Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-41

*റൂഹിന്റെ ഹൂറി_💖*
Part-41
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°
 
 
"ഹാദി... എണീറ്റെ.. Food കഴിക്കണ്ടേ..."
 
അവന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നവളെ തട്ടി വിളിച്ച് അവന്‍ പറഞ്ഞു.....
 
"കുറച്ച് നേരം കൂടി ഇങ്ങനെ ഇരിക്കട്ടെ... അമീക്ക.." അവൾ കൊഞ്ചലോടെ ഒന്ന് കൂടെ ചേര്‍ന്നിരുന്നു...
 
"ദേ... പെണ്ണെ കൊഞ്ചാതെ എണീറ്റേ.... ഇനി ഉമ്മി അതും എടുത്ത് ഇങ്ങോട്ട് വരും....."
 
അത് കേട്ടതും അവള് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു..... 
 
അവന്‍ അവളെയും വലിച്ച് നടന്നു..... 
 
" അതേ എന്നെ എടുക്കുവോ... " സ്റ്റയറിന്റെ frond ല്‍ എത്തി അവൾ പറയുന്നത് കേട്ട് അവന്‍ അവളെ തുറിച്ച് നോക്കി..... 
 
" നടക്കടി അങ്ങോട്ട്.... " അവന്‍ ദേഷ്യത്തോടെ പറഞ്ഞതും അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് താഴേക്ക് ഇറങ്ങി..... 
 
"മോള് എന്തിനാ ഇങ്ങോട്ട് വന്നേ.... ഞാൻ അങ്ങോട്ട് കൊണ്ട്‌ തരുവായിരുന്നല്ലോ...." 
 
"പിന്നെ അവളാരാ... റൂമിലേക്ക് കൊണ്ട്‌ വന്നാലേ കഴിക്കൂ...." പിന്നാലെ വന്ന aman പറഞ്ഞത് കേട്ട് ഹാജറ അവനെ തുറിച്ച് നോക്കി.... 
 
"നീ മിണ്ടാതിരിക്കടാ ചെക്കാ......" 
 
ഹാജറ ഫുഡ് എല്ലാം table വെച്ച് ഹാദി യോട് കഴിക്കാൻ പറഞ്ഞു....  ഹാദി കഴിക്കുന്നതും നോക്കി aman ഇരുന്നു..... 
 
ഹാദി കഴിക്കുന്നതിൽ നിന്ന് ഒരു പീസ് എടുത്ത് അവന്‍ നേരെ നീട്ടി.... അവന്‍ വാ തുറന്നതും അവൾ ചിരിയോടെ അത് വായില്‍ വെച്ചു കൊടുത്തു..... 
 
ഹാജറ ചിരിയോടെ അത് നോക്കി ഇരുന്നു.......
 
"ആഹാ... എല്ലാര്‍ക്കും വാരി തരുവോ ഹാദി..." റിഫ അതും ചോദിച്ച് അങ്ങോട്ട് വന്നതും ഹാദി ചമ്മലോടെ അവളെ നോക്കി ഇളിച്ചു കാണിച്ചു... 
 
"rayan എവിടെടി..." aman 
 
"ആരെയോ കാണാൻ പോയതാ...." rifa 
 
"hmm.. അവനോട് വന്നാൽ നാളെ ഒരു സ്ഥലം വരെ പോവാന് ഉണ്ടെന്ന് പറയണേ...." 
 
"എവിടെയാ..." rifa 
 
 
"അത് നീ അറിയണ്ട...." aman rifa ന്റെ തലയില്‍ തട്ടി കൊണ്ട്‌ എഴുന്നേറ്റു.... 
 
"ഞാൻ പോയി... എനിക്ക് ഒരു meeting ഉണ്ട്...." aman എല്ലാരോടും കൂടിയായി പറഞ്ഞ്‌ ഹാദി യെ നോക്കി കണ്ണ് കാണിച്ചു.... 
 
 
വീട്ടില്‍ ന്ന് ഇറങ്ങിയ ഉടനെ അവന്‍ ആരെയോ ഫോൺ ചെയ്തു... 
 
" നീ free ആണോ... ഒന്ന് സംസാരിക്കണം..." 
 
