Aksharathalukal

ഗാന്ധർവ്വം - 33

അനു കാവിന് പുറത്തേക്കു നടന്നു അവിടെ രേവതി അവൾക്കായി കാത്തുനിൽപ്പുണ്ടായിരുന്നു.


 എവിടെ പോയതാ മോളെ നീ . എത്ര നേരമായി നിന്നെ അന്വേഷിച്ചു എന്ന് അറിയോ.

 ചെറിയമ്മ ഞാൻ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ കാവിലോട്ട്.


Mm.


 എന്തിനാ വിളിച്ചത്?


 ദേവൻ വിളിച്ചായിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്.


 അയ്യോ എന്റെ ഫോൺ റൂമിലാ ഞാൻ പോയി നോക്കട്ടെ.


 വേണ്ട അവൻ ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോൾ വിളിച്ചത നിന്നെ രാത്രി ഇങ്ങോട്ട് വിളിച്ചോളാം എന്ന് പറഞ്ഞു.


Mm.

 ഇവിടുന്ന് ബോറടിക്കുന്നുണ്ടോ


 മുത്തശ്ശി എവിടെ ചെറിയമ്മ.


 അമ്മ മുറിയിൽ ഉണ്ടല്ലോ.


 ഉറങ്ങണോ.


 അല്ല എന്ത.

 ഒന്നുമില്ല ഞാൻ മുത്തശ്ശി അടുത്ത് കാണും.


മ..

💫💫💫💫💫💫🦋💫💫💫💫💫💫💫💫💫💫💫💫

 അനു നേരെ പോയത് സുഭദ്രയുടെ അടുത്തേക്കായിരുന്നു.


 മുത്തശ്ശി............

 എന്താ കുട്ടിയെ.


 ഞാൻ ഒരു കാര്യം അറിയാൻ വന്നതാ.

 എന്താ ചോദിച്ചോളൂ.

 അല്ല മുത്തശി പണ്ട് തറവാട്ടിലെ ഭാമ എന്ന് പറഞ്ഞ പെൺകുട്ടി ആരെങ്കിലും ഉണ്ടായിരുന്നോ.

 ഭാമ ഉണ്ടായിരുന്നു കുട്ടിക്ക് എങ്ങനെ അറിയാം.

 അത് പറ മുത്തശ്ശി.

 ഉണ്ടായിരുന്നു മോളെ അനന്തേട്ടന്റെ അപ്പച്ചിയുടെ മകളായിരുന്നു ഭാമ.


 മുത്തശ്ശി കണ്ടിട്ടുണ്ടോ ഭാമയെ?

 ഞാനങ്ങനെ കാണാനാ കുട്ടി എന്നെ മംഗലം കഴിച്ച് ഇവിടെ കൊണ്ടു വരുന്നതിനുമുമ്പ് ആ കുട്ടി ആത്മഹത്യ ചെയ്തിരുന്നു അന്ന് ഞാൻ മോളുടെ പറഞ്ഞില്ലേ ഗന്ധർവ്വന്റെ കഥയിലെ ആ പെൺകുട്ടി.

Mm.

 ആ കുട്ടി തന്നെ ഏകദേശം എന്നെക്കാളും മൂന്ന് വയസ്സ് ഇളപ്പം കാണും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അനന്തേട്ടൻ ഇൽ നിന്ന് ഒരുപാട് അറിഞ്ഞിട്ടുണ്ട് അവളെ.


Mm.


 വിധി അല്ലാതെന്തു പറയാനാ ചെറുപ്രായത്തിലെ പോയില്ലേ ആ ജീവൻ അല്ല കുട്ടി എന്തിനാ ഇതൊക്കെ ഇപ്പൊ അറിയുന്നേ?


 അത് ഞാൻ വെറുതെ ഞാൻ പോട്ടെ മുത്തശ്ശി ദേവേട്ടൻ വിളിക്കും.


