Aksharathalukal

☘️വെള്ളിക്കൊലുസ്☘️9

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........


അർദ്ധരാത്രി കഴിഞ്ഞിട്ടും ആദിക്ക് ഉറക്കം വന്നില്ല...
ചിന്തകൾ നന്ദയെ ചുറ്റിപ്പറ്റി അങ്ങനെ തിരിയുന്നു...
അവൾ ഉറങ്ങി കാണുമോ??
അപരിചിതമായൊരിടത്തു വന്നു പെടുമ്പോൾ ഉള്ള അസ്വസ്ഥതകൾ ഉണ്ടാകുമോ??
അങ്ങനെ ഓരോരോ ചിന്തകൾ തന്നെ മദിക്കാൻ തുടങ്ങിയപ്പോൾ അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു.
ശബ്ദമുണ്ടാക്കാതെ പടിയിറങ്ങി താഴേക്കു നടന്നു.ഇളയമ്മയുടെ മുറിക് പുറത്തെത്തിയപ്പോൾ അല്പം സങ്കോചത്തോടെയെങ്കിലും വാതിൽ തുറന്നു.

കണ്ണുകൾ ശരവേഗത്തിൽ കട്ടിലിലേക്ക് പാഞ്ഞു.അവിടെ ഇളയമ്മയോട് ചേർന്നു അവരെ ചുറ്റിപ്പിടിച്ചു നിഷ്കളങ്ക ഭാവത്തോടെ ഉറങ്ങുന്ന അവളെ കാണവേ മനസിന്റെ അസ്വസ്ഥതകൾ ഓടി മറഞ്ഞതൊരു അത്ഭുതം കണക്കെ തോന്നി അവന്.

""ഒരമ്മക്കിളിയുടെ ചൂടിൽ മയങ്ങുന്ന കുഞ്ഞി കിളി.""



തണുപ്പിന്റെ കാടിന്യത്തിൽ ചെറുതായി വിറയ്ക്കുന്നവളെ അരുമയോടാവൻ നോക്കി.
അടുത്തേക്ക് ചെന്ന് തെന്നിമാറിയ പുതപ്പ് വലിച്ചു പുതപ്പിച്ചു കൊടുത്തു ഫാനിന്റെ സ്പീടും കുറച്ചു മുറി ചാരിയിട്ടിറങ്ങുമ്പോൾ ഒന്നുക്കൂടി നന്ദയെ നോക്കി...... പ്രണയത്തെക്കാൾ വാത്സല്യം തോന്നി ആ നിമിഷം ആദിക്ക് അവളോട്.......


🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



ഇളയമ്മയുടെ പതിവ് ചായയും കുടിച്ചു ഉമ്മറത്തിരിക്കുകയായിരുന്നു ആദി.

കണ്ണാ........

എന്താ ഇളയമ്മേ?????

ഞാനൊരുട്ടം പറഞ്ഞാൽ നീ കേൾക്കുമോ???

എന്താ...... ഇന്നുവരെ അനുസരിക്കാതെ ഇരുന്നിട്ടുള്ളത്???

അതല്ല മോനെ.....
നന്ദ..... അന്യയയൊരു പെണ്ണ് ഇവിടെ നിന്നാൽ ഉണ്ടായേക്കാവുന്ന അപവാദങ്ങളെ കുറിച്ചു ഞാൻ നിന്നെ ഓർമപ്പെടുത്തേണ്ടതില്ലല്ലോ...
അതു കൊണ്ട് അതിനൊരു അവസരം നമ്മളായി ഇട കൊടുത്തുട....
നിന്റെ കയ്യലൊരു താലി അവൾക് നൽകണം. അതിനു ശേഷം ആരെന്തു പറഞ്ഞാലും പേടിക്കേണ്ട കാര്യമില്ല.


അവനൊന്നു ചിരിച്ചു.

നാട്ടുകാരെ പേടിച്ചല്ല..... എന്റെ ഇളയമ്മയുടെ ആഗ്രഹം അല്ലെ.. സാധിച്ചേക്കാം.


എന്റെ ആഗ്രഹം തീർക്കാനാണോ കള്ളകണ്ണാ.....
നിനക്കിഷ്ടല്ലേ എന്റെ കുട്ടിയെ.
ഇല്ലാച്ചാൽ നല്ലൊരുത്തനെ കണ്ടവളെ ഞാൻ കെട്ടിച്ചു വിട്ടോളം.

ഗൗരവത്തിൽ പറയുന്നതിനൊപ്പം കുസൃതിയും അവരിൽ മിന്നി മാഞ്ഞു.