"hmm ഞാൻ വരാം...." 
 
അത്ര മാത്രം പറഞ്ഞ്‌ ഫോൺ disconnect ആക്കി... 
 
 
Aman ന്റെ car നേരെ പോയത് ഹാദി യുടെ വീട്ടിലേക്കാണ്... അവന്‍ കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി..... 
 
അപ്പോഴും ഹാളിലെ ഒരു ചെയറിൽ തല താഴ്ത്തി ഇരിക്കായിരുന്നു Anwar..... 
 
"ഇരിക്ക് മോനെ...." അയാൾ പറഞ്ഞതും aman അടുത്തുള്ള chair ല്‍ ഇരുന്നു..... 
 
"ഉമ്മയും ഐഷുവും.." aman സംശയത്തോടെ ചുറ്റും നോക്കി ചോദിച്ചു.... 
 
"ഉമ്മാടെ വീട്ടില്‍ പോയതാ...." ആഷി പറഞ്ഞതും aman ഒന്ന് മൂളി... 
 
അപ്പോഴും Anwar മറ്റേതോ ലോകത്ത് എന്ന പോൽ ഓര്‍മകളേ ചികഞ്ഞെടുക്കുന്ന തിരക്കില്‍ ആയിരുന്നു..... Aman അയാളെ തന്നെ നോക്കി ഇരുന്നു..... 
 
 
..............................🌼
 
വർഷങ്ങൾക്ക് മുന്നേ.....   അഹ്മദ് ഹാജിയുടെ മകന്‍ മാലിക്കും അബ്ദു വിന്റെ മകള്‍ ഫാത്തിമയും പ്രണയത്തിലായി... രണ്ട് വീട്ടുകാരും അവരുടെ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.... 
ഇരുവീട്ടുകാരും സമ്മതിക്കില്ല എന്ന് ഉറപ്പായതോടെ മാലിക്ക് ഫാത്തിമയേയും കൊണ്ട്‌ ദൂരെ ഒരു ഗ്രാമത്തിലേക്ക് ഒളിച്ചോടി...... 
 
അഹമദിന്റെ ആളുകളും പോലീസും അന്വേഷിച്ച് ഇറങ്ങി എങ്കിലും അവരെ കണ്ടെത്താനായില്ല.... മാലിക്ക് അവിടെയൊരു ബിസിനസ്സ് തുടങ്ങി.... 
മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ പ്രണയത്തിന്റെ തെളിവ് എന്ന പോലെ ഫാത്തിമയുടെ ഉദരത്തിൽ ഒരു ജീവൻ പിറവി എടുത്തു..... ഇടം വലം തിരിയാന്‍ സമ്മതിക്കാതെ ഒന്‍പത് മാസവും മാലിക് ഫാത്തിമ ക്ക് കൂടിയിരുന്നു... കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് ഒരു ആണ്‌ കുഞ്ഞ് പിറന്നു.... *ഹുസൈന്*
 
പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു.... എന്നാൽ അതിന്‌ അധികം ആയുസ്സ് ഉണ്ടായിരുന്നില്ലാ... ഹുസൈന് ഒരു വയസ്സ് ഉള്‍പ്പോ വിട്ട് മാറാത്ത ഒരു പനി വില്ലനായി വന്ന് ഫാത്തിമയെ മരണത്തിലേക്ക് കൊണ്ട്‌ പോയി..... 
 
പ്രിയ പത്നിയുടെ വേര്‍പാട് മാലിക്കിന് താങ്ങാന്‍ കഴിഞ്ഞില്ല..... എട്ടും പൊട്ടും തിരിയാത്ത മകനെ നോക്കാൻ ഹുസൈന് ഗ്രാമത്തിൽ നിന്ന് തന്നെ രണ്ടാമതൊരു വിവാഹം കഴിച്ചു....   ഹസീന ഹുസ്സൈനെ സ്വന്തം മകനെ പോലെ തന്നെ വളർത്തി.... അവരുടെ കറ കലരാത്ത സ്നേഹം കണ്ട് മാലിക്കും അവരെ സ്നേഹിച്ച് തുടങ്ങിയിരുന്നു..  അവര്‍ക്ക് ഒരു മകന്‍ പിറന്നു...
*ഇബ്രാഹിം*
 
