Aksharathalukal

☘️വെള്ളിക്കൊലുസ്☘️ 8

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........

നന്ദയുടെ കയ്യും പിടിച്ചുപടിപ്പുര കടന്ന് നടുമുറ്റത്തേക്ക് കയറുമ്പോൾ ആദിയുടെ കണ്ണുകൾ ഇറയത്തെ അരമതിലിലേക്ക് നീണ്ടു.
വഴിക്കണ്ണുമായി ഇരുന്നിരുന്ന ഇളയമ്മയുടെ മുഖം അവനെ കണ്ട മാത്രയിൽ തെളിഞ്ഞു. പിന്നെ അവന്റെ കൈ പിടിച്ചു കയറി വരുന്ന നന്ദയേ നോക്കി സംശയപൂർവ്വം നെറ്റി ചുളിച്ചു.

കണ്ണാ.... നീ ഈ കുട്ടിയെ വീട്ടിൽ ആക്കിയില്ലേ??

ഇളയമ്മേ ഇവളെ അകത്തേക്ക് കൂട്ടീട്ട് പൊ.
ഒക്കെ ഞാൻ പറയാം.

മ്മ്. മോളു വാ.

ഇളയമ്മയുടെ കൈ പിടിച്ചു അനുസരണയോടെ പോകുന്നവളെ നോക്കി നിൽക്കുമ്പോൾ അറിയാതൊരു ചിരി അവന്റെ ചൊടികളിൽ മിന്നിമാഞ്ഞു.

പോരും വഴി എന്തോ പറഞ്ഞു ഉടക്കിയതിൽ പിന്നെ തന്നോട് മിണ്ടാതെ ചുണ്ടിന്റെ താഴിൽ ഓരോന്നും പിറുപിറുത് നടന്നു വരികയായിരുന്നു.
ഇത്രനേരവും അവളൊന്നും മിണ്ടിയില്ല. മുഖത്തേക്ക് നോക്കിയത് കൂടിയില്ല.

ഇവിടെ എത്തിയപ്പോൾ മാത്രമാണ് താൻ കയ്യിലേക് ചേർത്തു വെച്ച കരങ്ങൾ തട്ടിയെറിയാതെ ഇരുന്നത്.

ഓരോന്നോർത്ത് മുകളിലേക്ക് പടി കയറി പോകുമ്പോൾ അവനറിഞ്ഞില്ല തന്നെ ഇടം കണ്ണിട്ട് നോക്കുന്ന ആ വെള്ളാരം കണ്ണുകളെ.... അതിൽ തങ്ങി നിൽക്കുന്ന പരിഭവങ്ങളെ.....


എന്നാലിതെല്ലാം സൂക്ഷ്മതയോടെ വീക്ഷിക്കുകയായിരുന്ന ഇളയമ്മയിലപ്പോൾ സന്തോഷത്താൽ നിറഞ്ഞ ചിരിയിരുന്നു.


കൂടി ചെരേണ്ടത് ഏതു വിദേനയും കൂടി ചേരുമെന്ന ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു അത്.




🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



കഴിക്ക്.... മോളെ...

ഊണ്മേശയിൽ നിരത്തി വെച്ച വിഭവങ്ങൾ നന്ദയുടെ പ്ലേറ്റിലേക്ക് വിളമ്പി അവളെ ഉട്ടുന്ന തിരക്കിലാണ് ഇളയമ്മ.
ഒക്കെയും കൗതുകത്തോടെ നോക്കികാണുകയായിരുന്നു നന്ദ..
ഓർമ വെച്ച നാൾ മുതൽ അവൾക്കന്യമായ ആ മാതൃവാത്സല്യം ആവോളം ആസ്വദിക്കുന്ന തിരക്കിൽ കഴിക്കാൻ മറന്നിരിക്കുന്നവളുടെ തലയിൽ ഒന്ന് കൊട്ടി അടുത്തുള്ള കസേര വലിച്ചിട്ടു അവൾക്കൊപ്പം ഇരിക്കുമ്പോൾ അത്ഭുതത്താൽ ആ മിഴികൾ വിടരുന്നത് ആദി കണ്ടു.

എന്താടി.... നോക്കി പേടിപ്പിക്കുന്നെ... കഴിക്കുന്നില്ലേ???

അത്.. ന്റെ വയറു നിറഞ്ഞു....
സത്യം..

അതിനു നന്ദ മോളോനും കഴിച്ചില്ലല്ലോ.
നുള്ളിപ്പെറുക്കി തിന്നാൽ എങ്ങനാ കുട്ടി???
ഇതൊക്കെ വേഗംങ് കഴിച്ചോളണം. നിനക്കും കൂടി കഴിക്കാനാ ഉണ്ടാക്കി വെച്ചേക്കുന്നേ....

മ്മ്. ഒന്നുമൂളി കഴിക്കാനൊരുങ്ങുമ്പോൾ പെട്ടെന്നെന്തോ ചിന്തിച്ച പോലെ അവൾ അവരെ രണ്ടാളേം മാറി മാറി നോക്കി.

എളേമ്മ കഴിക്കുന്നില്ലേ???

