Aksharathalukal

ഗാന്ധർവ്വം - 34

സന്ധ്യയ്ക്ക് കാവിൽ വിളക്ക് വച്ച ശേഷം ഉമ്മറത്ത് ഇരിക്കുകയായിരുന്നു അനു അപ്പോഴാണ് കണ്ണൻ ബൈക്കിൽ വന്നത്.


 ഇതെവിടുന്നാ?

 അങ്ങ് ദൂരെ?

 അങ്ങുദൂരെ എന്നുപറഞ്ഞാൽ?

 എന്റെ പൊന്നു ചേച്ചി ചുമ്മാ ട്രിപ്പിന് പോയതാ.

 അതെന്തു  ട്രിപ്പാണ് രണ്ടുദിവസത്തെ?

 അത് ചേച്ചി മാളുവിനെ കൊണ്ട് ആക്കിയിട്ട് വരുന്ന വഴി ഫ്രണ്ടിന്റെ വീട്ടിൽ പോയതാ അവൻ ഒരു ചെറിയ ട്രിപ്പ് പോവാൻ നിൽക്കുകയായിരുന്നു ട്രിപ്പ് എന്ന് പറയാൻ പറ്റില്ല അവന്റെ ഒരു ഫാമിലി റിലേറ്റീവ് എന്റെ കൈയിൽ നിന്ന് എന്തോ ഡോക്യുമെന്ററി മേടിക്കാൻ ആയിരുന്നു അവിടെ ചെന്നപ്പോൾ രാത്രിയായി പിന്നെ അന്ന് അവിടെ തങ്ങി നമ്മുടെ ബംഗ്ലാവ് ഉണ്ടല്ലോ ഫെർണാഡസ് ബംഗ്ലാവ് അതിന് അടുത്ത് ആയിട്ട് വരും ഏകദേശം അവന്റെ റിലേറ്റീവ്ന്റെ വീട്ടിൽനിന്ന് ഒരു 40 കിലോമീറ്റർ വരും.


 എന്നിട്ട്?


 എന്നിട്ടെന്താ ഞാൻ രാത്രി അന്നമ്മ ചേട്ടത്തിയുടെ വീട്ടിൽ ചെന്നു


 എടാ നീ ആള് കൊള്ളാമല്ലോ.

 എന്റെ ചേച്ചി വേറെ ഒന്നും വിചാരിക്കണ്ട ഞാൻ മിക്കിയേ ഒന്ന് കാണാൻ പോയതാ അവളുടെ പപ്പ അവിടെ ഇല്ലാത്തതുകൊണ്ട് അവൾ അന്നമ്മ ചേട്ടത്തിയുടെ വീട്ടിൽ അല്ലേ അവിടെ ചെന്നപ്പോൾ അവിടെ ഭയങ്കര വഴക്ക് സിമി ചേച്ചിയുടെ ഭർത്താവ് വെള്ളമടിച്ചു വന്ന ആകേ അലമ്പ് പിന്നെ മിക്കി വീടിന് പുറകിലോട്ട് വന്നു.


 അമ്പട കള്ളാ എന്തോ പറഞ്ഞു.


 അവൾ ക്ഷീണിച്ചു ചേച്ചി  കരഞ്ഞ് അവളുടെ പപ്പയ്ക്ക് നാട്ടിൽ വച്ച് എന്തോ ആക്സിഡന്റ് പറ്റി അത്രേ അവിടെ ബന്ധുക്കളുടെ അടുത്ത് അങ്ങോട്ട് പോണം എന്ന് പറഞ്ഞത്.


Mm.

 ആട്ടെ അച്ഛൻ വന്നോ?


 ഇല്ല വന്നില്ല ചെറിയച്ഛൻ പറഞ്ഞിരിക്കുന്നത് നിന്നെ കയ്യിൽ കിട്ടിയ വെട്ടിക്കൊല്ലും എന്നാ.


 അതിന് ഞാനെന്തു ചെയ്തു.


 നീ ഒന്നും ചെയ്തില്ല രാവിലെ മാളുവിനെ കൊണ്ട് ആക്കിട്ട് വരാം എന്ന് പറഞ്ഞു പോയതാ.


