[🕸️🕷️4️🕷️🕸️]
അടുത്ത രാത്രി അവൾക്കായി വിധി കരുതി വച്ചിരിക്കുന്നത് എന്തെന്ന് അറിയാതെ.......
തുടർന്ന് വായിക്കുക
___________°___________
°
നിർത്താതെ ഉള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് laiza ഉറക്കത്തിൽ നിന്നും
എഴുനേൽക്കുന്നത്..........
ചുവരിൽ ഉള്ള ക്ലോക്കിലേക്ക് ആണ് ആദ്യം കണ്ണുടക്കിയത്..... 12:00......
ഫോൺ എടുത്ത് കയ്യിൽ പിടിച്ചു
അലാറം ഓഫ് ചെയ്തു.
'ഈ ടൈമിൽ ആരാ അലാറം വച്ചത്.'.....
എന്ന് ആലോചിച്ചു കൊണ്ട് കിടന്നു......
എന്നാൽ ഉറക്കം നഷ്ട്ടപെട്ടു എന്ന് ബോധ്യമായതോടെ അവൾ എഴുനേറ്റ് കാബോർഡ് തുറന്നു അതിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും sleeping pills എടുത്തു....... കഴിക്കാൻ വേണ്ടി വെള്ളം എടുക്കാൻ നോക്കിയപ്പോൾ ജഗ്ഗ് കാലി ആയ് കിടക്കുന്നു........
പെട്ടന്ന് അവൾക്ക് ഓർമ വന്നത് തലേന്ന് രാത്രി വല്യമ്മച്ചി ജഗിൽ വെള്ളം കൊണ്ട് വച്ച രംഗം ആയിരുന്നു.............
എന്നാലും ഒന്ന് നിശ്വസിച്ച ശേഷം ജഗ്ഗ് എടുത്ത് അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.......
അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങുമ്പോൾ പെട്ടന്ന് ഒരു കുളിർക്കാറ്റ് തന്നെ വന്നു പൊതിയുന്ന പോലെ തോന്നി......
അവൾ ജെഗ്ഗ് ടേബിളിൽ വച്ചു കാറ്റ് വരുന്ന ഭാഗ്ത്തേക്ക് നടന്നു........
ഹാളിൽ എത്തിയപ്പോൾ ആണ് അവൾ ശ്രദ്ധിക്കുന്നത് പുറത്തേക്ക് ഉള്ള വാതിൽ ആരോ തുറന്നിട്ടിരിക്കുന്നത്....!!!!
Laiza വേഗം വല്യമ്മച്ചിയുടെ റൂമിൽ പോയി നോക്കി..അവർ ഉറങ്ങുകയാണ്..
പിന്നെ വാതിൽ എങ്ങനെ തുറന്നു.....???
ശബ്ദം ഉണ്ടാക്കാതെ വല്യമ്മച്ചിയുടെ റൂമിന്റെ വാതിൽ മെല്ലെ ചാരിയതിന് ശേഷം അവൾ മെല്ലെ തുറന്നു കിടക്കുന്ന വാതിലിന്റെ അടുത്തേക്ക്നടന്നു.....
എവിടിടെനിന്നോ ഒരു മൂളിപ്പാട്ട് കേൾക്കാം........................
അവൾ ഒന്നുകൂടെ പുറത്തേക്ക് ഇറങ്ങി..............................
ഇപ്പൊ കുറച്ചു കൂടെ നന്നായി കേൾക്കാം.......................ശരിക്കും കേൾക്കാൻ കഴിയുന്നില്ലെങ്കിലും,
പാട്ടിൽ ലൈച്ചു പോകുന്നു. അത്രമനോഹരം..!!!!!!!!
തണുപ്പ് ഏറി വരുന്നു.......
പുറത്ത് എല്ലാ ഇടവും മഞ്ഞാൽ മൂടപെട്ട് കിടക്കുന്നു..... ഒന്നും കാണാൻ കഴിയുന്നില്ല.....
ഒന്ന് ചിന്തിച്ചതിനു ശേഷം അവൾ റൂമിലേക്ക് പോയി.........
ഫോണും വാച്ചും എടുത്ത് കയ്യിൽ പിടിച്ചു.....
തണുപ്പ് അസഹിനീയമായതിനാൽ
കാബോർഡിൽ നിന്നും woolen coat എടുത്ത് ധരിച്ചു...