ഞാൻ കഴിച്ചോളാം. ഇപ്പൊ മോള് കഴിക്.


പറ്റൂല്ല.എളേമ്മ കഴിച്ചാലേ നന്ദുവും കഴിക്കുള്ളു.

കുറുമ്പോടെ പറഞ്ഞു കൊണ്ടവൾ അവർക്കും ഒരു പാത്രമെടുത്ത വിളമ്പി..
എന്നിട്ടും കഴിക്കാതെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന അവർക്കു നേരെ ഒരുരുള നീട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകി.
സ്നേഹത്തിൽ പൊതിഞ്ഞ അമൃതിനു രുചിയേറുമെന്നപ്പോൽ മനസ് നിറഞ്ഞവരത് കഴിക്കുന്ന കാണവേ ആദിയുടെ ഉള്ളവും നിറഞ്ഞു.

എനിക്കില്ലേ???

കുറുമ്പോട് ചോദിക്കുന്നവനെ കൂർപ്പിച്ചു നോക്കിയെങ്കിലും ഒരുരുള അവന് നീട്ടാനും അവൾ മറന്നില്ല....


ആ കണ്ണുകളിലെ ഭാവം എന്തെന്നറിയില്ലെങ്കിലും എന്നെങ്കിലും തനിക്കായി ഒരു വസന്തം പൂക്കുമെന്ന ഉറപ്പോടെ വായിലേക്ക് വെച്ച ചോറിനൊപ്പം വന്ന കൈകളെ അവൻ ചുണ്ടുകളാൽ ഒന്ന് തഴുകി...

വെപ്രാളത്തോടെ കൈകൾ പിൻവലിച്ചു തലതാഴ്ത്തി ഇരിക്കുന്നവളെ നോക്കി നറു ചിരിയോടാവൻ എഴുന്നേറ്റിരുന്നു.

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃




സ്നേഹ...... കഴിച്ചോ നീയ്.

മ്മ്..

നന്ദു.... അവളോ??
ഇന്നലെ അല്പം തിരക്കായി പോയി. അതാ വിളിക്കാഞ്ഞേ......വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ???
എന്താന്നറിയില്ല ഇന്നലെ മുതൽ മനസിനൊരാസ്വസ്ഥത... നന്ദു നു എന്തോ പറ്റിയത് പോലെ..... ഒരു പോള കണ്ണടച്ചിട്ടില്ല. അസമയത് വിളിച്ചു ശല്യം ചെയ്യണ്ടല്ലോ എന്നോർത്താ അല്ലേൽ അന്നേരം വിളിച്ചേനെ.
നീയെന്താ ഒന്നും മിണ്ടാത്തെ???

അത്.... അതൊന്നുമില്ല ശ്രീയേട്ടാ....
അവൾക് കൊഴപ്പൊന്നുമില്ല..... ഏട്ടൻ ടെൻഷൻ ആവണ്ട... ഇവിടെ എല്ലാരുമില്ലേ...


മ്മ്. അറിയാം പെണ്ണെ. നീയുള്ളതാ എന്റെ സമാദാനം... അറിയാല്ലോ അമ്മയുടെ കാര്യം.
അമ്മാവന് അവളോട് സ്നേഹമുണ്ടെങ്കിലും സ്വന്തം നിലനിൽപ് നോക്കിയേ മകളോടുള്ള സ്നേഹമൊക്കെ കാണിക്കു.... അമ്മായി മരിച്ചതിൽ പിന്നെ അതിനോട് കാണിച്ചിരുന്ന അവഗണന അത്രത്തോളമുണ്ടായിരുന്നു.
പിന്നെ..... ഉണ്ണി അവൻ... ഒരു പാവാ. കുഞ്ഞേച്ചിയെന്ന് വെച്ചാൽ ജീവനാ... പക്ഷെ എന്നെപോലെ അമ്മയെ എതിർക്കാൻ ഉള്ള ധൈര്യമൊന്നും ആ പാവത്തിനില്ല.
പറഞ്ഞു വന്നത് അവളെ ഞാൻ നിന്നെ വിശ്വസിച്ചേൽപ്പിച്ച പോന്നത്.
നോക്കിക്കോളണം.....
പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദവും ഇടറിയിരുന്നു.


സ്നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി....
ആ വാക്കുകൾ എന്തു കൊണ്ടോ ഹൃദയത്തിൽ വേദന പടർത്തി.
മുഖമുയർത്തി അടുത്ത് നിൽക്കുന്ന ദേവയാനിയെ തുറിച്ചു നോക്കി..
അവരുടെ താളത്തിനോത്തു തുള്ളാൻ മാത്രമായൊരു കളിപ്പാവയായി മാറിയിരിക്കുന്നു താൻ.... അതിനു പ്രതിഫലം തന്റെ കഴുത്തിലെ താലി തന്നെയായിരുന്നു..
നന്ദു പോയത് ശ്രീയേട്ടൻ അറിഞ്ഞാൽ അവിടെ തീരും ഏട്ടനുമായുള്ള ബന്ധം.... എന്ന് ഓര്മപ്പെടുത്തി തന്നെ കൊണ്ടിതെല്ലാം പറയിപ്പിച്ച അവരോട് അവൾക് തീർത്താൽ തീരാത്ത അമർഷം തോന്നി....

