Aksharathalukal

നിന്നിലേക്ക്💞 - 3

Part 3
 
"അമ്മാ..."
 
കാറിൽ നിന്ന് ഇറങ്ങിയതും ആരവ് സിറ്റ് ഔട്ടിൽ ഇരിക്കുന്ന മാലിനെ കെട്ടിപിടിച്ചു...അവർ സ്നേഹത്തോടെ അവന്റെ തലയിൽ തലോടി...
 
"പപ്പ വന്നില്ലേ ഡാ "
 
മാലിനി കാറിലേക്ക് നോക്കികൊണ്ട് ചോദിച്ചു... അവനൊന്നു തല പൊക്കി കുസൃതി ചിരിയോടെ അവരെ നോക്കി...
 
"അപ്പൊ എന്നെ അല്ല... പപ്പയെ ആയിരുന്നല്ലേ കാണാൻ ആഗ്രഹം "
 
അവൻ ചോദിച്ചതും മാലിനി അവന്റെ തലയിൽ ഒരു ചിരിയോടെ കൊട്ടി...
 
"പപ്പ നീ പോവുന്നതിന്റെ മുന്നേ പോയിട്ടില്ലേ ഡാ അതാ ചോദിച്ചേ.."
 
"പപ്പ ഈവെനിംഗ്  ഫ്ലറ്റിന് വരും... എനിക്ക് കുറച്ചു ക്ലാസ്സ്‌ പെന്റിങ് ആണ് അതാ ഞാൻ വേഗം പൊന്നേ..."
 
ആരവ് അത്രയും പറഞ്ഞു കൊണ്ട് അവന്റെ റൂമിലേക്ക്  ഫ്രഷ് ആവാൻ പോയി....
 
"കഴിക്കുന്നില്ലേ നീ "
 
ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ മാലിനി ചോദിച്ചു...
 
"ഇല്ല..."
അവൻ മാലിനിയെ നോക്കി യാത്ര പറഞ്ഞു കൊണ്ട് കീയും എടുത്ത് പുറത്തേക്ക് പോയി...
 
✨️✨️✨️✨️✨️
 
 
'പിന്നെ എന്റെ പട്ടി ചെയ്യും അങ്ങേര് പറഞ്ഞ വർക്ക്‌ ഹും '
 
ആരു പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു...
 
"നിങ്ങൾ അറിഞ്ഞോ...ആരവ് സർ വന്നു "
 
ഫ്രണ്ട് ബെഞ്ചിൽ നിന്ന് അലീന ആവേശത്തോടെ പറയുന്നത് കേട്ടതും ആരു മുഖം ഉയർത്തി നോക്കി...
 
'പണ്ടാരം വന്നോ '
 
അവൾ തല ചൊറിഞ്ഞു... പിന്നെ വേഗം ബാഗ് എടുത്ത് സീറ്റിൽ നിന്ന് എണീറ്റു...
 
''നിങ്ങളുണ്ടോ '"
 
ആരു മൂന്നെണ്ണത്തിനെയും നോക്കി...
 
"നീ എവിടെ പോവാ "
 
കനി ചോദിച്ചു.
 
"ആ കാലൻ വന്നെന്ന് ഇനി ഞാൻ ഇവിടെ ഇരിക്കില്ല"
 
ആരു താല്പര്യം ഇല്ലാതെ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
 
ആരു ബാഗും തൂക്കി വരാന്തയിലൂടെ നടക്കുമ്പോൾ ആണ് ആരോ ആയി കൂട്ടി മുട്ടിയത്... അവൾ നെറ്റി ചുളിച്ചു കൊണ്ട് മുഖം ഉയർത്തി നോക്കി... മുഖത്തേക്ക് വീണ ചെമ്പൻ മുടികൾ ബാക്കിലേക്ക് ആക്കികൊണ്ട് അവളെ നോക്കുന്ന ആരവിനെ കണ്ടതും അവൾ പുച്ഛിച്ചു...പിന്നെ മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവാൻ നിന്നതും അവന്റെ കൈകൾ അവളിൽ പിടി മുറുക്കിയിരുന്നു... അവൾ ദേഷ്യത്തോടെ അവനെ നോക്കി...
 
