അത് കേട്ടതും ബുക്കിൽ എന്തോ വരച്ചു കൊണ്ടിരുന്ന ആരു ഞെട്ടി... പിന്നെ ബുക്കും പെന്നുമൊക്കെ ബാഗിൽ വെച്ചു സീറ്റിൽ നിന്ന് എണീറ്റു...
"ആക്ച്വലി നിങ്ങളുടെ ആരവ് സർ, കുറച്ചു ദിവസം ലീവ് ആയിരിക്കും... ആൾ സ്ഥലത്തില്ല... അതുകൊണ്ട് സാറിന്റെ ഹവർ കൂടെ ഞാൻ ആയിരിക്കും ആന്റിൽ ചെയ്യുവാ "
ജീവ പറഞ്ഞതും ആരുവിന്റെ മുഖം പ്രകാശിച്ചു... അവൾ സന്തോഷത്തോടെ അവിടെ തന്നെ ഇരുന്നു...
"പോവുന്നില്ലേ "
തനു ആരുവിനെ നോക്കി ചോദിച്ചു.
"ഇനി എന്തിനാ ഞാൻ പോവുന്നെ... ആ കാലമാടൻ ഇല്ലല്ലോ ''
ആരു സന്തോഷത്തോടെ പറഞ്ഞു...
"ശേ... എന്നാലും ആരവ് സർ ഇല്ലാത്തത് മോശമായി പോയി "
കനി സങ്കടത്തോടെ പറഞ്ഞതും ആരുവും മിയയും തനുവും അവളെ പല്ല് കടിച്ചു കൊണ്ട് നോക്കി.
"ഹും എല്ലാം ഒപ്പിച്ചു വെച്ചിട്ട് പറയുന്നത് കണ്ടില്ലേ "
ആരു കനിയുടെ കാലിൽ ചവിട്ടി കൊണ്ട് പറഞ്ഞു...
അമ്മാ...കനി ആർത്തതും ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരുടെ ശ്രദ്ധയും അവളിൽ ആയി... ജീവ നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി... ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഇരിക്കുന്ന ആരുവിനെ നോക്കി പല്ല് കടിച്ചു കൊണ്ട് കനി ബുക്കിലേക്ക് നോക്കി ഇരുന്നു...
______________🖤🖤🖤🖤🖤
"ഡീ നിങ്ങൾ വരുന്നോ ഷോപ്പിങ്... ഷോപ്പിംഗ് "
ക്ലാസ്സ് കഴിഞ്ഞു പോവാൻ നിൽകുമ്പോൾ ആരു രാവിലെ ആദിയുടെ കയ്യിൽ നിന്ന് എടുത്ത ക്രെഡിറ്റ് കാർഡ് കാണിച്ചു കൊണ്ട് ചോദിച്ചു...
"എന്ത് ചോദ്യമാ മോളെ... പിന്നെ ഞങൾ ഇല്ലാതെ..."
കനി പറഞ്ഞു....
"അപ്പൊ നിന്റെ ഏട്ടൻ വരില്ലേ ഇന്ന് "
"ഇല്ല, ഏട്ടൻ എന്തോ മീറ്റിംഗ് ഉണ്ടെന്ന്... എന്നോട് പോവാൻ പറഞ്ഞിരുന്നു..."
തനു ചോദിച്ചതും ആരു പറഞ്ഞു...
അങ്ങനെ അവർ തനുവിന്റെയും കനിയുടെയും വണ്ടിയിൽ മാളിലേക്ക് പോയി...
കുറെ ചോക്ലേറ്റും, ഫുഡും ഒക്കെ കഴിച്ചാണ് അവർ തിരിച്ചത്... പോരാത്തതിന് ആരുവിന്റെ വക എന്ന് പറഞ്ഞ് അവൾ എല്ലാവർക്കും ഡ്രെസ്സും വാങ്ങി കൊടുത്തു...
"ആദി ഏട്ടൻ അറിയണ്ട "
മിയ ചിരിച്ചു കൊണ്ട് പറഞ്ഞു...
"അതൊന്നും കുഴപ്പമില്ല... എന്റെ ഏട്ടൻ അല്ലെ ഞാൻ സെറ്റാക്കിക്കോളാം..."
ആരു ഒന്ന് കണ്ണടച്ച് കൊണ്ട് പറഞ്ഞു...