കരഞ്ഞു കരഞ്ഞു കണ്ണുകൾ പുകഞ്ഞു തുടങ്ങി. തണുത്ത വെള്ളത്താൽ മുഖം കഴുകി തുടക്കുമ്പോൾ അതിനേക്കാൾ ചൂടും വേദനയും തന്റെ ഹൃദയത്തിലാണെന് തോന്നി സ്നേഹയ്ക്ക്....

അത്രമേൽ പ്രിയനായ പ്രാണന്റെ പാതിയോട് പറഞ്ഞ നുണയിൽ വെന്തുരുകുന്ന മനസോടെ അവൾ കിടക്കയിലേക്ക് ചായുമ്പോൾ
പുറത്തു പെയ്യുന്ന മഴക്ക് സമമായി ആ കണ്ണുകളും ഇടതടവില്ലാതെ പെയ്തൊഴുകി തലയിണ കുതിർത്തു കൊണ്ടേയിരുന്നു.




🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴും ഇളയമ്മയിൽ നിലനിന്നിരുന്ന ആ നറു പുഞ്ചിരി ആദിയുടെ മനസിൽ ഒരു തണുപ്പ് നിറച്ചു.

ഞാൻ ചെയ്തത് തെറ്റാണോ ഇളയമ്മേ???
എല്ലാവർക്കും ഭാരമായിട്ട് അവളങ്ങനെ അവിടെ നിൽക്കുന്നത് എന്തോ...... എനിക്കത്....പറ്റുന്നില്ല.... പാവം തോന്നിച്ചു.....
പിന്നെ ആ സ്ത്രീ അവർ അവളെ ജീവനോടെ കുഴിച്ചു മൂടാൻ പോലും മടിക്കാത്ത ദുഷ്ടലാക്കുള്ള ഒരുത്തിയാ....
അതുകൊണ്ടാ ഞാൻ അവളെ ഇങ്ങോട്ട്....

അതു മാത്രമാണോ കണ്ണാ????
അവളുടെ അവസ്ഥയിൽ പാവം തോന്നിച്ചിട്ട് മാത്രമാണോ???
എന്റെ കുട്ടിക്ക് അവളെ ഇഷ്ടമല്ലേ??

കുസൃതി നിറഞ്ഞ ചോദ്യത്തിൽ അല്പം ഗൗരവം കലർന്നിരുന്നു.

അവനൊന്നും മിണ്ടിയില്ല....
മുഖത്തു സ്ഥായിയായ പുഞ്ചിരി നിലനിന്നു.

അല്ലെങ്കിൽതന്നെ ഇളയമ്മയോട് എന്ത് നുണ പറയാനാണ്.അതും തന്റെ മനസ് മറ്റാരെക്കാളും മനസിലാക്കുന്നവരോട്.

ഈ നിമിഷം വരെ തുറന്നു പറഞ്ഞില്ലെങ്കിൽ കൂടി അവന്റെ കണ്ണുകളിൽ അവളോട് വിരിയുന്ന ഭാവങ്ങളിലും മുഖത്തെ തെളിച്ചത്തിലൂടെയും തന്റെ കണ്ണന്റെ മനസിൽ എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു ആ അമ്മമനസ്.



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


(തുടരും)




നല്ലോണം ലെങ്ത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കമന്റ്‌ കൂടിയാൽ ഇതുപോലെ പോസ്റ്റാം 😜😜😜ഇല്ലേൽ ഞാൻ എനിക്ക് പറ്റും പോലെയേ പോസ്റ്റുട്ടോ 😉.
എല്ലാവരോടും ഒത്തിരി സ്നേഹം 😘😘😘😘

 

 

 

 

 


☘️വെള്ളിക്കൊലുസ്☘️9

☘️വെള്ളിക്കൊലുസ്☘️9

4.6
4101

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ അർദ്ധരാത്രി കഴിഞ്ഞിട്ടും ആദിക്ക് ഉറക്കം വന്നില്ല... ചിന്തകൾ നന്ദയെ ചുറ്റിപ്പറ്റി അങ്ങനെ തിരിയുന്നു... അവൾ ഉറങ്ങി കാണുമോ?? അപരിചിതമായൊരിടത്തു വന്നു പെടുമ്പോൾ ഉള്ള അസ്വസ്ഥതകൾ ഉണ്ടാകുമോ?? അങ്ങനെ ഓരോരോ ചിന്തകൾ തന്നെ മദിക്കാൻ തുടങ്ങിയപ്പോൾ അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ പടിയിറങ്ങി താഴേക്കു നടന്നു.ഇളയമ്മയുടെ മുറിക് പുറത്തെത്തിയപ്പോൾ അല്പം സങ്കോചത്തോടെയെങ്കിലും വാതിൽ തുറന്നു. കണ്ണുകൾ ശരവേഗത്തിൽ കട്ടിലിലേക്ക് പാഞ്ഞു.അവിടെ ഇളയമ്മയോട് ചേർന്നു അവരെ ചുറ്റി