"ഈ ഹവർ ഞാനല്ലേ ക്ലാസ്സിൽ പോ "
 
അവൻ ഗൗരവത്തോടെ പറഞ്ഞു...
 
"ഞാൻ പോവില്ല..."
 
അവൾ പുച്ഛിച്ചതും അവന്റെ കൈകൾ അവളിൽ ഒന്ന് കൂടെ പിടി മുറുക്കി... അവൾ വേദന കൊണ്ട് എരിവ് വലിച്ചു...
 
"എന്റെ ക്ലാസ്സിൽ ഇരുന്നില്ലെങ്കിൽ വേറൊരു ക്ലാസ്സിലും താൻ ഉണ്ടാവില്ല "
 
"ഭീഷണിയാ "
 
ആരവ് പറഞ്ഞതും അവൾ ചോദിച്ചു... അവനൊന്നു അവളെ നോക്കി പുച്ഛിച്ചു...
 
"വെറുതെ പേരെന്റ്സിനെ ഒക്കെ ഇങ്ങോട്ട് വരുത്തണോ ആർദ്ര ദാസ്?"
 
"താൻ എന്തൊക്കെ പറഞ്ഞാലും ശെരി.. ഞാൻ തന്റെ ക്ലാസ്സിൽ ഇരിക്കില്ല "
 
ആർദ്ര പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും അവന്റെ നഖം അവളുടെ കയ്യിൽ ആഴ്ന്നിറങ്ങി... അവൾ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു...
 
"ഒട്ടും ബഹുമാനം ഇല്ലേ നിനക്ക്... താൻ എന്നോ... സാറേന്ന് വിളിക്കെടി "
 
അവൻ പറഞ്ഞു... വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ കണ്ണ് നിറച്ചു കോണ്ട് അവനെ നോക്കിയതും അവൻ പിടി അയച്ചു...
 
"മര്യാദക്ക് ക്ലാസ്സിൽ പോ "
 
അവൻ പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു...
 
'പണ്ടാരം... കാല മാടൻ എന്തൊരു പിടിയ പിടിച്ചേ ഔ... എന്തൊരു വേദന '
 
ആരു കയ്യിലെ അവന്റെ നഖത്തിന്റെ പാടിലേക്ക് നോക്കി പിറുപിറുത്തു കൊണ്ട് സീറ്റിൽ ഇരുന്നു...
 
"എന്തേയ് പോയില്ലേ "
 
തനു ആക്കികൊണ്ട് ചോദിച്ചതും അവൾ ദേഷ്യത്തോടെ അവളെ നോക്കി...
 
"Gud mrng all"
 
ആരവിന്റെ ശബ്ദം കേട്ടതും അത്രയും നേരം ബഹളം വെച്ചിരുന്നവർ എല്ലാം സൈലന്റ് ആയി... ഗേൾസിന്റെ എല്ലാം വായ തുറന്നു വന്നു... ആരു മാത്രം മൈൻഡ് ചെയ്യാതെ നിൽക്കുവാണേ...🤭
 
"ഓഹ് എന്ത് ക്യൂട്ട് ആണീ സർ "
 
ഫ്രണ്ട് ബെഞ്ചിൽ നിന്ന് അലീന കണ്ണ് വിടർത്തി പറഞ്ഞു...
 
പ്പർർ കണ്ടാലും മതി "
 
ആരു പുച്ഛിച്ചു...
 
"Wokey guyss...ഞാൻ കഴിഞ്ഞ ക്ലാസ്സിൽ ഒരു വർക്ക്‌ തന്നിട്ടില്ലായിരുന്നോ... അത് എടുക്ക് എല്ലാവരും "
 
ആരവ് ഗൗരവത്തിൽ പറഞ്ഞതും എല്ലാവരും വർക്ക്‌ ചെയ്തത് എടുത്ത് ഡെസ്ക്കിൽ വെച്ചു...
 
"ചെറിയ kg പിള്ളേരെ പോലെ ഹോം വർക്ക്‌ ഓക്കേ തരാൻ ഇങ്ങേർക്ക് പ്രാന്താ"
 
ആരു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
 
ഓരോരുത്തരുടെയും വർക്ക്‌ നോക്കി നോക്കി ആരവ് ആർദ്രയുടെ ബെഞ്ചിൽ എത്തി...
 