 സമയം ഇപ്പോൾ 8:00 ആയുള്ളൂ അച്ഛൻ വരുന്നതിനുമുമ്പ് ചേച്ചി പോയി വേഗം ഡ്രസ്സ് മാറി വാ.


 എവിടെ പോവാനാ.


 അത് ശരി മറന്നോ മാളുവിനെ വിളിക്കാൻ പോണ്ടേ ഇന്നായിരുന്നു കല്യാണം അതുകഴിഞ്ഞ് . ഒന്ന് വേഗം ഡ്രസ്സ് മാറി വാ കാറിൽ പോവാം.

 നിക്ക് ഒരു 10 മിനിറ്റ്..

 10 മിനിറ്റ് 10 മണിക്കൂർ ആവാതിരുന്നാൽ മതി 😂.


🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

 അവർ രണ്ടുപേരും റെഡിയായി മാളുവിനെ കല്യാണ വീട്ടിൽ ചെന്ന് പിക് ചെയ്തു കണ്ണനായിരുന്നു കാറോടിച്ചിരുന്നത്.


 എങ്ങനെ ഉണ്ടായിരുന്നു കല്യാണമൊക്കെ?


 എന്റെ അനു ചേച്ചി കൊള്ളാമായിരുന്നു.


 അല്ലെടി മാളു നീ ഒരാഴ്ച നിൽക്കാൻ പോവാ എന്ന് പറഞ്ഞിട്ട് എന്തുപറ്റി രണ്ടുദിവസത്തിനുള്ളിൽ വരാൻ.


 എന്റെ കണ്ണേട്ടാ ഒന്നും പറയണ്ട അവിടെ ചെന്നപ്പോൾ അവളുടെ റിലേറ്റീവ്സ് പുള്ളാര് എല്ലാ ഉണ്ട് എനിക്ക് അങ്ങ് ബോറടിച്ചു പിന്നെ അവിടെ കല്യാണം കഴിയാതെ എങ്ങനെ വരാനാ കഴിഞ്ഞ ഉടനെ ഞാൻ  കണ്ണേട്ടനെ വിളിച്ച് എന്നെ വിളിച്ചു കൊണ്ടുവാ എന്ന് പറഞ്ഞു എനിക്ക് ഇപ്പോഴാ സമാധാനമായത്.


 എനിക്കറിയായിരുന്നു അനുചേച്ചി ഇവളുടെ കോൾ കണ്ടപ്പോഴേ എനിക്ക് തോന്നി 😂.


 കണ്ണേട്ടാ.

 എന്താ മാളു.

 എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ.

 ഐസ്ക്രീം ഒരു ഷവർമ വാങ്ങി തന്നതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല.


 അനു ചേച്ചി ഒന്നു പറ.

 പറ്റില്ല മാളു ദേവകി അമ്മ പ്രത്യേകം പറഞ്ഞു നിനക്ക് വെളിയിൽ നിന്നും ഫുഡ് ഒന്നും വാങ്ങി തരരുത് എന്ന്.


 അത് തണുത്തത് കഴിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ തണുപ്പ് മാറിയിട്ട് കഴിച്ചോളാം.


 ഒരെണ്ണം വാങ്ങി കൊടുക്ക് ചേച്ചി അവൾ വീട്ടിൽ ചെന്ന് ഐസ്ക്രീം അടുപ്പത്ത് വെച്ച് ചൂടാക്കി തന്നോളും.

 ഒന്നു പോടാ അനു ചേച്ചി പ്ലീസ് എനിക്ക് ഐസ്ക്രീം തിന്നാൻ കൊതിയായിട്ട്.


 മോളെ മാളു നിനക്ക് വെളിയിൽ നിന്നും ഫുഡ് ഒന്നും കഴിക്കാൻ പറ്റാത്തത് അല്ലേ നാളെ നിനക്ക് ഞാൻ വീട്ടി ഐസ്ക്രീം ഉണ്ടാക്കി തരാം.

