Aksharathalukal

റൂഹിന്റെ ഹൂറി_💖* Part-42

റൂഹിന്റെ ഹൂറി_💖*
Part-42
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°
 
ഹുസൈനോട് എന്തൊക്കെയോ പറഞ്ഞ്‌ aman അവിടെന്ന് വേഗം ഇറങ്ങി....
 
Drive ചെയ്ത് കൊണ്ടിരിക്കുമ്പോഴും അവന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു.... സത്യങ്ങള്‍ എല്ലാം അറിഞ്ഞെങ്കിലും ഒന്നും ഉള്‍കൊള്ളാന്‍ ആവാത്ത വിധം മനസ്സാകെ കുഴഞ്ഞ് കിടക്കുന്നു.....
 
Aman നേരെ ഓഫീസിലേക്കാണ് പോയത്.....
 
                        🦋🦋🦋🦋
 
 
Aman കാർ എടുത്ത് പോയതും ഹുസൈന് അവന്‍ പോയത് നോക്കി അകത്തേക്ക് കയറി. .... 
 
"എല്ലാം പറഞ്ഞു അല്ലെ...." 
 
"hmm" Anwar തലതാഴ്ത്തി കൊണ്ടൊന്ന് മൂളി.. 
 
"അവന്...." ഹുസൈന്റെ വാക്കുകള്‍ക്ക് നേരിയ ഇടര്‍ച്ച വീണിരുന്നു...... 
 
"ഒന്നും പറഞ്ഞില്ല.... പക്ഷേ ഒന്നറിയാം.. ഹാദി മോളെ ഏറ്റവും നന്നായി സംരക്ഷിക്കാൻ അവന്‍ കഴിയും.... ഒത്തിരി സ്നേഹിക്കുന്നുണ്ട് അവളെ..... നോട്ടം കൊണ്ട്‌ പോലും ആര്‍ക്കും  ആര്‍ക്കും അവളെ വേദനിപ്പിക്കാന്‍ കഴിയില്ല...." Anwar ന്റെ ഉറച്ച വാക്കുകൾ കേട്ട് ഹുസൈന് ആശ്വാസത്തോടെ മൂളി..... 
 
                            🦋🦋🦋🦋
 
നൈറ്റ് വൈകിയാണ് aman വീട്ടിലേക്ക് തിരിച്ചത്.....
 
അവന്‍ വീട്ടില്‍ എത്തിയപ്പോഴേയ്ക്കും എല്ലാരും കിടന്നിരുന്നു..... അവന്‍ വീണ്ടും വീണ്ടും കോളിങ് bell അടിച്ചു.... കുറച്ച് കഴിഞ്ഞപ്പോ ഹാജറ വന്ന് door തുറന്നു....
 
" എല്ലാരും ഉറങ്ങിയോ.." അകത്തേക്ക് കയറിയ ഉടനെ അവന്‍ ചോദിച്ചു....
 
"നീ വരുന്നതും നോക്കി ഇരുന്ന പെണ്ണാ.. ദേ കിടന്ന് ഉറങ്ങുന്നു...." ഹാജറ സോഫയിലേക്ക് കൈ ചൂണ്ടി പറഞ്ഞു.... Aman അങ്ങോട്ട് നോക്കിയതും ചുരുണ്ട് കൂടി കിടക്കുന്ന ഹാദിയെ  കണ്ട് അവന്റെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വിടര്‍ന്നു....
 
"ഉമ്മി പോയി കിടന്നോ..."
 
"നിനക്ക് food വേണ്ടടാ... "
 
" വേണ്ട ഞാൻ കഴിച്ചിട്ടാ വന്നത്.... "
 
" മോളെ എന്ത് ചെയ്യും... ഇവിടെ കിടത്താന് പറ്റോ..."
 
"അത് കുഴപ്പമല്ല... ഞാൻ എടുത്തോളാം.." അവന്‍ ഹാജറ യെ നോക്കി കണ്ണിറുക്കി കാണിച്ച് അവളെയും കൈയിൽ കോരി എടുത്ത് സ്റ്റയര്  കയറി.... ഹാജറ ചിരിയോടെ അത് നോക്കി നിന്ന് പിന്നെ റൂമിലേക്ക് പോയി....
 
Aman ഹാദിയെ കൊണ്ട്‌ വന്ന് ബെഡ്ഡിൽ കിടത്തി...
 