Mm.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

 പകൽ മുഴുവൻ അനു രുദ്രൻ പറയുന്ന കഥയിലെ ഭാമയെ കാത്തുനിന്നത് ആരാണെന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു ആ ചിന്തയിൽ മുഴുകി അവള് മുറിയിലിരുന്നു സമയം കടന്നു പോയത് അറിഞ്ഞില്ല സന്ധ്യയ്ക്ക് രേവതിയും ഒത്തു കാവിൽ വിളക്ക് വയ്ക്കാൻ പോയപ്പോൾ അവൾ വെറുതെ ഒന്ന് പാല മരച്ചുവട്ടിലേക്ക് ഒന്നു നോക്കി തിരിച്ചു തറവാട്ടിൽ വന്ന മുത്തശ്ശിയുടെ കൂടെ നാമം ജപിക്കാൻ ഇരുന്നു മുത്തശ്ശിയും അനുവും അത്താഴം കഴിച്ചു മഹേഷ് വന്നിട്ടേ രേവതി അത്താഴം കഴിക്കുന്ന ഉള്ളൂ എന്നു പറഞ്ഞു അനു കുറച്ചുനേരം കൂടെ ഉമ്മറത് ഇരു
ന്നിട്ട് മുറിയിലേക്ക് പോയി അപ്പോഴാണ് ദേവന്റെ കോൾ വന്നത് അവർ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു കൂട്ടത്തിൽ അനു രുദ്രൻ പറഞ്ഞ കഥയും ദേവനോട് പറഞ്ഞു.


 അനു എന്നിട്ട് ആരെയാ ഭാമ കാണാൻ കാവിൽ പോയേ?

 അത് എനിക്കും അറിയില്ല ദേവേട്ടാ അത് അയാൾ പറയാൻ തുടങ്ങിയപ്പോഴേക്കും ചെറിയമ്മ വിളിച്ചു ഞാൻ വേഗം തറവാട്ടിലേക്ക് പോയി.

 അതെന്താ?


 ബെസ്റ്റ് ഇനി ചെറിയമ്മ കാവിലേക്ക് വന്ന ഞാൻ അയാളോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടിട്ട് മതി പുകിൽ ഉണ്ടാക്കാൻ.


 അതെന്താ അങ്ങനെ?

 ഒന്നുമില്ല.


 ഓ മനസ്സിലായി അന്ന് നീ ഞാൻ ഗന്ധർവൻ ആണെന്ന് ഒരു കള്ളം പറഞ്ഞപ്പോൾ വിശ്വസിച്ച പൊട്ടിയ അതുപോലെ ഇനി ആരെങ്കിലും വന്ന് ദേവേന്ദ്രൻ ആണെന്ന് പറഞ്ഞ് നീ വേണമെങ്കിൽ അയാളുടെ കൂടെ പോയാലോ 😂.


 ഒന്ന് പോ മനുഷ്യാ ഞാൻ കട്ട് ചെയ്യുവാ😡.


 വെറുതേ പറഞ്ഞതല്ലേ അനു 😍.

😡.

 ആ കാര്യം വിട് പിന്നെ എന്റെ മോൾ ഫുഡ് കഴിച്ചോ.

Mm.

 സത്യം പറയാലോ നിന്നെ കാണാതെ എന്തോ പോലെ.


Mm.


 നിന്നെ കൂടെ  കൊണ്ടു വരാതിരുന്നത് നന്നായി.


 അതെന്താ ദേവേട്ടാ ഭയങ്കര അലച്ചിൽ ആണോ അവിടെ?


 അതല്ല നിന്റെ കലപില വർത്തമാനം ഇല്ലാത്തപ്പോൾ കുറച്ച് സമാധാനം ഉണ്ട്.


 പോ കോൾ കട്ട് ചെയ്തോ സമാധാനം പോകണ്ട.


 എന്റെ പെണ്ണേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ .


 എനിക്കറിയാം ദേവേട്ടൻ എന്നോട് ഒട്ടും ഇഷ്ടമല്ല എന്ന്.


 ആരു പറഞ്ഞു നീ എന്റെ ദേവതയല്ലേ.


 ദേവതയാണോ ഭദ്രകാളി ആണോ എന്ന് നിങ്ങൾ ഇങ്ങ് വാ ഞാൻ കാണിച്ചു തരാം നിങ്ങൾ എന്തോ പറഞ്ഞത് എന്നെ കാണാതിരിക്കുമ്പോൾ സമാധാനം ഉണ്ടല്ലോ.


 എന്റെ മോളെ ഞാൻ ചുമ്മാ പറഞ്ഞതാ.