"അർദ്ര സ്റ്റാൻഡ് അപ്പ്‌... എവിടെ നോട്ട് "
 
ആരവ് അവളെ നോക്കി... അവൾ താല്പര്യം ഇല്ലാതെ എണീറ്റു നിന്നു...
 
"ഞാൻ മറന്നു "
 
അവൾ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.
 
"ഇറങ്... ഹ്മ്മ് "
 
അവൻ അവൾക്ക് ഇറങ്ങാൻ ഡെസ്ക്ക് കുറച്ചു മുൻപോട്ട് ഇട്ടു കൊടുത്തു...കനിയും തനുവും മിയയും അവളെ ദയനീയമായി നോക്കി...
 
"എന്റെ ക്ലാസിൽ ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെങ്കിൽ താൻ ഇവിടെ ഇരിക്കേണ്ട കാര്യമില്ല... പുറത്തേക്ക് പൊക്കോ "
 
അവൻ ശബ്ദം കനപ്പിച്ചു പറഞ്ഞതും അവൾ മുഖം താഴ്ത്തി പുറത്തേക് നടന്നു...
 
"ആകാശത്തേക്ക് നോക്കി നിൽക്കാതെ ബുക്കിൽ നോക്കെടി "
 
ആരു എങ്ങോട്ടോ നോക്കി പുറത്തു നിൽക്കുന്നത് കണ്ടതും ആരവ് പറഞ്ഞു...
 
'പട്ടി തെണ്ടി, ചെറ്റ.... അവൾ പിറുപിറുത്തു കൊണ്ട് ബുക്കിലേക്ക് നോക്കി...
 
ഇത് സ്ഥിരം ഉള്ളത് ആയതുകൊണ്ട് ആർക്കും വലിയ അത്ഭുതം ഒന്നും തോന്നിയില്ല... അവൻ ക്ലാസ്സ്‌ എടുക്കുന്നതും കേട്ടിരുന്നു...
 
 
 
"വാ... ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും ആരവ് പറഞ്ഞു...പക്ഷെ ആരു അത് മൈൻഡ് ചെയ്യാതെ ക്ലാസ്സിലേക്ക് കയറാൻ നിന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു...
 
"ച്ചി വിടെടോ.... വിടെന്ന് "
 
അവൾ കൈ അവനിൽ നിന്ന് വേർപെടുത്താൻ നോക്കി..
 
സ്റ്റാഫ് റൂമിൽ എത്തിയതും അവൻ അവളിൽ നിന്ന് കൈ എടുത്തു... പിന്നെ അവിടെ ഉണ്ടായിരുന്ന ഫസ്റ്റേർഡ് ബോക്സിൽ നിന്ന് ഓയിൽ മെന്റ് എടുത്ത് അവൾക്ക് നീട്ടി...
 
"എനിക്ക് വേണ്ട "
 
അവൾ മുഖം തിരിച്ചതും അവൻ തന്നെ അവന്റെ നഖം ആഴ്ന്നിറങ്ങിയ കയ്യിൽ അത് തേച്ചു...
സ്സ് അവൾ കണ്ണ് അടച്ചു കൊണ്ട് എരിവ് വലിച്ചു...
 
"ഇനി മേലാൽ ബഹുമാനം ഇല്ലാതെ സംസാരിച്ചാൽ "
 
അവൻ ഒരു താക്കീത്തോടെ അവളെ നോക്കി കൈ വിട്ടു... അവൻ വിട്ടതും അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു....
 
 
 
"ഇന്നും ഓയിൽമെന്റ് പുരട്ടി കൊടുത്തോ "
 
ആരവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ജീവ പറഞ്ഞു...
 
"ഒട്ടും ബഹുമാനം ഇല്ല... തല തിരിഞ്ഞ സാധനം "
 
ആരവ് അവൾ പോയ വഴി നോക്കികൊണ്ട് പറഞ്ഞു...
 