ശേഷം പുറത്തേക്ക് ഇറങ്ങി......
""" അപ്പോഴും ആ black teak wood കൊന്ത മാല റൂമിലെ ടേബിളിന്റെ മുകളിൽ കിടക്കുന്നുണ്ടായിരുന്നു.....🕷️ """
അവൾ പാട്ട് കേൾക്കുന്ന സ്ഥലത്തേക്ക് ചുവടുവച്ചു.........
ഒന്നും തന്നെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.... ചുറ്റും മഞ്ഞാൽ മൂടപെട്ട് കിടക്കുക ആയിരുന്നു.......
വായ തുറക്കുമ്പോൾ പോലും പുക വരുന്ന അവസ്ഥ.........
നടക്കുന്നതിനനുസരിച് പാട്ടിന്റെ വരികൾ
എവിടെയൊക്കെയോ കേൾക്കാം..... ഏതോ ഇംഗ്ലീഷ് സോങ് ആണെന്ന് അവൾക്കു മനസിലായി.........
ഇരുട് കൂടി കൂടി വരുന്നു..........
കുറച്ചു കൂടെ നടന്നു കഴിഞ്ഞപ്പോൾ പാട്ട് പെട്ടന്ന് നിന്നു.........
Laiza അൽപ്പം പേടിയോടെ ചുറ്റിനും നോക്കി........അപ്പോളാണ് താൻ ഇത്രനേരം പാട്ടിൽ ലൈച്ചു നടക്കുക ആയിരുന്നു എന്നുള്ള ബോധം അവൾക്ക് വന്നത്........ചുറ്റും പുകമാറായാൽ
(snow smoke) ഒന്നും കാണാൻ പറ്റുന്നില്ല
ഇനി മുൻപോട്ട് പോകണോ.... ഒരു നിമിഷം അവൾ ആലോചിച്ചു..........
ഒന്ന് തിരിഞ്ഞു നോക്കി........ വന്ന വഴി പോലും മനസിലാകുന്നില്ല....... എവിടുന്നാണ് താൻ വന്നത് എന്ന് പോലും അറിയില്ല .........ഫോൺ എടുത്ത് നോക്കിയപ്പോൾ സ്വിച്ഓഫ്...!ഇതെങ്ങനെ... ഞാൻ രാത്രി കൂടെ ചാർജിൽ ഇട്ടിരുന്നതാണല്ലോ......!?
ഒറ്റക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ നിമിഷത്തെ അവൾ സ്വയം ശപിച്ചു.........
ഇനി എന്തായാലും മുന്നോട്ട് തന്നെ പോകാം...... കർത്താവ് കൈവിടില്ല......!!!
കുറച്ചു കൂടെ മുന്നോട്ടായി നടന്നതും തന്നെ ആരോ follow ചെയ്യുന്നുണ്ട് എന്ന് തോന്നിയ laiza പതിയെ നടത്തം നിർത്തി..... എന്നാലും തിരിഞ്ഞു നോക്കിയില്ല...............
പിന്നെയും മുൻപിലേക്ക് നടന്നു.......
അതെ ആരോ തന്നെ പിന്തുടരുന്നുണ്ട്...... കാലൊചകൾ കൂടി കൂടി വരുന്നു...!!
അവൾ ഒരാശ്രയതിനെന്നോണം തന്റെ കഴുത്തിലായി പരതി......
ഇല്ല..... എടുക്കാൻ മറന്നു...............!!!!
തിരിഞ്ഞു നോക്കണം എന്ന് മനസ് പറയുന്നുണ്ടെങ്കിലും പേടികൊണ്ട് കാലുകൾ ചലിക്കുന്നുകൂടെഇല്ല....ധൈര്യം സംഭരിച്ചു തിരിഞ്ഞു നോക്കി.............
ഒന്നേ നോക്കിയുള്ളു..... ഹൃദയ സ്പന്ധനം വരെ നിന്നും പോകും എന്ന് തോന്നിയ നിമിഷം..!
ഒരുകൂട്ടം ചെന്നായകൾ അവൾക്കു ചുറ്റും......!!
പേടികൊണ്ട് ആ തണുപ്പിലും അവൾ വെട്ടി വിയർത്തു................
തിരിഞ്ഞ് ഓടിയാലോ......... ഒരു നിമിഷം അവൾ ആലോചിച്ചു.....