 അതിനു ചേച്ചിക്ക് ഐസ്ക്രീം ഉണ്ടാകാൻ അറിയോ?


 ബെസ്റ്റ് മാളു നിന്റെ മുന്നിൽ ഇതാരാ ഇരിക്കുന്നത് എന്നറിയോ നല്ല ഒന്നാന്തരം കുക്ക് ചാരു ചേച്ചിയും അനു ചേച്ചിയും ചില പരീക്ഷണങ്ങൾ നടത്തും ചിലത് ഫ്ലോപ് ആവും ചിലത് പൊളിക്കും.


 എന്നാൽ ചേച്ചി എനിക്ക് നാളെ ഉണ്ടാക്കി തരണേ.


 തരാം മോളെ.


 എന്ന് എനിക്കും കൂടി.


 നിനക്ക് തരാടാ.


 അവരുടെ കാർ തറവാട്ടിലേക്ക് തിരിച്ചു എന്നത്തെയും പോലെ ദേവനെ വിളിച്ചു ഫോണിൽ സംസാരിച്ച ശേഷം അനു ഉറങ്ങാൻ കിടന്നു രാത്രിയുടെ മൂന്നാം യാമത്തിൽ ആയിരുന്നു ജനലിൽ കൂടി കാറ്റ് വീശി മുഖത്ത് തട്ടിയപ്പോൾ ആണ് അനു ഉറക്കത്തിൽ നിന്ന് എണീറ്റത്. കണ്ണുതുറന്നു നോക്കിയപ്പോൾ
ജനലിനോട് ചേർന്ന് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു കാവിലേക്ക് നോക്കി .ആദ്യം മാളു ആണെന്ന് കരുതി എന്തൊരു പ്രേരണയിൽ തിരിഞ്ഞുനോക്കിയപ്പോൾ മാളു തന്റെ അടുത്ത് തന്നെ കിടന്നുറങ്ങുന്നുണ്ട് അനു പിന്നെയും ആ പെൺകുട്ടിയെ നോക്കി ഒരു ദാവണി ആണ് വേഷം കാറ്റിൽ തലമുടി പറന്നു ആ പെൺകുട്ടി തിരിഞ്ഞു അവളുടെ മുഖം വ്യക്തമല്ല ആയിരുന്നു പക്ഷേ കണ്ണ് ആ കണ്ണിൽ സുറുമ എഴുതിയിട്ടുണ്ടായിരുന്നു അവൾ അനുവിനെ ശ്രദ്ധിക്കാതെ കതക് തുറന്ന് പുറത്തേക്ക് നടന്നു പിറകെ അവൾ കാണാതെ അനുവും അവർ ചെന്നെത്തിയത് കുളക്കടവിൽ ആയിരുന്നു ആ പെൺകുട്ടി പെട്ടെന്ന് കുളത്തിലേക്ക് ചാടി എന്ത് ചെയ്യണമെന്നറിയാതെ നിന്നു പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരുപാട് രൂപങ്ങൾ തെളിഞ്ഞുവന്നു രക്തം തളംകെട്ടി നിൽക്കുന്നു രക്തത്തിന്റെ മുകളിലേക്ക് അപ്പോഴും പാലാ പൂക്കൾ ചൊരിഞ്ഞു കൊണ്ടിരുന്നു ഒരലർച്ചയോടെ അനു ഞെട്ടി എഴുന്നേറ്റു ഇതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് തോന്നാൻ അവൾക്ക് ഒരുപാട് സമയം വേണ്ടി വന്നു മാളു ഇപ്പോഴും നല്ല ഉറക്കത്തിലാണ് അവൾ ജനലുകളിൽ ലേക്ക്നോക്കി എന്തോ ഒരു ഭയം
അവളിൽ മൂടപ്പെട്ടു  മഞ്ഞുപെയ്യുന്ന രാത്രിയിലും അവൾ വിയർപ്പൊഴുക്കി . അവൾ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