വർഷങ്ങൾ കടന്ന് പോയി.... ഹുസൈന്‍ നഗരത്തിൽ ആയിഷ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി അവളെ വിവാഹം കഴിച്ചു.... മാലിക്കിനെ  വാര്‍ദ്ധക്യം പിടികൂടി കിടപ്പിലായി.....  ഇബ്രാഹിം ഗ്രാമത്തില്‍ നിന്ന് തന്നെ  വിവാഹം കഴിച്ചു.... 
മാസങ്ങൾ ഒരു കിടക്കയില് കഴിച്ച് കൂട്ടിയ മാലിക് പടച്ചോന്റെ വിളിക്ക് ഉത്തരം നല്‍കി... 
മാലിക്കിന്റെ മരണ ശേഷം ഇബ്രാഹിമിനും ഹുസൈനും ഇടയില്‍ സ്വര ചേര്‍ച്ചകള്‍ ഉടലെടുത്തു... ഇബ്രാഹിം ഹുസൈന് നേരെ കുറ്റങ്ങള്‍ ആരോപിക്കാന് തുടങ്ങി.....  ഹസീന സ്വന്തം മകന്റെ കൂടെ നിന്നു.... ഇബ്രാഹിമിന്റെ ഭാര്യയെ ഹുസൈന് പിടിച്ചു എന്ന് പറഞ്ഞു വീട്ടില്‍ ആകെ ബഹളം ആയി.....  ഹസീന ഹുസൈനേയും ആയിഷയേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.... അവർ നേരെ പോയത് ആയിഷയൂടെ വീട്ടിലേക്ക് ആയിരുന്നു... ഉമ്മ യില്ലാതെ വളര്‍ന്ന ആയിഷാക്ക് ഉപ്പയും ഇക്കയും ആയിരുന്നു എല്ലാം.... ആയിഷയൂടെ ഇക്കയും കുടുംബവും വിദേശത്തായിരുന്നു.... ഹുസൈന് ആയിഷയുടെ ഉപ്പാടെ ബിസ്സിനസ്സ് ഏറ്റെടുത്തു... 
 
Business ന്റെ ഏറ്റകുറച്ചിലുകളിൽ ഇബ്രാഹിമിന് വീണ്ടും ഹുസൈനോട് ദേഷ്യമായി.... വാശിയായി... ഒടുവില്‍ അത് പകയായി മാറി..... 
 
ഹുസൈനും അയിഷയും ആയിഷയുടെ ഇക്കാടെ അടുത്തേക്ക് ഫ്ലൈറ്റ് കയറി.... അവിടെ വെച്ച് അവരെ തേടി ആ സന്തോഷ വാര്‍ത്തയെത്തി.... ആയിശ രണ്ട് മാസം pregnant ആയിരുന്നു...... 
 
ഒന്‍പത് മാസങ്ങൾക്ക് ശേഷം  ആയിഷ ഒരു മാലാഖ കുഞ്ഞിന്‌ ജന്മം നല്‍കി.....  
    *ഹാദിയ ഹുസൈന്‍*
 
ഹാദി ജനിച്ച് ഒരു മാസം ആയപ്പോഴേക്കും നാട്ടില്‍ വെച്ച് ആയിഷയുടെ ഉപ്പ മരണപെട്ടു.... 
 
മരണ വാര്‍ത്ത അറിഞ്ഞ് ഹുസൈനും കുടുംബവും അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിച്ചു......
നാട്ടിലേക്ക് വന്ന് airport ല്‍ നിന്ന് വീട്ടിലേക്ക് വരും വഴി അവരുടെ കാർ എതിരെ വന്ന വാഹനവുമായി കൂട്ടി ഇടിച്ചു..... അവിടെ വെച്ച് തന്നെ ആയിഷ മരണപെട്ടു.... ചെറിയ പരിക്കുകളോടെ ഹാദി രക്ഷപെട്ടു...... ഗുരുതര പരിക്കായി ഹുസൈന്‍ വെന്റിലേറ്ററിൽ ആയിരുന്നു.... 
 