വേണ്ട.... ഓടിയാൽ ഇവർ കടിച്ചു കീറും......മുൻപോട്ട് തന്നെ നടക്കാം....... റോഡ് സൈഡിൽ എത്തുകയാണെങ്കിൽ രക്ഷപെടാമല്ലോ...!!അതിനുള്ളിൽ ഇവർ എന്തെങ്കിലും ചെയ്യുമോ....!?
അവൾ പതിയെ തിരിഞ്ഞു....പെട്ടന്ന് ഞട്ടി...... മുൻപിലും അതേപോലെ ചെന്നായകൾ.ബാക്കിൽ കണ്ടതിനേക്കാൾ കുറവുണ്ട്....
അവളെ തന്നെ നോക്കി നിൽക്കുന്നു.......
പേടികൊണ്ട് ഒന്ന് ശബ്ധിക്കാൻ പോലും ആകുന്നില്ല.....ചെന്നായകൾ അവളെ ഒന്ന് നോക്കി പതിയെ മുൻപോട്ട് നടന്നു...
Laiza ഒന്നാലോചിച്ചതിനു ശേഷം അവറ്റകളുടെ പുറകെ നടന്നു......
ഇരുട് കാരണം എന്തിലൊക്കെയോ തട്ടി തടഞ്ഞു ഇടക്കിടക്കി വീഴാൻ പോയി കൊണ്ടിരുന്നു.......
നിലാവ് പോലും ഇല്ല............
അവൾ ചുറ്റിനും ഭയത്തോടെ നോക്കി കൊണ്ട് പതിയെ മുൻപോട്ട് നടന്നു.....
തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി.... സമയം രാത്രി 12:45 ....
പിന്നെ ചുറ്റും നോക്കി.ഇല്ല ഇവിടെ എങ്ങും ആരും തന്നെ ഇല്ല.....
അല്ലെങ്കിലും ഈ സമയം ഈ കൊടുംകാട്ടിൽ ആര് വരാൻ.......!!!!
മുന്നിൽ വഴികാണിക്കാനായി ചെന്നായളും,
വെളിച്ചത്തിനായി മിന്നാമിനുങ്ങുകളും അവളെ സഹായിച്ചു.......
എന്നെ എങ്ങോട്ടായിരിക്കും ഇവർ കൊണ്ട് പോകുന്നത്....... ഒന്നും മനസിലാകുന്നില്ല......
ചുറ്റിനും കേൾക്കുന്ന ഭയാനക മായ ശബ്ദങ്ങൾ പോലും അവൾക്ക് പരിചിതയായി തോന്നി........
ഇതിനു മുൻപും താൻ ഇവിടെ വന്നിട്ടുണ്ട് പക്ഷെ എപ്പോളാണെന്നു എന്തിനാണെന്നോ ഓർമയില്ല......!!
രാത്രിയുടെ തണുപ്പ് ഏറി വരുന്നു.....
ഇട്ടിരിക്കുന്ന നീളൻ woolen coat തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു
വിറക്കുന്ന കാലുകളോടെ അവൾ മുന്നോട്ട് നടന്നു.........
ഏറെ ദൂരം സഞ്ചരിച്ചതിനു ശേഷം അവൾ ആ black palace ന്റെ മുന്നിൽ എത്തി..............
ചെന്നായകളുടെ കാൽ പെരുമാറ്റം നിന്നതും അവൾ തലയുയർത്തി മുൻപോട്ട് നോക്കി.........palace കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതത്താൽ വികസിച്ചു .........
ആനിമിഷം ഇരുട്ടിലും തിളങ്ങി നിൽക്കുന്ന പലസിന്റെ ഭംഗി യിൽ അവൾ ചുറ്റും ഉള്ളതെല്ലാം മറന്നു അതിൽ ലയിച്ചു നിന്നു ........
🖤🕸️🖤

🖤🕸️🖤
Laiza ക്കു അകത്തേക്ക് പ്രവേശിക്കാനായി ചെന്നായകൾ അവൾക്കു വഴിമാറി കൊടുത്തു......
Laiza ആ palace ന്റെ ഭംഗിയിൽ മുഴുകി നിൽക്കുക ആയിരുന്നു...... അവൾ പതിയെ ചുവടുകൾ വച്ചു അകത്തേക്ക് പ്രവേശിച്ചു............