 രാവിലെ എന്നത്തേയും പോലെയുള്ള ജോലികളിൽ അവൾ മുഴുകി ആകെയുള്ള പ്രത്യേകത എന്ന് വെച്ചാൽ രുദ്രനെ കാണുന്നതാണ് ബാക്കി കഥയറിയാൻ അവൾക്ക് തോന്നി പക്ഷേ എങ്ങനെ പോവാൻ മാളു ഉണ്ട് കൂടെ അവളോട് രുദ്രൻ ആരാണെന്ന് ചോദിച്ചാൽ എന്തുപറയും ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ശേഷം എല്ലാവരും ചെറുതായൊന്നു മയങ്ങാൻ പോയി മാളു ഉറങ്ങി എന്ന് ഉറപ്പുവരുത്തിയശേഷം അനു കാവിലേക്കു ചെന്നു അവിടെ പാലച്ചുവട്ടിൽ രുദ്രൻ ഉണ്ടായിരുന്നു
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸







 എന്താ മാഷെ താമസിച്ചത്.

 തറവാട്ടിൽ എല്ലാരും ഉണ്ട്.


 പിന്നെ എന്തിനാ കുട്ടി വന്നത്.


 കഥയുടെ ബാക്കി അറിയണ്ടേ.

 അതിനാണോ വന്നത്.

 പിന്നല്ലാതെ.

 എന്നാൽ ബാക്കി പറയട്ടെ.


Mm.


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 അനന്തനും ഭാമയും തറവാട്ടിൽ എത്തിയശേഷം അവൾ വേഷം മാറി ചിലങ്ക യുമായി പുറത്തേക്കിറങ്ങി ഇത് സ്ഥിരം കാഴ്ചയാണ് രാവിലെ ഈ സമയത്ത് ചിലങ്കയും ആയി കവലയിലെ ഒരു നൃത്ത മണ്ഡപത്തിൽ പോകും അവിടുത്തെ നൃത്ത അധ്യാപികയാണ് ഭാമ കുട്ടികൾ ഓരോന്നായി വന്നുകൊണ്ടിരുന്നു നാട്യശാസ്ത്രം മനപ്പാഠം ആയിരുന്നു അവൾക്ക് നീണ്ട കാർകൂന്തൽ മെടഞ്ഞിറ്റിരുന്നു അവളുടെ കാലിലെ ചിലങ്കയിൽ നിന്നുള്ള നാദം അമ്പു കണക്കെ ഒരാളുടെ മനസ്സിൽ കൊള്ളുന്നുണ്ടായിരുന്നു അമീറിന്റെ നൃത്തമണ്ഡപത്തിന് അടുത്തുതന്നെയാണ് പള്ളിയും അവിടുത്തെ കുട്ടികൾക്ക് ഓരോ പാഠങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു അവൻ എപ്പോൾ ക്ലാസ് കഴിഞ്ഞപ്പോൾ ചിലങ്കയും കയ്യില്പിടിച്ച് ഭാമ ഒരു ഇടവഴി വഴി പള്ളിയുടെ പുറകിലേക്ക് നടന്നു ആ കാടിനോട് ചേർന്ന ഒരുപാട് ഖബറുകൾ ഉണ്ടായിരുന്നു അവിടുത്തെ അന്തരീക്ഷത്തിന് മൈലാഞ്ചിയുടെ മണമാണ് അവിടെ അവൾക്കായി അവൻ കാത്തു നിൽപ്പുണ്ടായിരുന്നു അമീർ.


 എന്താ ടീച്ചറെ ക്ഷീണിച്ചോ.

 പിന്നല്ലാതെ.


 ഇന്ന് അനന്ദന്റെ കൂടെ പോകുന്നത് കണ്ടല്ലോ കല്യാണം കഴിഞ്ഞോ.


പോ കളിയായി എടുക്കണ്ട കേട്ടോ അമ്മാവൻ വിവാഹമുറപ്പിച്ച മട്ട പക്ഷേ അനന്തേട്ടൻ എന്നെ ഒരു സഹോദരിയുടെ സ്ഥാനം അത് തരുന്നത്.


 അതുകൊണ്ട് ഭാഗ്യം അല്ലേ അവനോട് പറഞ്ഞുകൂടെ സുഭദ്രയുടെ കാര്യം തറവാട്ടിൽ പറയാൻ.