അത്രയ്ക്കങ് കഷ്ടപ്പെടേണ്ട. അവളെ ഞാൻ തന്നെ കെട്ടിക്കോളാം.....

മ്മ് മ്മ്. നടക്കട്ടെ..
എന്നുമിങ്ങനെ ഉറക്കമിളച്ചു നീയെന്റെ മുറിക്കു പുറത്തു കറങ്ങി നടക്കണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ...... അപ്പോഴാ അവന്റെയൊരു മസിലു പിടിത്തം.


അവനൊന്നു ചൂളിപോയി. ഇളയമ്മ കണ്ടിരുന്നോ അതെല്ലാം.

ചമ്മൽ മറക്കാൻ പെടാപാട് പെടുന്നവനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് അവർ അകത്തേക്ക് കടന്ന നിമിഷം തന്നെ നന്ദ പുറത്തേക്ക് വന്നു....


എഴുന്നേറ്റ വഴിയാണെന്നു ഒറ്റ നോട്ടത്തിൽ മനസിലാവും..
കണ്ണുകൾ തിരുമ്മി മുന്നിലേക്ക് നോക്കവേ അതിയെ ആണ് കണ്ടത്. അവളുടെ കണ്ണുകൾ വിടർന്നു....

മോളെവിടാ കുളിക്കണേ???
കുളത്തിലാണോ അതോ കുളി മുറിയിലോ???
ഇളയമ്മയുടെ ചോദ്യമാണ് അവളെ അവനിൽ നിന്നും നോട്ടം പിൻവലിക്കാൻ പ്രേരിപ്പിച്ചത്.

കുളത്തിൽ മതി.....

ചാടി കേറി പറഞ്ഞതും അവനവളെ കൂർപ്പിച്ചു നോക്കി.

എന്തിനു????
ആഴമുള്ള കുളമാ.


അത് സാരില്ല.നന്ദുന് നീന്താൻ അറിയാല്ലോ. പിന്നെ നന്ദു ഒത്തിരി ദൂരേക്ക് പോകില്ല കണ്ണേട്ടാ....എന്തിനായെ ഞാൻ പൊക്കോട്ടെ????


അവളുടെ കൊഞ്ചളുകളെക്കാൾ കണ്ണേട്ടാ എന്ന വിളിയിൽ അവനൊരു നിമിഷം അറിയാതെ തലയാട്ടി.

തുള്ളി ചാടി പോകുന്നവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നുപോയവൻ.


ന്റെ കുട്ടി മിടുക്കിയ. നിന്നെ മെരുക്കാൻ അവൾക്കെ കഴിയു.



ഇളയമ്മയിലും ഒരു ആത്മഗതം വിടർന്നു.

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃





കുളത്തിലെ തണുപ് കാലിലേക്ക് ഇരച്ചു കയറിയതും അവളൊന്നു തല കുടഞ്ഞു.
പിന്നെ പതിയെ കുളത്തിലേക്കിറങ്ങി.
നെഞ്ചോപ്പം വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് കൈകളാൽ ജലത്തിൽ ഓളപരപ്പുകൾ തീർത്തു....


ഏറെ നേരം വെള്ളത്തിൽ കളിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് കുളത്തിന്റെ മധ്യത്തിൽ നിൽക്കുന്ന വെള്ളമ്പലുകളെ അവൾ ശ്രെദ്ധിക്കുന്നത്... കണ്ണുകൾ ഒരുനിമിഷം അതിൽ തന്നെ തറച്ചു നിന്നു.

ഒളികണ്ണാൽ എല്ലായിടവും ഒന്ന് നോക്കി അവൾ പതിയെ അതിനരികിലേക് നടന്നു.

അതിന്റെ ഭംഗിയിൽ ലയിച്ചു നിൽക്കേ നീന്താൻ അറിയില്ലെന്ന കാര്യം അവൾ മറന്നിരുന്നു.

കൈ നീട്ടാൻ ഒരുങ്ങിയപ്പോൾ കാലുകൾ ചെളി നിറഞ്ഞ ഭാഗത്തേക്ക്‌ തഴുന്നതറിഞ്ഞതും ഒരു പേടി അവളിൽ ഉയർന്നു.

നിലവിളിക്കാൻ ശബ്ദം ഉയരും മുൻപേ അവളാഴങ്ങളിലേക്ക് താഴ്ന്നിരുന്നു.


എന്നാലടുത്ത നിമിഷം ഒരു കൈ അവളെ പിടിച്ചു തന്നോട് ചേർത്ത് കടവിലേക്ക് നീന്തി.