അവരുടെ accident അറിഞ്ഞ് ആയിഷയുടെ ഇക്കയും നാട്ടിലേക്ക് വന്നു.....   ഹുസൈന്‍ അവസാനമായി ആയിഷയെ ഒരു നോക്ക് പോലും കാണാൻ കഴിയാതെ അയിഷയെ മറവ് ചെയ്തു... 
 
ദിവസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന ഹുസൈന്‍ ആയിഷയുടെ മരണ വാര്‍ത്ത അറിഞ്ഞ് പ്രാന്ത് പിടിച്ച പോലെ ആയി......  ഹുസൈന്‍ ഹാദി യെ ആയിഷയുടെ ഇക്കാക്ക് കൊടുത്തു.... അവർ സന്തോഷത്തോടെ അവളെ സ്വീകരിച്ചു സ്വന്തം മോളെ പോലെ അല്ല സ്വന്തം മോളായി വളർത്തി........ 
 
.............................🌼
 
 
Anwar അത്രയും പറഞ്ഞ്‌ നിർത്തിയതും aman ഒരു മരവിപ്പോടെ ഇരുന്നു..... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... പറയാൻ വന്നതൊക്കൊ തൊണ്ട കുഴിയില് തടഞ്ഞ് നിന്നൂ..... 
 
"ആ... അപ്പൊ ഹാദി....."  നേരിയ വിറയലോടെ അവന്‍ അത്രയും പറഞ്ഞ്‌ നിർത്തി..... 
 
"എന്റെ പെങ്ങടെ മോളാ..." അതും പറഞ്ഞ്‌ Anwar പൊട്ടി കരഞ്ഞ് പോയി..... അവന്‍ അയാളെ എന്ത് പറഞ്ഞ്‌ ആശ്വസിപ്പിക്കും എന്നറിയാതെ ആഷിയെ നോക്കി.... അവനും കണ്ണീര് അടക്കാന് പാട് പെട്ട് ഇരിക്കാണ് َ.... 
Aman എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ലാ.... 
 
"ഉപ്പാ..... " അവന്‍ Anwar ന്റെ തോളില്‍ കൈ വെച്ച് വിളിച്ചു.... അയാൾ വെപ്രാളത്തോടെ കണ്ണുകൾ അമർത്തി തുടച്ചു..... 
 
"അന്ന് accident spot ല്‍ തന്നെ മരണ പെട്ട രണ്ട് പേരില്‍ ഒരാൾ ഹുസൈന് ആണെന്ന അവര് വിചാരിച്ചിരുന്നത്.... പക്ഷേ അത് taxi driver ആയിരുന്നു......  ഹാദി ജനിച്ചത് അവര്‍ക്ക് അറിയില്ലായിരുന്നു..... ഇല്ലങ്കി അവളും ഇന്ന്‌ ഉണ്ടാവില്ലായിരുന്നു....." 
 
Anwar അത്രയും പറഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നിരുന്നു.... അവന്‍ മുഷ്ടി ചുരുട്ടി അത് control ചെയ്തു.... 
 
Anwar നോക്കി കാണുകയായിരുന്നു അവന്റെ മാറ്റത്തേ.... 
 
" പക്ഷേ ഇപ്പൊ അവര്‍ക്ക് സത്യങ്ങൾ എല്ലാം അറിയാം.... ഹാദിയെയും.... "
 
" എന്റെ പെണ്ണിനെ ഒരുത്തനും തൊടില്ല...." aman പെട്ടന്ന് എണീറ്റ്  table ല്‍ ആഞ്ഞടിച്ചു....... 
 
നോക്കി നിന്ന രണ്ടാളും ഒരു നിമിഷം ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി...... 
 
കണ്ണുകളില്‍ രക്തം മയം വന്നിരുന്നു.... മുഖത്ത് ചുവപ്പ് പടര്‍ന്ന്.... നെരമ്പ് വരിഞ്ഞ് മുറുകി.... അവന്റെ ഭാവം അവരെയും പേഡിപ്പിക്കുന്നതായിരുന്നൂ....... 
 