"നീ ഇറങ്ങുന്നില്ലേ "
ആരുവിനെ വീടിന്റെ മുന്നിൽ ഇറക്കി പോവാൻ നിന്ന തനുവിനോട് ചോദിച്ചു... തനു ഒന്ന് വീടിന്റെ പോർച്ചിലേക്ക് നോക്കി...
"ഞാൻ ഇല്ല പിന്നെ വരാം "
തനു പറഞ്ഞു...
"ഹ്മ്മ് ഓക്കേ ബെയ് ഡീ "
"അമ്മയോടും അച്ഛനോടും എന്റെ അന്വേഷണം പറ "
തനു പറഞ്ഞു കൊണ്ട് വണ്ടി തിരിച്ചു...
"മ്മ്മ് മ്മ്മ് ആരു ഒന്ന് ആക്കി.
________________
"എവിടെ ആയിരുന്നു ഡീ ഇത്ര നേരം "
വീട്ടിലേക്ക് കയറിയപ്പോയേ കണ്ടു കലി തുള്ളി നിൽക്കുന്ന ഭദ്രയെ...
"ഷോപ്പിംഗ് "
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു...
'"നിന്നോട് പറഞ്ഞിട്ടില്ലേ ആരു വൈകിയാൽ ഒന്ന് വിളിക്കണം എന്ന്... നീ അതിനൊക്കെ ആദിയെ കണ്ട് പടിക്ക്... "
"ആഹ് തുടങ്ങി ആദി പുരാണം ഹും "
ആർദ്ര ചുണ്ട് ചുളുക്കി...
"പിന്നില്ലാണ്ട്... അവൻ വരാൻ ലേറ്റ് ആയാൽ അപ്പൊ തന്നെ വിളിച്ചു പറയും..."
"അതെ... ഞാൻ അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ... ഞാൻ അമ്മേടെ മോളല്ലേ... എപ്പോഴും ഏട്ടനെ പൊക്കി പൊക്കി പറഞ്ഞോ "
ആരു സങ്കടത്തോടെ പറഞ്ഞതും ഭദ്ര അവളെ കണ്ണുരുട്ടി നോക്കി....
"ഈ ഞാൻ കുളിച്ചു വരാവേ "
ഭദ്രയുടെ കവിളിൽ ഒന്ന് മുത്തികൊണ്ട് ആരു റൂമിലേക്ക് ഓടി...
"ഞാനും കൂടെ അവളുടെ താളത്തിന് തുള്ളിയാലേ പെണ്ണ് കൈവിട്ട് പോവും "
ഭദ്ര അമ്മയോട് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി....
ആരു ഫ്രഷ് ആയി വന്നപ്പോയെക്കും ആദിയും ദാസും വന്നിരുന്നു...
''ഏട്ടാ... ഇതാ "
അവന്റെ ക്രെഡിറ്റ് കാർഡ് നീട്ടികൊണ്ട് അവൾ പറഞ്ഞു...
"എത്ര പൊട്ടിച്ചെടി"
ആദി കണ്ണുരുട്ടി ചോദിച്ചു...
അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് ഇരുന്നു....
"അച്ചേ..."
ദാസ് അവളുടെ അടുത്ത് ഇരുന്നതും അവൾ അയാളുടെ തോളിലേക്ക് ചാഞ്ഞു...
_______________❤️❤️❤️
"ഹ്മ്മ്മ് എത്ര നാളായി ഏട്ടാ ഞാൻ ഈ ഫോട്ടോയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്... ഒന്ന് ഇഷ്ട്ടാന്ന് പറഞ്ഞൂടെ എന്നോട് '
അവൾ ആദിയുടെ ഫോട്ടോയിലൂടെ വിരലോടിച്ചു....
'എന്നെ കാണാൻ കൊള്ളില്ലേ ഇനി "
അവൾ സ്വയമൊന്ന് നോക്കി പിന്നെ അവന്റെ ഫോട്ടോയും കെട്ടിപിടിച്ചു കണ്ണടച്ചു....
________________🖤🖤🖤🖤
"ഷാർപ്പ് 10:30 ക്ക് മീറ്റിംഗ് സ്റ്റാർട്ട് ചെയ്യും so അപ്പോയെക്കും എന്റെ ടേബിളിൽ കഴിഞ്ഞ രണ്ടു ആഴ്ച മുതലുള്ള ഫയൽസ് എത്തിയിരിക്കണം okey "
അവന്റെ ഗംഭീരമായ ശബ്ദം കേട്ടതും സ്റ്റാഫുകൾ എല്ലാം തലയാട്ടി പുറത്തേക്ക് പോയി...