"ഞാനൊന്ന് kiss കൊടുക്കണേൽ ഇവൾ എന്ത് വേഗം എണീക്കും... ഇത് പ്പോ ആന കുത്തിയാലും അറിയില്ലല്ലോ...." അവന്‍ അവളെ നോക്കി ആത്മഗതം പറഞ്ഞ്‌.... Towel എടുത്ത് bathroom ലേക്ക് കയറി.... കുളി കഴിഞ്ഞ് വന്നതും മുടിയൊക്കെ ഒന്ന് ഉണക്കി നിസ്ക്കരിച്ച ശേഷം അവന്‍ വീണ്ടും ബൈഡിലേക്ക് വന്നു.... 
 
ഹാദി യുടെ മുഖത്തേക്ക് നോക്കിയതും എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിൽ കുമിഞ്ഞ് കൂടി..... അവന്‍ അവളോട് സഹതാപം തോന്നി...... നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ മുഖത്തൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു..... 
 
"നീ ഒന്നും അറിയുന്നില്ലല്ലോ പെണ്ണേ.... നിനക്ക് ചുറ്റും എന്തൊക്കെയാണ് നീ പോലുമറിയാതെ...  ജന്മം നല്‍കിയവരെ പോലും അറിയാതെ....." എന്തോ അവളെ മുഖത്തേക്ക് നോക്കെ അവന്‍ പോലുമറിയാതെ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..... 
 
"ഞാനുണ്ട് ഈ ജന്മം കൂടെ.... തനിച്ചാക്കില്ല ഒരിക്കലും.... എന്റെ *റൂഹ്* പിരിയും വരെ...."
അവന്‍ അവളെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു....
 
'തണുക്കുന്നു... കെട്ടിപ്പിടിക്ക് അമീക്കാ..." ഉറക്കത്തിന് ഇടയില്‍ ഓരോന്ന് പറഞ്ഞ്‌ അവൾ കുറുകി കൊണ്ട്‌ അവനോട് ഒട്ടി കിടന്നു..... അവന്‍ അവന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് കിടത്തി കണ്ണുകൾ അടച്ചു..... 
 
"ഇപ്പൊ അവര്‍ക്ക് എല്ലാം അറിയാം... ഹാദിയെയും.."
 
Anwar ന്റെ വാക്കുകൾ ചെവിയില്‍ അലയടിച്ചതും അസ്വസ്ഥതയോടെ അവന്‍ കണ്ണുകൾ വലിച്ച് തുറന്ന് അടുത്ത് കിടക്കുന്നവളെ നോക്കി.... 
 
ഇപ്പോഴും നല്ല ഉറക്കം ആണ്‌..... 
 
" ഞാൻ ഉള്ളിടത്തോളം കാലം എന്റെ പെണ്ണിന്റെ രോമത്തിൽ പോലും തൊടാന് ഒരുത്തനേയും സമ്മതിക്കില്ല....." 
 
മറ്റെന്തെങ്കിലും മനസ്സിലേക്ക് കടന്ന് വരും മുന്നേ കണ്ണുകൾ അടച്ചു അവന്‍........ 
 
 
                              🦋🦋🦋🦋
 
Alarm ന്റെ sound കേട്ട് ഹാദി ഞെട്ടലോടെ എഴുന്നേറ്റു... റൂമിൽ ആണെന്ന് കണ്ടതും അവൾ ഞെട്ടി ചുറ്റും നോക്കി.... 
 
Aman ന്റെ നെഞ്ചില്‍ ആണ്‌ എന്ന്‌ കണ്ടതും അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിടര്‍ന്നു... അവൾ മടിയോടെ  അവനിലേക്ക് ചേര്‍ന്ന് കിടന്നു... കുറച്ച് സമയം അങ്ങനെ തന്നെ കിടന്ന് പിന്നെ എഴുന്നേറ്റ് bathroom ലേക്ക് പോയി.... 
 
 
                           🦋🦋🦋🦋
 
Aman ഫ്രെഷ് ആയി bathrool ന്ന് ഇറങ്ങിയപ്പൊ തന്നെ കണ്ടത് അവന്റെ ഫോൺ റിങ് ചെയ്യുന്നതാ... 
 
അവന്‍ towel table ലേക്ക് ഇട്ട് ഫോൺ എടുത്തു.... 
 
"hello... ആഷി പറാ...." 
 
"aman നീ ഹാദിയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ... അവള്‍ക്ക് ഒന്നും അറിയില്ല..." 
 