"എന്റെ പെണ്ണിനെ തൊടാന്‍ ദൈര്യം ഉള്ളവനാണെങ്കില് ആദ്യം അവന്‍ എന്റെ മുന്നില്‍ വരട്ടെ......" അവന്‍ ദേഷ്യത്തോടെ പറഞ്ഞു..... 
 
"ഞാ.... ഞാൻ ഇറങ്ങുവാ ഉപ്പാ....." അവന്‍ അത്രയും പറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങി.... പിന്നാലെ ആഷിയും Anwar ഉം നടന്നിരുന്നു...... 
 
അവന്‍ മുറ്റത്തേക്ക് ഇറങ്ങിയതും അവിടേക്ക് മറ്റൊരു കാർ വന്ന നിന്നതും ഒരുമിച്ചായിരുന്നു... 
 
Car ന്റെ ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിയ ഹുസൈനെ കണ്ട് aman അങ്ങോട്ട് ചെന്ന് അയാളെ കെട്ടിപിടിച്ചു.... ഒന്ന് പകച്ച് നിന്ന് അയാൾ പിന്നില്‍ നില്‍ക്കുന്ന anwar നെ നോക്കി.... Anwar കണ്ണ് കൊണ്ട്‌ എന്തോ കാണിച്ചതും അയാളും അവനെ തിരികെ കെട്ടിപിടിച്ചു..... അയാളെ കണ്ണുകൾ നിറഞ്ഞിരുന്നു....... 
 
(ഹുസൈന് എന്ന character നിങ്ങള്‍ക്ക് ഓര്‍മ ഉണ്ടോ എന്ന് അറിയില്ല...... മുന്നേ രണ്ട് part ല്‍ ഉണ്ടായിരുന്നു... 1st part ലും പിന്നെ കല്യാണം കഴിഞ്ഞ് ഹാദി വീട്ടിലേക്ക് വന്ന ഏതോ ഒരു part ലും.... വേണമെങ്കിൽ  അവിടെ ഒന്ന് ഓടിച്ചു നോക്കിക്കോളിം...)
 
 
......തുടരും🦋
 
എന്തൊരൊ എന്തോ.... 
Past ഭാഗം വായിച്ചിട്ട് confuse ആയ.... History text വായിക്കുന്ന പോലെ ഒരു രണ്ട്‌ മൂന്ന്‌ വട്ടം വായിച്ച മതി😌😌😁 ഇത്രയും വലിയ past ഇങ്ങനെ ചുരുക്കി എഴുതിയ ഞാൻ ഒരു സംഭവം ആണല്ലേ gooys😌🙊
ഉദ്ദേശിച്ച പോലെ എഴുതാന്‍ പറ്റിയോ എന്നറിയില്ല... But പറ്റ്ണ പോലെ എഴുതീട്ട്ണ്ട്.... ഇനിയും ഇത് പറഞ്ഞ്‌ ഇങ്ങളെ വെറുപ്പിക്കണ്ട വിചാരിച്ച്... 
അപ്പൊ comments പോരട്ടെട്ടാ🚶‍♀️ cmnt ഇല്ലങ്കിൽ ബാക്കി ഞാൻ ഇടില്ല... ഇത് സത്യം സത്യം സത്യം 😤

റൂഹിന്റെ ഹൂറി_💖* Part-42

റൂഹിന്റെ ഹൂറി_💖* Part-42

4.8
3620

റൂഹിന്റെ ഹൂറി_💖* Part-42 ✍️🦋Hina_rinsha🦋     ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°   ഹുസൈനോട് എന്തൊക്കെയോ പറഞ്ഞ്‌ aman അവിടെന്ന് വേഗം ഇറങ്ങി....   Drive ചെയ്ത് കൊണ്ടിരിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു.... സത്യങ്ങള്‍ എല്ലാം അറിഞ്ഞെങ്കിലും ഒന്നും ഉള്‍കൊള്ളാന്‍ ആവാത്ത വിധം മനസ്സാകെ കുഴഞ്ഞ് കിടക്കുന്നു.....   Aman നേരെ ഓഫീസിലേക്കാണ് പോയത്.....                           🦋🦋🦋🦋     Aman കാർ എട