Mm.


 അനു നിന്നെ തിരിച്ചു വിളിക്കാം.


Mm.


🦋
 കോൾ കട്ട് ചെയ്ത ശേഷം അനു ജനൽ തുറന്ന് കാവിലേക്ക് നോക്കി അവിടെ ഇപ്പോഴും കൽവിളക്ക് യുടെ വെളിച്ചം കാണാം പാല് പൂത്തിട്ടുണ്ട് അതിന്റെ ഗന്ധം അവിടമാകെ പരന്നു നടന്നു അവൾക്ക് ആദ്യമായി ദേവനെ കാവിൽ വെച്ച് കണ്ടത് ഓർമ്മ വന്നു അനു വിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
 രാവിലെ തന്നെ അനു എണീറ്റ് അമ്പലത്തിൽ പോയി വന്നു രേവതിയെ അടുക്കള ജോലിയിൽ സഹായിച്ചു അങ്ങനെയൊക്കെ സമയം നീങ്ങി ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം അവൾ കാവിലേക്ക് ചെന്നു അവിടെ പാല മരചോട്ടിൽ ആരും ഇല്ലായിരുന്നു അവൾ അവിടെനിന്ന് ഒഴിയില്ല പൊട്ടിച്ച് കുമ്പിൾ ഉണ്ടാക്കി പാലപ്പൂക്കൾ പെറുക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞതും തന്റെ പുറകിലാരോ ഉണ്ടെന്നു തോന്നിയ അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്നെ തന്നെ നോക്കി നിന്ന് ചിരിക്കുന്ന രുദ്രനെ യാണ്.


 പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ എന്താ പിറകിൽ വന്നു മിണ്ടാതിരിക്കുന്നത്.


 ഒന്നുമില്ല ഞാൻ ഒരുകാര്യം ചിന്തിച്ചത


 അതെന്താ മാഷേ?

 ഞാൻ കുറച്ചു പാലപ്പൂക്കൾ പെറുക്കി അപ്പോൾ അനു എന്താ പറഞ്ഞത് എനിക്ക് വട്ടാണല്ലേ എന്നിട്ട് താൻ ഇപ്പ ചെയ്യുന്നത് എന്താ.


 അതോ മാഷേ ഇവിടെ വന്നത് പാലപ്പൂക്കൾ പെറുക്കാൻ വേണ്ടിയല്ലേ നേരത്തെ പൂക്കൾ പെറുക്കി വെച്ചാൽ ഇന്നലത്തെ കഥയുടെ ബാക്കി കേൾക്കാമല്ലോ.


 അതിനാണോ.


 പിന്നല്ലാതെ.


എന്നാൽ ബാക്കി കഥ പറയട്ടെ.

പിന്നെ പറ.


🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഭാമയുടെ കാലിലെ കൊലുസ്സിന്റെ ചിലമ്പൊലി ആ കാവിൽ അക്കെ പ്രതിധ്വനിച്ചു പാതിരാ കാറ്റ് അവളുടെ തല മുടിയിൽ തഴുകി പോയിക്കൊണ്ടിരിക്കുന്നു ഇലഞ്ഞി പൂവിന്റെ മണമായിരുന്നു അവൾക്ക് അവൾ കാവിൽ എത്തിയപ്പോൾ അവൾക്കായി ഒരാൾ കാവിൽ കാത്തുനിൽപ്പുണ്ടായിരുന്നു.

അമീർ....................

 തന്റെ ഹൃദയം തുടിക്കുന്നത് ആയി തോന്നിയ ആ യുവാവ് തിരിഞ്ഞുനോക്കി തന്നെ തന്നെ നോക്കി ചിരിക്കുന്ന തന്റെ പ്രണയിനി അയാളിൽ ഒരുതരം സന്തോഷം ഉളവാക്കി
 ഒരു ജുബ്ബയും പാന്റും ജുബ്ബയുടെ മുകളിൽ ഒരു ചെറിയ കമ്പിളി പോലുള്ള വസ്ത്രവും തലയിൽ ഒരു തൊപ്പിയും ആയിരുന്നു യുവാവിന്റർ വേഷം അവൻ ഭാമയെ പിടിച്ച് പാല ചുവട്ടിലേക്ക് ഇരുത്തി കൂടെ അവനും ഇരുന്നു.