 ആള് കലിപ്പ് ആണെങ്കിലും അമ്മാവന്റെ മുന്നിൽ നിൽക്കാൻ തന്നെ പേടിയാ ഏട്ടത്തിയുടെ കാര്യം പറയണം എന്നാണ് പറയുന്നത്.


 നമ്മുടെ കാര്യം നീ എന്ന അനന്തനോട് പറയുന്നത്.


 പറയണം എന്നാൽ ഞാൻ പോട്ടെ സമയമായി.

 എനിക്ക് പോവാൻ വരട്ടെ.


 അമീർ ഖബറിനു മുകളിൽ വച്ചിരുന്ന ഒരു കെട്ട് മൈലാഞ്ചി ഭാമയുടെ കൈകളിലേക്ക് കൊടുത്തു.

 ഖബറിന് മുകളിൽ ഉള്ള മൈലാഞ്ചിക്ക് ചോരയുടെ ചുവപ്പ് ആണെന്ന് ആണ് പറയുന്നത് എന്റെ പെണ്ണിന്റെ മൊഞ്ച് കൂട്ടാൻ ഇതും കൂടെ വേണ്ടേ.

Mm😘.


 അവൾ മൈലാഞ്ചിയുമായി കാട്ടിൽ നിന്ന് പുറത്തേക്ക് നടന്നു.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

 അനു ചേച്ചി..............

 പെട്ടെന്നാണ് അവർ ഇരുന്ന സ്ഥലത്തിനടുത്ത് നിന്ന് മാളുവിന്റെ വിളി കേട്ടത് അവൾ അടുത്തെത്തിയിരുന്നു അനു പെട്ടെന്ന് രുദ്രനെ നോക്കി അവൻ അവിടെ ഇല്ലായിരുന്നു.


 ചേച്ചി എന്താ ഇവിടെ ഇരിക്കുന്നത്.

അത്.


 ആരെയാ ഈ നോക്കുന്നെ.


 വാ ടീവിവിൽ നല്ലൊരു സിനിമ.


മ..


 മാളു അനുവിനെ കൊണ്ട് കാവിനു പുറത്തേക്ക് നടന്നു പക്ഷേ അനുവിനെ കണ്ണുകൾ കാവിൽ ആകെ വീക്ഷിച്ചു കൊണ്ടിരുന്നു ഈ സമയവും പാലപ്പൂക്കൾ അവിടമാകെ വീണുകൊണ്ടിരുന്നു.


 തുടരും.


ഗാന്ധർവ്വം - 35

ഗാന്ധർവ്വം - 35

4.7
3324

തറവാട്ടിൽ ചെന്നതും അനു മുറിയിൽ കയറി വാതിലടച്ചു ഇരുന്നു അവൾ അന്ന് ദേവൻ ഫോൺ വിളിച്ചിട്ടും അത് അറിഞ്ഞത് കൂടി ഇല്ല അവളുടെ ചിന്ത ഒന്നുമാത്രമായിരുന്നു രുദ്രൻ . പിറ്റേന്ന് ടൗണിൽ പോകാനുണ്ടെന്ന് പറഞ്ഞു അനു ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി അവൾ നേരെ ചെന്നത് കാവിലേക്ക് ആണ് അവിടെ അവളെ പ്രതീക്ഷിച്ചു എന്നോളം രുദ്രൻ അവിടെ ഉണ്ടായിരുന്നു.  നിങ്ങളാരാ എനിക്ക് അറിയണം?  ആര് താൻ എന്തൊക്കെയോ പറയുന്നേ?  എനിക്ക് അറിയണം, നിങ്ങളെ ചുറ്റിപ്പറ്റി എന്തോ ദുരൂഹതകൾ എനിക്ക് അറിഞ്ഞേ പറ്റൂ നിങ്ങൾ ആരാണെന്ന്.  നിനക്കറിയില്ലേ ഞാൻ രുദ്രൻ.  വെറുതെ ,നിങ്ങൾ വല്ല പ്രേതവും ആണോ ഇന