🕸️ഇരുട്ടിലും തിളങ്ങുന്ന കൊട്ടാരം...... 🕸️
അവൾ മനസ്സിൽ വിചാരിച്ചു പതിയെ അകത്തേക്ക് നടന്നു......
വാതിലിന്റെ മുൻപിൽ എത്തിയതും വാതിൽ താനേ തുറന്നു.......
ഇത്രനേരം ഉണ്ടായിരുന്ന പേടി ഇപ്പോൾ ഇല്ല..... അത്ഭുതം ആണിപ്പോൾ ..! അകത്തേക്ക് കടക്കാൻ അവളുടെമനം തുടിക്കുന്നുണ്ടായിരുന്നു.........
പക്ഷെ അകത്തേക്ക് കയറിയാൽ ഇനി തനിക്ക് പുറത്തേക്ക് കടക്കാൻ സാതിക്കുമോ...?
അറിയില്ല..... ഇവിടെ വരെ വന്ന സ്ഥിതിക്ക് അകത്തേക്ക് കയറാതെ മടങ്ങി പോകാനും സാധിക്കില്ല........!
രണ്ടും കല്പ്പിച്ചു അവൾ അകത്തേക്ക് പ്രവേശിച്ചു..... അവളുടെ വലതു കാൽ പാദം അകത്തു സ്പർശിച്ചതും palace ലെ ലൈറ്റ്റുകൾ എല്ലാം ഒന്ന് മിന്നിയതിനു ശേഷം കത്തി................
Laiza ക്കു അവളുടെ കണ്ണുകൾ വിശ്വസിക്കാനായില്ല... അത്രമനോഹരമായിരുന്നു അവിടം.....
നിറയെ fancy light കളാൽ നിറഞ്ഞു നിൽക്കുന്നു.........
ആദ്യമായിട്ടായിരുന്നു laiza ഇത്ര മനോഹരമായിട്ടുള്ള ഒരു സ്ഥലം കാണുന്നത്......ഇത് സ്വപ്നമോ സത്യമോ...!!
ഇത് കണ്ടതോടെ അവൾ ഒരു കാര്യം ഉറപ്പിച്ചു ഇതിന്റെ അകത്തു ആൾതാമസം ഉണ്ട്...... അല്ലാതെ ഈ കാട്ടിൽ ഇത്ര വൃത്തിയായി ഈ കൊട്ടാരം നിൽക്കില്ല....
ഇവിടെ ആൾതാമസം ഉണ്ടെങ്കിൽ എനിക്ക് ഇവിടെ നിന്നും രക്ഷപെടാം....! പക്ഷെ അവരുടെ അനുവാദം ചോദിക്കാതെ അല്ലെ ഞാൻ ഇതിനകത്തേക് കയറിയത്...ചിലപ്പോ അവർക്കത് ഇഷ്ട്ടമായില്ലെങ്കിലോ.....?
ഹേയ്. അങ്ങനെ വരാൻ വഴിയില്ല കാടല്ലേ... ഞാൻ ഒരു പെൺകുട്ടിയും..... അവർ ക്ഷമിക്കും....!
"Hello........ is anyone here..?..."
പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല....
അകത്തെ ചുവരുകളിൽ നിറയെ ക്യാൻവാസുകളിൽ പഴയ പുഴകളുടെയും മരങ്ങളുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നുണ്ടായിരുന്നു.........
അവൾ ഓരോ ക്യാൻവാസുലൂടെകളിലൂടെയും വിരലുകളാൽ തഴുകി അവിടുത്തെ ഭംഗി ആസ്വദിച്ചു നടന്നു.......
ഓരോ ചിത്രങ്ങൾ നോക്കി അവൾ മുകളിലേക്കുള്ള stayer കയറി........
ഭയമെന്ന വികാരം പാടെ മറന്നു പോയിരുന്നു അവൾ.......
ഏറെ നേരം ക്യാൻവാസുകൾ നോക്കി നിന്നതിനു ശേഷം അവളുടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന കറുത്ത നിറം ഉള്ള
വാതിലിലേക്ക് ആയി......

എന്തായിരിക്കും ഇതിനുള്ളിൽ...... Laiza വാതിലിന്റെ അടുത്തേക്ക് നടന്നു........അവളുടെ ഹൃദയം ക്രമതീതമായി ഇടിക്കാൻ തുടങ്ങി........ പേടി കൊണ്ടായിരിക്കും എന്ന് കരുതി അവൾ നെഞ്ചിൽ കൈവച്ചു ഹൃദയ താളം നേരെ യാക്കി.......