 എന്നു പോയതാ അമീർ നീ കാണാനുള്ള കൊതി ആവുകയായിരുന്നു ☹️.


 അത്ര ഇഷ്ടം ഉണ്ടോ തനിക്ക് എന്നോട് 🥰.


 പിന്നെ അല്ലാതെ ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമീറിനെയും കാവിലെ നാഗത്താൻ മാരെയും ആണ്.

🥰🥰.


 എന്താ ചിരിക്കുന്നത്.

 ഏയ് ഒന്നുമില്ല നിന്റെ നിഷ്കളങ്കമായ സംസാരം കേട്ട് ചിരിച്ച് പോയതാ.

 പിന്നെ പറ എങ്ങനെയുണ്ടായിരുന്നു യാത്ര.

 യാത്ര ആരുമില്ലാത്ത അനാഥന് സന്തോഷിക്കുന്ന രണ്ടു കാര്യങ്ങളാണ് ഒന്ന് യാത്രയും മറ്റൊന്നും നീയും ഒരുപാട് സ്ഥലങ്ങളിൽ പോയി ഒരുപാട് ആളുകൾ കണ്ടു അറിഞ്ഞു.


 എന്തിന് അമീർ ഇടയ്ക്കിടയ്ക്ക് യാത്ര.


 നിനക്ക് നിന്റെ ചിലങ്ക ജീവനല്ലേ.


Mm.


 അതുപോലെ എനിക്ക് യാത്രയും.


 യാത്ര... പെട്ടെന്നൊരു ദിവസം ഒരു യാത്ര പോകുന്ന കാര്യം വഴിയരികിൽ നിന്ന് ആണ് നീ എന്നോട് പറഞ്ഞത് അറിയോ നീ എത്ര ദിവസമായി പോയിട്ട് ..


 എനിക്കറിയില്ല.


 എന്നാൽ എനിക്കറിയാം പോയിട്ട് രണ്ടുമാസത്തോളം ആവാറായി.


 അപ്പോൾ നീ എന്റെ വരവും നോക്കിയിരിക്കുകയായിരുന്നു അല്ലെ.


 പിന്നല്ലാതെ.


 അപ്പോ ഞാനൊരിക്കലും വന്നില്ലായിരുന്നെങ്കിൽ.

 അമീർ പറഞ്ഞു തീരുന്നതിനു മുമ്പ് ഭാമ അമിറിന്റെ ചുണ്ടുകളിൽ ശബ്ദിക്കുന്നത് വിലക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.


 എന്താടോ?

 നീ ഒരിക്കലും വന്നില്ലായിരുന്നുവെങ്കിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നേ നെ.


 ഉറപ്പായും.


Mm.

 എന്റെ മരണം വരെ.

Mm പിന്നെ ഈ പാല എന്നുമുതലാണ് പൂക്കാൻ തുടങ്ങിയത്.


 കുറച്ചു ദിവസങ്ങളായി കുട്ടിക്കാലം മുതൽ ഞാനീ പാലപൂത്തു കണ്ടിട്ടില്ല പക്ഷേ ഇത് പൂത്തപ്പോൾ തൊട്ടു ഞാനറിഞ്ഞു നീ വരുന്നത് പിന്നെ ഇന്ന് കവലയിൽ വെച്ച് നാണുവേട്ടൻന്റെ കടയിൽ വെച്ചാണ് നീ വന്ന കാര്യം പറഞ്ഞത് അപ്പൊ എനിക്കറിയാം ഇന്ന് നീ കാവിൽ വരുമെന്ന് .


 അപ്പോൾ ഞാൻ വന്നില്ലായിരുന്നുവെങ്കിൽ.


 ഞാൻ ഇവിടെ തന്നെ ഇരുന്നേനെ.


ആണോ.


Mm പിന്നെ എനിക്ക് ഒന്നും വാങ്ങിക്കൊണ്ടു വന്നില്ലേ.


 വരാതെ.


 എന്നിട്ട് എവിടെ.