"നിന്നോട് മാത്രേ അവൾക്ക് ബഹുമാനം ഇല്ലാത്തത് ഒള്ളു... ഞങ്ങളോട് ഒന്നും കുഴപ്പമില്ലല്ലോ🤭"
 
ജീവ കളിയോടെ അവനെ നോക്കി... അവൻ നെറ്റി ചുളിച്ചു കൊണ്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി...
 
________________✨️✨️✨️✨️✨️
 
 
"ഓയിൽമെന്റ് തേച്ചോ "
 
എന്തൊക്കെയോ പിറു പിറുത്തു വരുന്ന ആരുവിനെ നോക്കികൊണ്ട് മിയ ചോദിച്ചു...
 
"സത്യത്തിൽ ആരവ് സർ പാവാടി "
 
കനി ഇടം കണ്ണിട്ട് ആരുവിനെ നോക്കി... അവൾ കനിയെ കനപ്പിച്ചു നോക്കി....
 
"അല്ലേടി അന്ന് നീ സാറിനെ അടിച്ചു....നിനക്ക് ആൾ മാറിയതാണെന്ന് അറിഞ്ഞിട്ട് സർ നിന്നെ എന്തെങ്കിലും ചെയ്തോ... വേറെ ആരെങ്കിലും ആണേൽ..."
 
"ഏയ് ഒന്നും ചെയ്യുന്നില്ല...രണ്ടു കൊല്ലം ആയി അയാളെന്നെ ഒന്ന് വെറുതെ വിടുന്നുണ്ടോ... എന്തെങ്കിലും പറഞ്ഞു വഴക്ക് പറയാ ഇതൊക്കെ അല്ലെ അയാളുടെ ജോലി... ഇതിലേറെ നല്ലത് അയാൾക്ക് അന്ന് തന്നെ എന്നെ അങ്ങ് എല്ലാവരുടെയും ഇടയിൽ വെച്ച് അടിക്കുന്നതായിരുന്നു..."
 
കനി പറഞ്ഞു മുഴുവിക്കും മുന്നേ ആരു പറഞ്ഞു...
 
 
✨️✨️✨️✨️✨️✨️✨️
 
 
"അമ്മേടെ ചായ ഇതാ "
 
വൈകുന്നേരം ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഭദ്ര പറഞ്ഞു... അച്ഛമ്മയ്ക്ക് ഷുഗർ ഉണ്ടായത്തിനാൽ മധുരം ഉള്ള ഒന്നും കൊടുക്കില്ല ഭദ്ര... ഇടയ്ക്ക് എപ്പോയെങ്കിലും ആരുവിനെ സോപ്പിട്ടു ഒരു ക്ലാസ്സ്‌ മുധുരം ഇട്ട ചായ കിട്ടും...അച്ഛമ്മ ആരുവിനെ നോക്കി...
 
"കുടിച്ചോ..."
 
ആദിയുടെ ചായ മുന്നോട്ട് നീക്കികൊണ്ട് ആരു അച്ഛമ്മയെ നോക്കി...
 
"ഏയ് വേണ്ട മോളെ നിന്റെ അമ്മ വഴക്ക് പറയും "
 
"ഓഹ് പിന്നെ അച്ഛമ്മ ഇതങ്ങു കുടിച്ചേ... ഒരു ഗ്ലാസ്‌ കാപ്പി കുടിച്ചെന്ന് കരുതി ഒന്നും വരില്ല"
 
അച്ഛമ്മയെ നിർബന്ധിപ്പിച്ചു കൊണ്ട് ആരു പറഞ്ഞു... അവസാനം അച്ഛമ്മ ചായ കുടിച്ചു...
 
"അയ്യേ ബ്ലാഹ് "
 
ഫ്രഷ് ആയി വന്ന ആദി അച്ഛമ്മയുടെ ചായ ഒരു സ്വിപ് കുടിച്ചു...
 
"എന്റെ ചായ എവിടെ "
 
ആദി വായയിലെ കഴിപ്പ് കൊണ്ട് മുഖം ചുളിച്ചു ചോദിച്ചു... ആരു ഒന്നും കേൾക്കാത്ത പോലെ ചായ കുടിച്ചു... അച്ഛമ്മ ആണേൽ എന്നെ ഇപ്പൊ  പൊക്കും എന്ന് പറഞ്ഞു ഇരിക്കുവാണ്...
 