പതിയെ അടഞ്ഞു കിടന്ന വാതിൽ തട്ടി നോക്കി..............
ഇവിടെ എങ്ങും ആരും ഉള്ളതായി തോന്നുന്നില്ല...... അപ്പോൾ പിന്നെ തട്ടി നോക്കിയിട്ട് കാര്യം ഇല്ല ......ആലോചിച്ചാൽ ശേഷം
പതിയെ ഉന്ദി ആ ഡോർ തുറന്നു.....
ചെറിയ ശബ്ദത്തോടെ അവൾക്കു മുന്നിൽ ആ ഡോർ തുറക്കപ്പെട്ടു.......
ഡോർ തുറന്ന പാടെ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന വവ്വാലുകൾ [bat]🦇🦇🦇
ശബ്ദത്തോടെ കൂട്ടമായി പുറത്തേക്ക് വന്നു.... അവ laizaയുടെ മേലെ തട്ടി പറന്നു പോയി.......
പ്രതീക്ഷിക്കാതെ ഉള്ള നീക്കാമായതിനാൽ അവൾ പേടിച് ബാക്കിലേക്ക് കാലുതെന്നി വീണു........
കുറച്ചു കഴിഞ്ഞ് laiza പതിയെ തല പൊക്കി നോക്കി....
അവറ്റകൾ പോയോ......?
ഇനിയും ഉണ്ടാകുമോ അതിനകത്തു ....?
അവൾ തല പൊക്കി ആ മുറിക്കകത്തേക്ക് എന്തി നോക്കി......
പോയിക്കാണും.......
പതിയെ എഴുന്നേറ്റ് റൂമിന്റെ മുന്നിൽ വന്നു നിന്നു.................
പിന്നെയും അവളുടെ ഹൃയസ്പന്ദനം ഉച്ചത്തിൽ ആയി..... എന്നാൽ അവൾ അത് ശ്രദ്ധിക്കാതെ അകത്തേക്ക് പ്രവേശിച്ചു.......
ഈ മുറി മാത്രം ആരും യൂസ് ചെയ്യൽ ഇല്ല എന്ന് തോന്നുന്നു....... അവിടെ ഉണ്ടായിരുന്ന മാറാലകളും[cobweb] പൊടികളും നോക്കി കൊണ്ട് laiza പറഞ്ഞു...........
വെളിച്ചവും ഇല്ല... ഇതിനകത്ത് ഇപ്പൊ എന്ത് കാണാൻ ആണ്......
അവൾ തിരിച്ചു നടക്കാൻ പോയപ്പോൾ ആണ് ഇടതു ഭാഗത് മൂലയിലേക്കായി
ഒരു ബോക്സ് ഉള്ളത് ശ്രദ്ധിച്ചത്...............
പൊടികളും മാറാലകളും ആയതിനാൽ അവൾക്ക് ആ ബോക്സ് കൃത്യമായി കാണുന്നുണ്ടായിരുന്നില്ല.........
കയിക്കൊണ്ട് മാറാലകളെ മാറ്റി അവൾ ആ ബോക്സിന്റെ അടുത്തേക്ക് പോയി.......
എന്നാൽ മുഖത്തു പൊടിയടിച്ചു തുമ്മാനും[ Sneezing]തുടങ്ങി......
പക്ഷെ തോറ്റു കൊടുക്കാൻ അവൾ ഒരുക്കം അല്ലായിരുന്നു..... ഒരു കൈകൊണ്ട് മൂക്ക് പൊത്തി പിടിച്ചു മറു കൈ കൊണ്ട് മാറാലകൾ നീക്കി അവൾ ബോക്സിനടുത്തേക്ക് എത്തി.....
അപ്പോഴാണ് ആ ബോക്സ് അവൾ ശരിക്കും കാണുന്നത് തന്നെ ചുറ്റും മരങ്ങൾ കൊണ്ട് മൂടപെട്ട് എന്നാൽ മുകളിഭാഗം മാത്രം ഗ്ലാസ് കൊണ്ട് മറച്ച ഒരു ബോക്സ് ആയിരുന്നു അത്.... അത്യാവശ്യം നല്ല വലിപ്പവും അതിനുണ്ടായിരുന്നു...........