 അമീർ ജുബ്ബയുടെ പോക്കറ്റിൽനിന്ന് ഒരു ചെറിയ കുപ്പി പുറത്തെടുത്തു സുറുമ ആയിരുന്നു അത് അവൻ അത് തുറന്നു കണ്മഷി എഴുതാത്ത അവളുടെ കണ്ണിൽ ചാലിച്ചു പൂർണ്ണചന്ദ്രന്റെ അഴകായിരുന്നു അപ്പോൾ പെണ്ണിന് ഒരുപാട് നേരം അവർ സംസാരിച്ചിരുന്നു ഒടുവിൽ യാത്ര പറഞ്ഞു അവർ പിരിഞ്ഞു അവർ പോയി കഴിഞ്ഞതും അവരെ തന്നെ നോക്കി പാലകൊമ്പിൽ നിന്ന് ഒരു പൂമ്പാറ്റ പറന്ന് പാലച്ചുവട്ടിൽ എത്തി ഒരു യുവാവായി രൂപം മാറി അർജുൻ ആ പാലയെ സ്പർശിച്ചു ഉടൻതന്നെ അവന്റെ മനസ്സിൽ കൂടെ അമീറും ഭാമയും കടന്നുവന്നു കുട്ടിക്കാലം തൊട്ടുള്ള അവരുടെ വളർച്ച അനാഥനായിരുന്നു പള്ളിയിൽ താമസിച്ചിരുന്ന മുസ്ലിം ചെക്കനുമായി തറവാട്ടിലെ തമ്പുരാട്ടി കുട്ടിയുടെ സൗഹൃദം പിന്നെ അത് ആരും അറിയാത്ത പ്രണയം ആയാതും അങ്ങനെയല്ല അർജുനന്റെ മനസ്സിൽ ഒരു പുഞ്ചിരി വിടർന്നു.


 രാവിലെ ഭാമ ഉണർന്ന് വന്നപ്പോൾ ആണ് അവളുടെ അമ്മാവൻ അവളെ വിളിച്ചത് അങ്ങോട്ട് ചെന്നപ്പോൾ അമ്മാവൻ മാത്രമല്ല കൂടെ അവിടെ അദ്ദേഹത്തിന്റെ മകൻ അനന്തനും ഉണ്ടായിരുന്നു.

 അമ്മാമ്മ എന്നെ വിളിച്ചോ?


Mm.


 കുട്ടി നിങ്ങൾ രണ്ടു പേരും കൂടി അമ്പലത്തിൽ വരെ പോയിട്ട് വാ ഞാൻ തരുന്ന അച്ഛനെ ഒക്കെ ചെയ്യണം.


Mm.


 അച്ഛാ എനിക്ക് കുറച്ചു പണിയുണ്ട്.


 അതൊക്കെ പിന്നെ , നീ ഇപ്പോ ഞാൻ പറയുന്നത് കേട്ടാൽ മതി അനന്ത നീ ഭാമയുടെ കൂടെ അമ്പലത്തിൽ പോയിട്ട് വാ നിങ്ങൾ രണ്ടുപേരുടെയും ജാതകത്തിൽ വിവാഹത്തിന് കുറച്ച് അനുഷ്ഠനകൾ ഞാൻ കാണുന്നു അതുകൊണ്ട് ഈ പൂജ.

Mm.


 രണ്ടുപേരും വേഗം പോയിട്ട് വാ.

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
 അനന്തനും ഭാമയും വേഷംമാറി അമ്പലത്തിലേക്ക് തിരിച്ചു.


 സുഭദ്ര ഏട്ടത്തി എന്തുപറയുന്നു?

 എന്ത് പറയാനാ വീട്ടിൽ വന്ന് കല്യാണം ആലോചിക്കാൻ ആ അവൾ പറയുന്നത്.

 അനന്തേട്ടനെ വീട്ടിൽ പറഞ്ഞുകൂടെ സുഭദ്ര ഏട്ടത്തിയുടെ കാര്യം ഞാൻ കണ്ടിട്ടില്ല എന്നേയുള്ളൂ പക്ഷേ അനന്തേട്ടൻഇൽ നിന്ന് ഞാൻ അറിഞ്ഞിട്ടുണ്ട് ആ പാവം ചേട്ടത്തിയെ കുറിച്ച്.