തന്റെ നെഞ്ചോട് ചേർന്നു പേടിച്ചു വിറക്കുന്നവളെ അവൻ ഒന്നുടെ അമർത്തി പിടിച്ചു. പരിഭ്രമത്താൽ അവളുടെ ബോധം പോയിരുന്നു.

നന്ദേ പെണ്ണെ..... കണ്ണുതുറക്ക്.....
നിന്റെ കണ്ണേട്ടനല്ലേ വിളിക്കുന്നെ....


അപ്പോഴും അവളിൽ നിന്നും പ്രതികരണമില്ലാഞ്ഞത് അവനിൽ വേദന നിറച്ചു. കണ്ണുകൾ ആദ്യമായി അവൾക്കു വേണ്ടി നിറഞ്ഞു.

അവനവളുടെ വയറിൽ അമർത്തി വെള്ളം കളഞ്ഞു.

കൈകളും ഉള്ളം കാലുമെല്ലാം നല്ലോണം അമർത്തി തീരുമ്മി.

പതിയെ അവളെ പടികേട്ടിൽ നിന്നെടുത്തു തോളിലേക്കിട്ട് അകത്തേക്ക് നടക്കുമ്പോൾ അവളെ കാണാതെ ഇരിപ്പുറക്കാതെ അങ്ങോട്ട് പോയി നോക്കാൻ തോന്നിപ്പിച്ച മനസിന്‌ നന്ദി പറഞ്ഞു.



(തുടരും).


വളരെ കുഞ്ഞു part ആണ്.
സത്യം പറഞ്ഞാൽ അടുത്ത part ഉടനെ തരാമെന്ന് ഞാനിനി പറയില്ല😁. പറഞ്ഞല് നടക്കില്ല അത് വ്യക്തമായി നിങ്ങൾക് അറിയാല്ലോ.
ഇതിനും മാത്രം എന്താ പണിയെന്നു ചിന്തിക്കുന്നുണ്ടാവും.
പഠിത്തമല്ല. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് കിച്ചൻ എന്റെ കയ്യിൽ തന്നു 😪😪.
മൂന്നു നേരം ഫുഡ്‌ ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലലോ☹️. ക്ലീനിങ് ഒക്കെയുണ്ട്.
പിന്നെ bro ക്ക് എക്സാം ആണ്പ്ലസ് one . അവനെ പഠിപ്പിക്കണമ് only മാത്‍സ്. അവനതിൽ വളരെ വീക് ആണ്.
ഒന്ന് ജയിപ്പിക്കണം എന്ന മോഹമുണ്ട്.
ആഫ്റ്റർനൂൺ അവന്റെ പുറകെയാണ്.
എല്ലാം കഴിഞ്ഞു ഫ്രീ ആവുന്ന time വളരെ കുറവ്. അവസ്ഥ മനസിലാക്കുമെന്ന് കരുതുന്നു.
എപ്പോഴു കമെന്റ് ഇടുന്ന എല്ലാവരോടും ഒത്തിരി സ്നേഹം😘😘😘.
വായിച്ചിട്ട് ഒരു വാക്ക്പോലും എഴുതാതെ പോകുന്നവരോടും സ്നേഹം മാത്രം😌.
 

 

 

 


☘️വെള്ളിക്കൊലുസ്☘️10

☘️വെള്ളിക്കൊലുസ്☘️10

4.5
3117

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ കണ്ണാ..... മോനെ...... നന്ദ മോൾക് കുഴപ്പമൊന്നുമില്ല. ബോധം വന്നിട്ടുണ്ട്.. പിന്നെ പേടിച്ചിട്ടുണ്ടാവും അതിന്റെ വെപ്രാളവും ക്ഷീണവുമുണ്ട്. കുറച്ചു നേരം കിടന്നോട്ടെ എന്ന് കരുതി ഞാനിങ് പോന്നു. ആദി ആശ്വാസംപൂർവം അവരെ മിഴികളുയർത്തി നോക്കി. കരഞ്ഞു കണ്ണുകൾ ചുവന്നു മുഖത്തെ രക്തപ്രസാധമെല്ലാം വറ്റിവരണ്ടു നിൽക്കുന്ന അവൻ അവരിൽ വേദന നിറച്ചു. പണ്ടെന്നോ ഇതേ ഭാവത്തിൽ അവനെ അവർ കണ്ടിരുന്നു... ആരതിയുടെ മരണത്തിനു..... അന്ന് തകർന്നു നിന്ന അതെ ഭാവമായിരുന്നു ഇന്നവനിലും..... പഴയകാലത്തിന്റെ നേരിപോടുകൾ ഉള