"നിനക്ക് ഉള്ളത് ഞാൻ ഇവിടെ എടുത്തു വെച്ചിരുന്നല്ലോ "
 
അടുക്കളയിൽ നിന്ന് വന്ന ഭദ്ര പറഞ്ഞു...
 
"വേണേൽ വേറെ എടുത്ത് കുടിക്ക് ഏട്ടാ "
 
ആരു പ്ളേറ്റിൽ നിന്നൊരു ഉണ്ണിയപ്പം എടുത്ത് എണീറ്റു റൂമിലേക്ക് പോയി...
ഭദ്ര അച്ഛമ്മയെ നോക്കിയതും അവരും ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു....
 
 
✨️✨️✨️✨️✨️✨️✨️
 
 
"ഹ്മ്മ് ഈ താടി കുറച്ചു കളയണം എന്നാലേ ചിരിക്കുമ്പോൾ ആ ചുഴി കാണു '
 
തനു ഫോട്ടോയിൽ നോക്കികൊണ്ട് പറഞ്ഞു...
 
'അതിന് എന്നെ കാണുമ്പോൾ എപ്പോയെങ്കിലും ചിരിക്കാറുണ്ടോ '
 
അവൾ പരിഭവിച്ചു...
 
✨️✨️✨️✨️✨️✨️✨️
 
 
പിറ്റേന്ന് അവധി ദിവസം ആയത് കൊണ്ട് ആദിയും ആരുവും ചേർന്ന് അമ്പലത്തിൽ പോയി...അവരെ കാത്ത് തനുവും കനിയും അവളുടെ അനിയനും ഉണ്ടായിരുന്നു അവിടെ...ആദിയെ വെള്ളമുണ്ടിൽ കണ്ടതും തനുവിന്റെ കണ്ണുകൾ വിടർന്നു... അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ആദി കനിയേ നോക്കിയൊന്ന് ചിരിച്ചു.
 
'എന്തെ എന്നോട് ഒന്ന് ചിരിച്ചാൽ '
 
തനുവിന്റെ ചുണ്ട് ചുളുങ്ങി... അവൾ വേഗം അമ്പലത്തിലേക്ക് കയറി... പുറകെ മറ്റുള്ളവരും...
 
 
"ഏയ് ആദി ഏട്ടാ "
 
തൊഴുത് പുറത്തേക്ക് ഇറങ്ങുമ്പോൾ പുറകിൽ നിന്ന് ആരോ വിളിച്ചു...
അവരെല്ലാവരും തിരിഞ്ഞു...
 
 
തുടരും...

നിന്നിലേക്ക്💞

നിന്നിലേക്ക്💞

4.6
7465

    Part 4 അവരുടെ അടുത്തേക്ക് നടന്നു വരുന്ന  ഗംഗയെ കണ്ടതും... എല്ലാവരും ഒന്ന് ചിരിച്ചു...തനുവിന്റെ മുഖം കടുന്നൽ കുത്തിയപ്പോലെ വീർത്തു...   ദാസ്സിന്റെ(ആരുവിന്റെ അച്ഛൻ)അനിയത്തിയുടെ മകളാണ് ഗംഗ...പടുത്തം ഓക്കേ കഴിഞ്ഞ് ഇപ്പൊ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുവാണ് കക്ഷി...   ഗംഗ ആദിയോട് കൂടുതൽ അടുക്കുന്നത് ഒന്നും തനുവിന് കണ്ടു കൂടാ... കാരണം ആദി ഇതുവരെ തനുവിനോടൊന്ന് പുഞ്ചിരിച്ചിട്ട്‌ പോലും ഇല്ല...   '"ഗംഗേച്ചി...   ഗംഗയെ കണ്ടതും ആരു ഓടിചെന്നു...   "സുഖല്ലേ...."   "മം ചേച്ചിക്കോ... കല്യാണം ഓക്കേ എവിടെ വരെ എത്തി "   ആരു ആവേശത്തോടെ ചോദിച്ചു...