 എനിക്ക് വീട്ടിൽ പറയണമെന്നുണ്ട് പക്ഷേ നിനക്ക് അച്ഛന്റെ സ്വഭാവം അറിയില്ലേ ഇപ്പൊ തന്നെ എന്തിനാ നമ്മളെ അമ്പലത്തിലേക്ക് വിടുന്നു എന്ന് നിനക്ക് അറിയാമല്ലോ.


 പിന്നെ എന്തു ചെയ്യും.


 നിനക്ക് നല്ലൊരാളെ കണ്ടുപിടിച്ചിട്ട് ഞാൻ സുഭദ്രയുടെ കാര്യം തറവാട്ടിൽ പറയും.


Mm.


 അവർ അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന വഴി ഭാമ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന അമീറിനെ ഇന്നലെ അവൻ കൊടുത്ത സുറുമ പെണ്ണിന്റെ
കണ്ണിൽ തിളങ്ങിയിരുന്നു.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋



 ബാക്കി നാളെ പറയാം?

 അതെന്താ മാഷേ ബാക്കിയും കൂടെ പറ.


 ഇന്ന് ഇത്രയും മതിഡോ എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകണം അതാ.


Mm.

 മാഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.


 ചോദിക്ക്.


 അപ്പൊ ഭാമയ്ക്ക് അമീറിനെ ആണ് ഇഷ്ടം അപ്പൊ ഗന്ധർവന്റെ പ്രണയമോ.

 ഞാൻ എപ്പോഴെങ്കിലും തന്നോട് പറഞ്ഞോ അർജുന് ഭാമയെ ഇഷ്ടമാണെന്ന് .


അത് ഞാൻ വിചാരിച്ചു അർജുന ശാപമോക്ഷം കൊടുക്കുന്ന പെൺകുട്ടി അത് ഭാമ ആണെന്ന്.

അല്ല അനു അർജുൻ അവളെ കണ്ട മാത്രയിൽ എന്തോ ഒരു അടുപ്പം തോന്നി പക്ഷേ അർജുനന്റെ പാതി അവളല്ല.


 പിന്നെ ആരാ.


അറിയില്ല.

Oo.



 അപ്പൊ ഞാൻ പോട്ടെ സമയം കുറെ ആയി.


Mm നിക്ക് പോകുന്നതിനു മുമ്പേ പാല പൂവും കൂടി കൊണ്ടു പൊക്കോ.


 അനു കയ്യിലിരുന്ന ഇലക്കുമ്പിളിൽ പാലപ്പൂക്കൾ രുദ്രന് നേരെ നീട്ടി അതും വാങ്ങി അവൻ കാവിൽ എവിടേക്കാ മറഞ്ഞു അനു തിരിച്ചു തറവാട്ടിലേക്കു.


 തുടരും.....


ഗാന്ധർവ്വം - 34

ഗാന്ധർവ്വം - 34

4.7
3036

സന്ധ്യയ്ക്ക് കാവിൽ വിളക്ക് വച്ച ശേഷം ഉമ്മറത്ത് ഇരിക്കുകയായിരുന്നു അനു അപ്പോഴാണ് കണ്ണൻ ബൈക്കിൽ വന്നത്.  ഇതെവിടുന്നാ?  അങ്ങ് ദൂരെ?  അങ്ങുദൂരെ എന്നുപറഞ്ഞാൽ?  എന്റെ പൊന്നു ചേച്ചി ചുമ്മാ ട്രിപ്പിന് പോയതാ.  അതെന്തു  ട്രിപ്പാണ് രണ്ടുദിവസത്തെ?  അത് ചേച്ചി മാളുവിനെ കൊണ്ട് ആക്കിയിട്ട് വരുന്ന വഴി ഫ്രണ്ടിന്റെ വീട്ടിൽ പോയതാ അവൻ ഒരു ചെറിയ ട്രിപ്പ് പോവാൻ നിൽക്കുകയായിരുന്നു ട്രിപ്പ് എന്ന് പറയാൻ പറ്റില്ല അവന്റെ ഒരു ഫാമിലി റിലേറ്റീവ് എന്റെ കൈയിൽ നിന്ന് എന്തോ ഡോക്യുമെന്ററി മേടിക്കാൻ ആയിരുന്നു അവിടെ ചെന്നപ്പോൾ രാത്രിയായി പിന്നെ അന്ന് അവിടെ തങ്ങി ന