എന്നാലും അതിന്റെ ഉള്ളിൽ എന്താണെന്നു അവൾക്കു കാണാൻ കഴിഞ്ഞില്ല....... അവൾ അത് തുറക്കാൻ ശ്രമിച്ചു... പക്ഷെ അത് ലോക്ക് ആയിരുന്നു....
ചെഹ്...........ഇത് ലോക്ക് ആണല്ലോ..... ഇനി എന്ത് ചെയ്യും..... ഇതിന്റെ കീ ഇവിടെ എവിടേലും തന്നെ കാണും തപ്പാം..... പക്ഷെ ഈ പൊടിയുടെ ഉള്ളിൽ ഞാൻ എങ്ങനെ നോക്കാൻ ആണ്.......
എന്നാലും പ്രതീക്ഷ കൈവിടരുത്.......
Laiza വേഗം തന്നെ അവിടെ ഉല്ല ഓരോന്നും എടുത്ത് നോക്കാൻ തുടങ്ങി.....
എന്നാൽ അവിടെ മുഴുവനും അരിച്ചു പെറുക്കിയിട്ടും ആ കീ മാത്രം കണ്ടു കിട്ടിയില്ല...... പക്ഷെ ഇതിനോടകം തന്നെ അവൾ തുമ്മി തുമ്മി മൂക്കും മുഖവും എല്ലാം ചുവന്നു.......
മതി... ഇനി വയ്യ.... ഹാച്ചി🤧...... ഇനി അതിനകത്തു എന്തായിരിക്കും... ഹാച്ചി🤧.....
Laiza ഒന്ന് കൂടെ ആ ബോക്സിനടുത് പോയി..... അവസാന ശ്രമം എന്നോണം അവൾ ആ ബോക്സിന്റെ അടിയിലും കൂടെ നോക്കി... അവളുടെ പ്രതീക്ഷ തെറ്റിക്കാതെ താക്കോൽ അവിടെ ഉണ്ടായിരുന്നു....... അവൾ കൈനീട്ടി ആ താക്കോൽ എടുത്തു.... അതിന്റെ കൂടെ തന്നെ ഒരു പേപ്പറും ഉണ്ടായിരിന്നു.... അവൾ അത് രണ്ടും എടുത്ത് എഴുന്നേറ്റു.........
പേപ്പർ നിവർത്തി നോക്കി....
""""""DO NOT OPEN IT..."""""
എന്ന് എഴുതിയിട്ടുണ്ടായിരുന്നു......
അത് പറയാൻ താൻ ആരാടോ... എന്നും പറഞ്ഞു കൊണ്ട് laiza ആ പേപ്പർ ചുരുട്ടി എടുത്ത് എറിഞ്ഞു... എന്നിട്ട് ആ കീ ഉപയോഗിച്ചു ആ ബോക്സ് തുറന്നു.......
പെട്ടന്ന് ഒരു കാറ്റ് അവിടെ വീശി.... കുളിരുള്ള... എന്നാൽ ഭയപ്പെടുത്തുന്ന രീതിയിൽ ഉള്ള കാറ്റ്........
അവൾ ആ ബോക്സിന്റെ ഉള്ള് എന്താണെന്നു അറിയാനായി ഇതിന്റെ അകത്തേക്ക് നോക്കി.......
എന്നാൽ അതിന്റെ അകത്തു മുഴുവനും വെള്ളം മാത്രം ആയിരുന്നു..വെറും കറുത്ത വെള്ളം മാത്രം .........
ചെ.... ഈ വൃത്തി കേട്ട വെള്ളം കാണാൻ ആണോ ഞാൻ ഇപ്പൊ ഇത്രയും കഷ്ട്ടപെട്ടത്......
Laiza അവിടെ നിന്നും ഇറങ്ങാൻ നേരം അവളുടെ ഡ്രസ്സ് ആ ബോക്സിൽ കുടുങ്ങി വലിച്ചു.... ബാലൻസ് കിട്ടാതെ laiza നിലത്തേക്ക് വീണു.... ഒപ്പം അവളുടെ കാലുകൾ തട്ടി വലിയ ശബ്ദത്തോടെ ആ ബോക്സും.........!!!!!!