"സർ, വീട്ടിൽ നിന്ന "
അവന്റെ PA ഫോൺ നീട്ടികൊണ്ട് പറഞ്ഞതും അവൻ അത് വാങ്ങി ചെവിയിൽ വെച്ചു...
"ഇവിടുത്തതെല്ലാം സെറ്റ് ചെയ്തിട്ട് ഞാനും പപ്പയും എത്താം അമ്മ "
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു...
ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ കവിളിലെ ചുഴി അവന്റെ സൗന്ദര്യത്തെ മാറ്റേകി...അവൻ നെറ്റിയിലേക്ക് വീണ മുടിയിയകൾ മാടി ഒതുക്കി...
"ആരവ്...
ഡോർ തുറന്നു ജയറാം കയറി...
"Yes പപ്പാ "
അവൻ ചിരിയോടെ അയാളെ നോക്കി....
*ആരവ് ജയറാം* ഇന്ത്യ അറിയപെടുന്ന ബിസിനസ് മാൻ ജയറാം വർമയുടെ ഏക മകൻ... പടുത്തം കഴിഞ്ഞ് അച്ഛന്റെ കൂടെ ബിസിനസിൽ നിൽക്കാൻ പറഞ്ഞുവെങ്കിലും പഠിച്ച കോളേജിൽ തന്നെ ലക്ച്ചർ ആയി കിട്ടിയപ്പോൾ അങ്ങോട്ട് പോയി... എങ്കിലും അച്ഛൻ എന്തെങ്കിലും സഹായം വേണെങ്കിൽ ആരവ് എല്ലാത്തിനും കൂടെ നിൽക്കും...
__________________❤️❤️❤️
"മിസ്രി...''
വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ആരോ വിളിച്ചത്...അവളൊന്ന് തിരിഞ്ഞു നോക്കി...
"ഹ്മ്മ്...നിന്റെ ആളെത്തി "
ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വരുന്ന ആഷികിനെ നോക്കി മിസ്രിയുടെ ചെവിയിൽ കനി പറഞ്ഞു....
"എന്താടോ കണ്ടിട്ടും കാണാത്തെപ്പോലെ പോവുന്നെ "
ആഷി മിസ്രിയെ നോക്കി...
"ഏയ് ഞങൾ കണ്ടില്ലല്ലോ ഇക്കാ"
തനു പറഞ്ഞതും ആഷിയൊന്ന് ചിരിച്ചു... പിന്നെ മിസ്രിയോട് എന്തോ പറയാൻ വന്നതും കനി തടഞ്ഞു.
"ഞങ്ങൾക്ക് ഈ ഹവർ ക്ലാസ്സ് ഉണ്ട്... പോട്ടെ ബയ്..വാടി "
മിയയുടെ കയ്യും പിടിച്ചു അവർ പോയി....
Be.com തേർഡ് ഇയർ ആണ് ആഷിക്... ആദ്യ ദിവസം തന്നെ മിയയെ കണ്ട് ഫ്ലാറ്റ് ആയി പോയി ചെക്കൻ... ഇഷ്ട്ടം തുറന്നു പറയാൻ ഒരുപാട് ശ്രമിച്ചുവെങ്കിലും മിയയുടെ കൂടെ എപ്പോഴും വാല് പോലെ ആരുവും തനുവും, കനിയും ഉണ്ടാവുന്നത് കൊണ്ട് ഒന്നിനും പറ്റിയിട്ടില്ല...
"ആഹാ എന്ത് സുഖം..."
ആരവിന്റെ ഹവർ ഫ്രീയായി ഇരിക്കുമ്പോൾ ആരു പറഞ്ഞു...
"ഡീ സർ പോവുന്നതിനു മുൻപ് എന്തോ വർക്ക് തന്നിട്ടില്ലേ...നീ ചെയ്തോ "
മിയ ആരുവിനെ നോക്കി ചോദിച്ചു...
"പിന്നെ എന്റെ പട്ടി ചെയ്യും അങ്ങേര് പറഞ്ഞ വർക്ക് ഹും "
ആരു പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു....
തുടരും...