"ഏയ്.. ഇല്ല... ഞാൻ ഒന്നും പറഞ്ഞിട്ടില്ലാ... ഇന്നലെ ഉപ്പാ വിളിച്ച് പറഞ്ഞിരുന്നു..." 
 
"Hmm.... അറിഞ്ഞ അവൾ ഇതൊക്കെ എങ്ങനെ സഹിക്കും... ആലോചിക്കുമ്പോ തന്നെ പേടിയാ..." 
 
"അതിന്‌ അവൾ അറിയാതെ ഇരുന്ന പോരെ... ഈ ജന്മം അവൾ നിങ്ങടെ തന്നെ ആവട്ടെ... ആഷിന്റെ പെങ്ങള്‍ ആയിട്ടും... ഉപ്പാടെ മോള് ആയിട്ടും..."
 
"എന്ന ശെരി.... Office ല്‍ പോവാന്‍ ഇരിക്കായിരിക്കും അല്ലെ..... "
 
ആഷിയോട് എന്തൊക്കെയോ സംസാരിച്ച് aman ഫോൺ കട്ട് ആക്കിയതും... ഫോണിലെ notification sound കേട്ട് aman wp തുറന്നു...... 
 
പരിചിതമായ number ല്‍ നിന്നുള്ള massage കണ്ട് അവന്‍ ചെറിയ പേടിയോടെ അത് തുറന്ന് നോക്കി.... 
 
അയച്ച image ലോഡ് ആയി അത് കണ്ടതും അവന്റെ കണ്ണില്‍ ഇരുട്ട് കയറും പോലെ തോന്നി... ചെന്നിയിലൂടെ വിയര്‍പ്പ് ഒലിച്ചിറങ്ങി.... മുഖത്തെ വിയര്‍പ്പ് ഒരു കൈ കൊണ്ട്‌ തുടച്ച് തിരിഞ്ഞതും മുന്നില്‍ നില്‍ക്കുന്ന ഹാദിയെ കണ്ട് അവന്‍ ഒന്ന് പതറി... 
 
                                 🦋🦋🦋🦋
 
" എന്നിട്ട് എന്താ നിന്റെ പ്ലാൻ... പോകാൻ തന്നെ ആണോ... " Cafe യിലെ ഒരു table ന്‌ മുന്നില്‍ ഇരുന്നവൾ opposite ഇരിക്കുന്നവളെ നോക്കി ചോദിച്ചു..... 
 
"പോകണം.... അല്ലാതെ എനിക്ക് വേറെ option ഇല്ല... എന്റെ കുഞ്ഞിനെ ഒരു അനാഥയാക്കാന് ഒരിക്കലും ഞാൻ സമ്മതിക്കില്ല....." എന്തോ മനസ്സിൽ ഊട്ടി ഉറപ്പിച്ച് കൊണ്ടവൾ അത്രയും പറഞ്ഞ്‌ നിർത്തി..... 
 
 
 
..... തുടരും🦋
 
Thattikoott part aane... Enthokkeyo ezhuthanam vicharichirunnu.. Time illaathe pettann ezhthaan irunnappo athokke marann poyaach...

റൂഹിന്റെ ഹൂറി_💖 Part-43

റൂഹിന്റെ ഹൂറി_💖 Part-43

4.7
4015

റൂഹിന്റെ ഹൂറി_💖 Part-43 ✍️🦋Hina_rinsha🦋 ©️copyright work-  This work (*റൂഹിന്റെ ഹൂറി_💖*) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋) prior permission              °°°°°°°°°°°°°°°°°° എന്താ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നെ.... മുന്നിൽ പരിഭ്രാമത്തോടെ നിൽക്കുന്നവനെ നോക്കി ഹാദി ചോദിച്ചു..... അവൻ ഫോണിൽ കൈകൾ അമർത്തി അത് മുറുകെ പിന്നിലേക്ക് പിടിച്ചു.... ഏയ്.... Nothing... ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിക്കുന്നുണ്ട്... വാ.... ഹ്മ്മ്... നീ നടന്നോ.. ഞാൻ വരാം.... അവൾ ഒന്ന് മൂളി നടന്നു.... അമൻ മുഖത്ത് പൊടിഞ്ഞ വിയർപ്പ് കൈ കൊണ്ട് ഒപ്പി എടുത്ത് ഒന്ന് ബ്രീത് എടുത്ത് ഫോണിൽ വന്ന massage ഡിലീറ്റ്