ബോക്സിന്റെ അകത്തു നിന്നും രണ്ടു വലിയ ചിറകുകൾ പുറത്തേക്ക് വീണു ... Laiza അത് കണ്ടു പേടിച്ചു നിരങ്ങി നിരങ്ങി ബേക്കോട്ട് പോയി ചുവരിൽ ചാരി ഇരുന്നു........
ആ ചിറകുകൾ നിലത്തു വീണു പിടക്കുന്നുണ്ടായിരുന്നു........ ഇപ്പൊ അറുത്തിട്ട പോലെ....!!!!
ശാന്തമായിരുന്ന പ്രകൃതി അതിന്റെ രൗദരഭാവം കൈവരിച്ചു.......
പാലസ് കുലുക്കിക്കൊണ്ട് ഒരു ഇടിവെട്ടി............
ഇടിയുടെ ശബ്ദത്തിൽ laiza ഞെട്ടി കൊണ്ട് പിടഞ്ഞെഴുന്നേറ്റു റൂമിനു പുറത്തേക് ഓടി.....
സ്റ്റെയർ ഇറങ്ങി താഴേക്ക് ഓടുമ്പോ അവൾ ആ കൊട്ടാരം ശ്രദ്ധിക്കുകയായിരുന്നു...... താൻ ഇവിടെ
വന്നു കേറിയപ്പോൾ അതിസുന്ദരമായിരുന്ന കൊട്ടാരം....... ഇപ്പൊ മുഴുവൻ മാറാല പിടിച്ചു ഒരു തരി വെട്ടം പോലും അകത്തേക്ക് കടക്കാത്ത രീതിരിൽ പൊടി പിടിച്ചു കാട്ടിലെ ചെടികലും വള്ളികളാലും നിറഞ്ഞു ആക ഭയാനക പെടുത്തുന്ന രീതിയിൽ.......!!!!!
അവൾ തപ്പി പിടിച്ചു പലസിന് വെളിയിലോട്ട് ഇറങ്ങി യോടി.....
അപ്പോഴും പ്രകൃതി ശാന്തമായിരുന്നില്ല...................
വരരുതായിരുന്നു.....!!!!
പലസിലേക്ക് കയറരുതായിരുന്നു...!!!
റൂം തുറക്കരുതായിരുന്നു....!!!!
ആ ബോക്സ് കാണരുതായിരുന്നു..!!!!
ഓടുന്നതിനിടയിൽ അവൾ ആലോചിച്ചു.....
ഇടി യും മിന്നലും ഭൂമിയിൽ വന്നു പതിയുന്നതിനോടൊപ്പം തന്നെ അവൾ തടഞ്ഞു വീണു കൊണ്ടിരുന്നു.......
എങ്ങോട്ടെന്നില്ലാതെ ഉള്ള ഓട്ടം......
കണ്ണിൽ ഇരുട്ട് കയറുന്നു....
പെട്ടന്ന് തന്നെ ശരീരം ഒരു അപ്പുപ്പൻ താടിപോലെ ഭാരം നഷ്ട്ടപെടുന്നതായി തോന്നി.........
എന്നാൽ നിലത്തേക്ക് വീഴുന്നതിനു മുൻപേ മരത്തിന്റെ വേരുകളാൽകളാൽ അവൾക്കു സംരക്ഷണം തീർത്തിരുന്നു.....................!!!!!
🕷️🕸️🕷️🕸️🕷️🕸️🕷️🕸️🕷️🕸️🕷️
ഇതേസമയം scary Forest ന്റെ ഉള്ളിലായുള്ള സെമിതേരിയയിൽ.......
ഇടിയുടെ ശബ്ദത്താൽ ആ വലിയ കല്ലറ രണ്ടായി പൊട്ടി പിളർന്നു........
അത് കണ്ടുകൊണ്ട് നിന്നവർ ഒക്കെ മുഖാമുഖം നോക്കി പുഞ്ചിരിച്ചു.......
രണ്ടു ഗ്ലൗസ് ഇട്ട കൈകൾ കല്ലറയുടെ രണ്ടു സൈഡിൽ ആയി പിടിച്ചു.........
അവൻ വന്നു...ഇരുട്ടിന്റെ രാജാവ്..........
കൂട്ടത്തിൽ ഉള്ള ഒരുവൻ വിളിച്ചു പറഞ്ഞു.... മറ്റുള്ളവരിലും ഇത് കേൾക്കെ സന്തോഷം അലതല്ലി...........
🌀 TO BE CONTINUED 🌀